For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്ഷയത്രിതീയ ദിനത്തില്‍ മാഹാഭാഗ്യം പടി കയറി വരും; ചെയ്യേണ്ടത് ഇതെല്ലാം

|

ഈ വര്‍ഷത്തെ അക്ഷയ തൃതീയ മെയ് 14 നാണ്. ഹിന്ദു വേദഗ്രന്ഥങ്ങള്‍ അനുസരിച്ച്, വര്‍ഷത്തിലെ ഏറ്റവും ശുഭദിനമാണ് അക്ഷയ തൃതീയ എന്നാണ് കണക്കാക്കുന്നത്. സംസ്‌കൃതത്തില്‍ അക്ഷയ എന്നാല്‍ ശാശ്വതവും ത്രിതിയ എന്നാല്‍ ശുക്ലപക്ഷ അഥവാ പൂര്‍ണ്ണചന്ദ്രന്റെ മൂന്നാം ദിവസത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അക്ഷ തീജ് എന്നറിയപ്പെടുന്നു അക്ഷയ തൃതീയ. ഏതെങ്കിലും പ്രത്യേക ജോലികള്‍ക്കോ പൂജകള്‍ക്കോ വേണ്ടി മുഹൂര്‍ത്തമായോ ശുഭ നിമിഷമോ നോക്കേണ്ട ആവശ്യമില്ലാത്ത നാല് തിതികളോ സമയമോ ആണ് അക്ഷയത്രിതീയ ദിനം. ഈ ദിവസം മുഴുവന്‍ എപ്പോള്‍ വേണമെങ്കിലും പവിത്രമായ സമയമായാണ് കണക്കാക്കുന്നത്.

Akshaya Tritiya 2021: Significance And Rituals In Malayalam

 അക്ഷയതൃതീയയിൽ ചെയ്യേണ്ട നല്ല കാര്യങ്ങൾ അക്ഷയതൃതീയയിൽ ചെയ്യേണ്ട നല്ല കാര്യങ്ങൾ

എന്നാല്‍ അക്ഷയത്രിതീയ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഈ ദിനത്തില്‍ ദാനധര്‍മ്മങ്ങള്‍ നടത്തുന്നതും പുണ്യമായാണ് കണക്കാക്കുന്നത്. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ ദിനമാണ് അക്ഷയ ത്രിതീയ ദിനം. എന്നാല്‍ ഈ ദിനത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അക്ഷയ തൃതീയ ദിനത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും അതിന്റെ പ്രാധാന്യവും ആചാരങ്ങളും എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

അക്ഷത തയ്യാറാക്കുന്നു

അക്ഷത തയ്യാറാക്കുന്നു

അക്ഷയ തൃതീയയില്‍, വ്രതം അനുഷ്ഠിക്കുന്ന ആളുകള്‍ അക്ഷത തയ്യാറാക്കുന്നു. പൊട്ടാത്ത അരിയുടെ ധാന്യങ്ങള്‍ മഞ്ഞള്‍, കുങ്കുമം എന്നിവ മിക്‌സ് ചെയ്യുന്നു. ഈ ദിവസം വിഷ്ണുവിന് അക്ഷത അര്‍പ്പിക്കുന്നു. ഇത് കുടുംബത്തിന് നല്ല ഭാഗ്യം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് കൂടാതെ കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും നേട്ടങ്ങള്‍ക്കും പോസിറ്റീവ് ഊര്‍ജ്ജത്തിനും കാരണമാകുന്നുണ്ട്. ഈ ദിനത്തില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ ഐശ്വര്യം പടി കയറി വരും എന്നുള്ളതാണ് സത്യം.

