For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങുന്നത് എന്തിന്?

|

ലോകത്ത് ഏറ്റവുമധികം സ്വര്‍ണ്ണ ഉപഭോഗം ഉള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ദശകത്തില്‍ രാജ്യത്തിന്റെ ശരാശരി സ്വര്‍ണ്ണ ഉപഭോഗം 800 ടണ്ണിലധികമാണ്. ഈ വിലയേറിയ ലോഹത്തോടുള്ള നമ്മുടെ അതിരറ്റ സ്‌നേഹം തന്നെയാണ് ഈ ഡിമാന്‍ഡിന് കാരണവും. എല്ലാത്തരം ആഘോഷങ്ങള്‍ക്കും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങുന്നു. അതിനായുള്ള ഏറ്റവും അനുയോജ്യ ദിവസമായി അക്ഷയ തൃതീയയെ കണക്കാക്കുന്നു. എന്തുകൊണ്ടാണ് ഇത് സ്വര്‍ണം വാങ്ങാനുള്ള ശരിയായ സമയമായി കണക്കാക്കുന്നത് എന്ന സംശയത്തിന് ഏറ്റവും ജനപ്രിയമായ ചില കാരണങ്ങള്‍ ഇതാ.

Most read: ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്‍; ഐതിഹ്യംMost read: ഐശ്വര്യത്തിന്റെ അക്ഷയ ത്രിതീയ നാള്‍; ഐതിഹ്യം

സത്യയുഗത്തിന്റെ ആരംഭം

സത്യയുഗത്തിന്റെ ആരംഭം

ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച്, അക്ഷയ തൃതീയ ദിനം ആദ്യ യുഗത്തിന്റെ അതായത് സത്യ യുഗം അല്ലെങ്കില്‍ സുവര്‍ണ്ണകാലത്തിന്റെ ആരംഭത്തെ അടയാളപ്പെടുത്തുന്നു. ശ്രീകൃഷ്ണന്‍ ദ്രൗപതിക്ക് അക്ഷയ പാത്രം നല്‍കിയതും ഈ ദിവസമാണെന്ന് കരുതപ്പെടുന്നു. ഒരിക്കലും ഭക്ഷണം തീരാത്ത ഈ പാത്രം പിന്നീട് പാണ്ഡവര്‍ക്ക് കൈമാറി.

ഗ്രഹ വിന്യാസം

ഗ്രഹ വിന്യാസം

അക്ഷയ തൃതീയ ദിനത്തില്‍, ചന്ദ്രന്റെയും മറ്റെല്ലാ ഗ്രഹങ്ങളുടെയും അധിപനായി കണക്കാക്കപ്പെടുന്ന സൂര്യന്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന പ്രകാശത്തില്‍ തിളങ്ങുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. മറ്റേതിനേക്കാളും ഈ ദിവസം സൂര്യന്‍ തിളക്കമാര്‍ന്നതായി കാണപ്പെടുന്നതിനാല്‍, പുതിയ പങ്കാളിത്തങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും ഇത് അനുകൂല സമയമായി കണക്കാക്കപ്പെടുന്നു.

Most read:ശുക്രന്‍ ഇടവം രാശിയില്‍; 12 രാശിക്കും ഗുണഫലങ്ങള്‍Most read:ശുക്രന്‍ ഇടവം രാശിയില്‍; 12 രാശിക്കും ഗുണഫലങ്ങള്‍

ഗംഗയുടെ ഉത്ഭവം

ഗംഗയുടെ ഉത്ഭവം

ഹിന്ദു പുരാണ പ്രകാരം, ഈ ദിവസമാണ് ഗംഗാ നദി സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിയത്. അന്നപൂര്‍ണ ദേവി ജനിച്ചതും അക്ഷയ തൃതീയയില്‍ ആണെന്ന് കരുതപ്പെടുന്നു.

