Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
April 2022 Monthly Horoscope: ഏപ്രില്‍ മാസത്തിലെ സമ്പൂര്‍ണ രാശിഫലം അറിയാം
ഏപ്രില്‍ മാസത്തിലെ സമ്പൂര്‍ണ രാശിഫലം എന്താണെന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ. വരുന്ന മാസം നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട് എന്ന് മുന്‍കൂട്ടി അറിയാം.

പോസിറ്റീവ് നെഗറ്റീവ് ഫലം എന്തൊക്കെയെന്നും നമുക്ക് നോക്കാം. ഏപ്രില്‍ മാസത്തെ സമ്പൂര്‍ണ രാശിഫലം ഇതാണ്

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം വളരെ മികച്ചതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ ചില നല്ല മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ മനസ്സിലെ ആശയക്കുഴപ്പത്തിനേയും പരിഹരിക്കാവുന്നതാണ്. ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നു. ഈ സമയത്ത്, ബോസ് നിങ്ങളുടെ കഠിനാധ്വാനത്തെ പരിഗണിക്കും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ്സ് വര്‍ദ്ധിക്കുകയും നിങ്ങളുടെ മക്കളെ കുറിച്ച് നിങ്ങള്‍ക്ക് അഭിമാനം തോന്നുകയും ചെയ്യും. പണത്തിന്റെ കാര്യത്തില്‍, ഈ മാസം നിങ്ങള്‍ മികച്ചതായിരിക്കും. ആരോഗ്യകാര്യങ്ങള്‍ ഈ മാസം മെച്ചപ്പെടും. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതിനെ പരിഹരിക്കാന്‍ സാധിക്കുന്നു.
രാശി ഘടകം: അഗ്‌നി
രാശി അധിപന്‍: ചൊവ്വ
ഭാഗ്യ സംഖ്യകള്‍: 7, 11, 22, 37, 44, 50
ഭാഗ്യ ദിനങ്ങള്‍: ബുധന്‍, വെള്ളി, ഞായര്‍, തിങ്കള്‍
ഭാഗ്യ നിറങ്ങള്‍: പിങ്ക്, പച്ച, തവിട്ട്, നീല, പര്‍പ്പിള്‍

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ മാസം അല്‍പം ശ്രദ്ധിക്കണം. കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം വളരെ പ്രധാനപ്പെട്ടതാണ്, പ്രത്യേകിച്ചും നിങ്ങള്‍ അടുത്തിടെ ഏതെങ്കിലും മത്സര പരീക്ഷ എഴുതിയ വ്യക്തിയെങ്കില്‍ ശ്രദ്ധിക്കണം. വിജയം നേടാന്‍ സാധിക്കുമെങ്കിലും അഥ ്പ്രതീക്ഷകള്‍ക്ക് അനുസരിച്ചായിരിക്കില്ല. നിങ്ങളുടെ കരിയറില്‍ ഒരു പുതിയ വഴിത്തിരിവ് ഉടന്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍ ഉദ്യോഗക്കയറ്റത്തിനായി പുതിയ ഏതെങ്കിലും കോഴ്സും മറ്റും ചെയ്യാന്‍ ശ്രമിക്കുന്നു. ബിസിനസുകാര്‍ക്ക് മികച്ച സമയമായിരിക്കും. പുതിയ വീടോ വാഹനമോ വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധി ഇല്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവസ്ഥയിലെ മാറ്റം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
രാശി ഘടകം: ഭൂമി
രാശി അധിപന്‍: ശുക്രന്‍
ഭാഗ്യ സംഖ്യകള്‍: 1, 18, 24, 36, 45, 59
ഭാഗ്യ ദിനങ്ങള്‍: വ്യാഴം, ശനി, ചൊവ്വ, ഞായര്‍
ഭാഗ്യ നിറങ്ങള്‍: ചുവപ്പ്, പിങ്ക്, ഓറഞ്ച്, പച്ച, വെള്ള

