Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
ലക്ഷ്മീദേവിയും കുബേരനും ചേര്‍ന്ന് നല്‍കും ഇരട്ടി സമ്പത്ത്; അക്ഷയ തൃതീയയില്‍ ഇത് ചെയ്യൂ
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം ദിവസമാണ് അക്ഷയതൃതീയ ആഘോഷം. ഈ വര്‍ഷത്തെ അക്ഷയതൃതീയ വരുന്നത് ഏപ്രില്‍ 22 ശനിയാഴ്ചയാണ്. ഹിന്ദുമതത്തില്‍ അക്ഷയ തൃതീയ വളരെ പ്രധാനപ്പെട്ട ഉത്സവമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ശുഭകരമായ ജോലികള്‍ ചെയ്യാന്‍ മുഹൂര്‍ത്തം നോക്കേണ്ടതില്ല. എല്ലാ സമയവും നല്ല സമയമാണ്.
അക്ഷയതൃതീയ നാളില്‍ ലക്ഷ്മി ദേവിയെയും മഹാവിഷ്ണുവിനെയും ആരാധിക്കുന്നു. അക്ഷയതൃതീയ ദിനത്തില്‍, സാധാരണയായി ഓരോ വ്യക്തിയും അവരവരുടെ കഴിവിനനുസരിച്ച് സ്വര്‍ണ്ണം വാങ്ങി പൂജിക്കുന്നു. എന്നാല്‍ ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താന്‍ ഇത് പര്യാപ്തമല്ല. അക്ഷയതൃതീയ ദിനത്തില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കണമെങ്കില്‍, ദേവിയെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ക്ക് ചില പ്രവൃത്തികള്‍ കൂടി ചെയ്യാവുന്നതാണ്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കവടി
പുരാണങ്ങള്‍ അനുസരിച്ച്, ലക്ഷ്മി ദേവി കടലില്‍ നിന്ന് ഉയര്‍ന്നുവന്നതാണ്. കടലിന്റെ ആഴത്തിലുള്ള ഗോപുരത്തിലാണ് ദേവി താമസിച്ചിരുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ലക്ഷ്മി ദേവിക്ക് കവടികള്‍ വളരെ പ്രിയപ്പെട്ടതാണ്. അക്ഷയതൃതീയ ദിനത്തില്‍ നിങ്ങള്‍ക്ക് കവടികള്‍ വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് പൂജിക്കാം. പൂജിച്ച ശേഷം ഇവ നിങ്ങളുടെ നിലവറയ്ക്കുള്ളില്‍ സൂക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ ഐശ്വര്യം ലഭിക്കുന്നതായിരിക്കും.

ശ്രീ യന്ത്രത്തെ ആരാധിക്കുക
ലക്ഷ്മി ദേവിക്ക് ശ്രീ യന്ത്രവും വളരെ പ്രിയപ്പെട്ടതാണ്. ശ്രീ യന്ത്രത്തില്‍ ഉണ്ടാക്കുന്ന ഓരോ ത്രികോണവും ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ അത് ഐശ്വര്യമാണെന്ന് പറയപ്പെടുന്നു. അക്ഷയ തൃതീയ ദിനത്തില്‍ നിങ്ങള്‍ ശ്രീ യന്ത്രത്തെയും ആരാധിക്കണം. ശ്രീയന്ത്രത്തെ ഭജിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഈ ദിവസം ശ്രീ യന്ത്രം വാങ്ങി വീട്ടിലെത്തിക്കാവുന്നതാണ്.

താമരപ്പൂവ്
ലക്ഷ്മീദേവി എപ്പോഴും താമരപ്പൂവില്‍ ഇരിക്കുന്നതായി കാണാം. നിങ്ങളുടെ വീടിന്റെ പ്രധാന വാതിലില്‍ ലക്ഷ്മീദേവിയെ ആവാഹിച്ച് വെള്ളം നിറച്ച പാത്രത്തില്‍ പതിവായി താമരപ്പൂവ് വച്ചാല്‍, ലക്ഷ്മി ദേവി സന്തോഷത്തോടെ നിങ്ങളുടെ വീട്ടിലേക്ക് വരുമെന്ന് പറയപ്പെടുന്നു.

