Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
Akshaya Tritiya Astrology 2023: ശുഭയോഗങ്ങളുമായി അക്ഷയ തൃതീയ; 5 രാശിക്ക് സര്വ്വസൗഭാഗ്യകാലം
എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷം. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ലക്ഷ്മി ദേവിയെയും മഹാവിഷ്ണുവിനെയും ആരാധിക്കുന്നത് സന്തോഷവും സമൃദ്ധിയും നല്കുന്നു. ഈ വര്‍ഷം ഏപ്രില്‍ 22നാണ് അക്ഷയതൃതീയ വരുന്നത്. ഹിന്ദുമതത്തില്‍, അക്ഷയ തൃതീയ ദിനം ശുഭകാര്യങ്ങള്‍ ചെയ്യുന്നതിനും സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നതിനും പുതിയ ജോലികള്‍ ആരംഭിക്കുന്നതിനും ഉത്തമ ദിവസമായി കണക്കാക്കപ്പെടുന്നു.
ജ്യോതിഷപ്രകാരം ഈ വര്‍ഷം അക്ഷയത്രിതീയ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അക്ഷയ തൃതീയയില്‍ ചില പ്രത്യേക ശുഭയോഗങ്ങള്‍ രൂപപ്പെടും. അത് ഈ ദിവസത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കും. ഈ ദിവസം മംഗളകരമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് ആഗ്രഹിച്ച കാര്യങ്ങള്‍ സാധിക്കാനാകും. വ്യാഴം രാഹുവുമായി ചേരുന്ന ഏപ്രിലില്‍, ബുധനും സൂര്യനും മേടത്തില് തുടരും. മേടരാശിയില്‍ വ്യാഴവും രാഹുവും ചേരുന്നതും ഗുരു ചണ്ഡാലയോഗം ഉണ്ടാക്കും. അക്ഷയത്രിതീയ നാളിലെ ശുഭയോഗങ്ങള്‍ ഗുണം ചെയ്യുന്ന ചില രാശിക്കാരുണ്ട്. അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

അക്ഷയത്രിതീയ നാളിലെ ശുഭയോഗങ്ങള്‍
അക്ഷയതൃതീയ നാളില്‍ മുഹൂര്‍ത്തം നോക്കാതെ തന്നെ മംഗളകരമായ കാര്യങ്ങള്‍ ചെയ്യാം. പഞ്ചാംഗമനുസരിച്ച്, ഇത്തവണ അക്ഷയതൃതീയയില്‍ 7 ശുഭ യോഗങ്ങളുടെ യാദൃശ്ചികത സംഭവിക്കുന്നു. വളരെ അപൂര്‍വമായ ഈ യോഗങ്ങളുള്ള അക്ഷയ തൃതീയയില്‍ സ്വര്‍ണ്ണം, വെള്ളി മുതലായവ പൂജിക്കുകയും വാങ്ങുകയും ചെയ്യുന്നതിലൂടെ, വര്‍ഷം മുഴുവനും ലക്ഷ്മിദേവിയുടെ അനുഗ്രഹം വര്‍ഷിക്കും. ആയുഷ്മാന്‍ യോഗം, സൗഭാഗ്യ യോഗം, ത്രിപുഷ്കര യോഗം, സര്‍വാര്‍ത്ത സിദ്ധി യോഗം, രവിയോഗം, അമൃത സിദ്ധി യോഗം തുടങ്ങിയ ശുഭയോഗങ്ങള്‍ അക്ഷയത്രിതീയ നാളില്‍ ഉണ്ടാകും.

ശുഭയോഗങ്ങള്‍
ആയുഷ്മാന്‍ യോഗം - 21 ഏപ്രില്‍, 11:00 AM - 22 ഏപ്രില്‍, 09:26 AM
സൗഭാഗ്യ യോഗം - 22 ഏപ്രില്‍, 09:26 AM - 23 ഏപ്രില്‍, 08:22 AM
ത്രിപുഷ്കര യോഗം - 22 ഏപ്രില്‍ 05:49 am 07:49 am
സര്‍വാര്‍ത്ത സിദ്ധി യോഗം - 22 ഏപ്രില്‍ , 11.24 am - 23 ഏപ്രില്‍, 05.48 am
രവിയോഗം - 22 ഏപ്രില്‍, 11.24 am - 23 ഏപ്രില്‍, 05.48 am
അമൃത സിദ്ധി യോഗം - 22 ഏപ്രില്‍, 11.24 am - 23 ഏപ്രില്‍, 05.48 am

മേടം: മാര്‍ച്ച് 21 - ഏപ്രില്‍ 19
ഈ അക്ഷയത്രിതീയ നിങ്ങള്‍ക്ക് ഭാഗ്യാണെന്ന് തെളിയും, നിങ്ങളുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ വരും. നിങ്ങള്‍ ഒരു പുതിയ അസ്തിത്വത്തിലേക്ക് വൈകാരികമായി ഉയര്‍ന്നുവരുകയും ചെയ്യും. ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ജോലിയില്‍ ധാരാളം കഠിനാധ്വാനം ചെയ്യും. വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ സുഖം പ്രാപിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളും പങ്കാളിയും തമ്മിലുള്ള പരസ്പര ധാരണ വര്‍ദ്ധിക്കും.

മിഥുനം: മെയ് 21 - ജൂണ്‍ 20
സാമ്പത്തിക രംഗത്ത് ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാന്‍ കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റും ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സ്ഥാനവും ബഹുമാനവും വര്‍ധിക്കും. ഈ സമയത്ത് നിങ്ങള്‍ സാമൂഹികമായും സജീവമായിരിക്കും. നിക്ഷേപ പദ്ധതികള്‍ വിജയിക്കും. വലിയ തുക ലാഭിക്കാന്‍ കഴിയും.

കന്നി: ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22
ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റിവിറ്റ് ഊര്‍ജ്ജം കൈവരും. ഈ സമയത്ത് നിങ്ങള്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ചായ്വുള്ളവരായിരിക്കും. നിങ്ങള്‍ക്ക് ആത്മീയ പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കാനാകും. ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. നിങ്ങളുടെ എല്ലാ തീരുമാനങ്ങളെയും അവര്‍ പിന്തുണയ്ക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പണം ശരിയായി കൈകാര്യം ചെയ്യാന്‍ കഴിയും.

കര്‍ക്കടകം: ജൂണ്‍ 21 - ജൂലൈ 22
ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. എല്ലാം നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് നടക്കും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് വളരെ സുഖകരമായ അന്തരീക്ഷമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങളുടെ സ്ഥാനം ഉയരും. നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും. വ്യവസായികള്‍ക്ക് ഈ കാലയളവില്‍ പുതിയ സംരംഭങ്ങളില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ടാകും. വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങള്‍ സന്തോഷിക്കും. സമ്മര്‍ദ്ദത്തില്‍ നിന്ന് മോചനം ലഭിക്കും.

മീനം: ഫെബ്രുവരി 19 - മാര്‍ച്ച് 20
ഈ സമയത്ത് നിങ്ങള്‍ക്ക് നല്ല ജോലി ലഭിക്കുകയും നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും. തൊഴില്‍ രഹിതരായവര്‍ക്ക് ഈ കാലയളവില്‍ ജോലി ലഭിക്കാന്‍ സാധ്യതകളുണ്ട്. നിങ്ങള്‍ ശരിയായ അവസരം തിരഞ്ഞെടുക്കുകയാണെങ്കില്‍ കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലഘട്ടം നല്ലതായിരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.



Click it and Unblock the Notifications

