Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
April 2023 Horoscope: ഏപ്രില്‍ 2023 സമ്പൂര്‍ണ രാശിഫലം: മേടം -മീനം വരെ അതിഗംഭീരഫലങ്ങള്‍
ഏപ്രില്‍ മാസത്തിന് തുടക്കമായി, ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഗ്രഹമാറ്റങ്ങളും രാശി മാറ്റങ്ങളും പല വിധത്തിലാണ് ജീവിതത്തെ ബാധിക്കുന്നത്. ഇത്തരം മാറ്റങ്ങളില്‍ ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ തരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ഏപ്രില്‍ മാസം അതിഗംഭീര ഭാഗ്യ ഫലങ്ങള്‍ കൂടി ചില രാശിക്കാരെ കാത്തിരിക്കുന്നുണ്ട്. മേടം രാശിക്കാര്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ ഇടവം രാശിക്കാരില്‍ ദോഷം നല്‍കുന്നതായിരിക്കും. ഇത്തരത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഏപ്രില്‍ മാസം. 12 രാശിക്കാരുടേയും സമ്പൂര്‍ണ രാശിഫലത്തെക്കുറിച്ച് അറിയാന്‍ വായിക്കൂ
മേടം രാശി

മേടം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ എന്തൊക്കെ ഫലങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം. മേടം രാശിക്കാരുടെ ഭാഗ്യം തെളിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രം അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. വീട് പണി നടത്തുന്നതിനും ശത്രുക്കളെ പ്രതിരോധിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പുതിയ ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സ്ഥലം മാറ്റം ലഭിക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പണം കടം കൊടുത്തിട്ടുണ്ടെങ്കില്‍ അത് മടക്കി ലഭിക്കുന്നു. പുതിയ വാഹനത്തിന് യോഗം കാണുന്നുണ്ട്.
ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് പല യാത്രകളും മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ നടക്കുന്നു. വിദേശയാത്രകള്‍ പലതും പദ്ധതിയനുസരിച്ച് നടക്കുന്നു. തൊഴിലില്‍ നിങ്ങളെ തേടി അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ആഗ്രഹിക്കുന്ന രീതിയില്‍ പ്രമോഷനും ജീവിതത്തില്‍ സന്തോഷവും നിറക്കുന്നതിന് സാധിക്കുന്നു. കൃഷിയില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. വീടിന്റെ പണി പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. സന്തോഷ വാര്‍ത്തകളും മംഗള കര്‍മ്മങ്ങളും കുടുംബത്തില്‍ ഉണ്ടാവുന്നു. കലാകായിക രംഗത്ത് ആഗ്രഹിക്കുന്നത് പോലെ നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തികം മികച്ചതാവും. ആരോഗ്യം അനുകൂലമായിരിക്കും
മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് തുടര്‍പഠനത്തിനുള്ള സാധ്യത തെളിയുന്നു. ജീവിതത്തില്‍ നിരവധി അനുകൂല സാഹചര്യങ്ങള്‍ നിങ്ങളെ തേടി വരുന്നു. സൗഹൃദങ്ങള്‍ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. ഇത് വഴി വരുമാനം നേടുന്നതിനുള്ള വഴി തെളിയുന്നു. സാമ്പത്തികമായി പല കോണില്‍ നിന്നും നിങ്ങളെ തേടി സഹായം വരുന്നു. വസ്ത്രങ്ങള്‍ സമ്മാനമായി ലഭിക്കുന്നതിനും വീടിന്റെ പണി തീരുമാനമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കൃഷിയില്‍ വരുമാനം വര്‍ദ്ധിക്കുകയും അനുകൂലമായ പല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. ഭൂമി കൈമാറ്റം വിജയകരമായി നടക്കുന്നു. ആരോഗ്യ കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം.
കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രണയ സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിന് അധികം സമയം വേണ്ട എന്നതാണ് സത്യം. വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സ്വന്തം പ്രവൃത്തിയില്‍ അഭിമാനം കൊള്ളുന്നു. വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിലനില്‍ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനിശ്ചിതാവസ്ഥയുണ്ടാവും. അത് മാത്രം ശ്രദ്ധിക്കണം.
ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് ഏപ്രില്‍ മാസം. ഈ സമയം പല കോണില്‍ നിന്നും സഹായം ലഭിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം കാണുന്ന സമയമാണ്. പരീക്ഷയില്‍ വിജയം നേടുന്നതിന് സാധിക്കുന്നു. ഉന്നത പഠനത്തിന് വേണ്ടി വിദേശത്തേക്ക് പോവുന്നതിന് വരെ സാധിക്കുന്നു. കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാവുന്നു. വീട്ടില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. സാമ്പത്തികം മെച്ചപ്പെടുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഏപ്രില്‍ മാസത്തിലുടനീളം ലഭിക്കുന്നു. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അത്തരം കാര്യങ്ങളില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം.
കന്നി രാശി

