Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സമ്പത്തും ഐശ്വര്യവും നല്കുന്ന ശുഭദിനം; അക്ഷയത്രിതീയ നാളിന്റെ പ്രാധാന്യം
ഏറ്റവും ശുഭകരവും പ്രധാനപ്പെട്ടതുമായ ഹിന്ദു ആഘോഷങ്ങളിലൊന്നാണ് അക്ഷയ തൃതീയ. ഈ വര്‍ഷം മെയ് 3 ചൊവ്വാഴ്ചയാണ് ഈ ആഘോഷം വരുന്നത്. ഏത് തരത്തിലുള്ള ശുഭകരമായ ജോലികളും മംഗളകരമായ കര്‍മ്മങ്ങള്‍ക്കും ഈ ദിനം വളരെ ശുഭകരമാണ്. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച്, മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന് ഈ ദിവസത്തിലാണ് ജനിച്ചത്.
ഈ ദിവസം, ദാനധര്‍മ്മങ്ങള്‍ നടത്തുന്നതിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. കൂടാതെ, അക്ഷയ തൃതീയ ദിവസത്തില്‍ സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നതും ശുഭമായി കണക്കാക്കപ്പെടുന്നു. അക്ഷയ തൃതീയ തീയതി, സ്വര്‍ണം വാങ്ങാനുള്ള ശുഭ സമയം, പൂജാ ചടങ്ങുകള്‍, പൂജാ രീതികള്‍, പ്രതിവിധികള്‍ എന്നിവ അറിയാന്‍ ലേഖനം വായിക്കൂ.

അക്ഷയ തൃതീയ 2022: സ്വര്‍ണം വാങ്ങാന്‍ ശുഭസമയം
വൈശാഖ മാസത്തിലെ മൂന്നാം തീയതിയാണ് അക്ഷയതൃതീയ ആഘോഷം. ഈ വര്‍ഷം ഈ ദിവസം മെയ് 3 ചൊവ്വാഴ്ചയാണ്. രാവിലെ 05:18 മുതല്‍ 11:34 വരെയാണ് അക്ഷയതൃതീയ പൂജാ മുഹൂര്‍ത്തം. 6 മണിക്കൂര്‍ 39 മിനിറ്റാണ് ദൈര്‍ഘ്യം. അക്ഷയതൃതീയയില്‍ സ്വര്‍ണ്ണം വാങ്ങാനുള്ള സമയം - മെയ് 3ന് രാവിലെ 05:39 മുതല്‍ മെയ് 04ന് രാവിലെ 05:38 വരെ. 23 മണിക്കൂര്‍ 59 മിനിറ്റാണ് ദൈര്‍ഘ്യം.

അക്ഷയ തൃതീയ: പൂജാ ചടങ്ങുകളും ആരാധനാ രീതിയും
ഈ ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളിച്ച് മഞ്ഞ വസ്ത്രം ധരിക്കുക. മഞ്ഞ നിറം മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ്. വീടിന്റെ പൂജാമുറിയില്‍ വിഷ്ണുവിഗ്രഹം ഗംഗാജലത്തില്‍ കുളിപ്പിക്കുക. ഇതിനുശേഷം, മഞ്ഞ പൂക്കളും തുളസിയും സമര്‍പ്പിക്കുക. ഭഗവാന്റെ മുന്നില്‍ വിളക്കും ധൂപവും കത്തിച്ച് ഇരിപ്പിടത്തില്‍ ഇരുന്ന് വിഷ്ണു ചാലിസ ചൊല്ലുക.

അക്ഷയ തൃതീയ 2022: ചരിത്രവും പ്രാധാന്യവും
ഈ ദിവസം സര്വസിദ്ധ മുഹൂര്‍ത്തം എന്നും അറിയപ്പെടുന്നു. ഈ തീയതിയില്‍, വിവാഹം, ഗൃഹപ്രവേശം, നാമകരണം, വീട്, കാര്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങല്‍ എന്നിവ വളരെ ശുഭകരമായി കണക്കാക്കുന്നു. ഈ ദിവസം പൂര്‍വ്വികര്‍ക്ക് ചെയ്യുന്ന തര്‍പ്പണവും പിണ്ഡദാനവും അവര്‍ക്ക് മോക്ഷം നല്‍കും. ഈ ദിവസം ഗംഗയില്‍ കുളിക്കുന്നതും ഫലദായകമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ഈ ദിവസം നിങ്ങളുടെ കഴിവിനനുസരിച്ച് സ്വര്‍ണ്ണവും വെള്ളിയും വാങ്ങുക. ഇതോടെ ലക്ഷ്മി ദേവിയുടെ കൃപ വീട്ടില്‍ നിലനില്ക്കും. വിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ഈ ദിവസം ആരാധിക്കുക.

