Latest Updates
-
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി
Akshaya Tritiya 2023: ഐശ്വര്യയോഗങ്ങള് നിറഞ്ഞ അക്ഷയത്രിതീയ; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
ഹിന്ദു കലണ്ടര്‍ പ്രകാരം, വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയിലാണ് അക്ഷയതൃതീയ ആഘോഷം. പുരാണ ഗ്രന്ഥങ്ങളില്‍ അക്ഷയതൃതീയയെ ഉഗാദി തിഥി എന്നാണ് വിളിക്കുന്നത്. ഈ ദിവസം മുതല്‍ നിരവധി യുഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ മഹാവിഷ്ണുവിന്റെ നിരവധി അവതാരങ്ങളും അവതരിച്ചത് ഈ ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. സത്യയുഗവും ത്രേതായുഗവും ആരംഭിച്ചത് ഈ ദിവസമാണ്. പരശുരാമന് അവതരിച്ചത് അക്ഷയതൃതീയ നാളിലാണെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ അക്ഷയ തൃതീയയ്ക്ക് മതപരമായി വലിയ പ്രാധാന്യമുണ്ട്.
ഹിന്ദുക്കളും ജൈനരും ആഘോഷിക്കുന്ന പുരാതന ഉത്സവമാണിത്. ഒരിക്കലും കുറയാത്തത് എന്നാണ് 'അക്ഷയ' എന്ന വാക്കിന്റെ അര്‍ത്ഥം. ഈ ദിവസം, ജപം, യാഗം, പിതൃതര്‍പ്പണം, ദാനധര്‍മ്മങ്ങള്‍ എന്നിവ നടത്തുന്നതിലൂടെ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്നു. ഇതോടൊപ്പം അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. ഈ വര്‍ഷത്തെ അക്ഷയതൃതീയ ആഘോഷം വരുന്നത് ഏപ്രില്‍ 22നാണ്. അക്ഷയ തൃതീയയുടെ ശുഭസമയവും ആരാധനാ രീതിയും പ്രാധാന്യവും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

അക്ഷയ തൃതീയ ശുഭസമയം
അക്ഷയതൃതീയ തീയതി- ഏപ്രില്‍ 22 ശനിയാഴ്ച
അക്ഷയതൃതീയ പൂജാ മുഹൂര്‍ത്തം- രാവിലെ 07:49 മുതല്‍ 12:20 വരെ
അക്ഷയതൃതീയ അവസാനിക്കുന്നത് - ഏപ്രില്‍ 23-ന് 07:47 am

ശുഭയോഗങ്ങള്‍
അക്ഷയതൃതീയ നാളില്‍ മുഹൂര്‍ത്തം കാണാതെ തന്നെ മംഗളകരമായ കാര്യങ്ങള്‍ ചെയ്യാം. പഞ്ചാംഗമനുസരിച്ച്, ഇത്തവണ അക്ഷയതൃതീയയില്‍ 7 ശുഭ യോഗങ്ങളുടെ വലിയ യാദൃശ്ചികത സംഭവിക്കുന്നു. വളരെ അപൂര്‍വമായ ഈ യോഗങ്ങളുള്ള അക്ഷയ തൃതീയയില്‍ സ്വര്‍ണ്ണം, വെള്ളി മുതലായവ പൂജിക്കുകയും വാങ്ങുകയും ചെയ്യുന്നതിലൂടെ, വര്‍ഷം മുഴുവനും ലക്ഷ്മിദേവിയുടെ അനുഗ്രഹം വര്‍ഷിക്കും. ആയുഷ്മാന്‍ യോഗം, സൗഭാഗ്യ യോഗം, ത്രിപുഷ്കര യോഗം, സര്‍വാര്‍ത്ത സിദ്ധി യോഗം, രവിയോഗം, അമൃത സിദ്ധി യോഗം തുടങ്ങിയ ശുഭയോഗങ്ങള്‍ അക്ഷയത്രിതീയ നാളില്‍ ഉണ്ടാകും.

ആരാധനാ രീതി
ഈ ശുഭദിനത്തില്‍ അതിരാവിലെ എഴുന്നേറ്റു കുളിക്കുക. കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം, വീടിന്റെ പൂജാമുറിയില്‍ വിളക്ക് കത്തിക്കുക. ഗംഗാജലം കൊണ്ട് ദേവതകളെ അഭിഷേകം ചെയ്യുക. ഈ ശുഭദിനത്തില്‍ ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണുവിന്റെയും ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മഹാവിഷ്ണുവിനും ലക്ഷ്മി ദേവിക്കും നിവേദ്യം അര്‍പ്പിക്കുക. ദൈവത്തെ ആരാധിക്കുക.

