Latest Updates
-
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം! -
ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ഈ രാശിക്കാർക്ക് കഷ്ടകാലമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 23-25 വാരാന്ത്യം: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
കർവാ ചൗത് 2026: ചന്ദ്രോദയ സമയം അറിയാം, വ്രതമെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഒക്ടോബർ 23 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
2024ല്‍ വിനാശകരമായ അംഗാരകയോഗം; ഈ രാശിക്ക് പുതുവര്‍ഷത്തില്‍ ധനനഷ്ടം
ജ്യോതിഷ പ്രകാരം നവഗ്രഹങ്ങള്‍ ഒരു നിശ്ചിത കാലയളവിനു ശേഷം രാശികള്‍ മാറുന്നു. അത്തരമൊരു സാഹചര്യത്തില്‍ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ കാരണം നിരവധി ശുഭ, അശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. 2024 വര്‍ഷം ഉടന്‍ ആരംഭിക്കാന്‍ പോകുകയാണ്. പുതുവര്‍ഷത്തിലേക്ക് ഇനി ഏതാനും നാളുകള്‍ കൂടിയേ ബാക്കിയുള്ളു. ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് പുതുവര്‍ഷത്തെ വളരെ സവിശേഷമായി കണക്കാക്കുന്നു.
ജ്യോതിഷ പ്രകാരം പുതുവര്‍ഷത്തില്‍ രാഹുവിന്റെ സ്ഥാനത്തെക്കുറിച്ച് പറഞ്ഞാല്‍, അത് മീനരാശിയില്‍ സഞ്ചരിക്കും. അത്തരമൊരു സാഹചര്യത്തില്‍ പല ഗ്രഹങ്ങളുമായി രാഹുവിന് സംയോജനമുണ്ടാകും. പുതുവര്‍ഷത്തില്‍ രാഹു, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുമായി ചേര്‍ന്ന് നില്ക്കുന്നതിനാല് അംഗാരക യോഗം എന്ന അശുഭ യോഗം ഉണ്ടാകുന്നു. ചൊവ്വയും രാഹുവും ചേര്‍ന്ന് രൂപം കൊള്ളുന്ന അംഗാരകയോഗം ചില രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ കഷ്ടതകള്‍ സമ്മാനിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയില്‍ പന്ത്രണ്ടാം ഭാവത്തില്‍ ചൊവ്വയുടെയും രാഹുവിന്റെയും സംയോഗം നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിക്കാര്‍ക്ക് അംഗാരക യോഗ അത്ര ഗുണം ചെയ്യില്ല. അനാവശ്യ ചിലവുകള്‍ മൂലം നിങ്ങള്‍ ഈ സമയം വിഷമിച്ചേക്കാം. അതുകൊണ്ട് തന്നെ അല്പം ജാഗ്രത പാലിക്കേണ്ടതുണ്ട്. കാലത്തിനനുസരിച്ച് നിങ്ങളുടെ ചിന്തകളില്‍ മാറ്റങ്ങള്‍ നിങ്ങള്‍ കാണും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യകാര്യത്തിലും അല്പം ജാഗ്രത വേണം. ചില ജോലികള്‍ പെട്ടെന്ന് നിര്ത്തേണ്ടിവന്നേക്കാം. അതിനാല്‍ നിങ്ങള്‍ക്ക് ചില സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വരും. സാമ്പത്തികമായും ഈ സമയം അല്പം ജാഗ്രത വേണം.
ചിങ്ങം
ഈ രാശിയില്‍ എട്ടാം ഭാവത്തില്‍ അംഗാരകയോഗം രൂപപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലിക്കാര്‍ക്ക് സമ്മര്‍ദം നേരിടേണ്ടി വരും. എല്ലാ പ്രവൃത്തികളിലും എന്തെങ്കിലും തടസ്സം ഉണ്ടാകാം. ചെയ്യുന്ന ജോലികളിലെല്ലാം തടസ്സങ്ങള്‍ നിരന്തരം വന്നുകൊണ്ടിരിക്കും. ശത്രുക്കള്‍ നിങ്ങളെ കീഴടക്കിയേക്കാം. നിയമപരമായ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. കാരണം ഇത് നിങ്ങളുടെ സമയം, വരുമാനം, വ്യക്തിത്വം എന്നിവയെ പ്രതികൂലമായി ബാധിക്കും. ആരുമായും അനാവശ്യമായി തര്‍ക്കിക്കരുത്. പണത്തെ സംബന്ധിച്ച ഏത് തീരുമാനവും വിവേകത്തോടെ എടുക്കുക, എന്നാല്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരില്ല.
കുംഭം
ഈ രാശിയില്‍ രണ്ടാം ഭാവത്തില്‍ അംഗാരകയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിക്കാര്‍ക്ക് ഈ സമയം പണം സമ്പാദിക്കാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. എല്ലാ ജോലികളും വളരെ ശ്രദ്ധയോടെ ചെയ്യുക, എന്നാല്‍ നിങ്ങള്‍ക്ക് പിന്നീട് പ്രശ്നങ്ങള്‍ നേരിടേണ്ടിവരില്ല. ഈ സമയം ചില വിഷയങ്ങളില്‍ കുടുംബവുമായി തര്‍ക്കം ഉണ്ടാകാം. അതിനാല്‍, ചിന്താപൂര്‍വ്വം സംസാരിക്കുക. വാഹനമോടിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം അപകട സാധ്യത കൂടുതലാണ്.
രാഹുവിന്റെ പ്രാധാന്യം
ജ്യോതിഷ പ്രകാരം രാഹു ഒരു അശുഭഗ്രഹമാണെന്ന് പറയുന്നു. എന്നിരുന്നാലും മറ്റ് ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് യഥാര്‍ത്ഥ രൂപമില്ല. അതുകൊണ്ടാണ് രാഹുവിനെ നിഴല്‍ ഗ്രഹം എന്ന് വിളിക്കുന്നത്. രാഹുവിനെ പാപഗ്രഹമെന്നാണ് വിശേഷിപ്പിക്കുന്നത്. ജാതകത്തില്‍ രാഹുവിന്റെ പേര് കേള്‍ക്കുമ്പോള്‍ പൊതുവെ ആളുകളുടെ മനസ്സില്‍ ഭയം ഉണ്ടാകാറുണ്ട്. എന്നാല്‍ ഒരു ഗ്രഹവും ശുഭമോ അശുഭമോ അല്ല, പകരം അതിന്റെ ഫലങ്ങള്‍ മാത്രമാണ് ശുഭമോ അശുഭമോ ആകുന്നത്. ജാതകത്തില്‍ ഏതെങ്കിലും ഗ്രഹം ബലമായി നില്ക്കുന്നുണ്ടെങ്കില് അത് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു.
രാഹുവിന് ഒരു രാശിയുടെയും ഉടമസ്ഥാവകാശമില്ല. അത് ദുര്‍ബലമായ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍, അതിന്റെ ഫലങ്ങള്‍ നെഗറ്റീവ് ആണ്. അശുഭകരമായ ഫലങ്ങള്‍ നല്കുന്ന ഗ്രഹമായാണ് രാഹു കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ല. രാഹു ജാതകത്തില്‍ ശുഭകരമായാല്‍ ശുഭഫലങ്ങളും നല്കുന്നു. അതിന്റെ ശുഭഫലങ്ങളാല്, ഒരു വ്യക്തി സമ്പന്നനാകുകയും രാജയോഗ സന്തോഷം നേടുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
