അക്ഷയ തൃതീയയ്ക്ക് സ്വര്‍ണ്ണം തന്നെ വാങ്ങേണ്ട, ഇവയില്‍ ഏതുവാങ്ങിയാലും ലക്ഷ്മീദേവിയുടെ അനുഗ്രഹം

Akshaya Tritiya 2025: 2025 ഏപ്രില്‍ 30 ന് അക്ഷയ തൃതീയയാണ്. ലക്ഷ്മീ ദേവിയുടെ അനുഗ്രഹം നേടാനും ഐശ്വര്യവും സമ്പത്തും സമൃദ്ധിയും നേടാനും അക്ഷയ തൃതീയ ദിവസം ഉത്തമമാണെന്ന് കരുതപ്പെടുന്നു. വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ ദിവസമാണ് അക്ഷയ തൃതീയ. ഈ ദിവസം ആരംഭിക്കുന്ന പുതിയ സംരംഭങ്ങളും അന്ന് വാങ്ങുന്ന സാധനങ്ങളും അനന്തമായ അഭിവൃദ്ധിയുമായും വിജയവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഹൈന്ദവ വിശ്വാസം. അതുകൊണ്ടുതന്നെ ഈ ദിവസം ആളുകള്‍ ഐശ്വര്യവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ വാങ്ങാന്നു. മാത്രമല്ല ഈ ദിവസം നടത്തുന്ന നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും ശാശ്വതമായ നേട്ടങ്ങളിലേക്ക് നയിക്കും. സ്വര്‍ണ്ണാഭരണങ്ങളും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പടെയുളള വസ്തുക്കള്‍ വാങ്ങുന്നതിന് ഈ ദിവസം അനുയോജ്യനമാണ്.

Lakshmi
Photo Credit: AI Generated

ഒരിക്കലും അവസാനിക്കാത്ത സമൃദ്ധി

അക്ഷയ തൃതീയയുടെ സാരാംശം 'ഒരിക്കലും കുറയാത്തത്' എന്നര്‍ത്ഥമുള്ള 'അക്ഷയ' എന്ന വാക്കിലാണ്. ഈ ആശയം സൂചിപ്പിക്കുന്നത് ഈ ദിവസം ചെയ്യുന്ന പ്രവൃത്തികളോ വാങ്ങുന്ന വസ്തുക്കളോ കാലക്രമേണ വളരുകയും നേട്ടങ്ങള്‍ നല്‍കുകയും ചെയ്യും എന്നാണ്. ഈ വിശ്വാസം കണക്കിലെടുക്കുമ്പോള്‍, നിങ്ങളുടെ ജീവിതത്തിലേക്ക് സമൃദ്ധിയും ഭാഗ്യവും ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന നിരവധി അര്‍ത്ഥവത്തായ കാര്യങ്ങള്‍ ഉണ്ട്. സ്വര്‍ണ്ണമല്ലാതെ ഐശ്വര്യത്തെയും അനുഗ്രഹത്തെയും സൂചിപ്പിക്കുന്ന നിരവധി വസ്തുക്കള്‍ വാങ്ങാനുണ്ട്.

സാധാരണയായി അക്ഷയ തൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങണമെന്നാണ് ആശുകളുടെ പൊതുധാരണ. അതിനാല്‍ തന്നെ ഈ ദിവസം സ്വര്‍ണ്ണവിലയും സ്വര്‍ണ്ണം വാങ്ങുന്നവരുടെ എണ്ണവും കുത്തനെ ഉയരും. അക്ഷയ തൃതീയയില്‍ സ്വര്‍ണ്ണം വാങ്ങുന്നത് സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുമെന്നും അത് ആജീവനാന്ത സമൃദ്ധിയെ ക്ഷണിച്ചുവരുത്തുമെന്നുമാണ് വിശ്വാസം. ഈ വിശ്വാസം ഹിന്ദു പുരാണങ്ങളില്‍ വേരൂന്നിയതാണ്. ലക്ഷ്മി ദേവി അക്ഷയ തൃതീയയിലാണ് ജനിച്ചതെന്നും അതിനാല്‍ സ്വര്‍ണ്ണം വാങ്ങുന്നതിന് പ്രത്യേകിച്ച് ശുഭകരമാണെന്നും പറയുന്നു.

സ്വര്‍ണ്ണമല്ലാതെ എന്തുവാങ്ങാം?

