Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
വിഷ്ണുവിനൊപ്പം നെല്ലിമരത്തെയും ആരാധിക്കുന്ന അത്യപൂര്‍വ്വ ഏകാദശി; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
ഹിന്ദുമതത്തില്‍ മരങ്ങളും ചെടികളും വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. ചില വ്രതാനുഷ്ഠാനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും മരങ്ങളോടും ചെടികളോടും അഗാധമായ ബന്ധമുണ്ട്. അമലകി ഏകാദശി വ്രതം ഇതിലൊന്നാണ്. ഹിന്ദുമതത്തില്‍ ഏകാദശി ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ വര്‍ഷവും ആകെ 24 ഏകാദശി വ്രതങ്ങള്‍ വരുന്നു. ഓരോ ഏകാദശിക്കും അതിന്റേതായ പ്രത്യേക പ്രാധാന്യമുണ്ട്. ഈ വര്‍ഷത്തെ അമലകി ഏകാദശി വ്രതം മാര്‍ച്ച് 3 വെള്ളിയാഴ്ച ആചരിക്കും.
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഫാല്‍ഗുന മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തീയതിയിലാണ് അമലകി ഏകാദശി വ്രതം ആചരിക്കുന്നത്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാകുമെന്നും മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം. മഹാവിഷ്ണുവിനെയും നെല്ലി മരത്തെയും ഈ ദിവസം ആരാധിക്കുന്നു. ഈ ദിവസം നെല്ലിമരത്തെ ആരാധിക്കുന്ന വ്യക്തിക്ക് വിഷ്ണു ഉള്‍പ്പെടെയുള്ള എല്ലാ ദേവതകളുടെയും അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു. അമലകി ഏകാദശിയുടെ ശുഭകരമായ സമയവും ആരാധനാരീതിയും അറിയാന്‍ ലേഖനം വായിക്കൂ.

അമലകി ഏകാദശി ശുഭമുഹൂര്‍ത്തം
ഫാല്‍ഗുന മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഏകാദശി തീയതി മാര്‍ച്ച് 2ന് രാവിലെ 6:38 മുതല്‍ ആരംഭിക്കുന്നു, അത് മാര്‍ച്ച് 3ന് രാവിലെ 9:02 ന് അവസാനിക്കും. ഉദയ തിഥി പരിഗണിച്ച് അമലകി ഏകാദശി മാര്‍ച്ച് 3 ന് ആഘോഷിക്കും. അമലകി ഏകാദശിയില്‍ രാവിലെ മുതല്‍ തന്നെ വ്രതമനുഷ്ഠിച്ച് മഹാവിഷ്ണുവിനെയും നെല്ലി മരത്തെയും ആരാധിക്കണം. സൗഭാഗ്യയോഗം രാവിലെ മുതല്‍ തന്നെ തുടങ്ങും. ഈ ദിവസം രാവിലെ 06.44 മുതല്‍ 11.07 വരെ വിഷ്ണുവിനെ ആരാധിക്കാം.

മംഗളകരമായ യോഗം
മഹാവിഷ്ണുവിന്റെ കൃപയാല്‍ ഭക്തര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ സ്ഥാനം ലഭിക്കുന്നു. മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കാന്‍ അമലകി ഏകാദശി ദിനം വളരെ വിശേഷപ്പെട്ടതാണ്. ഈ വര്‍ഷം അമലകി ഏകാദശിയില്‍ 3 ശുഭകരമായ യോഗകള്‍ സൃഷ്ടിക്കപ്പെടുന്നു. അമലകി ഏകാദശി ദിനത്തില്‍ സര്‍വാര്‍ത്ത സിദ്ധി യോഗം, സൗഭാഗ്യ യോഗം, ശോഭന യോഗം എന്നിവയുണ്ടാകും. ഇവയില്‍ സര്‍വാര്‍ത്ത സിദ്ധിയോഗം വിശേഷഫലം നല്‍കും.

