Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
ലക്ഷ്മീദേവി അനുഗ്രഹം ചൊരിയും ഗജലക്ഷ്മിയോഗം; ഈ മൂന്ന് രാശിക്കാരുടെ വിധി മാറും, സര്‍വ്വവിധ നേട്ടങ്ങള്‍
ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തെ ഇടവേളയില്‍ രാശി മാറുന്നു. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതിനെ ഗ്രഹസംക്രമണം എന്ന് പറയുന്നു. ഏതെങ്കിലും രണ്ട് ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോഴോ പരസ്പരം കൂടിച്ചേരുമ്പോഴോ രാജയോഗവും ഉണ്ടാകുന്നു. ഒരു വ്യക്തിക്ക് അപാരമായ സമ്പത്ത് നല്‍കുകയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്കുന്ന യോഗമാണ് ഗജലക്ഷ്മി യോഗം.
ജ്യോതിഷ പ്രകാരം, ഏപ്രില്‍ 21ന് ഗജലക്ഷ്മിയോഗം രൂപപ്പെടും. ചന്ദ്രനും വ്യാഴവും ഒരുമിച്ചാണ് ഇത്തരം യോഗം ഉണ്ടാകുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഗജലക്ഷ്മി യോഗ ഫലത്താല്‍ ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. 5 രാശിക്കാര്‍ക്ക് സമ്പത്തും സമൃദ്ധിയും ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

എന്താണ് ഗജലക്ഷ്മി യോഗം
രാഹു നേരത്തെ തന്നെ മേടരാശിയില്‍ നിലനില്‍ക്കുന്നുണ്ട്. വ്യാഴം ഒരേ സമയം മേടരാശിയില്‍ പ്രവേശിക്കുകയും ചെയ്യുമ്പോള്‍ ഗജലക്ഷ്മിയോഗം രൂപപ്പെടുന്നു. ഈ യോഗഫലം മൂലം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം, സമാധാനം, ഐശ്വര്യം മുതലായവ നിലനില്ക്കും. ഗജലക്ഷ്മിയോഗം ഏതു രാശിയിലായാലും ശനിയുടെ ഏഴര ശനി കാലഘട്ടം അവസാനിക്കുകയും സമ്പത്തും സന്തോഷവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.

മേടം
ഗജലക്ഷ്മിയോഗം മേടം രാശിക്കാരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നു. ജോലിയില്ലാത്തവര്‍ക്ക് നല്ല ജോലി ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് പുരോഗതി കൈവരിക്കാന്‍ സാധ്യതയുണ്ട്. വീട്ടില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. നിങ്ങളുടെ ദാമ്പത്യജീവിതവും ഈ സമയം സന്തുഷ്ടമായിരിക്കും.

ഇടവം
ഗജലക്ഷ്മി രാജയോഗം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ഇണയുമായുള്ള ബന്ധത്തില്‍ പുരോഗതി കാണും. പഴയ നിക്ഷേപങ്ങളില്‍നിന്നും നേട്ടമുണ്ടാക്കാനാകും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചന ലഭിക്കും.

മിഥുനം
ഗജലക്ഷ്മി യോഗത്തിന്റെയും വ്യാഴത്തിന്റെയും അനുഗ്രഹത്താല്‍ നിങ്ങളുടെ വീട്ടില്‍ സന്തോഷം വരാന്‍ പോകുന്നു. ഉന്നതി, പ്രശസ്തി, സ്ഥാനമാനങ്ങള്‍ എന്നിവയ്ക്കൊപ്പം നിങ്ങള്‍ക്ക് പണനേട്ടവും ലഭിക്കും. ദാമ്പത്യജീവിതത്തില്‍ നിങ്ങള്‍ക്കിടയില്‍ സ്നേഹം വര്‍ദ്ധിക്കും. വിവാഹത്തിനായി കാത്തിരിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും.

ധനു
നിങ്ങളുടെ രാശിയില്‍ ഗജലക്ഷ്മിയോഗം രൂപപ്പെടുന്നത് ശനിയുടെ ഏഴരശനി പ്രഭാവം അവസാനിച്ചയുള്ള ഒരു അനുഗ്രഹം പോലെയാണ്. ഇക്കാരണത്താല്‍, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തില്‍ പ്രണയം തിരിച്ചുവരും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. ദീര്‍ഘദൂര യാത്രകള്‍ക്കും സാധ്യതയുണ്ട്.

തുലാം
ഈ സമയം നിങ്ങള്‍ക്ക് ഗുണകരമാണെന്ന് തെളിയും. സന്താനഭാഗത്തുനിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. മത്സര പരീക്ഷയില്‍ വിജയം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് പ്രണയകാര്യങ്ങളില്‍ വിജയം നേടാനും കഴിയും.

ജ്യോതിഷത്തില്‍ വ്യാഴത്തിന്റെ പ്രാധാന്യം
രാശിചക്രത്തിലെ ഏറ്റവും ശക്തമായ ഗ്രഹങ്ങളില്‍ ഒന്നാണ് വ്യാഴം. മീനം, ധനു രാശിയുടെ അധിപനാണ് വ്യാഴം. ജ്യോതിഷത്തില്‍ വ്യാഴവുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ട്, അത് സ്ഥാനത്തിനനുസരിച്ച് ഗുണവും ദോഷവുമാണ്. ബലവാനായ വ്യാഴം ഒരു വ്യക്തിക്ക് ഭാഗ്യം, സമ്പത്ത്, ആഡംബരം, പ്രശസ്തി, അധികാരം, സ്ഥാനമാനങ്ങള്‍ തുടങ്ങിയവ നല്കുന്നു. തൊഴില്‍, ജീവിതം എന്നിവയില്‍ പുരോഗതി നല്കുന്നു. ദുര്‍ബലമായതോ ദോഷകരമായ വ്യാഴമോ നിങ്ങളുടെ ജീവിതത്തില്‍ നാശം വരുത്തും. ശനി, രാഹു, സൂര്യനോടൊപ്പം ചൊവ്വ തുടങ്ങിയ മറ്റ് ദോഷകരമായ ഗ്രഹങ്ങള്‍ കാരണം വ്യാഴം നിങ്ങള്‍ക്ക് ദോഷഫലം നല്‍കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
