For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണം മാത്രമല്ല, അക്ഷയ തൃതീയയില്‍ ഇതൊക്കെ വാങ്ങുന്നതും ശുഭം

|

ഹിന്ദുമത വിശ്വാസികള്‍ക്ക് ഒരു പ്രധാന ദിവസമാണ് അക്ഷയ തൃതീയ. തിന്മ ശക്തികളെ അമര്‍ച്ചചെയ്യാന്‍ ഭൂമിയില്‍ ദശാവതാരമെടുത്തതായി പറയപ്പെടുന്ന ഭഗവാന്‍ വിഷ്ണുവുമായി ഈ ഉത്സവം ബന്ധപ്പെട്ടിരിക്കുന്നു. അക്ഷയ തൃതീയ ദിനത്തില്‍ ഭക്തര്‍ കുളികഴിഞ്ഞ് മഞ്ഞ വസ്ത്രം ധരിച്ച് മഹാവിഷ്ണുവിനെയും ഭാര്യയായ ലക്ഷ്മി ദേവിയെയും ആരാധിക്കുന്നു. ഭക്തര്‍ അവരുടെ ആരാധനാമൂര്‍ത്തികള്‍ക്ക് മഞ്ഞ പൂക്കള്‍ അര്‍പ്പിക്കുകയും ദരിദ്രര്‍ക്ക് ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

Most read: അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് എന്തിന്?Most read: അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് എന്തിന്?

അക്ഷയ തൃതീയ ദിവസം നല്ല ഭാഗ്യം നല്‍കുന്ന ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ഏത് പ്രവൃത്തി ആരംഭിച്ചാലും അതിന് ഒരു ശുഭകരമായ ഫലം ലഭിക്കും. ഇക്കാരണത്താല്‍, സ്വര്‍ണ്ണമോ വെള്ളിയോ വാങ്ങുകയോ സ്വത്തില്‍ നിക്ഷേപിക്കുകയോ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയോ ചെയ്യാന്‍ ആളുകള്‍ ഈ ദിവസം തിരഞ്ഞെടുക്കുന്നു. സന്തോഷകരമായ ദാമ്പത്യജീവിതം ആരംഭിക്കുന്നതിനുള്ള നല്ല ദിവസമായും ഇത് കണക്കാക്കപ്പെടുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച് വൈശാഖ (മെയ്-ജൂണ്‍) മാസത്തിലെ ശുക്ല പക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ.

അക്ഷയ തൃതീയയുടെ പ്രാധാന്യം

അക്ഷയ തൃതീയയുടെ പ്രാധാന്യം

അക്ഷയ ത്രിതീയ വിശേഷദിവസമായതിനു പിന്നില്‍ പുരാണങ്ങള്‍ പ്രകാരം പല കാരണങ്ങളുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിലൊന്നായ പരശുരാമന്റെ ജന്മദിനമാണിത്. കൂടാതെ, ഈ ദിവസമാണ്, ശ്രീകൃഷ്ണന്റെ സുഹൃത്തായ കുചേലന്റെ ജീവിതത്തില്‍ സമൃദ്ധമായി നിറഞ്ഞത്. മറ്റൊരു വിശ്വാസപ്രകാരം ഈ ദിവസമാണ്, ത്രേതയുഗം അവസാനിച്ച് പുതുയുഗമായ സത്യയുഗം ആരംഭിച്ചതെന്നും പറയപ്പെടുന്നു.

പുതിയ തുടക്കം

പുതിയ തുടക്കം

പുതിയ തുടക്കങ്ങള്‍ക്ക് സമൃദ്ധിയും സമ്പത്തും നല്‍കുന്ന ഒരു ദിവസമായതിനാല്‍, ഹിന്ദുക്കള്‍ ഈ ദിവസം സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ സമ്പത്ത് വര്‍ഷം മുഴുവന്‍ വര്‍ദ്ധിക്കുമെന്നാണ് വിശ്വസിക്കുന്നു. കൂടാതെ, ആളുകള്‍ പുതിയ പങ്കാളിത്തത്തിലേക്ക് പ്രവേശിക്കുകയോ പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുകയോ, ലക്ഷ്മി ദേവിയെ ആരാധിക്കുകയോ ചെയ്യുന്നു. വിധി മാറ്റങ്ങളുടെ ദിനമാണെന്ന് കരുതപ്പെടുന്നതിനാല്‍ അക്ഷയ തൃതീയ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ വര്‍ഷം അക്ഷയ തൃതീയ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ ഭാഗ്യദിനത്തില്‍ ഒരു വ്യക്തിക്ക് സ്വര്‍ണം വാങ്ങുന്നതല്ലാതെ മറ്റ് ചില കാര്യങ്ങള്‍ കൂടി ചെയ്യുന്നതും ഭാഗ്യം വരുത്തും.