സര്‍വാര്‍ത്ത സിദ്ധി യോഗം
മാര്‍ച്ച് 3 ന് അമലകി ഏകാദശി വ്രത ദിനത്തില്‍ രാവിലെ 06:45 മുതല്‍ സര്‍വാര്‍ത്ത സിദ്ധി യോഗം ആരംഭിച്ച് ഉച്ചകഴിഞ്ഞ് 03:43 വരെ തുടരും. അതേസമയം, സൗഭാഗ്യയോഗം മാര്‍ച്ച് 3ന് സൂര്യോദയം മുതല്‍ വൈകുന്നേരം 06:45 വരെ തുടരും. ഇത് അവസാനിച്ചാലുടന്‍, വ്രതാനുഷ്ഠാനം വരെ നീണ്ടുനില്‍ക്കുന്ന മൂന്നാമത്തെ ഐശ്വര്യ യോഗമായ ശോഭന യോഗം ആരംഭിക്കും. അമലകി ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ക്കും വിഷ്ണുവിനെയും നെല്ലിക്ക മരത്തെയും ആരാധിക്കുന്നവര്‍ക്കും രാവിലെ 06:45 മുതല്‍ 11:06 വരെയാണ് ആരാധനയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം. ഇതിനിടയില്‍ സര്‍വാര്‍ത്ത സിദ്ധിയോഗവും ഉണ്ടായിരിക്കും, ഈ യോഗത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ വിജയിക്കുകയും പൂജാഫലം പൂര്‍ണ്ണമായി ലഭിക്കുകയും ചെയ്യും.

മഹാവിഷ്ണുവിനെ ആരാധിക്കാന്‍
അമലകി പൂജാ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കണം. ഈ ദിവസം മഹാവിഷ്ണുവിന് 21 മഞ്ഞ പൂക്കള്‍ അര്‍പ്പിക്കുക. ഇങ്ങനെ ചെയ്താല്‍ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കും. കൂടാതെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനും കഴിയും. ഏകാദശി നാളില്‍ നെല്ലി മരത്തില്‍ ധാരാളം വെള്ളം സമര്‍പ്പിച്ച് മഹാവിഷ്ണുവിനെ ധ്യാനിക്കുക. ഇത് ചെയ്യുന്നതിലൂടെ തൊഴില്‍, ബിസിനസ്സ് പ്രശ്നങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തി നേടാനാകും.

നെല്ലി മരം ആരാധന
ഈ ദിവസം 7 തവണ നെല്ലിമരത്തെ പ്രദക്ഷിണം ചെയ്യുകയും 7 തവണ ചരട് കെട്ടുകയും വേണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൈവരുന്നതായിരിക്കും. അമലകി ഏകാദശി ദിനത്തില്‍ ഒരുകണ്ണുള്ള തേങ്ങ മഞ്ഞ നിറത്തിലുള്ള തുണിയില്‍ പൊതിഞ്ഞ് സൂക്ഷിക്കുക. പൂജയ്ക്ക് ശേഷം ഈ നാളികേരം പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക. ഇങ്ങനെ ചെയ്താല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചനം നേടാനാകും.

നെല്ലിക്ക
നിങ്ങള്‍ അമലകി ഏകാദശി വ്രതം ആചരിക്കുകയാണെങ്കില്‍, നെല്ലി മരത്തിനും നെല്ലിക്കയ്ക്കും പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഓര്‍മ്മിക്കുക. ഇതില്ലാതെ അമലകി ഏകാദശിയുടെ ആരാധനയും വ്രതാനുഷ്ഠാനവും പൂര്‍ണമാകില്ല. മഹാവിഷ്ണുവിന് നെല്ലിക്ക നിവേദിക്കുക, പ്രസാദമായി നെല്ലിക്ക കഴിക്കുക.



Click it and Unblock the Notifications