Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
ഭാഗ്യയോഗങ്ങള്ക്കൊപ്പം ലക്ഷ്മീകടാക്ഷവും; പുതിയമാസത്തെ തുടക്കം ഗംഭീരമാക്കുന്ന 5 രാശി
സെപ്റ്റംബര്‍ 1 വെള്ളിയാഴ്ചയാണ് ഇന്ന്. പുതിയ മാസത്തിന്റെ ആദ്യ ദിനം തന്നെ കുംഭം കഴിഞ്ഞ് ചന്ദ്രന് മീനരാശിയിലേക്ക് നീങ്ങും. അമൃത സിദ്ധി യോഗം, സര്‍വാര്‍ത്ത സിദ്ധി യോഗം എന്നിവയ്ക്കൊപ്പം പൂരുരുട്ടാതി നക്ഷത്രത്തിന്റെ സ്വാധീനവും ഇന്നത്തെ ദിവസം ഉണ്ടാകും.
സെപ്തംബര്‍ മാസത്തിലെ ആദ്യ ദിവസം തന്നെ അമൃത സിദ്ധി, സര്‍വാര്‍ത്ത സിദ്ധി യോഗങ്ങള്‍ രൂപീകരിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ മംഗളകരമായ യോഗങ്ങളുടെ ഫലത്താല്‍, നിങ്ങളുടെ എല്ലാ പ്രതിസന്ധികളും ഒഴിവാകുന്നു. ഈ യോഗത്തില്‍ ചെയ്യുന്ന ഏത് പ്രവൃത്തിയും അമൃത് പോലുള്ള ഫലം നല്കുന്നു.
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭകരമായ യോഗങ്ങളും കാരണം സെപ്റ്റംബര്‍ 1 അഞ്ച് രാശിക്കാര്‍ക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ജീവിതത്തില്‍ പുരോഗതിയും കൈവരും. ചില ജ്യോതിഷ നടപടികളും ഇവിടെ സൂചിപ്പിച്ചിട്ടുണ്ട്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജാതകത്തില്‍ ഭൗതിക സുഖങ്ങളുടെ അധിപനായ ശുക്രന്റെ സ്ഥാനം ശക്തിപ്പെടുത്താനും ലക്ഷ്മിദേവിയുടെ അനുഗ്രഹം നിലനിര്‍ത്താനും സാധിക്കും. സെപ്തംബര്‍ ഒന്നാം തീയതി ശുഭഫലം ലഭിക്കുന്ന 5 രാശിക്കാര്‍ ഇവരാണ്.

ഇടവം
സെപ്തംബര്‍ മാസത്തിലെ ഒന്നാം തിയ്യതി ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഭാഗ്യത്തിന്റെ പിന്തുണയുള്ളതിനാല്‍, പൂര്‍ത്തിയാകാത്ത പല ജോലികളും പൂര്‍ത്തീകരിക്കുകയും നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. ഒരു കുടുംബാംഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.
നിങ്ങളുടെ മനസ്സ് സന്തോഷിക്കും. ലക്ഷ്മീകൃപയാല്‍, കിട്ടാതെ കിടന്നിരുന്ന പണം തിരികെ ലഭിക്കുകയും തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധിക വരുമാന സ്രോതസ്സുകള്‍ ഉണ്ടാകുകയും ചെയ്യും. വ്യവസായികളുടെ വഴിയില്‍ വന്നിരുന്ന തടസ്സങ്ങള്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ പരിഹരിക്കപ്പെടും. ബിസിനസില്‍ നല്ല ലാഭം ഉണ്ടാകും.
പ്രതിവിധി: പശുവിന് പച്ചപ്പുല്ല് നല്‍കുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകറ്റാന്‍ ദരിദ്രരും നിരാലംബരുമായ ആളുകളെ സഹായിക്കുക.
ചിങ്ങം
സെപ്തംബര്‍ മാസത്തിലെ ആദ്യ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍, ചിങ്ങം രാശിക്കാര്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും, സാമ്പത്തിക സ്ഥിതിയും ക്രമേണ ശക്തിപ്പെടും. ബിസിനസ്സില്‍ പരിചയസമ്പന്നനായ ഒരു വ്യക്തിയുടെ ഉപദേശം പ്രയോജനകരമാകും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
നിങ്ങള്‍ പോസിറ്റീവ് എനര്‍ജിയാല്‍ ചുറ്റപ്പെട്ടതായി കാണപ്പെടും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അയല്‍ക്കാരുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
ദോഷപരിഹാരം: വെള്ളിയാഴ്ച 1.25 കിലോ അരി ഒരു ചുവന്ന പൊതിഞ്ഞ് കയ്യില്‍ വയ്ക്കുക, തുടര്‍ന്ന് 'ഓം ശ്രീ ശ്രീനാം' എന്ന മന്ത്രം അഞ്ച് തവണ ജപിച്ച ശേഷം അരി പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക.

