For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Akshaya Tritiya 2021 Puja Vidhi : ഒരിക്കലും ക്ഷയിക്കാത്ത സമ്പത്തിന് അക്ഷയ തൃതീയ പൂജ

|

ഹിന്ദുക്കളുടെയും ജൈനരുടെയും വാര്‍ഷിക വസന്തകാലമാണ് 'അഖാ തീജ്' എന്നും അറിയപ്പെടുന്ന അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിന്റെ മൂന്നാം ദിവസമാണ് ഈ ശുഭദിനം. ഈ വര്‍ഷം അത് മെയ് 14നാണ് ഈ ശുഭദിനം വരുന്നത്. ഈ ദിവസം അങ്ങേയറ്റം ശുഭകരമായതിനാല്‍ അന്ന് ചെയ്യുന്ന പ്രവര്‍ത്തികള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ശാശ്വത അഭിവൃദ്ധി കൈവരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്‍; ഐതിഹ്യംMost read: ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്‍; ഐതിഹ്യം

ജീവിതത്തില്‍ അഭിവൃദ്ധിക്കായി ആളുകള്‍ ലക്ഷ്മി ദേവി, ഗണപതി, വിഷ്ണു, കുബേരന്‍ എന്നിവരെ ആരാധിക്കുന്നതിനായി അക്ഷയ തൃതീയ പൂജ നടത്തുന്നു. പൂജയില്‍ വ്യത്യസ്ത ആചാരങ്ങള്‍ ഉള്‍പ്പെടുന്നു. ഈ പൂജകളിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം, സമൃദ്ധി, സന്തോഷം എന്നിവ നേടാന്‍ സാധിക്കുന്നു. അക്ഷയ ത്രിതീയ ദിനത്തില്‍ നിങ്ങള്‍ക്ക് എങ്ങനെ പൂജ നടത്താമെന്ന് അറിയാന്‍ വായിക്കൂ. പൂജ ആരംഭിക്കുന്നതിനുമുമ്പ്, നിങ്ങളുടെ വീട് നന്നായി വൃത്തിയാക്കുകയും സ്വയം കുളിച്ച് ശുദ്ധമാവുകയും ചെയ്യുക.

വീട്ടില്‍ പൂജ ചെയ്യാന്‍

വീട്ടില്‍ പൂജ ചെയ്യാന്‍

വീട്ടില്‍ അക്ഷയ ത്രിതീയ പൂജ നടത്താനായി നിങ്ങള്‍ക്ക ഇനിപ്പറയുന്ന സാധനങ്ങള്‍ ആവശ്യമാണ്:

* പാല്‍, മധുരപലഹാരങ്ങള്‍

* ദേവന്മാരുടെ വിഗ്രഹങ്ങള്‍

* ചന്ദനം

* പൂക്കള്‍

* തുളസി ഇലകള്‍

* എള്ള്

* അരികൊണ്ട് തയാറാക്കിയ പ്രസാദം

* തുവര പരിപ്പ്

പൂജ നടത്തേണ്ട വിധം

പൂജ നടത്തേണ്ട വിധം

പൂജ ആരംഭിക്കുന്നതിനുമുമ്പ് പൂജാ മുറി ശുദ്ധിയാക്കുക. പൂജ അര്‍പ്പിക്കുന്ന ദേവന്മാരുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കുക. ചന്ദനം ചാലിച്ചതും പൂക്കളും അര്‍പ്പിക്കുക. ആരാധനാ മൂര്‍ത്തിക്കായുള്ള ഏത് മന്ത്രങ്ങളും നിങ്ങള്‍ക്ക് ചൊല്ലാവുന്നതാണ്. നിങ്ങള്‍ വിഷ്ണുവിനെ ആരാധിക്കുകയാണെങ്കില്‍ എള്ള്, മധുരപലഹാരങ്ങള്‍, തുവരപ്പരിപ്പ്, പ്രസാദം എന്നിവ അര്‍പ്പിക്കുക. മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ഈ ദിവസം ആരാധിക്കുന്നത് നിങ്ങളുടെ വീട്ടിലേക്ക് നല്ല സമ്പത്ത് വരുത്തുമെന്ന് പറയപ്പെടുന്നു. ഈ ദിവസം സ്വര്‍ണം വാങ്ങുന്നതും ശുഭമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ ഏതെങ്കിലും സ്വര്‍ണ്ണ നാണയമോ ആഭരണങ്ങളോ വാങ്ങിയിട്ടുണ്ടെങ്കില്‍ പൂജാ സമയത്ത് അത് ആരാധനാ മൂര്‍ത്തിക്കു മുന്നില്‍ സൂക്ഷിക്കാന്‍ മറക്കരുത്. അഭിവൃദ്ധിക്കായി പ്രാര്‍ത്ഥിക്കുക, തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്ക് പ്രസാദം വിതരണം ചെയ്യുക. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ദാനം ചെയ്യുക.

