Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
അക്ഷയ തൃതീയ 2023: രാശിപ്രകാരം ഇവ വാങ്ങിയാല്‍ ലക്ഷ്മീകൃപയാല്‍ സമ്പത്ത് ഉറപ്പാക്കാം
എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയിലാണ് അക്ഷയ തൃതീയ വരുന്നത്. ഈ വര്‍ഷം ഇത് ഏപ്രില്‍ 22 ശനിയാഴ്ച ആഘോഷിക്കും. ഹിന്ദു ഗ്രന്ഥങ്ങള്‍ പ്രകാരം അക്ഷയ തൃതീയ ദിനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം എന്ത് ജോലി ചെയ്താലും അതെല്ലാം നിങ്ങള്‍ക്ക് ശുഭഫലം നല്‍കും. ഈ ദിവസം നിങ്ങള്‍ക്ക് പഞ്ചാംഗം നോക്കാതെ തന്നെ എന്ത് ജോലിയും ചെയ്യാന്‍ കഴിയും.
എല്ലാ സമയവും ശുഭമുഹൂര്‍ത്തമാണ്. ഇതുകൂടാതെ, അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നതിന് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ലഭിക്കുന്ന പണവും സ്വത്തും ഇരട്ടിയാകുമെന്നതാണ് ഇതിനു പിന്നിലെ വിശ്വാസം. ഈ ദിവസം നിങ്ങളുടെ രാശി പ്രകാരം ചില സാധനങ്ങള്‍ വാങ്ങുന്നതിലൂടെ നിങ്ങളുടെ സന്തോഷവും ഭാഗ്യവും വര്‍ദ്ധിപ്പിക്കാന്‍ കഴിയും. അക്ഷയതൃതീയ നാളില്‍ രാശിപ്രകാരം വാങ്ങേണ്ട ഭാഗ്യ വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

രാശിപ്രകാരം അക്ഷയ തൃതീയയില്‍ ഇവ വാങ്ങൂ
മേടം- ജ്യോതിഷ പ്രകാരം അക്ഷയ തൃതീയ ദിനത്തില്‍, മേടം രാശിക്കാര്‍ ചുവന്ന പയര്‍ വാങ്ങണം. ഇത് നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും.
ഇടവം -ഇടവം രാശിക്കാര്‍ അക്ഷയതൃതീയ ദിനത്തില്‍ തിനയോ അരിയോ വാങ്ങണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
മിഥുനം- അക്ഷയതൃതീയ ദിനത്തില്‍ മിഥുന രാശിക്കാര്‍ തുണിയോ പച്ചത്തിലുള്ള എന്തെങ്കിലുമോ വാങ്ങണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരും.
കര്‍ക്കടകം - അക്ഷയതൃതീയ നാളില്‍ കര്‍ക്കടകം രാശിക്കാര്‍ അരിയോ പാലോ വാങ്ങണം. ഇത് നിങ്ങളുടെ പുരോഗതിക്ക് വഴിവയ്ക്കും.

രാശിപ്രകാരം അക്ഷയ തൃതീയയില്‍ ഇവ വാങ്ങൂ
ചിങ്ങം- ചിങ്ങം രാശിക്കാര്‍ അക്ഷയതൃതീയ ദിനത്തില്‍ ചെമ്പ് പാത്രങ്ങളോ ചുവന്ന വസ്ത്രങ്ങളോ വാങ്ങണം. ഇത് നിങ്ങളുടെ പുരോഗതിക്ക് സഹായിക്കും.
കന്നി- അക്ഷയ തൃതീയ ദിനത്തില്‍ കന്നി രാശിക്കാര്‍ക്ക് ചെറുപയര്‍ വാങ്ങുന്നത് ശുഭകരമായിരിക്കും. ഇത് നിങ്ങള്‍ക്ക് ഗുണം നല്‍കും.
തുലാം - തുലാം രാശിക്കാര്‍ അക്ഷയതൃതീയ ദിവസം അരിയോ പഞ്ചസാരയോ വാങ്ങണം. ഇത് നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും.
വൃശ്ചികം- അക്ഷയതൃതീയ നാളില്‍ വൃശ്ചിക രാശിക്കാര്‍ ശര്‍ക്കര വാങ്ങുന്നത് വളരെ ശുഭകരമായിരിക്കും.
ധനു- ധനു രാശിക്കാര്‍ അരിയോ വാഴപ്പഴമോ വാങ്ങണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പുണ്യഫലം വര്‍ദ്ധിക്കും.
മകരം- അക്ഷയതൃതീയ ദിനത്തില്‍ മകരം രാശിക്കാര്‍ ഉലുവ വാങ്ങുന്നത് ശുഭകരമാണ്.
കുംഭം- അക്ഷയതൃതീയ നാളില്‍ കുംഭം രാശിക്കാര്‍ കറുത്ത എള്ളോ തുണിയോ വാങ്ങുന്നത് ശുഭകരമാണ്
മീനം - അക്ഷയതൃതീയ ദിനത്തില്‍ മീനം രാശിക്കാര്‍ പയറും മഞ്ഞളും വാങ്ങണം. ഇത് നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കും.

