Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഏപ്രില്‍ 30 -ന് മുന്‍പ് ഇവയെല്ലാം വീട്ടില്‍ നിന്നൊഴിവാക്കൂ, മാറ്റേണ്ടത് മാറ്റിയില്ലെങ്കില്‍ ദു:ഖദുരിതങ്ങളൊഴിയ
ഈ വര്‍ഷത്തെ അക്ഷയതൃതീയ വരുന്നത് ഏപ്രില്‍ 30-നാണ്. ഈ ദിനത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഐശ്വര്യവും സമ്പത്സമൃദ്ധിയും എല്ലാം ചേര്‍ന്ന് വരുന്നു. ഏറ്റവും ശുഭകരമായ ദിവസങ്ങളില്‍ ഒന്നായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ഈ ദിനങ്ങളില്‍ പ്രത്യേകമായി ചെയ്യേണ്ടതുണ്ട്. പലപ്പോഴും വീട്ടില്‍ ഐശ്വര്യം പോസിറ്റീവ് ഊര്‍ജ്ജം എന്നിവയെല്ലാം തന്നെ ജീവിതത്തില്‍ സംഭവിക്കുന്നു. വീടിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന തരത്തിലേക്കാണ് അക്ഷയതൃതീയ ദിനം മാറുന്നത്.
എന്നാല്‍ ഈ ദിനത്തില്‍ വീട്ടില്‍ നിന്ന് ഒഴിവാക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഏപ്രില്‍ 30-ന് മുന്‍പായി പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. വാസ്തുപ്രകാരം പറയുകയാണെങ്കില്‍ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നേട്ടങ്ങളും കൊണ്ട് വരുന്ന ചില കാര്യങ്ങളുണ്ട്. അതിനായി വാസ്തുപ്രകാരം അക്ഷയതൃതീയക്ക് മുന്നോടിയായി ചില കാര്യങ്ങള്‍ ഒഴിവാക്കണം.

തകര്‍ന്നതോ പൊട്ടിയതോ ആയ വസ്തുക്കള്‍
ഒരു കാരണവശാലും വീട്ടില്‍ തകര്‍ന്നതോ പൊട്ടിയതോ ആയ വസ്തുക്കള്‍ സൂക്ഷിക്കരുത്. പ്രത്യേകിച്ച് കണ്ണാടികള്‍ പോലുള്ളവ പൊട്ടിയതെങ്കില്‍ അത് നിര്‍ബന്ധമായും വീട്ടില്‍ നിന്ന് ഒഴിവാക്കേണ്ടതാണ്. ഇത് നിങ്ങളുടെ വീട്ടിലേക്കുള്ള പോസിറ്റീവ് സമൃദ്ധിയെ തടയുകയും നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുകയും ചെയ്യുന്നു.അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കള്‍ നിര്‍ബന്ധമായും വീട്ടില്‍ നിന്ന ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
ഉണങ്ങിയ ചെടികള്‍
ഒരു കാരണവശാലും വീട്ടില്‍ ഉണങ്ങിയ ചെടികള്‍ സൂക്ഷിക്കരുത്. ഉണങ്ങിയതോ ചീഞ്ഞതോ ആയ ചെടികളെങ്കില് അവ ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരുന്നതിന് ഈ മാറ്റങ്ങള്‍ അനിവാര്യമാണ്. അതല്ലെങ്കില്‍ ചെടികള്‍ ഉണങ്ങാതേയും കരിയാതേയും നോക്കേണ്ട ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ക്കുണ്ട് എന്ന് മനസ്സിലാക്കുക.
ഉപയോഗിക്കാത്തതോ കീറിയതോ ആയ വസ്ത്രങ്ങള്‍
പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ഒരു കാര്യമാണ് ഇത്. ഉപയോഗിക്കാത്തതോ അല്ലെങ്കില്‍ കീറിയതോ ആയ വസ്ത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നതും ധരിക്കുന്നതും നല്ലതല്ല. ഇത് മോശം ഊര്‍ജ്ജം വഹിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ പോസിറ്റീവ് ഊര്‍ജ്ജത്തിന് വേണ്ടി നിങ്ങള്‍ക്ക് നല്ല വസ്ത്രങ്ങള്‍ ധരിക്കുകയും അത് ദാനം ചെയ്യുകയും ചെയ്യാം..ഇതെല്ലാം മോശം ഫലങ്ങളെ പ്രതിരോധിക്കുന്നു.
കാലഹരണപ്പെട്ട മരുന്നുകള്‍
പലപ്പോഴും പലരും സൂക്ഷിച്ച് വെക്കുന്നവയുടെ കൂട്ടത്തില്‍ ഉണ്ടാവുന്ന ഒന്നാണ് കാലഹരണപ്പെട്ട മരുന്നുകള്‍. ഇവ സൂക്ഷിച്ച് വെക്കുന്നത് നിങ്ങള്‍ക്ക് മോശം ഫലങ്ങളാണ് ഉണ്ടാക്കുന്നത്. അതിന്റെ ഫലമായി പലപ്പോഴും അനാരോഗ്യവും ജീവിതത്തില്‍ തടസ്സങ്ങളും ഉണ്ടാവുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ വാസ്തുപ്രകാരം ചെയ്യുന്നത് വളരെയധികം ശ്രദ്ധ വേണ്ട ഒരു കാര്യം തന്നെയാണ്.
തുരുമ്പിച്ചതോ പ്രവര്‍ത്തിക്കാത്തതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങള്‍
പലപ്പോഴും ക്ലോക്ക്, വാച്ചുകള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്സ് തകരാറുകള്‍ സംഭവിച്ച വസ്തുക്കള്‍ എന്നിവ വീട്ടില്‍ സൂക്ഷിക്കുന്നതും വാസ്തുപ്രകാരം നല്ലതല്ല. വാസ്തുപ്രകാരം ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് അക്ഷയതൃതീയ ദിനത്തില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയം ഇവയെല്ലാം നീക്കം ചെയ്യുന്നത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും സമൃദ്ധിയും സന്തോഷവും നിറയും. ജീവിതത്തില്‍ പുരോഗതിയുണ്ടാവുകയും ചെയ്യുന്നു. കഠിന ദോഷങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. പലപ്പോഴും ജീവിതത്തിലെ സമാധാനം മുഴുവന്‍ ഇല്ലാതാവുന്ന അവസ്ഥയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇവയെല്ലാം തന്നെ പൂര്‍ണമായും വീട്ടില്‍ നിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ടും ഐശ്വര്യവും സന്തോഷവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
