Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
Akshaya Tritiya 2021 Puja Vidhi : ഒരിക്കലും ക്ഷയിക്കാത്ത സമ്പത്തിന് അക്ഷയ തൃതീയ പൂജ
ഹിന്ദുക്കളുടെയും ജൈനരുടെയും വാര്‍ഷിക വസന്തകാലമാണ് 'അഖാ തീജ്' എന്നും അറിയപ്പെടുന്ന അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിന്റെ മൂന്നാം ദിവസമാണ് ഈ ശുഭദിനം. ഈ വര്‍ഷം അത് മെയ് 14നാണ് ഈ ശുഭദിനം വരുന്നത്. ഈ ദിവസം അങ്ങേയറ്റം ശുഭകരമായതിനാല്‍ അന്ന് ചെയ്യുന്ന പ്രവര്‍ത്തികള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ശാശ്വത അഭിവൃദ്ധി കൈവരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.
ജീവിതത്തില്‍ അഭിവൃദ്ധിക്കായി ആളുകള്‍ ലക്ഷ്മി ദേവി, ഗണപതി, വിഷ്ണു, കുബേരന് എന്നിവരെ ആരാധിക്കുന്നതിനായി അക്ഷയ തൃതീയ പൂജ നടത്തുന്നു. പൂജയില്‍ വ്യത്യസ്ത ആചാരങ്ങള്‍ ഉള്‍പ്പെടുന്നു. ഈ പൂജകളിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം, സമൃദ്ധി, സന്തോഷം എന്നിവ നേടാന്‍ സാധിക്കുന്നു. അക്ഷയ ത്രിതീയ ദിനത്തില്‍ നിങ്ങള്‍ക്ക് എങ്ങനെ പൂജ നടത്താമെന്ന് അറിയാന്‍ വായിക്കൂ. പൂജ ആരംഭിക്കുന്നതിനുമുമ്പ്, നിങ്ങളുടെ വീട് നന്നായി വൃത്തിയാക്കുകയും സ്വയം കുളിച്ച് ശുദ്ധമാവുകയും ചെയ്യുക.

വീട്ടില്‍ പൂജ ചെയ്യാന്‍
വീട്ടില്‍ അക്ഷയ ത്രിതീയ പൂജ നടത്താനായി നിങ്ങള്‍ക്ക ഇനിപ്പറയുന്ന സാധനങ്ങള്‍ ആവശ്യമാണ്:
* പാല്, മധുരപലഹാരങ്ങള്‍
* ദേവന്മാരുടെ വിഗ്രഹങ്ങള്‍
* ചന്ദനം
* പൂക്കള്‍
* തുളസി ഇലകള്‍
* എള്ള്
* അരികൊണ്ട് തയാറാക്കിയ പ്രസാദം
* തുവര പരിപ്പ്

പൂജ നടത്തേണ്ട വിധം
പൂജ ആരംഭിക്കുന്നതിനുമുമ്പ് പൂജാ മുറി ശുദ്ധിയാക്കുക. പൂജ അര്‍പ്പിക്കുന്ന ദേവന്മാരുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കുക. ചന്ദനം ചാലിച്ചതും പൂക്കളും അര്‍പ്പിക്കുക. ആരാധനാ മൂര്ത്തിക്കായുള്ള ഏത് മന്ത്രങ്ങളും നിങ്ങള്‍ക്ക് ചൊല്ലാവുന്നതാണ്. നിങ്ങള്‍ വിഷ്ണുവിനെ ആരാധിക്കുകയാണെങ്കില്‍ എള്ള്, മധുരപലഹാരങ്ങള്‍, തുവരപ്പരിപ്പ്, പ്രസാദം എന്നിവ അര്‍പ്പിക്കുക. മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ഈ ദിവസം ആരാധിക്കുന്നത് നിങ്ങളുടെ വീട്ടിലേക്ക് നല്ല സമ്പത്ത് വരുത്തുമെന്ന് പറയപ്പെടുന്നു. ഈ ദിവസം സ്വര്‍ണം വാങ്ങുന്നതും ശുഭമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ ഏതെങ്കിലും സ്വര്‍ണ്ണ നാണയമോ ആഭരണങ്ങളോ വാങ്ങിയിട്ടുണ്ടെങ്കില്‍ പൂജാ സമയത്ത് അത് ആരാധനാ മൂര്‍ത്തിക്കു മുന്നില്‍ സൂക്ഷിക്കാന്‍ മറക്കരുത്. അഭിവൃദ്ധിക്കായി പ്രാര്‍ത്ഥിക്കുക, തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്ക് പ്രസാദം വിതരണം ചെയ്യുക. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ദാനം ചെയ്യുക.

ഗണപതി മന്ത്രങ്ങള്‍
'ഓം ഗാം ഗണപതയേ നമഹ'
'വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭാ, നിര്‍വിഘ്നം കുറുമേ ദേവ സര്‍വ്വകാര്യേഷു സര്വ്വദ'
ലക്ഷ്മീ മന്ത്രം
'ഓം ശ്രീ മഹാ ലക്ഷ്മ്യായി ചാ വിദ്മഹെ വിഷ്ണു പട്നായി ചാ ധിമഹി തന്നോ ലക്ഷ്മി പ്രചോദയാം'

കുബേര മന്ത്രം
'കുബേരാ ത്വാം ദനദീശം ഗൃഹദേ കമല സിദ്ധ ത്വം ദേവേം പ്രേഹയാസു ത്വാം മദ്ഗ്രൂഗേ തെ നമോ നമ'
മഹാവിഷ്ണു മന്ത്രം
'ഓം നമോ ഭാഗവത വാസുദേവായ, ഓം നമോ നാരായണ, ഓം നമോ ശ്രീ ശ്രീനിവാസായ, ഓം നമോ വെങ്കിടേശയ'

ഗോപൂജ
ഈ ദിവസം പശുവിനെ ആരാധിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. സ്നേഹത്തിന്റെയും ഊഷ്മളതയുടെയും പ്രതീകമാണ് പശു. ഈ ദിവസം നിങ്ങള്‍ പശുക്കളെ പരിപാലിക്കുന്നതും അവയ്ക്ക് ആഹാരം നല്‍കുന്നതും ശുഭമായി കണക്കാക്കുന്നു.

ഗജ പൂജ
ഗണപതിയുടെ അനുഗ്രഹത്തിനായി അക്ഷയ ത്രിതീയ ദിവസം നിങ്ങള്‍ക്ക് ആനകളെ ആരാധിക്കണം. കൂടുതല്‍ സമ്പത്തും സമൃദ്ധിയും നേടാന്‍ ഇത് നിങ്ങളെ സഹായിക്കും. ജ്യോതിഷമനുസരിച്ച്, അക്ഷയ ത്രിതീയ ദിവസം പൂജ നടത്താന്‍ മുഹൂര്‍ത്തം നോക്കേണ്ട ആവശ്യമില്ല. അക്ഷയ തൃതീയ അത്തരമൊരു ശുഭദിനമായതിനാല്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് പൂജ നടത്താം.



Click it and Unblock the Notifications