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഈ മാസം മികച്ചതായിരിക്കുമെങ്കിലും ചെറിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. ബിസിനസ്സുകാര്‍ക്ക് ഈ മാസം വളരെ തിരക്കുള്ളതായിരിക്കും. നിങ്ങള്‍ക്ക് ജോലി സംബന്ധമായ നിരവധി ചെറിയ യാത്രകള്‍ നടത്തേണ്ടതായി വരുന്നുണ്ട്. ജോലി പെട്ടെന്ന് തീര്‍ക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ തെറ്റുകള്‍ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കും. സര്‍ക്കാര്‍ നിങ്ങളുടെ ഗുണങ്ങള്‍ വിലമതിക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണം. വസ്തുവാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.
രാശി ഘടകം: വായു
രാശി അധിപന്‍: ബുധന്‍
ഭാഗ്യ സംഖ്യകള്‍: 5, 10, 21, 38, 43, 57
ഭാഗ്യ ദിനങ്ങള്‍: വ്യാഴം, ഞായര്‍, ശനി, തിങ്കള്‍
ഭാഗ്യ നിറങ്ങള്‍: മഞ്ഞ, മെറൂണ്‍, നീല, പച്ച, പിങ്ക്

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് അല്‍പം ശ്രദ്ധ വേണം. എങ്കിലും ഏപ്രില്‍ ഇവര്‍ക്ക് മികച്ച മാസം തന്നെയായിരിക്കും. അത് ജോലിയോ ബിസിനസ്സോ ആകട്ടെ, ഒരു തരത്തിലുള്ള റിസ്‌കും എടുക്കുന്നതിന് ശ്രമിക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്കും നഷ്ടത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. ഈ സമയം വ്യാപാരികള്‍ക്ക് അല്‍പം വെല്ലുവിളി നിറഞ്ഞതായിരിക്കും. എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്ന ജോലികളില്‍ തടസ്സങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ക്രമേണ സ്ഥിതി മെച്ചപ്പെടും. പണത്തിന്റെ കാര്യത്തില്‍ തിടുക്കം കാണിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്.
രാശി ഘടകം: ജലം
രാശി അധിപന്‍: ചന്ദ്രന്‍
ഭാഗ്യ സംഖ്യകള്‍: 9, 19, 25, 39, 47, 50
ഭാഗ്യ ദിനങ്ങള്‍: ബുധന്‍, വെള്ളി, ചൊവ്വ, തിങ്കള്‍
ഭാഗ്യ നിറങ്ങള്‍: മഞ്ഞ, മെറൂണ്‍, നീല, പര്‍പ്പിള്‍, ഓറഞ്ച്

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ ഏപ്രില്‍ മാസത്തില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ചിങ്ങം രാശിക്ക് ഏപ്രില്‍ മാസം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങള്‍സംസാരത്തിലും പെരുമാറ്റത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ അനിയന്ത്രിതമായ ദേഷ്യം പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ദേഷ്യം പലപ്പോഴും നിങ്ങളുടെ കരിയറില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. എളുപ്പത്തില്‍ ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് മറ്റുള്ളവരുടെ നിര്‍ദ്ദേശപ്രകാരം, എടുക്കുന്ന തീരുമാനങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം പല കാര്യങ്ങളിലും അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. പണം ചിലവാക്കുന്നത് ശ്രദ്ധിക്കണം. വര്‍ദ്ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദം കാരണം ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
രാശി ഘടകം: അഗ്‌നി
രാശി അധിപന്‍: സൂര്യന്‍
ഭാഗ്യ സംഖ്യകള്‍: 1, 5, 18, 36, 45, 59
ഭാഗ്യ ദിനങ്ങള്‍: ഞായര്‍, വ്യാഴം, ബുധന്‍, തിങ്കള്‍
ഭാഗ്യ നിറങ്ങള്‍: ഇളം മഞ്ഞ, ക്രീം, നീല, മെറൂണ്‍

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഈ മാസം ഭാഗ്യം അവരെ പിന്തുണക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ചുള്ള ഫലം നിങ്ങളെ തേടി എത്തുന്നുണ്ട്. ബിസിനസ്സുകാര്‍ക്ക് മികച്ച ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സ് ഇരട്ടി വേഗത്തില്‍ വളര്‍ച്ചയിലേക്ക് എത്തുന്നുണ്ട്. നിങ്ങളുടെ പല ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുണ്ട്. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുരോഗതിക്ക് സാധ്യതയുണ്ട്. ഉത്തരവാദിത്വങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ പല കാര്യത്തിലും പ്രാപ്തരാക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ മികച്ച സമയമെങ്കിലും ശ്രദ്ധയോടെ ചിലവാക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് ശരാശരി ആയിരിക്കും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
രാശി ഘടകം: ഭൂമി
രാശി അധിപന്‍: ബുധന്‍
ഭാഗ്യ സംഖ്യകള്‍: 8, 15, 20, 39, 44, 51
ഭാഗ്യ ദിനങ്ങള്‍: ശനി, ചൊവ്വ, വ്യാഴം, വെള്ളി, തിങ്കള്‍
ഭാഗ്യ നിറങ്ങള്‍: ക്രീം, മഞ്ഞ, വെള്ള, മെറൂണ്‍, ബ്രൗണ്‍