ശുഭയോഗങ്ങള്‍ കൂടിച്ചേര്‍ന്ന ദിനം
പരശുരാമ ജയന്തിയും ഈ ദിവസം ആഘോഷിക്കുന്നു. ഈ ഉത്സവത്തില്‍ രോഹിണി നക്ഷത്രം കൂടിച്ചേരുന്നത് പ്രത്യേകിച്ചും ശുഭകരമാണ്. പുരാണങ്ങള്‍ അനുസരിച്ച്, ഈ ദിവസമാണ് സത്യയുഗവും ത്രേതായുഗവും ആരംഭിച്ചത്. ഈ ദിവസം ചെയ്യുന്ന ജപം, തപസ്സ്, വിദ്യ, സ്നാനം, ദാനം, ഗൃഹം തുടങ്ങിയവയെല്ലാം ഫലപ്രദദായകമായി കണക്കാക്കുന്നു. ഈ ദിവസം തന്നെയാണ് മഹാവിഷ്ണു നരനായും നാരായണനായും അവതരിച്ചത്.

ഗംഗാസ്നാനം
ഈ ദിവസം മുതലാണ് ഗൗരി വ്രതം ആരംഭിക്കുന്നത്. വ്രതം നോല്‍ക്കുന്നതിലൂടെ ശാശ്വതമായ ഭാഗ്യവും ഐശ്വര്യവും ലഭിക്കും. ഗംഗാസ്നാനത്തിനും അക്ഷയതൃതീയയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം, ഗംഗയില്‍ കുളിക്കുകയോ ഗംഗാജലം വെള്ളത്തില്‍ കലര്‍ത്തി കുളിക്കുകയോ ചെയ്യുന്നത് എല്ലാത്തരം പാപങ്ങളും ഇല്ലാതാക്കുന്നു.

ദാനത്തിന്റെ പ്രാധാന്യം
അക്ഷയതൃതീയയില്‍ നടത്തുന്ന പുണ്യസ്നാനം നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന എല്ലാ പാപങ്ങളെയും ഇല്ലാതാക്കുമെന്ന് പറയുന്നു. ഇതിനെ ദിവ്യസ്നാനം എന്നും വിളിക്കുന്നു. പുണ്യനദിയില്‍ കുളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, വീട്ടിലെ വെള്ളത്തില്‍ കുറച്ച് തുള്ളി ഗംഗാജലം ചേര്‍ത്ത് കുളിക്കാം. ഇത് ചെയ്താലും പുണ്യസ്നാനത്തിന്റെ ഫലം ലഭിക്കും. ഇതിനുശേഷം, ഭക്ഷണവും വെള്ളവും ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പല യാഗങ്ങളും കഠിന തപസ്സും ചെയ്തതിന്റെ പുണ്യ ഫലം നിങ്ങള്‍ക്ക് ലഭിക്കും.

സന്തോഷകരമായ ജീവിതത്തിന്
അക്ഷയ തൃതീയ ദിനത്തില്‍ ലക്ഷ്മി ദേവിക്ക് പുതിയ സ്ഫടികമാല സമര്‍പ്പിക്കുക. പുതിയ മാല ഇല്ലെങ്കില്‍ പഴയ മാല ഗംഗാജലത്താല് കഴുകി നിവേദിക്കണം. എന്നിട്ട് ആ സ്ഫടികമാല ഉപയോഗിച്ച് 'ഓം ഹ്രീം ശ്രീ ലക്ഷ്മീ വാസുദേവായ നമഃ' എന്ന മന്ത്രം 108 തവണ ജപിക്കുക. ഇതിനുശേഷം, ഈ മാല ധരിക്കുക, ഉറങ്ങുന്നതിനുമുമ്പ് അഴിച്ചുവയ്ക്കുക. എന്നിട്ട് പിറ്റേന്ന് കുളിച്ച് വീണ്ടും ധരിക്കുക. അക്ഷയതൃതീയ നാളില്‍ ഗൗരി ദേവിയേയും ശിവനേയും ആരാധിക്കുന്നത് സന്തോഷകരമായ ദാമ്പത്യ ജീവിതം സമ്മാനിക്കുന്നു. അക്ഷയതൃതീയയില്‍ ശിവകുടുംബത്തെ ആരാധിക്കുന്നതും വളരെ മംഗളകരമായി കണക്കാക്കപ്പെടുന്നു. പൂജാവേളയില്‍ ഗൗരി ദേവിക്കും ശിവനും ഒരേ മാല അര്‍പ്പിക്കുകയും 'ഓം ഗൗരീശങ്കരായൈ നമഃ' എന്ന മന്ത്രം 108 തവണ ജപിക്കുകയും ചെയ്യുക.



Click it and Unblock the Notifications
