Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
അത്ഭുതകരമായ ശുഭയോഗങ്ങള്‍, അനന്ത ചതുര്ദശി ഭാഗ്യം നല്കുന്ന 5 രാശിക്കാര്‍
സനാതന ധര്‍മ്മത്തില്‍ അനന്ത ചതുര്ദശി വ്രതത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ വ്രതദിനത്തില്‍ ഭക്തര്‍ ഭഗവാന് വിഷ്ണുവിന്റെ നിത്യരൂപത്തെ ആരാധിക്കുന്നു. ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ദശിയാണ് അനന്ത ചതുര്ദശി എന്ന് അറിയപ്പെടുന്നത്. ഈ ദിവസം ഭഗവാന് അനന്തനെ വിഷ്ണുവിനെ ആരാധിച്ച ശേഷം അനന്തസൂത്രം കൈയില്‍ കെട്ടുന്നു. അനന്ത ചതുര്ദശി ദിനത്തിലാണ് ഗണേശോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ഗണേശ വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്നത്.
അതിനാല്‍ ഈ ഉത്സവത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ ഉത്സവം വളരെ ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. ജ്യോതിഷപ്രകാരം അനന്ത ചതുര്ദശി ദിനത്തില്‍ നിരവധി ശുഭയോഗങ്ങള്‍ രൂപം കൊള്ളുന്നുണ്ട്. ചതുര്ദശി തിഥി സെപ്റ്റംബര്‍ 27ന് രാത്രി 10.18-ന് ആരംഭിച്ച് 28ന് വൈകീട്ട് 6.49-ന് അവസാനിക്കും. ഇക്കാലയളവില്‍ പല ഐശ്വര്യങ്ങളും സംഭവിക്കുന്നുണ്ട്.
രവിയോഗം, വൃദ്ധിയോഗം, പൂരുരുട്ടാതി നക്ഷത്രം എന്നിവ രൂപപ്പെടുന്നു. ഇത് ഈ വ്രതത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഇതുകൂടാതെ ചന്ദ്രന് മീനരാശിയിലും പ്രവേശിക്കും. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഈ സംയോജനം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളില്‍ സ്വാധീനം ചെലുത്തും. അതിനാല്‍ ഈ അനന്ത ചതുര്ദശി ചില രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. അനന്ത ചദുര്‍ദശി ഭാഗ്യം സമ്മാനിക്കുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മീനം
മീനം രാശിക്കാര്‍ക്ക് ഈ അനന്ത ചതുര്ദശി വളരെ അനുകൂലമായിരിക്കും. അവിവാഹിതര്‍ക്ക് വിവാഹത്തിനുള്ള അവസരങ്ങള്‍ വരും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും.
മേടം
മേടം രാശിക്കാര്‍ മഹാവിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹങ്ങളുണ്ടാകും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. കഠിനാധ്വാനത്തിലൂടെ ചെയ്യുന്ന ജോലിയില്‍ വിജയം കൈവരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ നീങ്ങിയേക്കാം. തൊഴില്‍ മേഖലകളില്‍ നേട്ടങ്ങള്‍ ഉണ്ടാകും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനന്ത ചതുര്ദശി ദിവസം ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും. ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകാം. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. ശത്രുവിന്റെ മേല്‍ വിജയം നേടാനാകും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ സമയം അനന്ത ചതുര്ദശി വളരെ അനുകൂലമായിരിക്കും. മഹാവിഷ്ണുവിനൊപ്പം ഗണപതിയുടെ അനുഗ്രഹവും പെയ്തിറങ്ങും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. മാനസിക പിരിമുറുക്കത്തില്‍ നിന്ന് മോചനം ലഭിക്കും.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്കും ഈ ദിവസം ഗുണം ചെയ്യും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും. മംഗള കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഈ സമയം അനുകൂലമാണ്. സാമ്പത്തിക നേട്ടം ഉണ്ടായേക്കാം.

അനന്ത ചതുര്ദശി തിഥി
ഭാദ്രപദ ശുക്ല പക്ഷത്തിലെ ചതുര്ദശി തീയതി ആരംഭം: സെപ്റ്റംബര്‍ 28, രാവിലെ 06:12 മുതല്‍
ഭാദ്രപദ ശുക്ല പക്ഷത്തിലെ ചതുര്ദശി തിഥി അവസാനിക്കുന്നത്: സെപ്റ്റംബര്‍ 28 രാത്രി 18:51 വരെ
അനന്ത ചതുര്ദശിയില് ഗണേശ നിമജ്ജനത്തിനുള്ള അനുകൂല സമയം രാവിലെ 06.11 മുതല്‍ 07.40 വരെയും വൈകുന്നേരത്തെ ഗണേശ നിമജ്ജനത്തിനുള്ള അനുകൂല സമയം വൈകുന്നേരം 04.41 മുതല്‍ രാത്രി 09.10 വരെയുമാണ്.
അനന്ത ചതുര്ദശിയുടെ പ്രാധാന്യം
പുരാണങ്ങള്‍ അനുസരിച്ച്, മഹാഭാരത കാലഘട്ടം മുതലാണ് അനന്ത ചതുര്ദശി വ്രതം ആരംഭിച്ചത്. അനന്ത ചതുര്ദശി വ്രതം അനുഷ്ഠിച്ച് മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നവന്‍ അനന്തമായ പ്രതിഫലം ലഭിക്കുമെന്ന് പറയുന്നു. അനന്ത ചതുര്ദശി നാളില്‍ വ്രതാനുഷ്ഠാനത്തോടൊപ്പം ശ്രീ വിഷ്ണു സഹസ്ത്രനാം സ്തോത്രം പാരായണം ചെയ്താല്‍ ഭക്തരുടെ എല്ലാം ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്ന് പറയപ്പെടുന്നു. ഐശ്വര്യം, സന്തോഷം, സന്താനങ്ങള്‍ തുടങ്ങിയ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഈ വ്രതം ആചരിക്കാവുന്നതാണ്.



Click it and Unblock the Notifications
