For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്ഷയ ത്രിതീയ നാളില്‍ ഇതൊന്നും ചെയ്യരുത്; ദോഷം ഫലം

|

ഹിന്ദു ഉത്സവങ്ങളില്‍ അക്ഷയ തൃതീയയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വൈശാഖ മാസത്തില്‍ ശുക്ലപക്ഷത്തിന്റെ മൂന്നാം ദിവസം ഇത് ആഘോഷിക്കുന്നു. ഈ വര്‍ഷം അക്ഷയ തൃതീയ വരുന്നത് മെയ് 14നാണ്. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടാനുള്ള ശുഭദിനമായി അക്ഷയ തൃതീയ ദിവസത്തെ കണക്കാക്കുന്നു. ഈ ദിവസം, ലക്ഷ്മി ദേവിതന്റെ ഭക്തര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ നല്‍കുകയും അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് എന്തിന്?Most read: അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് എന്തിന്?

അതോടൊപ്പം, സ്വര്‍ണം വാങ്ങുന്നതിനും പുതിയ തുടക്കങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല ദിവസമായി അക്ഷയ തൃതീയ കണക്കാക്കപ്പെടുന്നു. അക്ഷയ എന്നാല്‍ 'ഒരിക്കലും നശിക്കാത്ത ഒന്ന്' എന്നാണ് അര്‍ത്ഥം. വിശ്വാസമനുസരിച്ച്, ഈ ദിവസം ഏതെങ്കിലും തരത്തിലുള്ള ശുഭപ്രവൃത്തികള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആശ്വര്യം ഇരട്ടിയാകും. എന്നാല്‍ ലക്ഷ്മി ദേവിയെ ശല്യപ്പെടുത്തുന്ന ചില കാര്യങ്ങളുമുണ്ട്. അതിനാല്‍ അക്ഷയ തൃതീയ ദിനത്തില്‍ നിങ്ങള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഇവിടെ വായിച്ചറിയാം.

വീട് വൃത്തിയാക്കുക

വീട് വൃത്തിയാക്കുക

ലക്ഷ്മി ദേവി ഒരു അലങ്കോലമായ വീട്ടില്‍ നിലകൊള്ളില്ലെന്നും ശുചിത്വമുള്ളൊരു വീട്ടിലേ ദേവി വസിക്കുകയുള്ളൂവെന്നും പറയപ്പെടുന്നു. അതിനാല്‍, അക്ഷയ തൃതീയ ദിനത്തില്‍ വീട് നന്നായി വൃത്തിയാക്കുക. കൂടാതെ, അക്ഷയ തൃതീയ ദിനത്തില്‍ ദേവിയെ ആരാധിക്കുമ്പോള്‍ ദേഹശുദ്ധിയും മനശുദ്ധിയും ശ്രദ്ധിക്കുക. ദേഹശുദ്ധി വരുത്തി വൃത്തിയുള്ള വസ്ത്രം ധരിക്കുക.

ശാന്തത പാലിക്കുക, പോസിറ്റീവായി ചിന്തിക്കുക

ശാന്തത പാലിക്കുക, പോസിറ്റീവായി ചിന്തിക്കുക

ലക്ഷ്മി ദേവിയെ സന്തോഷിപ്പിക്കാനായി അക്ഷയ തൃതീയ ദിനത്തില്‍ നിങ്ങളുടെ കോപവും മറ്റ് നെഗറ്റീവ് ചിന്തകളും നിയന്ത്രിക്കുക. മറ്റുള്ളവരെ ദ്രോഹിക്കാന്‍ ആഗ്രഹിക്കുന്ന മനസുള്ള ആരുടെ കൂടെയും ലക്ഷ്മിദേവി നില്‍ക്കില്ല. അതിനാല്‍, ഈ ദിവസം ആര്‍ക്കും ദോഷം വരുത്തുന്ന തരത്തിലുള്ള ചിന്തകള്‍ മനസില്‍ വരുത്താതിരിക്കുക. കൂടാതെ, സാധ്യമെങ്കില്‍ ആരാധനയ്ക്ക് ശേഷം ദരിദ്രര്‍ക്ക് പണവും ഭക്ഷണവും ദാനം ചെയ്യുക.

Most read:ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്‍; ഐതിഹ്യംMost read:ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്‍; ഐതിഹ്യം

ദാനം

ദാനം

ദരിദ്രര്‍ക്ക് ഭക്ഷണം, വസ്ത്രം, പണം എന്നിവ ഈ ദിവസം ദാനം ചെയ്യുന്നത് ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഒരാള്‍ സ്വന്തം കഴിവിനനുസരിച്ച് പാവപ്പെട്ടവര്‍ക്ക് ദാനം നല്‍കണം.

വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുക

വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുക

ഹിന്ദു വിശ്വാസമനുസരിച്ച് അക്ഷയ ത്രിതീയ ദിനത്തില്‍ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഐശ്വര്യം വരാനായി അതിരാവിലെ എഴുന്നേറ്റ് വിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ആരാധിക്കാന്‍ തുടങ്ങുക.

Most read:ശുക്രന്‍ ഇടവം രാശിയില്‍; 12 രാശിക്കും ഗുണഫലങ്ങള്‍Most read:ശുക്രന്‍ ഇടവം രാശിയില്‍; 12 രാശിക്കും ഗുണഫലങ്ങള്‍

ശുചിത്വം പാലിക്കുക

ശുചിത്വം പാലിക്കുക

ഈ ദിവസം മദ്യപാനവും പുകവലിയും ഒഴിവാക്കുക. കൂടാതെ, ഈ ദിവസം ബ്രഹ്‌മചര്യവും പിന്തുടരണം. നോണ്‍-വെജ് കഴിക്കുന്നതും ഒഴിവാക്കുക.

തുളസി ചെടി അശുദ്ധമാക്കരുത്

തുളസി ചെടി അശുദ്ധമാക്കരുത്

അക്ഷയ തൃതീയ ദിനത്തില്‍ പല സ്ഥലങ്ങളിലും തുളസി ആരാധന നടക്കുന്നു. ഹിന്ദുമതത്തില്‍ തുളസി ചെടിക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. പുരാണങ്ങള്‍ അനുസരിച്ച് മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതാണ് തുളസി ചെടി. അതിനാല്‍, അക്ഷയ തൃതീയ ദിനത്തില്‍ തുളസി ചെടി ആശുദ്ധമാക്കാതിരിക്കുക. കുളിക്കാതെ തുളസിച്ചെടിയെ തൊടുകയോ ആരാധിക്കുകയോ ചെയ്യരുത്.

Most read:മെയ് മാസം 27 നക്ഷത്രത്തിനും ഫലങ്ങള്‍ ഇപ്രകാരംMost read:മെയ് മാസം 27 നക്ഷത്രത്തിനും ഫലങ്ങള്‍ ഇപ്രകാരം

ഉപനയനം ഒഴിവാക്കുക

ഉപനയനം ഒഴിവാക്കുക

അക്ഷയ തൃതീയ ദിനത്തില്‍ ഉപനയനം ചെയ്യരുത്. അക്ഷയ തൃതീയയില്‍ ഇത് ചെയ്യുന്നത് നിന്ദ്യമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം നിങ്ങള്‍ ആദ്യമായി പൂണൂല്‍ ധരിക്കരുത്.

ഉപവാസം

ഉപവാസം

അക്ഷയ തൃതീയ ദിനത്തില്‍ നിങ്ങള്‍ ഉപവസിച്ചിട്ടുണ്ടെങ്കില്‍, ഇത് ഒരു ദിവസം മുഴുവനുള്ള ഉപവാസമാണെന്ന് ഓര്‍മ്മിക്കുക. ഈ ദിവസം വൈകുന്നേരം ഉപവാസം പൂര്‍ത്തിയാക്കരുത്. പകരം, അടുത്ത ദിവസം രാവിലെ വേണം ഉപവാസം പൂര്‍ത്തിയാക്കാന്‍.

നിര്‍മാണങ്ങള്‍ പാടില്ല

നിര്‍മാണങ്ങള്‍ പാടില്ല

അക്ഷയ തൃതീയ ദിവസം വളരെ നല്ല ദിവസമായി കണക്കാക്കുന്നുണ്ടെങ്കിലും, ഈ ദിവസം നിര്‍മ്മാണങ്ങളൊന്നും നടത്തരുത്. കാരണം അത് ചെയ്യുന്നത് നിന്ദ്യമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഒരു പുതിയ വീട് വാങ്ങാനായി ഈ ദിവസം തിരഞ്ഞെടുക്കാം.

Most read:ബുധന്റെ രാശിമാറ്റം; കരുതല്‍ വേണ്ട രാശിക്കാര്‍ ഇവരാണ്Most read:ബുധന്റെ രാശിമാറ്റം; കരുതല്‍ വേണ്ട രാശിക്കാര്‍ ഇവരാണ്

English summary

Akshaya Tritiya 2021: List of Do’s and Don’ts That You Must Follow

Let's find out some do’s and don’ts which should be followed on the day of Akshaya Tritiya.
X
Desktop Bottom Promotion