അക്ഷയ തൃതീയയിലെ ശുഭയോഗങ്ങള്‍
അക്ഷയതൃതീയ നാളില്‍ മുഹൂര്‍ത്തം കാണാതെ തന്നെ മംഗളകരമായ കാര്യങ്ങള്‍ ചെയ്യാം. പഞ്ചാംഗമനുസരിച്ച്, ഇത്തവണ അക്ഷയതൃതീയയില്‍ 7 ശുഭ യോഗങ്ങളുടെ വലിയ യാദൃശ്ചികത സംഭവിക്കുന്നു. വളരെ അപൂര്‍വമായ ഈ യോഗങ്ങളുള്ള അക്ഷയ തൃതീയയില്‍ സ്വര്‍ണ്ണം, വെള്ളി മുതലായവ പൂജിക്കുകയും വാങ്ങുകയും ചെയ്യുന്നതിലൂടെ, വര്‍ഷം മുഴുവനും ലക്ഷ്മിദേവിയുടെ അനുഗ്രഹം വര്‍ഷിക്കും. ആയുഷ്മാന്‍ യോഗം, സൗഭാഗ്യ യോഗം, ത്രിപുഷ്കര യോഗം, സര്‍വാര്‍ത്ത സിദ്ധി യോഗം, രവിയോഗം, അമൃത സിദ്ധി യോഗം തുടങ്ങിയ ശുഭയോഗങ്ങള്‍ അക്ഷയത്രിതീയ നാളില്‍ ഉണ്ടാകും.

അക്ഷയ തൃതീയയുടെ പ്രാധാന്യം
ഭാഗ്യവും വിജയവും ആകര്‍ഷിക്കാനായി ആളുകള്‍ അക്ഷയതൃതീയ ഉത്സവം ആഘോഷിക്കുന്നു. അക്ഷയതൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് ഭാവിയില്‍ ഐശ്വര്യവും കൂടുതല്‍ സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരിക്കലും കുറയാത്തത് എന്നാണ് 'അക്ഷയ' എന്ന വാക്കിന്റെ അര്‍ത്ഥം. അതിനാല്‍, ഈ ദിവസം വാങ്ങുന്ന സ്വര്‍ണം ഒരിക്കലും കുറയില്ലെന്നും വര്‍ദ്ധിച്ചുകൊണ്ടിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അക്ഷയ തൃതീയ ദിനത്തില്‍, ഹിന്ദു ത്രിത്വത്തിലെ സംരക്ഷകനായ വിഷ്ണുവിനെ ആരാധിക്കുന്നു. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ത്രേതായുഗം ആരംഭിച്ചത് അക്ഷയ തൃതീയ നാളിലാണ്. എല്ലാ ദോഷഫലങ്ങളില്‍ നിന്നും മുക്തമാക്കുന്ന ഒരു ശുഭദിനമായി ജ്യോതിഷികളും അക്ഷയതൃതീയയെ കണക്കാക്കുന്നു.

പുതിയ പ്രവൃത്തികള്‍ക്ക് ശുഭദിനം
അക്ഷയ തൃതീയ ദിനം പുതിയ ബിസിനസ്സ് ആരംഭിക്കാനോ വിവാഹം നടത്താനോ സ്വര്‍ണ്ണം അല്ലെങ്കില്‍ മറ്റ് ആസ്തികള്‍ പോലുള്ള വിലയേറിയ നിക്ഷേപങ്ങള്‍ നടത്താനോ ശുഭകരമായ ദിനമാണ്. ഏതെങ്കിലും പുതിയ തുടക്കങ്ങള്‍ ആരംഭിക്കാന്‍ വളരെ അനുകൂലമായ ദിവസമായി അക്ഷയ ത്രിതീയയെ കണക്കാക്കപ്പെടുന്നു. ഈ ദിവസം വിവാഹിതരായ സ്ത്രീകള്‍ അവരുടെ ജീവിതത്തില്‍ നല്ല ഐശ്വര്യത്തിനായി വ്രതമെടുക്കുന്നു. ദാനകര്‍മ്മങ്ങള്‍ നടത്തുന്നതിനും ഈ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.



Click it and Unblock the Notifications

