Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
അക്ഷയ തൃതീയ ദിനം: പൂജ, മന്ത്രവിധി പ്രത്യേകതകള്‍ അറിയാം
ഹിന്ദുവിശ്വാസപ്രകാരം അക്ഷയ തൃതീയ വളരെ ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്ന ദിനമാണ്. ഈ ദിനത്തില്‍ വളരെയധികം പ്രാധാന്യം പലരും നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ആഘോഷത്തോടെ കൊണ്ടാടുന്ന ഒരു ദിനമാണ് അക്ഷയതൃതീയ. എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ പല മംഗളകരമായ കാര്യങ്ങളും പലരും ചെയ്യാറുണ്ട്. ഇത് ഐശ്വര്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഈ ദിവസം സ്വര്‍ണം വാങ്ങുന്നത് മികച്ചതായാണ് കണക്കാകുന്നത്. ഐശ്വര്യത്തിലേക്ക് ഈ ദിനം നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നു എന്നാണ് വിശ്വാസം. ഇത്തവണ മെയ് മൂന്ന് ചൊവ്വാഴ്ചയാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്.

അക്ഷയ തൃതീയ പൂജാ സമയം
അക്ഷയ തൃതീയ ആരംഭിക്കുന്നത്: 2022 മെയ് 3 ചൊവ്വാഴ്ച 05:18 മുതല്‍
അക്ഷയ തൃതീയ സമാപനം: മെയ് 4, 2022 വൈകുന്നേരം 07:32 ന്
വിഷ്ണു-ലക്ഷ്മി പൂജ: മെയ് 3, 05: 18 രാവിലെ- 05:39 വരെ
അക്ഷയ തൃതീയ പൂജാക്രമം

അക്ഷയ തൃതീയ ദിവസം വ്രതം അനുഷ്ഠിക്കുന്ന ആചാരം പലര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ട കാര്യം. അക്ഷയ തൃതീയ ദിനത്തില്‍ സൂര്യോദയത്തിന് മുമ്പ് കുളിക്കേണ്ടതാണ്. ഇത് കൂടാതെ അക്ഷയതൃതീയ ദിനത്തിലെ ഉപവാസ നിയമങ്ങള്‍ പാലിക്കുകയും വേണം. ഈ ദിനത്തില്‍ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. കുളിച്ച് ശുദ്ധിയായി പൂജമുറി വൃത്തിയാക്കുക. പിന്നീട് വിഷ്ണുഭവാന്റെ വിഗ്രഹമോ ചിത്രമോ പൂജിക്കേണ്ടതാണ്. അതിന് വേണ്ടി ഗംഗാ ജലം ഉപയോഗിക്കണം. അതിനുശേഷം മഞ്ഞപ്പൂക്കളും തുളസിമാലയും മഞ്ഞനിറത്തിലുള്ള മാലകളും മഹാവിഷ്ണുവിന് അര്‍പ്പിക്കുക. ഇതിന് ശേഷം വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുക. പിന്നീട് വിഷ്ണു ചാലിസ ജപിക്കേണ്ടതാണ്. ഇത് കൂടാതെ വിഷ്ണുവിന് ആരതി ഉഴിയുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
അക്ഷയ തൃതീയ മന്ത്രം
'ഓം നമോ ഭാഗ്യ ലക്ഷ്മീയ ച വിദ്മഹേ അഷ്ടു ലക്ഷ്മി മയി ച ധീമ തനോ ലക്ഷ്മി പ്രചോതയാത്..' എന്ന മന്ത്രം ജപിക്കണം.
അക്ഷയ തൃതീയ ദിനത്തിന്റെ പ്രാധാന്യം

അക്ഷയ തൃതീയ ദിനത്തിലെ പ്രാധാന്യം എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ ദിസം പ്രത്യേക സമയം നോക്കാതെ ഏത് കാര്യവും ചെയ്ത് തീര്‍ക്കാവുന്നതാണ്. ഈ ദിനത്തില്‍ ദോഷ സമയം ഇല്ല എന്നതാണ് സത്യം. വിവാഹം, പാലുകാച്ചല്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ അല്ലെങ്കില്‍ ഒരു വീട്, വീട്, കാര്‍ മുതലായവയെല്ലാം വാങ്ങുന്നതിനും ഈ ദിനത്തില്‍ ഏത് സമയവും മികച്ചതാണ്. ഈ ദിനത്തില്‍ പൂര്‍വ്വികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും പ്രത്യേക കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതും മികച്ച ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു.

അക്ഷയ തൃതീയ നാളില്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍
* അക്ഷയ തൃതീയ ദാനവും പൂജയും ചെയ്താല്‍ മികച്ച ഫലവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
* അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
* അക്ഷയ തൃതീയ ദിനത്തില്‍ മഹാവിഷ്ണുവിനും ലക്ഷ്മിക്കും പ്രത്യേക പൂജകള്‍ നടത്തേണ്ടതാണ്. അക്ഷയ തൃതീയ നാളില്‍ ദാനം ചെയ്യുന്നത് മഹത്തായ കാര്യമാണ്. അക്ഷയ തൃതീയയില്‍ 14 തരത്തിലുള്ള ദാനം ചെയ്യണം.



Click it and Unblock the Notifications