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഈ മാസം അല്‍പം ശ്രദ്ധിക്കണം. കാരണം ആവശ്യമുള്ളത് പലതും ഉപകരിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. പലപ്പോഴും മംഗളകരമായ കാര്യങ്ങള്‍ നിങ്ങളുടെ വീട്ടില്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് വീട്ടില്‍ പോസിറ്റിവിറ്റി അനുഭവപ്പെടും. ഏത് പ്രതീകൂല സാഹചര്യത്തേയും വളരെയധികം ധൈര്യത്തോടെ നേരിടുന്നു. പങ്കാളിയുമായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മികച്ച സമയമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. വിവിധ വരുമാന സ്രോതസ്സുകള്‍ നിങ്ങളെ തേടി വരുന്നുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുക, അതുപോലെ തന്നെ സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
രാശി ഘടകം: വായു
രാശി അധിപന്‍: ശുക്രന്‍
ഭാഗ്യ സംഖ്യകള്‍: 4, 10, 29, 32, 40, 52
ഭാഗ്യ ദിനങ്ങള്‍: ഞായര്‍, ബുധന്‍, വെള്ളി, ചൊവ്വ
ഭാഗ്യ നിറങ്ങള്‍: മഞ്ഞ, പിങ്ക്, നീല, പര്‍പ്പിള്‍

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഈ മാസം ബുദ്ധിമുട്ടായിരിക്കും. കാരണം പല കോണില്‍ നിന്ന് പല കാര്യങ്ങള്‍ക്ക് ഇവര്‍ക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നതായിരിക്കും. നിങ്ങള്‍ക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ ആഗ്രഹിച്ചാലും, നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുാത്ത് അവസ്ഥയുണ്ടാവുന്നുണ്ട്. ഈ സമയത്ത്, ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ദേഷ്യം തോന്നാം. എപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ കൊണ്ട് വരുന്നുണ്ട്. നല്ലതുപോലെ കഠിനാധ്വാനം ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. മാസാവസാനം പല കാര്യങ്ങളിലും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നുണ്ട്. മുതിര്‍ന്നവരുടെ സ്‌നേഹവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടെങ്കില്‍, ഈ കാലയളവില്‍ അശ്രദ്ധയേ പാടില്ല.
രാശി ഘടകം: ജലം
രാശിയുടെ അധിപന്‍: ചൊവ്വ
ഭാഗ്യ സംഖ്യകള്‍: 6, 19, 28, 37, 44, 58
ഭാഗ്യ ദിനങ്ങള്‍: തിങ്കള്‍, ബുധന്‍, വെള്ളി, ശനി
ഭാഗ്യ നിറങ്ങള്‍: ഓറഞ്ച്, ആകാശം, മഞ്ഞ, വെള്ള, ചുവപ്പ്

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഈ മാസം ഉണ്ടാവുന്നുണ്ട്. എങ്കിലും ഇവരെ തേടി സന്തോഷം വരുന്നു എന്നുള്ളതാണ് സത്യം. പക്ഷേ സ്വയം കാര്യങ്ങളില്‍ ഒരു തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. യാത്ര ചെയ്യുന്നതിന് ശ്രമിക്കുക. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലിക്കായി വളരെക്കാലമായി ശ്രമിക്കുന്ന വ്യക്തിയാണെങ്കില്‍ അതില്‍ നിങ്ങള്‍ക്ക് വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നുണ്ട്. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് നല്ല നേട്ടം ലഭിക്കും. ഇതുകൂടാതെ, നിങ്ങളുടെ ജോലിയിലും ഉയര്‍ച്ചയുണ്ടാവുന്നുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ദിനചര്യയില്‍ യോഗയും ധ്യാനവും ഉള്‍പ്പെടുത്തുക. ഇത് നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നുണ്ട്.
രാശി ഘടകം: അഗ്‌നി
രാശി അധിപന്‍: വ്യാഴം
ഭാഗ്യ സംഖ്യകള്‍: 3, 5, 17, 21, 36, 48, 50
ഭാഗ്യ ദിനങ്ങള്‍: ചൊവ്വ, ശനി, വ്യാഴം, തിങ്കള്‍
ഭാഗ്യ നിറങ്ങള്‍: മെറൂണ്‍, നീല, ക്രീം, ഓറഞ്ച്

