Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ലക്ഷ്മീകൃപ വര്‍ഷം മുഴുവന്‍ ചൊരിയും, സമ്പത്ത് കുന്നുകൂടും; അക്ഷയതൃതീയ ആരാധന
ഹിന്ദു കലണ്ടര്‍ അനുസരിച്ച് എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയിലാണ് അക്ഷയതൃതീയ വരുന്നത്. ഈ വര്‍ഷത്തെ അക്ഷയതൃതീയ ഏപ്രില്‍ 22 ശനിയാഴ്ചയാണ്. ഹിന്ദുമതത്തിലെ ഏറ്റവും മഹത്തായ ദിവസമായി അക്ഷയതൃതീയ കണക്കാക്കപ്പെടുന്നു. മുഹൂര്‍ത്തമോ പഞ്ചാംഗമോ നോക്കാതെ ഈ ദിവസം ഏത് ജോലിയും നിങ്ങള്‍ക്ക് ഏത് സമയത്തും ചെയ്യാവുന്നതാണ്. അക്ഷയ തൃതീയ ദിനത്തില്‍ ചെയ്യുന്ന ജോലികളില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. അക്ഷയ തൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങുന്നതിന് പ്രത്യേകിച്ചും ശുഭകരമാണ്.
കൂടാതെ ഈ ദിവസം ലക്ഷ്മി ദേവിയെയും മഹാവിഷ്ണുവിനെയും ഒരുമിച്ച് ആരാധിക്കുകയും ചെയ്യുന്നു. സമ്പത്തും സമൃദ്ധിയും സംബന്ധിച്ച് അക്ഷയതൃതീയ ദിനത്തില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നതും ശുഭഫലം നല്കുന്നു. അക്ഷയതൃതീയ നാളില്‍ നിങ്ങള്‍ക്ക് ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താനായി ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ് ഈ കര്‍മ്മങ്ങള്‍ ചെയ്താല്‍ വീട്ടില്‍ ഒരിക്കലും ഐശ്വര്യത്തിന് ഒരു കുറവും ഉണ്ടാകില്ല. വര്‍ഷം മുഴുവനും ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങളില്‍ വര്‍ഷിക്കും. സമ്പത്ത് ഇരട്ടിയാകും.

ലക്ഷ്മീ ആരാധന
അക്ഷയതൃതീയ ദിനത്തില്‍ രാവിലെ കുളിയും മറ്റും കഴിഞ്ഞ് പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ലക്ഷ്മീദേവിയെ ആരാധിക്കുക. അതിനുശേഷം ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണുവിന്റെയും ചിത്രം പൂജാമുറിയില്‍ സ്ഥാപിക്കുക. ഗണേശനെയും അവിടെ വയ്ക്കുക. ലക്ഷ്മി ദേവിയോടൊപ്പം ഗണേശനെ ആരാധിക്കുന്നതിലൂടെ സ്ഥിരമായ സമ്പത്തും സ്വത്തും നിങ്ങള്‍ക്ക് ലഭിക്കും. ആദ്യം ഗണപതിയെ ആരാധിക്കുക, തുടര്‍ന്ന് ലക്ഷ്മി ദേവിയെയും മഹാവിഷ്ണുവിനെയും ആരാധിക്കുക. ചുവന്ന റോസാപ്പൂവ്, താമരപ്പൂവ്, കുങ്കുമം, അരി മുതലായവ കൊണ്ട് ലക്ഷ്മിയെ ആരാധിക്കുക. എന്നിട്ട് പാലുകൊണ്ടുണ്ടാക്കിയ മധുരപലഹാരങ്ങള്‍ അര്‍പ്പിക്കുക. തുടര്‍ന്ന് പുഷ്പങ്ങള്‍, അരി, ചന്ദനം, തുളസി, പഞ്ചാമൃതം മുതലായവ കൊണ്ട് വിഷ്ണുവിനെ ആരാധിക്കുക.

അക്ഷയതൃതീയയില്‍ ലക്ഷ്മിയെ പ്രത്യേകം ആരാധിക്കുക
ഐശ്വര്യത്തിന്റെ ദേവത നിങ്ങളുടെ വീട്ടില്‍ സദാസമയം വസിക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ അക്ഷയതൃതീയ ദിനത്തില്‍ ലക്ഷ്മിദേവിയെ പൂജിച്ചതിന് ശേഷം ശങ്കരാചാര്യര്‍ രചിച്ച കനകധാരാ സ്തോത്രം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യണം. നിങ്ങള്‍ക്ക് ഇതിന് സാധിക്കുന്നില്ലെങ്കില്‍, കുറഞ്ഞത് താമരമൊട്ട് മാല ഉപയോഗിച്ച് ലക്ഷ്മി ദേവിയുടെ മന്ത്രം ജപിക്കണം. അക്ഷയതൃതീയയില്‍ ലക്ഷ്മീദേവിയെ പൂജാവിധികളോടെ പൂജിക്കുന്ന ഭക്തര്‍ക്ക് വര്‍ഷം മുഴുവനും സമ്പത്തിന്റെ ദേവതയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