Most read:അക്ഷയ ത്രിതീയ നാളില്‍ ഇതൊന്നും ചെയ്യരുത്; ദോഷം ഫലംMost read:അക്ഷയ ത്രിതീയ നാളില്‍ ഇതൊന്നും ചെയ്യരുത്; ദോഷം ഫലം

സ്വര്‍ണം

സ്വര്‍ണം

'അക്ഷയ' എന്നാല്‍ 'ഒരിക്കലും കുറയാത്തത്' എന്നാണ് അര്‍ത്ഥം. അതിനാല്‍ അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമൃദ്ധിയും സമ്പത്തും കൈവരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, ഈ ശുഭദിനത്തില്‍ സ്വര്‍ണ്ണമോ വെള്ളിയോ വാങ്ങുന്നത് ഒരു പാരമ്പര്യമായി തുടരുന്നു. സ്വര്‍ണം എന്നത് ഒരു നിക്ഷേപമാണ്. കാരണം സ്വര്‍ണ്ണത്തിന് ഉയര്‍ന്ന മൂല്യമുണ്ട്. സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. ഒന്നുകില്‍ അത് ആഭരണങ്ങള്‍, സ്വര്‍ണ്ണക്കട്ടികള്‍, സ്വര്‍ണ നാണയങ്ങള്‍ എന്നിവയുടെ രൂപത്തില്‍ വാങ്ങുക, അല്ലെങ്കില്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇ.ടി.എഫ്) നിക്ഷേപിക്കുക.

ഒരു പുതിയ വാഹനം

ഒരു പുതിയ വാഹനം

അക്ഷയ തൃതീയ ഒരു ശുഭദിനമായതിനാല്‍ നിങ്ങള്‍ക്ക് ഈ ദിവസം ഒരു പുതിയ വാഹനം വാങ്ങാം. ഈ ദിവസം വാങ്ങിയ വാഹനം ഏറെക്കാലം നിലനില്‍ക്കുമെന്ന് കരുതപ്പെടുന്നു. കൂടാതെ, അക്ഷയ ത്രിതിയയ്ക്കായി നിങ്ങള്‍ക്ക് വാഹനങ്ങളില്‍ ചില മികച്ച കിഴിവുകളും ലഭിക്കും.

Most read:ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്‍; ഐതിഹ്യംMost read:ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്‍; ഐതിഹ്യം

ഒരു പുതിയ വീട്

ഒരു പുതിയ വീട്

ഇത് ഒരു ശുഭദിനമായതിനാല്‍, പലരും അക്ഷയ തൃതീയ ദിവസം വീടുകള്‍ വാങ്ങുന്നു. സ്ഥലമിടപാടുകാരും വീട് നിര്‍മാതാക്കളും ഈ ദിവസം ആകര്‍ഷകമായ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒരു പുതിയ വീട് വാങ്ങുന്നതിനുപുറമെ, നിങ്ങളുടെ വീട് പുതുക്കിപ്പണിയാനോ ഗൃഹപ്രവേശ പൂജ നടത്താനോ ആഗ്രഹിക്കുന്നുവെങ്കില്‍, ഇത് അനുയോജ്യമായ ദിവസമാണ്.

കുട്ടികളുടെ സമ്പാദ്യപദ്ധതി

കുട്ടികളുടെ സമ്പാദ്യപദ്ധതി

അക്ഷയ തൃതീയയുടെ ശുഭദിനത്തില്‍ ആരംഭിച്ച ഏതൊരു സംരംഭവും അഭിവൃദ്ധി കൈവരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍, നിങ്ങള്‍ ഒരു രക്ഷകര്‍ത്താവാണെങ്കില്‍, മികച്ച സാമ്പത്തിക സുരക്ഷയും ശോഭനമായ ഭാവിയും ഉറപ്പാക്കുന്നതിന് നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ഒരു നല്ല ദിവസം കൂടിയാണിത്. മറ്റേതെങ്കിലും ദിവസത്തിനു പകരം, അക്ഷയത്രിതീയ ദിനത്തില്‍ ഇത് ചെയ്യുന്നതാണ് നല്ലത്.

Most read:ഒരിക്കലും ക്ഷയിക്കാത്ത സമ്പത്തിന് അക്ഷയ തൃതീയ പൂജMost read:ഒരിക്കലും ക്ഷയിക്കാത്ത സമ്പത്തിന് അക്ഷയ തൃതീയ പൂജ

ഭക്ഷണസാധനങ്ങള്‍

ഭക്ഷണസാധനങ്ങള്‍

അക്ഷയതൃതീയ ദിവസം ചില ഭക്ഷണസാധനങ്ങള്‍ വീട്ടില്‍ വാങ്ങുന്നതും നിങ്ങള്‍ക്ക് ഭാഗ്യം വരുത്തും. പയര്‍, നെയ്യ്, ധാന്യങ്ങള്‍ എന്നിവയാണ് അതില്‍ ചിലത്.

English summary

Akshaya Tritiya 2021: Things To Buy This Akshaya Tritiya Other Than Gold

As part of celebrating Akshaya Tritiya 2021, one can buy these things on this lucky day. Take a look.
X
Desktop Bottom Promotion