For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിലകവും ചന്ദനവും മോതിരവിരലാല്‍ തൊടും; കാര്യങ്ങളെല്ലാം ശുഭകരം

|

തിലകം ചാര്‍ത്തുന്നത് ഹിന്ദുമതത്തില്‍ വളരെ ശുഭമായി കണക്കാക്കുന്ന ഒന്നാണ്. ദൈവാരാധന സമയത്ത് തിലകം ചാര്‍ത്തുന്നതിലൂടെ ഒരാള്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കും എന്നാണ് വിശ്വാസം. അതേസമയം തിലകം വിജയത്തിന്റെ പ്രതീകമായും ഉപയോഗിക്കാറുണ്ട്. തിലകം ചാര്‍ത്തുമ്പോള്‍ തള്ളവിരല്‍ അല്ലെങ്കില്‍ മോതിര വിരല്‍ പലപ്പോഴും ഉപയോഗിക്കുന്നു. എന്നാല്‍ മറ്റ് വിരലുകള്‍ ഉപയോഗിച്ച് തിലകം ചാര്‍ത്തുന്നവരും ഉണ്ട്.

Applying Tilak With This Finger Gives Success In Life

ഏഴ് ദിവസം 12 രാശിക്കും ഫലങ്ങള്‍ അറിഞ്ഞിരിക്കാംഏഴ് ദിവസം 12 രാശിക്കും ഫലങ്ങള്‍ അറിഞ്ഞിരിക്കാം

സ്ത്രീകളാണെങ്കിലും പുരുഷന്‍മാരാണെങ്കിലും തിലകം ചാര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്്. ഇത് നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജത്തിന് കാരണമാകുന്നുണ്ട്. ക്ഷേത്രത്തില്‍ വെച്ചാണെങ്കിലും വീട്ടില്‍ വെച്ചാണെങ്കിലും തിലകം ചാര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം

വിജയത്തിന്റെ പ്രതീകം

വിജയത്തിന്റെ പ്രതീകം

ചില നല്ല ജോലികള്‍ക്കായി ഒരാള്‍ വീടിന് പുറത്ത് പോകുകയാണെങ്കില്‍ നടുവിരല്‍ ഉപയോഗിച്ച് തിലകം ചാര്‍ത്തുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. അത് വിജയത്തിന്റെ പ്രതീകമാണ് എന്നാണ് വിശ്വാസം.

നടുവിരല്‍ ജ്യോതിഷത്തില്‍ മധ്യമം എന്നറിയപ്പെടുന്നു. ഇത് ശനിയുടെ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഒരു പരീക്ഷ, അഭിമുഖം അല്ലെങ്കില്‍ ബിസിനസ് മീറ്റിംഗ് എന്നിവയുണ്ടെങ്കില്‍ നടുവിരല്‍ കൊണ്ട് തിലകം ചാര്‍ത്താവുന്നതാണ്. ഹിന്ദുമതത്തില്‍, മിക്ക വിരലുകളും ഭഘവാന് തിലകം തൊടാന്‍ ഉപയോഗിക്കുന്നു. ഇത് ജീവിതത്തില്‍ സമൃദ്ധി നല്‍കുന്നു എന്നാണ് പറയുന്നത്.

തിലകവും ചന്ദനവും മോതിരവിരലാല്‍

തിലകവും ചന്ദനവും മോതിരവിരലാല്‍

മോതിര വിരല്‍ ഉപയോഗിക്കുന്നതിലൂടെ അതും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. സൂര്യന്റെ ആവാസ കേന്ദ്രമായി കണക്കാക്കപ്പെടുന്ന വിരലാണ് മോതിര വിരല്‍. അതിനാല്‍ സമൂഹത്തില്‍ ബഹുമാനമോ സ്‌നേഹമോ നേടുന്നതിന് മോതിരം വിരലില്‍ തിലകം ചാര്‍ത്താവുന്നതാണ്. തള്ളവിരലെങ്കില്‍ അതിന് പിന്നിലും ചില കാര്യങ്ങളുണ്ട്. കാരണം ശുക്രന്‍ പെരുവിരലില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍, ഈ വിരല്‍ ഉപയോഗിച്ച് തിലകം ചാര്‍ത്തുമ്പോള്‍ അത് ഒരു വ്യക്തിയുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് വ്യക്തിക്ക് പ്രിയപ്പെട്ട ജോലി നല്‍കുന്നു. കൂടാതെ, നിങ്ങള്‍ക്ക് ബിസിനസ്സില്‍ വിജയം ലഭിക്കുകയും ചെയ്യും.

തിലകവും ചന്ദനവും മോതിരവിരലാല്‍

തിലകവും ചന്ദനവും മോതിരവിരലാല്‍

തിലകം ചാര്‍ത്തേണ്ടതിന്റെ ആവശ്യകതയും നിസ്സാരമല്ല. വീട്ടില്‍ ആരെങ്കിലും ദീര്‍ഘനാളായി രോഗിയാണെങ്കില്‍, നെറ്റിയില്‍ ചന്ദനം പുരട്ടണം. ഈ പ്രക്രിയ ദിവസവും ചെയ്യണം. ഈ രോഗി വേഗത്തില്‍ സുഖം പ്രാപിക്കും. പരസ്പരം പൊരുത്തപ്പെടാത്ത സഹോദരങ്ങള്‍ രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരന്റെ നെറ്റിയില്‍ തള്ളവിരല്‍ കൊണ്ട് തിലകം ചാര്‍ത്തേണ്ടതാണ്. ഇത് ബന്ധം മെച്ചപ്പെടുത്തും. ഇതുകൂടാതെ, തള്ളവിരല്‍ കൊണ്ട് ചാര്‍ത്തുന്ന തിലകം വിജയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് യുദ്ധത്തിന് പോകുമ്പോള്‍ സൈനികര്‍ക്ക് ഈ വിരല്‍ കൊണ്ട് തിലകം ചാര്‍ത്തുന്നത്.

തിലകവും ചന്ദനവും മോതിരവിരലാല്‍

തിലകവും ചന്ദനവും മോതിരവിരലാല്‍

ഇളയ സഹോദരി സഹോദരന് തിലകം ചാര്‍ത്തുകയാണെങ്കില്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കും എന്നാണ് സൂചിപ്പിക്കുന്നത്. ഇത് എല്ലാ അപകടങ്ങളില്‍ നിന്നും ഇവരെ രക്ഷിക്കും എന്നാണ് വിശ്വാസം. കൈയിലെ ഏറ്റവും ചെറിയ വിരല്‍ ഉപയോഗിച്ച് തിലകം ചാര്‍ത്തുന്നത് ഒരാള്‍ക്ക് മരണശേഷം സ്വര്‍ഗ്ഗം ലഭിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ തിലകം ചാര്‍ത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

English summary

Applying Tilak With This Finger Gives Success In Life

What is the importance of applying tilak with which finger and its benefits. Take a look.
Story first published: Wednesday, May 12, 2021, 20:28 [IST]
X
Desktop Bottom Promotion