Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
അക്ഷയതൃതീയയില്‍ ഐശ്വര്യത്തിന് വാങ്ങേണ്ടത് സ്വര്‍ണമല്ല, ധനമിരട്ടിക്കാന് ഇവ വാങ്ങാം
Akshaya Tritiya 2025: ഐശ്വര്യവും സമ്പത്സമൃദ്ധിയും നിറയുന്ന ഒരു ദിവസമായാണ് അക്ഷയതൃതീയയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ വളരെയധികം പ്രാധാന്യം പലരും നല്കുന്നു. വൈശാഖ മാസത്തിലാണ് അക്ഷയതൃതീയ സംഭവിക്കുന്നത്. ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യത്തിന് വാതില്‍ തുറക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പലരും ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതിനായി നെട്ടോട്ടമോടുന്നു.
സ്വര്‍ണം വാങ്ങുക എന്നത് ഒരു ആചാരമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ ദിനത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കുന്നതിന് വേണ്ടി സ്വര്‍ണമല്ലാതെ നമുക്ക് ചില കാര്യങ്ങള്‍ വാങ്ങിക്കാവുന്നതാണ്. ഇത് ജീവിതത്തില്‍ ഉയര്‍ച്ചയും ഐശ്വര്യവും വര്‍ദ്ധിപ്പിക്കും എന്നാണ് വാസ്തുപ്രകാരം പറയുന്നത്. ഈ വര്‍ഷത്തെ അക്ഷയ തൃതീയ ഏപ്രില്‍ 20-നാണ്. ഈ ദിനത്തില്‍ ശുഭകരമായ ഫലങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ വസ്തുക്കളാണ് വാങ്ങിക്കേണ്ടത് എ്ന്ന് നോക്കാം.

വെള്ളി വസ്തുക്കള്‍
സ്വര്‍ണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വെള്ളിയും. എന്നാല്‍ സ്വര്‍ണത്തിന്റെ വില വെള്ളിക്കില്ല എന്നതാണ് സത്യം. എങ്കിലും ഈ ദിനത്തില്‍ വെള്ളി വാങ്ങിയാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറയ്ക്കും എന്നാണ് പറയുന്നത്. അത് മാത്രമല്ല വെള്ളി പാത്രങ്ങള്‍, നാണയങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നു. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.
ഗോമതി ചക്രം
ഗോമതി നദിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഒരു പുണ്യകല്ലാണ് ഗോമതി ചക്രം. ഈ ദിനത്തില്‍ ഗോമതി ചക്രം വാങ്ങിക്കുന്നത് നിങ്ങള്‍ക്ക് അഭിവൃദ്ധിയിലേക്ക് എത്തിക്കുന്നു. ഇത് എല്ലാ തരത്തിലുള്ള നേട്ടങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ജീവിതത്തില്‍ ഐശ്വര്യവും മാറ്റങ്ങളും കൊണ്ട് വരുന്നതിന് സഹായിക്കുന്നു.
തുളസി
തുളസി ഇലകള്‍ വീട്ടിലേക്ക് കൊണ്ട് വരുന്നത് അക്ഷയ തൃതീയ ദിനത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യവും ഐശ്വര്യവും സന്തോഷവും ഭാഗ്യവും എല്ലാവര്ക്കും അക്ഷയതൃതീയ ദിനത്തില്‍ തുളസി നല്കുന്നു. സ്വര്‍ണത്തേക്കാള്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
സാമ്പത്തിക നിക്ഷേപം
ഈ ദിനത്തില്‍ സാമ്പത്തിക നിക്ഷേപം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതിന് പരിഹാരം കാണുന്നു. ഈ ദിനത്തില്‍ ഐശ്വര്യത്തോടെ മുന്നോട്ട് പോവുന്നതിന് ഈ സാമ്പത്തിക നിക്ഷേപം സഹായിക്കുന്നു. ഇത് വരും തലമുറയ്ക്ക് പോലും ഗുണകരമായ മാറ്റങ്ങള്‍ നല്കുന്നു.
ധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍
അരി, ഗോതമ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ അക്ഷയ തൃതീയ ദിനത്തില്‍ വാങ്ങുന്നത് നിങ്ങള്‍ക്ക് സമൃദ്ധി കൊണ്ട് വരുന്നു. അടുക്കളയില്‍ ഭക്ഷ്യവസ്തുക്കള്‍ നിറയ്ക്കുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. ഐശ്വര്യവും സമ്പത്സമൃദ്ധിയും നിറയുന്ന മാറ്റങ്ങളിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്. കുടുംബത്തില്‍ ഒരു കാര്യത്തിനും കുറവുണ്ടാവില്ല.
സ്വര്‍ണം വാങ്ങുന്നതിന് പിന്നില്‍
സ്വര്‍ണം വാങ്ങുന്നതിന് പിന്നില്‍ പലപ്പോഴും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ ആരോഗ്യം സമ്പത്ത്, സന്തോഷം, എന്നിവയെല്ലാം തന്നെ സ്വര്‍ണം ഈ ദിനത്തില്‍ വാങ്ങുന്നത് വഴി സംഭവിക്കുന്നു. എന്നാല്‍ ഈ ദിനത്തില്‍ പുണ്യവസ്തുക്കളിലോ, സസ്യങ്ങളിലോ, ഭൂമിയിലോ, ഭക്ഷ്യവസ്തുക്കളിലോ പൂര്‍ണ മനസ്സോടെ നിക്ഷേപിച്ചാലും നിങ്ങള്‍ക്ക് ഐശ്വര്യം വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