ശ്രീ യന്ത്രത്തെ പൂജിച്ചാല്‍ സമ്പത്ത്
കഠിനാധ്വാനത്തിനും പ്രയത്നത്തിനും ശേഷവും നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് ക്ഷാമം ഉണ്ടായാല്‍, അക്ഷയതൃതീയ നാളില്‍ നിങ്ങളുടെ വീട്ടില്‍ ശ്രീയന്ത്രം സ്ഥാപിച്ച് വിധിപ്രകാരം പൂജിച്ച് ദേവിയുടെ മന്ത്രങ്ങള്‍ ജപിക്കണം. ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകാന്‍, അക്ഷയതൃതീയയ്ക്ക് ശേഷവും നിങ്ങള്‍ ദിവസവും ശ്രീ യന്ത്രത്തെ ആരാധിക്കുന്നത് തുടരണം.

സ്വര്‍ണ്ണം വാങ്ങിയാല്‍ ഭാഗ്യം തിളങ്ങും
ഹൈന്ദവ വിശ്വാസമനുസരിച്ച്, അക്ഷയതൃതീയയില്‍ സ്വര്‍ണ്ണം വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അക്ഷയ തൃതീയ നാളില്‍ സ്വര്‍ണം വാങ്ങി കൊണ്ടുവന്നാല്‍, അത് വളരെക്കാലം നിലനില്ക്കുകയും നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

തടസ്സങ്ങള്‍ നീക്കാന്‍ വലംപിരിശംഖ്
ഹൈന്ദവ വിശ്വാസമനുസരിച്ച്, ശംഖ് ലക്ഷ്മി ദേവിയുടെ സഹോദരനായി കണക്കാക്കപ്പെടുന്നു, കാരണം ഇത് ലക്ഷ്മി ദേവിയോടൊപ്പം സമുദ്രം കടയുന്ന സമയത്ത് പ്രത്യക്ഷപ്പെട്ടതാണെന്ന് പറയപ്പെടുന്നു. വലംപിരി ശംഖ് സൂക്ഷിക്കുകയും ദിവസവും പൂജിക്കുകയും ചെയ്യുന്ന വീട്ടില്‍ ലക്ഷ്മീദേവി എപ്പോഴും വസിക്കുമെന്നാണ് വിശ്വാസം. അക്ഷയ തൃതീയയില്‍ നിങ്ങള്‍ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, തീര്‍ച്ചയായും ഒരു ശംഖ് എങ്കിലും കൊണ്ടുവന്ന് പൂജിക്കുകയും ദിവസവും മുഴക്കുകയും ചെയ്യുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, നിങ്ങളുടെ വീട്ടില്‍ സമ്പത്ത് നിറയുന്നതായിരിക്കും.

ഗണപതി ആരാധന
അക്ഷയതൃതീയ ദിവസം വീടുമുഴുവന്‍ നന്നായി വൃത്തിയാക്കണമെന്നും വാസ്തു പ്രകാരം വീടിന്റെ അറ്റകുറ്റപ്പണികളില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നും പറയുന്നു. തൊഴില്‍, ബിസിനസ്സ് എന്നിവ നന്നായി നടക്കുന്നുണ്ടെങ്കിലും ചിലപ്പോള്‍ വീട്ടില്‍ പണത്തിന്റെ അഭാവം ഉണ്ടാകാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ വീടിന്റെ പ്രധാന വാതിലില്‍ ഗണപതിയുടെ രൂപം സ്ഥാപിക്കണം. ഇത് നെഗറ്റീവ് ശക്തികളുടെ പ്രഭാവം കുറയ്ക്കുകയും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യും.

പാര്‍വ്വതി ആരാധന
അക്ഷയതൃതീയ നാളില്‍ പാര്‍വ്വതിയെയും ശിവനെയും ആരാധിക്കുന്നത് ശുഭകരമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള പരസ്പര സ്നേഹവും വര്‍ദ്ധിക്കുന്നു. അക്ഷയതൃതീയ ദിനത്തില്‍, 'ഓം ഗൗരീശങ്കരായ നമഃ' എന്ന മന്ത്രം 108 തവണ ജപിച്ചുകൊണ്ട് ഗൗരി ദേവിക്ക് ഭസ്മം അര്‍പ്പിക്കുക. ഈ ഭസ്മം എല്ലാ ദിവസവും കുളിച്ചതിന് ശേഷം തൊടുക. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറുകയും ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുകയും ചെയ്യും.



Click it and Unblock the Notifications