ശംഖ്
ശംഖ് നിങ്ങളുടെ വീട്ടിലെ ദാരിദ്ര്യത്തെ നശിപ്പിക്കുമെന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സാമ്പത്തിക പരാധീനതകള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍, നിങ്ങള്‍ പതിവായി ശംഖനാദം മുഴക്കണം. അക്ഷയതൃതീയ നാളില്‍ ശംഖ് വാങ്ങി വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം നിങ്ങളില്‍ നിലനില്ക്കും. ശംഖനാദം വീട്ടില്‍ പോസിറ്റീവ് എനര്‍ജി പരത്തുകയും ചെയ്യും.

റോസാപ്പൂവ്
ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ അക്ഷയ തൃതീയ ദിനം വളരെ സഹായകമാണ്. ദീപാവലി പോലെ തന്നെ അക്ഷയ തൃതീയ ദിനത്തിലും ആചാരങ്ങളോടെ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് ഭക്തര്‍ക്ക് അളവറ്റ സന്തോഷവും സമൃദ്ധിയും നല്കുന്നു. കൂടാതെ, ഇത് പണത്തിന്റെ വരവും ആകര്‍ഷിക്കുന്നു. അക്ഷയതൃതീയ ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിച്ച ശേഷം റോസാപ്പൂക്കള്‍ സമര്‍പ്പിക്കുക. ദേവി ഇതില്‍ സന്തോഷിക്കും. നിവേദ്യമായി പായസവും അര്‍പ്പിക്കുക.

ലക്ഷ്മീ ആരാധന
അക്ഷയതൃതീയ ദിനത്തില്‍ നിങ്ങളുടെ കഴിവിനനുസരിച്ച് സ്വര്‍ണ്ണവും വെള്ളിയും വാങ്ങുക. സ്വര്‍ണ്ണത്തിന്റെയോ വെള്ളിയുടെയോ ഒരു ചെറിയ ഇലയും വാങ്ങാം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ എപ്പോഴും പണത്തിന്റെ ഒഴുക്ക് ഉണ്ടാകും. വീട്ടില്‍ സമ്പത്ത് നിറയും. ഈ ദിവസം ലക്ഷ്മി ദേവിയുടെ പാദങ്ങള്‍ വാങ്ങുന്നതും വളരെ ശുഭകരമാണ്. ദിവസവും ഇത് ആരാധിക്കുന്നതും നന്നായിരിക്കും. അക്ഷയതൃതീയ നാളില്‍ ലക്ഷ്മി ദേവിയെ കുങ്കുമവും മഞ്ഞളും വച്ച് പൂജിക്കുന്നത് എല്ലാ സാമ്പത്തിക പ്രശ്നങ്ങളും അകറ്റാനുള്ള വഴിയാണ്.

നാണയങ്ങള്‍
അക്ഷയതൃതീയ നാളില്‍ 11 നാണയങ്ങള്‍ ചുവന്ന തുണിയില്‍ കെട്ടി പൂജാമുറിയില്‍ വച്ചാല്‍ ലക്ഷ്മീദേവിയെ ആകര്‍ഷിക്കാന്‍ സാധിക്കും. അക്ഷയ തൃതീയ നാളില്‍ ലക്ഷ്മി ദേവിയെ കുങ്കുമവും മഞ്ഞളും ഉപയോഗിച്ച് ആരാധിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് മുക്തി നല്കുന്നു. അക്ഷയതൃതീയ നാളില്‍ വീട്ടിലെ പൂജാമുറിയില്‍ ഒരു കണ്ണുള്ള നാളികേരം വച്ചാല്‍ ലക്ഷ്മീദേവിയുടെ കൃപ ലഭിക്കും.

ദാനകര്‍മ്മം
ഈ ദിവസം പശു, ഭൂമി, എള്ള്, സ്വര്‍ണം, നെയ്യ്, തുണി, ധാന്യങ്ങള്‍, ശര്‍ക്കര, വെള്ളി, ഉപ്പ്, തേന്‍ തുടങ്ങിയവ ദാനം ചെയ്യുന്നത് മഹത്തരമാണ്. വിശക്കുന്നവന് അന്നം നല്‍കുന്നത് പുണ്യപ്രവൃത്തിയാണ്. ആഗ്രഹിക്കുന്ന വ്യക്തിക്ക് അത് ചോദിക്കാതെ നല്കിയാല്, ദാതാവിന് പൂര്‍ണ്ണ ഫലം ലഭിക്കും.



Click it and Unblock the Notifications