ദാനധര്‍മ്മങ്ങള്‍

ദാനധര്‍മ്മങ്ങള്‍

അക്ഷയ തൃതീയ ദിനത്തില്‍, ദാന ധര്‍മ്മങ്ങളോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. പരമ്പരാഗതമായി പ്രാധാന്യമര്‍ഹിക്കുന്ന ഒരു സമയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഭക്ഷ്യധാന്യങ്ങള്‍, വസ്ത്രങ്ങള്‍, പണം, മറ്റ് വസ്തുക്കള്‍ എന്നിവ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യേണ്ടതാണ്. തിരുവെഴുത്തുകള്‍ അനുസരിച്ച്, അക്ഷയ തൃതീയയെക്കുറിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ഷം മുഴുവനും മഹാഭാഗ്യം നല്‍കുന്നു എന്നാണ് വിശ്വാസം. ഇതല്ലെങ്കില്‍ പോലും പാവപ്പെട്ടവര്‍ക്ക് ദാനധര്‍മ്മങ്ങള്‍ നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

സ്വര്‍ണം വാങ്ങുന്നത്

സ്വര്‍ണം വാങ്ങുന്നത്

പരമ്പരാഗതമായി, ദീപാവലിക്ക് മുമ്പുള്ള ധന്തേരസിനെപ്പോലെ അക്ഷയ തൃതീയയിലും ആളുകള്‍ അഭിവൃദ്ധിക്കായി സ്വര്‍ണം വാങ്ങുന്നു. അക്ഷയ എന്നാല്‍ ശാശ്വതമെന്നതിനാല്‍ ആളുകള്‍ അവരുടെ ജീവിതത്തില്‍ അനന്തമായ സന്തോഷത്തിനും അഭിവൃദ്ധിക്കും വേണ്ടി സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നു. കാറുകളോ വിലകൂടിയ ഗാര്‍ഹിക ഇലക്ട്രോണിക് വസ്തുക്കളോ വാങ്ങുന്നതിനും പലപ്പോഴും ആളുകള്‍ ഈ ദിനം നീക്കിവച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പൂജ, ജപം, യജ്ഞം

പൂജ, ജപം, യജ്ഞം

മഹാവിഷ്ണുവിനോ ഗണേശനോ സമര്‍പ്പിച്ച പ്രാര്‍ത്ഥനകള്‍ തിരുവെഴുത്തുകളനുസരിച്ച് 'ശാശ്വതമായ' ഭാഗ്യം നല്‍കുന്നു. ആളുകള്‍ പിതൃമോക്ഷത്തിനായും ഈ ദിനം നീക്കി വെക്കുന്നു. അല്ലെങ്കില്‍ അക്ഷയ തൃതീയയെക്കുറിച്ച് അവരുടെ പൂര്‍വ്വികരെ ബഹുമാനിക്കുന്നു. ഈ ദിനത്തില്‍ പൂജയും ജപവും യഞ്ജവും നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം നേട്ടങ്ങള്‍ നല്‍കുന്നതാണ്.

അക്ഷയ തൃതീയ നൈവേദ്യം

അക്ഷയ തൃതീയ നൈവേദ്യം

ഇത് പ്രത്യേക ഭക്ഷ്യവസ്തുക്കളെയാണ് സൂചിപ്പിക്കുന്നത്, ഇത് ശുഭദിനത്തില്‍ തയ്യാറാക്കി ദേവന്മാര്‍ക്ക് സമര്‍പ്പിക്കുന്നു. നൈവേദ്യം ഇലകളിലോ അല്ലെങ്കില്‍ പ്ലേറ്റുകളിലോ ദേവന് സമര്‍പ്പിക്കാവുന്നതാണ്. പാല്‍, പാല്‍ ഉല്‍പന്നങ്ങളായ പായസം, നെയ്യ്, തൈര്, മധുരപലഹാരങ്ങള്‍ എന്നിവ നിര്‍ബന്ധമാണ്. അരിയും തേങ്ങയും ചേര്‍ത്ത് തയ്യാറാക്കിയ വസ്തുക്കളും നൈവേദ്യത്തില്‍ ചേര്‍ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം അക്ഷയത്രിതീയ ദിനത്തില്‍ ചെയ്താല്‍ മഹാഭാഗ്യം നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്.

English summary

Akshaya Tritiya 2021: Significance And Rituals In Malayalam

Here in this article we are discussing about the significance and rituals of Akshaya Tritiya. Take a look.
X
Desktop Bottom Promotion