Latest Updates
-
ശൂല യോഗം ഇന്ന്: വലിയ സാമ്പത്തിക തീരുമാനങ്ങൾ വേണ്ട, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നഷ്ടം ഒഴിവാക്കാം -
മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം! അണുബാധയേൽക്കാതെ പാദങ്ങൾ സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തുവും ശുചിത്വവും ഒത്തുചേരുന്ന ഈ സ്ഥലം ശ്രദ്ധിച്ചോ? -
ഓണം 2026: ഇന്നത്തെ രാഹുകാലം, യമഗണ്ടം, ഗുലികകാലം സമയങ്ങൾ; ഷോപ്പിംഗിനും യാത്രയ്ക്കും മുൻപ് ഇതൊന്ന് നോക്കൂ -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഭാഗ്യവും സുരക്ഷയും ഉറപ്പ്! -
തിരുവോണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സുരക്ഷിതത്വവും ഉറപ്പാക്കാം! -
ബ്യൂട്ടി പാർലറുകളിൽ കോസ്മെറ്റിക് ഇൻജക്ഷൻ എടുക്കരുത്; നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ആ മുന്നറിയിപ്പ് ഇതാ -
ഉത്രട്ടാതി നാളിലെ ശുഭമുഹൂർത്തങ്ങൾ: ഈ 5 രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
140 കിലോയിൽ നിന്ന് 85 കിലോയിലേക്ക്! റാം കപൂർ ഭാരം കുറച്ചത് എങ്ങനെ? കുറുക്കുവഴികളില്ലാത്ത ആ രഹസ്യം -
ശുക്രൻ തുലാം രാശിയിലേക്ക്: സെപ്റ്റംബർ 2-ലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക-പ്രണയ ജീവിതത്തെ എങ്ങനെ ബാധിക്കും?
പാപമോക്ഷ പുണ്യം, ജീവിതത്തില്‍ വച്ചടി കയറ്റം; അമലകി ഏകാദശിയില്‍ രാശിപ്രകാരം ഈ പരിഹാരങ്ങള്‍
ഈ വര്‍ഷം മാര്‍ച്ച് 7, 8 തീയതികളിലാണ് ഹോളി ആഘോഷം. ഹോളിക്ക് മുമ്പ് വരുന്ന ഏകാദശിയെ രംഗഭരി ഏകാദശി എന്നും അമലകി ഏകാദശി എന്നും വിളിക്കുന്നു. ഈ വര്‍ഷം ഫാല്‍ഗുന ശുക്ല പക്ഷത്തിലെ അമലകി ഏകാദശി മാര്‍ച്ച് 3നാണ് വരുന്നത്. ഈ ദിവസം ഭഗവാന് ശ്രീഹരിക്ക് വളരെ പ്രിയപ്പെട്ടതാണ്. ലോകനാഥനെ പ്രീതിപ്പെടുത്താന്‍ അമലകി ഏകാദശി നാളില്‍ വിഷ്ണുവിനെ നെല്ലിക്കയിലകൊണ്ട് പൂജിക്കണമെന്നാണ് വിശ്വാസം.
ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാകുമെന്നും മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം. മഹാവിഷ്ണുവിനെയും നെല്ലി മരത്തെയും ഈ ദിവസം ആരാധിക്കുന്നു. ഈ ദിവസം നെല്ലിമരത്തെ ആരാധിക്കുന്ന വ്യക്തിക്ക് വിഷ്ണു ഉള്‍പ്പെടെയുള്ള എല്ലാ ദേവതകളുടെയും അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു. അമലകി ഏകാദശി ദിനത്തില്‍ രാശി അനുസരിച്ച് പൂജ നടത്തിയാല്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. സമ്പത്തിന് ഒരിക്കലും കുറവുമുണ്ടാകില്ല. അമലകി ഏകാദശി നാളില്‍ രാശിപ്രകാരം ചെയ്യേണ്ട പ്രതിവിധികള്‍ ഇതാ.

മേടം
മേട രാശിക്കാര്‍ അമലകി ഏകാദശി ദിനത്തില്‍ ഒരു കണ്ണുള്ള നാളികേരം മഞ്ഞ നിറത്തിലുള്ള തുണിയില്‍ പൊതിഞ്ഞ് പൂജയ്ക്ക് സമര്‍പ്പിക്കുക. അടുത്ത ദിവസം ദ്വാദശി തിഥിയില്‍ ഇതെടുത്ത് നിങ്ങളുടെ വീട്ടില്‍ പണം വയ്ക്കുന്ന സ്ഥലത്ത് സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടില്‍ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രശ്നവും അവസാനിക്കുന്നു.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അമലകി ഏകാദശി നാളില്‍ വീട്ടില്‍ നെല്ലിമരം നട്ടുവളര്‍ത്തുന്നത് നല്ല ഫലം നല്‍കും. ഇത് ചെയ്യുന്നതിലൂടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. സമ്പത്ത് ലഭിക്കാന്‍ അവസരങ്ങള്‍ തേടിവരും.