അക്ഷയതൃതീയ നാളില്‍ സ്വര്‍ണം വാങ്ങാന്‍ അനുകൂല സമയം
അക്ഷയതൃതീയയില്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള തീയതി - ഏപ്രില്‍ 22 ശനിയാഴ്ച
അക്ഷയ തൃതീയയില്‍ സ്വര്‍ണ്ണം വാങ്ങാന്‍ ശുഭസമയം - 07:49 am മുതല്‍ 12:20 pm വരെ
ന്യൂഡല്‍ഹി - രാവിലെ 07:49 മുതല്‍ ഉച്ചയ്ക്ക് 12:20 വരെ
നോയിഡ - രാവിലെ 07:49 മുതല്‍ 12:19 വരെ
ഗുഡ്ഗാവ് - 07:49 am മുതല്‍ 12:21 pm വരെ
ചണ്ഡീഗഡ് - രാവിലെ 07:49 മുതല്‍ 12:22 വരെ
ജയ്പൂര്‍ - രാവിലെ 07:49 മുതല്‍ 12:26 വരെ
അഹമ്മദാബാദ് - രാവിലെ 07:49 മുതല്‍ 12:38 വരെ
മുംബൈ - രാവിലെ 07:49 മുതല്‍ 12:37 വരെ
പൂനെ - രാവിലെ 07:49 മുതല്‍ 12:33 വരെ
ബെംഗളൂരു - രാവിലെ 07:49 മുതല്‍ 12:18 വരെ
ഹൈദരാബാദ് - രാവിലെ 07:49 മുതല്‍ 12:15 വരെ
ചെന്നൈ - രാവിലെ 07:49 മുതല്‍ 12:08 വരെ
കൊല്‍ക്കത്ത - 05:10 am മുതല്‍ 07:47 am വരെ, ഏപ്രില്‍ 23

അക്ഷയ തൃതീയയുടെ പ്രാധാന്യം
ഭാഗ്യവും വിജയവും ആകര്‍ഷിക്കാനായി ആളുകള്‍ അക്ഷയതൃതീയ ഉത്സവം ആഘോഷിക്കുന്നു. അക്ഷയതൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് ഭാവിയില്‍ ഐശ്വര്യവും കൂടുതല്‍ സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരിക്കലും കുറയാത്തത് എന്നാണ് 'അക്ഷയ' എന്ന വാക്കിന്റെ അര്‍ത്ഥം. അതിനാല്‍, ഈ ദിവസം വാങ്ങുന്ന സ്വര്‍ണം ഒരിക്കലും കുറയില്ലെന്നും വര്‍ദ്ധിച്ചുകൊണ്ടിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അക്ഷയ തൃതീയ ദിനത്തില്‍, ഹിന്ദു ത്രിത്വത്തിലെ സംരക്ഷകനായ വിഷ്ണുവിനെ ആരാധിക്കുന്നു. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ത്രേതായുഗം ആരംഭിച്ചത് അക്ഷയ തൃതീയ നാളിലാണ്. എല്ലാ ദോഷഫലങ്ങളില്‍ നിന്നും മുക്തമാക്കുന്ന ഒരു ശുഭദിനമായി ജ്യോതിഷികളും അക്ഷയതൃതീയയെ കണക്കാക്കുന്നു.

പുതിയ പ്രവൃത്തികള്‍ക്ക് ശുഭദിനം
അക്ഷയ തൃതീയ ദിനം പുതിയ ബിസിനസ്സ് ആരംഭിക്കാനോ വിവാഹം നടത്താനോ സ്വര്‍ണ്ണം അല്ലെങ്കില്‍ മറ്റ് ആസ്തികള്‍ പോലുള്ള വിലയേറിയ നിക്ഷേപങ്ങള്‍ നടത്താനോ ശുഭകരമായ ദിനമാണ്. ഏതെങ്കിലും പുതിയ തുടക്കങ്ങള്‍ ആരംഭിക്കാന്‍ വളരെ അനുകൂലമായ ദിവസമായി അക്ഷയ ത്രിതീയയെ കണക്കാക്കപ്പെടുന്നു. ഈ ദിവസം വിവാഹിതരായ സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ നല്ല ഐശ്വര്യത്തിനായി വ്രതമെടുക്കുന്നു. ദാനകര്‍മ്മങ്ങള്‍ നടത്തുന്നതിനും ഈ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

ജൈന മതത്തിലെ അക്ഷയതൃതീയ
ജൈനമതത്തിലും അക്ഷയ തൃതീയയ്ക്ക് പ്രാധാന്യമുണ്ട്. അക്ഷയ ത്രിതീയയുടെ തലേദിവസമാണ് തീര്‍ത്ഥങ്കരനായ ഋഷഭദേവന് തന്റെ ഒരു വര്‍ഷത്തെ തപസ്സ് കരിമ്പ് നീര് കഴിച്ച് അവസാനിപ്പിച്ചത്. ജൈനമത വിശ്വാസികള്‍ ഈ ദിവസം ഉപവാസവും തപസ്സും അനുഷ്ഠിക്കുന്നു. പ്രത്യേകിച്ച് ഗുജറാത്തിലെ പലിതാന പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഇത് പ്രസിദ്ധമാണ്. വര്‍ഷി-തപ എന്നറിയപ്പെടുന്ന ഈ ദിവസം വ്രതമനുഷ്ഠിക്കുന്നവര്‍ കരിമ്പിന്റെ നീര് കുടിച്ചാണ് തപസ്സ് അവസാനിപ്പിക്കുന്നത്.



Click it and Unblock the Notifications