സ്വര്‍ണ്ണവില പവന് ലക്ഷത്തിനടുത്ത് എത്തിനില്‍ക്കുമ്പോള്‍ അക്ഷയ തൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങുക എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. അതല്ലാതെ വീടുകളില്‍ ഐശ്വര്യം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാണയങ്ങളും പാത്രങ്ങളും മുതല്‍ ആഭരണങ്ങളും വെള്ളിയിലുള്ള വസ്തുക്കളും വാങ്ങാം. ഈ ദിവസം പ്രിയപ്പെട്ടവര്‍ക്ക് വെള്ളിയിലുള്ള വസ്തുക്കള്‍ സമ്മാനമായി നല്‍കുന്നത് ഭാഗ്യത്തിന്റെയും സന്തോഷത്തിന്റെയും പോസിറ്റീവ് എനര്‍ജിയുടെയും അടയാളമായി കണക്കാക്കപ്പെടുന്നു. അക്ഷയ തൃതീയ നാളില്‍ സ്വര്‍ണ്ണം പോലെ വിലയേറിയ ലോഹങ്ങള്‍ക്ക് പകരം വിലകുറഞ്ഞ വസ്തുക്കള്‍ തിരയുന്നവര്‍ക്ക്, മണ്‍പാത്രങ്ങള്‍ വാങ്ങാം. വേനല്‍ക്കാലത്ത് ഈ മണ്‍കലങ്ങള്‍ തണുപ്പേകാന്‍ ഉത്തമമാണെന്ന് മാത്രമല്ല , ഭൂമിദേവിയുടെ അനുഗ്രഹം നേടാനും, വാങ്ങുന്നയാള്‍ക്ക് അടിത്തറയും സ്ഥിരതയും നല്‍കുന്ന ഊര്‍ജ്ജം ആകര്‍ഷിക്കുന്നതിനും ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു.

വീട് വാങ്ങാനും ഗൃഹപ്രവേശത്തിനും അനുകൂലം

അക്ഷയ തൃതീയ ദിനത്തില്‍ പുതിയ വീട് വാങ്ങാനും വീടിനായുള്ള നിക്ഷേപം നടത്താനും പുതിയ വീടിലേക്ക് താമസം മാറാനും നല്ല ദിവസമാണ്. ഇതിലൂടെ പുതിയ വീടിന് വിഷ്ണു, ലക്ഷ്മി ദേവി, കുബേരന്‍ എന്നിവരുടെ അനുഗ്രഹങ്ങള്‍ ഒരുമിച്ച് ലഭിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് സ്ഥിരതയെയും സമൃദ്ധമായ ഒരു ജീവിതത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നു.

അതുപോലെ, ആത്മീയമായി പ്രാധാന്യമുള്ള, ഹിന്ദു വീടുകളില്‍ ആരാധിക്കപ്പെടുന്ന തുളസി ചെടി വീട്ടിലേക്ക് കൊണ്ടുവരാനും നടാനും അക്ഷയ തൃതീയ ദിവസം അനുകൂലമാണ്. തുളസി വാങ്ങുകയും നടുകയും ചെയ്താല്‍ അത് വീട്ടില്‍ വിശുദ്ധി ക്ഷണിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും വീടിന്റെ സമൃദ്ധിയും സമാധാനവും ഉറപ്പാക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.

മറ്റെന്തെല്ലാം വാങ്ങാം

ആധുനിക കാലത്ത്, അക്ഷയ തൃതീയ ദിനത്തില്‍ പുതിയ വസ്തുക്കള്‍ വാങ്ങുന്ന പാരമ്പര്യം സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്ജെറ്റുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. വര്‍ഷത്തിലെ ശുഭദിനത്തില്‍ ഇന്നത്തെ കാലത്തെ ഈ അവശ്യവസ്തുക്കള്‍ വാങ്ങുന്നത് വളര്‍ച്ച, വിജയം, സാങ്കേതിക പുരോഗതി എന്നിവ നല്‍കുമെന്നും കരുതപ്പെടുന്നു.

അക്ഷയ തൃതീയ ദിനത്തില്‍ വാങ്ങുന്ന വസ്തുക്കളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ് ഉപ്പ്. വാസ്തു, ആയുര്‍വേദ ഗുണങ്ങള്‍ക്ക് പേരുകേട്ട പാറ ഉപ്പ്, നെഗറ്റീവ് എനര്‍ജിയെ ശുദ്ധീകരിക്കുകയും, തടസ്സങ്ങള്‍ നീക്കുകയും, വീട്ടിലും ശരീരത്തിലും സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ആര്‍ക്കും വാങ്ങാന്‍ സാധിക്കുന്ന ഈ ലളിതവും എന്നാല്‍ ശക്തവുമായ വസ്തു സന്തുലിതവുമായ ഒരു ജീവിത അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുകയും ക്ഷേമവും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്യും.

ചുരുക്കത്തില്‍ അക്ഷയ തൃതീയ ദിനം അര്‍ത്ഥവത്തായ വാങ്ങലുകള്‍ നടത്താനുള്ള അവസരമാണ്. അത് സ്വര്‍ണ്ണം തന്നെയാകണമെന്നില്ല. സ്വര്‍ണ്ണവും വെള്ളിയും മുതല്‍ മണ്‍പാത്രങ്ങളും ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും ഉപ്പും തുളസിയും വരെ, ഓരോന്നും ഭാഗ്യം, സമൃദ്ധി, വിജയം എന്നിവ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

X
Desktop Bottom Promotion