മിഥുനം
അമലകി ഏകാദശി നാളില്‍ മിഥുന രാശിക്കാര്‍ നെല്ലി മരത്തില്‍ വെള്ളം നനച്ച് 7 തവണ പ്രദക്ഷിണം ചെയ്ത ശേഷം പച്ച നൂലില്‍ മഞ്ഞള്‍ പുരട്ടി മരത്തില്‍ ചുറ്റണം. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ ജോലിയില്‍ പുരോഗതിയുടെ പാത തുറക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇല്ലെങ്കില്‍, അമലകി ഏകാദശിയില്‍ മഹാവിഷ്ണുവിനെ നെല്ലിക്ക ജലം കൊണ്ട് അഭിഷേകം ചെയ്യുക. ഈ സമയത്ത് ഓം നമോ ഭഗവതേ വാസുദേവായ നമഃ മന്ത്രം 108 തവണ ജപിക്കുക. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ ദാമ്പത്യ ബന്ധത്തിലെ തടസ്സങ്ങള്‍ അവസാനിക്കുന്നതായിരിക്കും.

ചിങ്ങം
ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍, ചിങ്ങം രാശിക്കാര്‍ അമലകി ഏകാദശി ദിനത്തില്‍ ശ്രീഹരി വിഷ്ണുവിന് ചന്ദന തിലകം ചാര്‍ത്തി നെല്ലിക്ക സമര്‍പിക്കുക. ഇതിനുശേഷം വൈഷ്ണവ തിലകം സ്വയം പുരട്ടി നെല്ലിക്ക സൂക്ഷിച്ച് മംഗള കര്‍മ്മങ്ങള്‍ക്ക് പുറപ്പെടുക. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ ജോലിയില്‍ വരുന്ന തടസ്സങ്ങള്‍ നീങ്ങുമെന്നാണ് വിശ്വാസം.

കന്നി
രോഗങ്ങള്‍ അകറ്റാന്‍ കന്നി രാശിക്കാര്‍ അമലകി ഏകാദശി ദിനത്തില്‍ നെല്ലിക്ക അരച്ച് ദേഹത്ത് പുരട്ടിയ ശേഷം വെള്ളത്തില്‍ നെല്ലിക്ക ഇട്ട് കുളിക്കുക. ഈ പ്രതിവിധി ഗുരുതരമായ രോഗങ്ങള്‍ ഭേദമാക്കുമെന്ന് പറയപ്പെടുന്നു.

തുലാം
ബിസിനസില്‍ കഠിനാധ്വാനം ചെയ്തിട്ടും ലാഭമില്ലെങ്കില്‍ തുലാം രാശിക്കാര്‍ 108 നെല്ലിക്ക എടുത്ത് അമലകി ഏകാദശി ദിനത്തില്‍ ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ബിസിനസ്സ് ശോഭനമാകും.

വൃശ്ചികം
ശത്രുക്കള്‍ നിങ്ങളെ ദിവസവും ശല്യപ്പെടുത്തുകയും മാനസികമായി സമ്മര്‍ദ്ദം നല്‍കുകയും ചെയ്യുന്നുവെങ്കില്‍, അമലകി ഏകാദശിയില്‍ വൃശ്ചിക രാശിക്കാര്‍ ശത്രുനാശക മന്ത്രം ജപിക്കണം. നരസിംഹായ വിദ്യേ, ബജ്ര നഖായ ധീമഹി തന്നോ നരസിംഹ പ്രചോദയാം. ശത്രുവിന്റെ ഓരോ നീക്കത്തെയും തടയിടാനുള്ളതാണ് ഈ പ്രതിവിധി.

ധനു
അമലകി ഏകാദശിയില്‍ 21 മഞ്ഞ പുഷ്പങ്ങള്‍ കൊണ്ട് നിങ്ങള്‍ ഭഗവാന് ഹരിയെ ആരാധിക്കുക. ഈ പ്രതിവിധി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കരിയറില്‍ വിജയം നല്കാന് ഉപകരിക്കും.

മകരം
അമലകി ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ആയിരം പശുക്കളുടെ ഫലത്തിന് തുല്യമായ പുണ്യം ലഭിക്കും. മകരം രാശിക്കാര്‍ ഈ ദിവസം ഉപവസിക്കുകയും നെല്ലി മരത്തെ ആരാധിക്കുകയും ചെയ്യുക. ഈ പ്രതിവിധി നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കും.

കുംഭം
അമലകി ഏകാദശി നാളില്‍ കുംഭം രാശിക്കാര്‍ കുങ്കുമം കലര്‍ത്തിയ ജലം കൊണ്ട് ലക്ഷ്മീനാരായണനെ അഭിഷേകം ചെയ്യണം. തുടര്‍ന്ന് വിഷ്ണുസഹസ്ത്രനാമവും ചൊല്ലുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വരുന്നതായിരിക്കും.

മീനം
മീനരാശിക്കാര്‍ അമലകി ഏകാദശി ദിനത്തില്‍ ശ്രീഹരിക്ക് 21 മഞ്ഞള്‍ കഷ്ണങ്ങള്‍ അര്‍പ്പിക്കുക, എന്നിട്ട് അത് ഒരു മഞ്ഞ തുണിയില്‍ കെട്ടി നിങ്ങളുടെ വീടിന്റെ പ്രധാന വാതിലില്‍ തൂക്കിയിടുക. ഇത് ദുഷ്ടശക്തികളെ നശിപ്പിക്കുകയും വീട്ടില്‍ സന്തോഷവും സമാധാനവും കൈവരുത്തുകയും ചെയ്യും.



Click it and Unblock the Notifications