കന്നി
സെപ്തംബര്‍ ഒന്നാം തീയതി കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കന്നിരാശിക്കാര്‍ക്ക് അവരുടെ പങ്കാളിയുമായി യാത്ര ചെയ്യാനാകും. ഏതെങ്കിലും നിയമപരമായ കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അതില്‍ നിന്ന് മോചനം നേടാനാകും. ജോലിക്കാര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും, അതുമൂലം മനസ്സ് സന്തോഷിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവരാണെങ്കില്‍, കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും.
പരിഹാരം: കുടുംബത്തിന്റൈ സന്തോഷത്തിനും ഐശ്വര്യത്തിനുമായി, വെള്ളിയാഴ്ച ദിവസം വീടിന്റെ പ്രധാന വാതിലില്‍ ഇരുതിരിയിട്ട നെയ്യ് വിളക്ക് തെളിയിക്കുക.
വൃശ്ചികം
സെപ്റ്റംബര്‍ 1 വൃശ്ചിക രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. വൃശ്ചിക രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും കൂടാതെ ഭാവിയിലേക്കുള്ള പദ്ധതികളും ആസൂത്രണം ചെയ്യാനാകും. നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍, കുടുംബത്തിലെ മുതിര്‍ന്നവരുടെ സഹായത്തോടെ അതെല്ലാം പരിഹരിക്കപ്പെടും. ഇന്നത്തെ കഠിനാധ്വാനവും സത്യസന്ധതയും ഭാവിയില്‍ നല്ല ഫലങ്ങള്‍ നല്‍കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നല്ല വരുമാനം ലഭിക്കും. വീട്ടിലെ അന്തരീക്ഷം നല്ലതായിരിക്കും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.
പ്രതിവിധി: സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍, ലക്ഷ്മീ ദേവിക്ക് ചുവന്ന നിറത്തിലുള്ള വിവാഹ സാധനങ്ങള്‍ സമര്‍പ്പിക്കുക, ലക്ഷ്മീ രക്ഷാകവചം ചൊല്ലുക.

മീനം
മീനരാശിക്കാര്‍ സെപ്റ്റംബര്‍ മാസത്തിന്റെ ആദ്യദിനം മികച്ചതായിരിക്കും. സെപ്തംബര്‍ ഒന്നാം തീയതി മീനരാശിക്കാര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ജീവിതത്തിന്റെ ദിശ ഒരു പുതിയ വഴിത്തിരിവിലേക്ക് മാറുകയും പോസിറ്റീവ് എനര്‍ജിയാല്‍ ചുറ്റപ്പെടുകയും ചെയ്യും. നിങ്ങളുടെ കുട്ടിയുടെ കരിയറുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും.
നഷ്ടപ്പെട്ട ചില വസ്തുക്കള്‍ പെട്ടെന്ന് കണ്ടെത്തും. നിങ്ങളുടെ മാതാപിതാക്കളോടൊപ്പം യാത്ര പോകാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ജോലി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു ഓഫര്‍ മറ്റൊരു കമ്പനിയില്‍ നിന്ന് വന്നേക്കാം. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.
പരിഹാരം: വെള്ളിയാഴ്ച ലക്ഷ്മീ ദേവിയുടെ ക്ഷേത്രത്തില്‍ ലക്ഷ്മി ദേവിക്ക് ശംഖ്, അടയ്ക്ക, താമര മുതലായവ സമര്‍പ്പിക്കുകയും ലക്ഷ്മീ ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