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഈ മാസം എടുക്കുന്ന എല്ലാ തീരുമാനങ്ങളും അതീവ ശ്രദ്ധയോടെ വേണം. അത് വ്യക്തിജീവിതമായാലും ഔദ്യോഗിക ജീവിതമായാലും ഒരുതരത്തിലുള്ള തിടുക്കവും കാണിക്കാതിരുന്നാല്‍ കൂടുതല്‍ നല്ലതായിരിക്കും. ഈ കാലയളവില്‍ കുടുംബ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ നിങ്ങളെ ബാധിക്കുന്നു. ജീവിത പങ്കാളിയുമായി മികച്ച സമയമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെട്ടേക്കാം. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ക്ക് പ്രമോഷന്‍ ലഭിക്കണമെങ്കില്‍, ജോലിയിലെ അശ്രദ്ധ ഇല്ലാതാക്കുന്നതിന് അതീവ ശ്രദ്ധ നല്‍കണം. ആരോഗ്യം നിലനിര്‍ത്താന്‍, നിങ്ങളുടെ ഭാരം അല്‍പം ശ്രദ്ധിക്കണം.
രാശി ഘടകം: ഭൂമി
രാശി അധിപന്‍: ശനി
ഭാഗ്യ സംഖ്യകള്‍: 6, 18, 24, 36, 44, 54
ഭാഗ്യ ദിനങ്ങള്‍: തിങ്കള്‍, വ്യാഴം, ചൊവ്വ, ശനി
ഭാഗ്യ നിറങ്ങള്‍: ക്രീം, വയലറ്റ്, ചുവപ്പ്, ഓറഞ്ച്

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഈ മാസം നിങ്ങള്‍ക്ക് വ്യക്തിപരമായും തൊഴില്‍പരമായും വളരെ ഭാഗ്യം നല്‍കുന്നതായിരിക്കും. ജോലി വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കുന്നു. ഏത് കാര്യത്തിലും ഈ കാലയളവില്‍ വിജയം നേടാനുള്ള ശക്തമായ സാധ്യതയുണ്ട്. ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ചെയ്യുന്ന എല്ലാ ജോലികളിലും നിങ്ങള്‍ക്ക് വിജയം കണ്ടെത്താവുന്നതാണ്. നിങ്ങളുടെ എതിരാളികളോട് ജാഗ്രത പാലിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പണം ചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ വിവാഹിതനാണെങ്കില്‍, നിങ്ങളുടെ പങ്കാളിയുടെ സന്തോഷവും പ്രധാനപ്പെട്ടതാണ്. ആരോഗ്യം മികച്ചതായിരിക്കും.
രാശി ഘടകം: വായു
രാശി അധിപന്‍:വ്യാഴം, ശനി
ഭാഗ്യ സംഖ്യകള്‍: 9, 17, 22, 39, 46, 52
ഭാഗ്യ ദിനങ്ങള്‍: വ്യാഴം, തിങ്കള്‍, വെള്ളി, ചൊവ്വ
ഭാഗ്യ നിറങ്ങള്‍: ചുവപ്പ്, മഞ്ഞ, നീല, തവിട്ട്

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ അവരുടെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിജീവിതത്തിലും തുല്യ ശ്രദ്ധ നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിയ്ക്കൊപ്പം, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സമയം ചെലവഴിക്കുന്നതിന് ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ വളരെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. പണത്തിന്റെ കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് ചെലവേറിയതായിരിക്കും. ജോലിസ്ഥലത്ത് അനാവശ്യ തര്‍ക്കങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. ബിസിനസ്സുകാര്‍ തിടുക്കത്തില്‍ പുതിയ ജോലികള്‍ ആരംഭിക്കുന്നത് ഒഴിവാക്കണം. വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദം കാരണം ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ക്ക് ഉറക്കമില്ലായ്മയുടെ പ്രശ്‌നങ്ങളും ഉണ്ടാകാം.
രാശി ഘടകം: ജലം
രാശിാധിപന്‍: ശനി, വ്യാഴം
ഭാഗ്യ സംഖ്യകള്‍: 4, 14, 26, 34, 45, 55
ഭാഗ്യ ദിനങ്ങള്‍: ചൊവ്വ, വ്യാഴം, ശനി,തിങ്കളാഴ്ച
ഭാഗ്യ നിറങ്ങള്‍: പച്ച, വയലറ്റ്, ചുവപ്പ്, വെള്ള, ക്രീം



Click it and Unblock the Notifications











