Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സംസാരത്തില്‍ ആരും വീണുപോകും, അത്രക്ക് ഗംഭീരമാണ് ഈ 4 രാശിക്കാര്‍
ഓരോ മനുഷ്യനും വ്യത്യസ്ത ശൈലിയോടെ ജീവിക്കുന്നവരാണ്. അവര്‍ ജനിക്കുന്നതു അങ്ങനെതന്നെ. കാരണം ജ്യോതിഷപ്രകാരം രാശിചക്രത്തിനനുസരിച്ച് ഒരു വ്യക്തിയുടെ സ്വഭാവം നിര്‍ണ്ണയിക്കപ്പെടും. അത്തരത്തില്‍ ജീവിതത്തില്‍ ചില പ്രത്യേക സ്വഭാവസവിശേഷതയോടെ ജനിക്കുന്നവരാണ് ഓരോരുത്തരും. എത്ര മായ്ക്കാന്‍ ശ്രമിച്ചാലും അത്തരം ചില ജന്മനാ ഉള്ള കഴിവുകളും സ്വഭാവങ്ങളും നിങ്ങളെ വിട്ടുപോകില്ല.
ചില ആളുകള്‍ക്ക് മറ്റുള്ളവരെ മയക്കിയെടുക്കാനുള്ള കഴിവുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അവരുടെ രാശിചിഹ്നത്തിന്റെ പ്രത്യേകതയാണ് ഇതിന് കാരണം. മറ്റുള്ളവരെ മയക്കി വീഴ്ത്താന്‍ കഴിവുള്ള അത്തരം 4 രാശിക്കാര്‍ ഏതെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം. ഇതില്‍ നിങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു നോക്കൂ.

മിഥുനം
മിഥുനം രാശിക്കാരായ ആളുകള്‍ക്ക് ആകര്‍ഷകമായ വ്യക്തിത്വമുണ്ട്. ഇക്കാരണത്താല്‍ ഈ ആളുകള്‍ വളരെ വേഗത്തില്‍ ചങ്ങാതിമാരെ നേടുന്നു. മിഥുനം രാശിചക്രത്തിലെ ആളുകള്‍ അവരുടെ വാക്കുകളാല്‍ ആരെയും സ്വാധീനിക്കുന്നു. എല്ലാവരും അവരോട് ഇടപഴകാന്‍ ഇഷ്ടപ്പെടുന്നു. മിഥുനം രാശിക്കാരായ ആളുകള്‍ പൊതുവേ സംസാരിക്കുന്നതില്‍ വിദഗ്ധരാണ്. മറ്റുള്ളവര്‍ അവരുടെ വാക്കുകളില്‍ വീഴുകയും മിഥുനം രാശിക്കാര്‍ പറയുന്നതെന്തും വിശ്വസിക്കുകയും ചെയ്യുന്നു. അത്രയ്ക്കുണ്ട് ഇവരുടെ വാക്ചാതുര്യം. ഈ ഒരു കഴിവു തന്നെയാണ് ആരെയും വീഴ്ത്താന്‍ ഇവര്‍ ഉപയോഗിക്കുന്നതും.

ചിങ്ങം
വളരെ ശക്തമായ വ്യക്തിത്വമുള്ള രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍. എല്ലാവരും അവരിലേക്ക് എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുന്നു. ഈ ആളുകള്‍ അവരുടെ ബന്ധങ്ങള്‍ നന്നായി കൈകാര്യം ചെയ്യുന്നു. അവര്‍ എവിടെയാണോ നില്‍ക്കുന്നത്, ആ ചുറ്റുപാടിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായി അവര്‍ മാറുന്നു. ചിങ്ങം രാശിക്കാരുടെ സംസാരത്തിന് എല്ലാവരും പ്രാധാന്യം നല്കുന്നു. ഈ രാശിചക്രത്തിലെ ആളുകള്‍ക്ക് ആരെയും നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. പണത്തിന് ഒരിക്കലും കുറവില്ലാത്ത ഈ രാശിക്കാര്‍ പക്ഷേ അവരുടെ ഈ ഒരു ശീലത്തിലൂടെ പണം നഷ്ടപ്പെടുത്തുകയും ചെയ്യും. കാരണം അവര്‍ മറ്റുള്ളവര്‍ക്കായി പണം ചെലവാക്കുന്നതില്‍ മടി കാണിക്കുന്നവരല്ല. മറ്റുള്ളവരെ കൈയ്യിലെടുക്കാനുള്ള കഴിവ് ജന്മനാ ഉള്ള രാശിക്കാരില്‍ ഒരാളാണ് ചിങ്ങം രാശിക്കാര്‍.

തുലാം
വളരെ ആകര്ഷകത്വമുള്ളവരാണ് തുലാം രാശിക്കാരായ ആളുകള്‍. ഈ ആളുകള്‍ സൗഹൃദത്തിനും സ്നേഹത്തിനും വലിയ പ്രാധാന്യം നല്കുന്നു. അവര്‍ തങ്ങളുടെ പദ്ധതികള്‍ വളരെ വ്യക്തമായ രീതിയില്‍ അവതരിപ്പിക്കുകയും ആളുകള്‍ അവരുടെ സംസാരത്തെ വിലമതിക്കുകയും ചെയ്യുന്നു. അതിനാല്‍ തുലാം രാശിക്കാരായവര്‍ക്ക് ചങ്ങാതിമാരുടെ എണ്ണം വളരെ ഉയര്‍ന്നതായിരിക്കും. അവര്‍ എല്ലാവരുടെയും ഹൃദയം കീഴടക്കുന്നവരാണ്. അതിനാല്‍ ആരാലും ആകര്‍ഷിക്കപ്പെടാന്‍ കഴിവുള്ള ഒരു രാശിക്കാരാണ് തുലാം രാശിക്കാര്‍.

മകരം
ആകര്‍ഷകമായ വ്യക്തിത്വത്തിനും അവരുടേതായ വ്യത്യസ്ത രീതികള്‍ക്കും പേരുകേട്ടതാണ് മകരം രാശിക്കാര്‍. അതുകൊണ്ടാണ് എല്ലാവരും അവരിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഈ രാശിചക്രത്തിലെ ആളുകള്‍ മറ്റുള്ളവരെ സ്വാധീനിക്കുന്ന കാര്യത്തില്‍ പ്രാവീണ്യം നേടിയവരാണ്. മാത്രമല്ല ആരെയും സംസാരിച്ച് വീഴ്ത്താനും ഹൃദയം കീഴടക്കാനും മിടുക്കരാണ് ഇക്കൂട്ടര്‍. മകരം രാശിക്കാര്‍ ആളുകളുമായി ഇടപഴകുന്ന രീതി തന്നെ വ്യത്യസ്തമാണ്. അതിനാല്‍ മറ്റുള്ളവര്‍ എളുപ്പത്തില്‍ ഇവരിലേക്ക് ആകൃഷ്ടരാകുന്നു.



Click it and Unblock the Notifications
