Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
അക്ഷയതൃതീയ ദിനത്തില്‍ ഇതെല്ലാം ദാനം ചെയ്യൂ ഐശ്വര്യം പടികയറി വരും
അക്ഷയ തൃതീയ ദിനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ തൃഥീയ ദിനത്തിലാണ് അക്ഷയ തൃഥീയ ആഘോഷിക്കുന്നത്. ഈ വര്‍ഷം അത് മെയ് മൂന്നിനാണ് വരുന്നത്. വിശ്വാസമനുസരിച്ച് ഈ ദിനം സ്വര്‍ണമോ വെള്ളിയോ വാങ്ങുന്നത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരും എന്നും ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്നുമാണ് പറയുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും എന്തൊക്കെ ദാനം ചെയ്താലാണ് ഈ ദിനത്തില്‍ ഐശ്വര്യം വരുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്.

അക്ഷയ തൃതീയ ദിനത്തില്‍ പൂജ നടത്തുന്നതും ദാനം ചെയ്യുന്നതും വ്രതമെടുക്കുന്നതും മന്ത്രജപവും എല്ലാം മികച്ച ഫലങ്ങളാണ് നല്‍കുന്നത്. ഇതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സ്നേഹവും സമൃദ്ധിയും നിറയും എന്നാണ് വിശ്വാസം. ഈ ദിനത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ നടത്തുന്ന ഒരു നിക്ഷേപവും നഷ്ടമുണ്ടാക്കില്ല എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത. ഇത് ഭാവിയിലേക്കും ഉപകരിക്കപ്പെടുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ദാനം നല്‍കുന്നത് വളരെ ശ്രേഷ്ഠമായ ഒന്നാണ്. പക്ഷേ എന്തൊക്കെ ദാനം ചെയ്യണം എന്നുള്ളത് പലപ്പോഴും അറിയില്ല എന്നതാണ് സത്യം. അക്ഷയ തൃതീയ ദിനത്തില്‍ നാം നടത്തുന്ന ദാനം വളരെയധികം പ്രധാനപ്പെട്ടതാണ്. ഇനി പറയുന്ന വസ്തുക്കള്‍ ദാനം ചെയ്യുന്നത് അക്ഷയ തൃതീയയില്‍ ഐശ്വര്യത്തിന് വാതില്‍ തുറക്കുന്നു.

കലശം നിറയെ വെള്ളം
വെള്ളം എന്തുകൊണ്ടും ജീവിതത്തില്‍ അത്യന്താപേക്ഷിതമായ ഒന്നാണ്. എന്നാല്‍ കലശത്തില്‍ വെള്ളം ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയും സമ്പത്തും കൊണ്ട് വരും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കൂ. നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി നിറക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. ദിവസവും ഈ ദാനം നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഐശ്വര്യവും നിറക്കുന്നു.

ബാര്‍ലി
ബാര്‍ലിയുടെ ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ നമുക്കറിയാം. എന്നാല്‍ ഇത് എങ്ങനെ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. ബാര്‍ലി എന്നത് സ്വര്‍ണത്തേക്കാള്‍ വിലയുള്ള ഒന്നാണ് എന്ന് പണ്ടുള്ളവര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ പല പൂജാസംബന്ധമായ ചടങ്ങുകളിലും ബാര്‍ലി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബാര്‍ലി ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നുണ്ട്.

സ്വര്‍ണ്ണവും വെള്ളിയും
സ്വര്ണയവും വെള്ളിയും ഈ ദിനത്തില്‍ വാങ്ങുന്നത് ശുഭകരമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഈ ദിനത്തില്‍ സ്വര്‍ണവും വെള്ളിയും ദാനമായി നല്‍കുന്നതും ശുഭകരമാണ്. ഇത് നിങ്ങള്‍ക്ക് പുണ്യം നല്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്വര്‍ണവും വെള്ളിയും ദാനം ചെയ്യുന്നതിലൂടെ അത് ജീവിതത്തില്‍ മികച്ച ഫലവും ഐശ്വര്യവും സമൃദ്ധിയും നിറക്കുന്നു.

ശര്‍ക്കര, നെയ്യ്, ഉപ്പ്
ഇവയെല്ലാം ഏതൊരു അടുക്കളയിലും ഉപയോഗിക്കുന്നതാണ് എന്ന് നമുക്കറിയാം. അതുപോലെ തന്നെ ഇവ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗപ്രദമാണെന്നും നമുക്കറിയാം. എന്നാല്‍ ശര്‍ക്കരയും നെയ്യും ഉപ്പും ദാനം ചെയ്യുന്നത് ഈ ദിനത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നതാണ് എന്നതാണ് സത്യം. കാരണം ഈ പറഞ്ഞ വസ്തുക്കളെല്ലാം തന്നെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നതാണ് എന്നതാണ് സത്യം. ഇത്തരം വസ്തുക്കള്‍ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച ഫലങ്ങളും പോസിറ്റീവ് ഊര്‍ജ്ജവും നല്‍കുന്നുണ്ട്.

എള്ള്, വസ്ത്രങ്ങള്‍
എള്ള് വസ്ത്രങ്ങള്‍ തുടങ്ങിയവ ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഈ ദിനത്തില്‍ പ്രാധാന്യമുള്ള ഒന്നാണ് എള്ള്. ശുഭകരമായ ദിവസങ്ങളില്‍ പലപ്പോഴും പൂജക്കായി എള്ള് ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് ത്ന്നെ ഈ ദിനവും എള്ള് ദാനം ചെയ്യുന്നത് എന്തുകൊണ്ടും മികച്ചതാണ്. ഈ വര്‍ഷത്തെ അക്ഷയതൃതീയ പൂജാ മുഹൂര്‍ത്തം മെയ് 3 ന് രാവിലെ 5:18 ന് ആയിരിക്കും. അക്ഷയതൃതീയ പൂജ ശുഭ മുഹൂര്‍ത്തം മെയ് 4 ന് രാവിലെ 7:30 ന് അവസാനിക്കും.



Click it and Unblock the Notifications