Most read:അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് എന്തിന്?Most read:അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് എന്തിന്?

ഗണപതി മന്ത്രങ്ങള്‍

ഗണപതി മന്ത്രങ്ങള്‍

'ഓം ഗാം ഗണപതയേ നമഹ'

'വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭാ, നിര്‍വിഘ്നം കുറുമേ ദേവ സര്‍വ്വകാര്യേഷു സര്‍വ്വദ'

ലക്ഷ്മീ മന്ത്രം

'ഓം ശ്രീ മഹാ ലക്ഷ്മ്യായി ചാ വിദ്മഹെ വിഷ്ണു പട്‌നായി ചാ ധിമഹി തന്നോ ലക്ഷ്മി പ്രചോദയാം'

കുബേര മന്ത്രം

കുബേര മന്ത്രം

'കുബേരാ ത്വാം ദനദീശം ഗൃഹദേ കമല സിദ്ധ ത്വം ദേവേം പ്രേഹയാസു ത്വാം മദ്ഗ്രൂഗേ തെ നമോ നമ'

മഹാവിഷ്ണു മന്ത്രം

'ഓം നമോ ഭാഗവത വാസുദേവായ, ഓം നമോ നാരായണ, ഓം നമോ ശ്രീ ശ്രീനിവാസായ, ഓം നമോ വെങ്കിടേശയ'

ഗോപൂജ

ഗോപൂജ

ഈ ദിവസം പശുവിനെ ആരാധിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. സ്‌നേഹത്തിന്റെയും ഊഷ്മളതയുടെയും പ്രതീകമാണ് പശു. ഈ ദിവസം നിങ്ങള്‍ പശുക്കളെ പരിപാലിക്കുന്നതും അവയ്ക്ക് ആഹാരം നല്‍കുന്നതും ശുഭമായി കണക്കാക്കുന്നു.

ഗജ പൂജ

ഗജ പൂജ

ഗണപതിയുടെ അനുഗ്രഹത്തിനായി അക്ഷയ ത്രിതീയ ദിവസം നിങ്ങള്‍ക്ക് ആനകളെ ആരാധിക്കണം. കൂടുതല്‍ സമ്പത്തും സമൃദ്ധിയും നേടാന്‍ ഇത് നിങ്ങളെ സഹായിക്കും. ജ്യോതിഷമനുസരിച്ച്, അക്ഷയ ത്രിതീയ ദിവസം പൂജ നടത്താന്‍ മുഹൂര്‍ത്തം നോക്കേണ്ട ആവശ്യമില്ല. അക്ഷയ തൃതീയ അത്തരമൊരു ശുഭദിനമായതിനാല്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് പൂജ നടത്താം.

Most read:അക്ഷയ ത്രിതീയ നാളില്‍ ഇതൊന്നും ചെയ്യരുത്; ദോഷം ഫലംMost read:അക്ഷയ ത്രിതീയ നാളില്‍ ഇതൊന്നും ചെയ്യരുത്; ദോഷം ഫലം

English summary

Akshaya Tritiya 2021: Puja Vidhi : How You Should Perform Puja On This Day

Akshaya Tritiya is the annual spring festival of the Hindus and Jains. Read on how you should perform puja on this day.
X
Desktop Bottom Promotion