കന്നി രാശിക്കാര്‍ക്ക് അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഒരുപോലെ ബാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പ്രവര്‍ത്തന മേഖലയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. കുടുംബത്തില്‍ നിരവധി മംഗള കര്‍മ്മങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. എഴുത്തില്‍ മുന്നേറുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. പ്രതീക്ഷിച്ചിരുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. എന്നാല്‍ മാസം പകുതിയാവുമ്പോഴേക്കും ചെറിയ ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല.
തുലാം രാശി

തുലാം രാശിക്കാര്‍ക്ക് പല നേട്ടങ്ങളും ഉണ്ടാവുന്ന ഒരു മാസമാണ് ഏപ്രില്‍. പല കോണില്‍ നിന്നും നിങ്ങളെ തേടി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പ്രശ്‌നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വാഹനം ഉപയോഗിക്കുന്നവര്‍ അല്‍പം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പൊതുവ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു മാസം തന്നെയാണ്. ബന്ധുക്കളുടെ സഹായം പല കോണില്‍ നിന്നും ലഭിക്കുന്നു. ദീര്‍ഘകാലമായി നിങ്ങളെ പ്രശ്‌നത്തിലാക്കുന്ന പ്രതിസന്ധികള്‍ക്ക് ആശ്വാസവും പരിഹാരവും ലഭിക്കുന്ന സമയമാണ് ഏപ്രില്‍ മാസം.
വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഏപ്രില്‍ മാസം. ഈ സമയം അല്‍പം കൂടുതല്‍ ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. ചെയ്യുന്ന എല്ലാ കാര്യങ്ങളും പൂര്‍ണമായും ഏറ്റെടുത്ത് ചെയ്യുന്നതിനും വിജയിപ്പിക്കുന്നതിനും പരമാവധി ശ്രദ്ധിക്കേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അതിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ട അവസ്ഥയുണ്ടാവുന്നു. വാഹനയോഗം കാണുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും ഇവര്‍ക്കുണ്ടാവുന്നു. ഈശ്വരനെ നല്ലതുപോലെ പ്രാര്‍ത്ഥിക്കണം. ആരോഗ്യം ശ്രദ്ധിക്കണം.
ധനു രാശി

ധനു രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ കൂടുതല്‍ ലഭിക്കുന്ന ഒരു മാസമാണ് ഏപ്രില്‍ മാസം. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ പല കോണില്‍ നിന്നും മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. പലപ്പോഴും മധ്യസ്ഥരുടെ സഹായത്തോടെ പല പ്രശ്‌നങ്ങളേയും നിങ്ങള്‍ക്ക് പരിഹരിക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ഒദ്യോഗികമായി പല യാത്രകളും നടത്തേണ്ടി വും. ജീവിതത്തില്‍ സന്തോഷം കൂടുതല്‍ ജീവിതത്തിലേക്ക് വരുന്ന സമയമാണ് ഏപ്രില്‍ മാസം.
മകരം രാശി

മകരം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പല കോണില്‍ നിന്നും നിങ്ങളേ തേടി സന്തോഷ വാര്‍ത്ത ലഭിക്കുന്നു. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. യാത്രകളില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. കാലങ്ങളായുള്ള ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന സമയമാണ്. അനാവശ്യമായി പണം ചിലവഴിക്കാതിരിക്കുന്നതിന് ശ്രദ്ധ വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് പല കാര്യങ്ങളും എളുപ്പത്തില്‍ സാധിച്ചെടുക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് ഏപ്രില്‍ മാസം, ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. യാത്രകള്‍ പലതും നിങ്ങളുടെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നതായിരിക്കും. വിദേശത്ത് നിന്ന് അനുകൂലമായ പല വാര്‍ത്തകളും കേള്‍ക്കാന്‍ സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ആഗ്രഹിക്കുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ബന്ധുക്കളില്‍ നിന്ന് പല അനുകൂല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുന്നതിനുള്ള സാധ്യത കാണുന്നു.
മീനം രാശി

മീനം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. സന്തോഷമുള്ള പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ആഗ്രഹിച്ച വിഷയത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും അതില്‍ തുടര്‍പഠനം നടത്തുന്നതിനും സാധിക്കുന്നു. പുതിയ ബിസിനസ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുന്നു. പുതിയ വാഹനം വാങ്ങിക്കുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