നിത്യ സമ്പത്ത്

നിത്യ സമ്പത്ത്

'അക്ഷയ' എന്ന വാക്കിന്റെ അര്‍ത്ഥം 'ഒരിക്കലും കുറയാത്തത്' അല്ലെങ്കില്‍ അവസാനിക്കാത്തത് എന്നാണ്. അതിനാല്‍, ഈ ദിവസം സ്വര്‍ണം വാങ്ങുന്നത് അനന്തമായ സമ്പത്ത് നിങ്ങള്‍ക്ക് കൈവരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

മൂല്യവത്തായ നിക്ഷേപം

മൂല്യവത്തായ നിക്ഷേപം

അക്ഷര ത്രിതിയയെ ശുഭമായി കണക്കാക്കുന്നതിനാല്‍, പലരും ഈ ദിവസം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നു. ഈ ദിവസം വിലയേറിയ ലോഹങ്ങള്‍ വാങ്ങുന്നത് സമൃദ്ധിയും ഭാഗ്യവും നല്‍കുന്നുവെന്നും പലരും വിശ്വസിക്കുന്നു.

Most read:മെയ് മാസം 27 നക്ഷത്രത്തിനും ഫലങ്ങള്‍ ഇപ്രകാരംMost read:മെയ് മാസം 27 നക്ഷത്രത്തിനും ഫലങ്ങള്‍ ഇപ്രകാരം

ശുഭമുഹൂര്‍ത്തം

ശുഭമുഹൂര്‍ത്തം

സാധാരണയായി, ആളുകള്‍ ഒരു പുതിയ സംരംഭം ആരംഭിക്കുന്നതിനും ഒരു പുതിയ സ്വത്ത് വാങ്ങുന്നതിനും ഒരു 'മുഹൂര്‍ത്തം' കാത്തിരിക്കുന്നു. എന്നാല്‍ അക്ഷയ തൃതീയ ദിനത്തില്‍, പുതിയ എന്തെങ്കിലും വാങ്ങാന്‍ നിങ്ങള്‍ക്ക് ഒരു മുഹൂര്‍ത്തവും ആവശ്യമില്ല. കാരണം, ഗ്രഹങ്ങളുടെ വിന്യാസം കാരണം ഈ ദിവസം ശരിക്കും സവിശേഷമാണ്. മാത്രമല്ല നിങ്ങള്‍ ഈ ദിവസം എന്തെങ്കിലും ചെയ്യുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് നല്ലത് മാത്രമേ നല്‍കൂ.

കുടുംബത്തില്‍ അഭിവൃദ്ധി

കുടുംബത്തില്‍ അഭിവൃദ്ധി

ഈ ദിവസം നിങ്ങള്‍ സ്വര്‍ണം വാങ്ങുകയാണെങ്കില്‍, അത് നിങ്ങളുടെ ജീവിതത്തില്‍ നിത്യമായ അഭിവൃദ്ധി കൈവരുത്തുമെന്നും അത് നിങ്ങളുടെ കുടുംബത്തിലുടനീളം വ്യാപിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം വാങ്ങിയ സ്വര്‍ണം നിങ്ങളുടെ എല്ലാ തലമുറകളോടും ഒപ്പം വര്‍ധിച്ചുവരും.

Most read:ജീവിതതടസ്സങ്ങള്‍ നീക്കാന്‍ വീട്ടില്‍ ഹനുമാന്‍ പൂജ ഇങ്ങനെMost read:ജീവിതതടസ്സങ്ങള്‍ നീക്കാന്‍ വീട്ടില്‍ ഹനുമാന്‍ പൂജ ഇങ്ങനെ

ലക്ഷ്മീദേവിയെ വീട്ടിലെത്തിക്കുന്നു

ലക്ഷ്മീദേവിയെ വീട്ടിലെത്തിക്കുന്നു

ആളുകള്‍ ഈ ദിവസം സമ്പത്തിന്റെ ദേവിയായ ലക്ഷ്മി ദേവിയെയും മഹാവിഷ്ണുവിനെയും ആരാധിക്കുന്നു. ഈ ദിവസം നിങ്ങളുടെ വീട്ടില്‍ സ്വര്‍ണം കൊണ്ടുവരികയാണെങ്കില്‍, അത് ലക്ഷ്മി ദേവിയെയും മഹാവിഷ്ണുവിനെയും നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരുന്നതിനു തുല്യമാണെന്ന് പറയപ്പെടുന്നു. സ്വര്‍ണ്ണത്തിന്റെ രൂപത്തില്‍ അവര്‍ എന്നേക്കും നിങ്ങളുടെ വീട്ടില്‍ തുടരുമെന്നും വിശ്വസിക്കപ്പെടുന്നു.

സമൃദ്ധിയുടെ പ്രതീകം

സമൃദ്ധിയുടെ പ്രതീകം

വേദ കാലഘട്ടത്തില്‍ ഏറ്റവും പ്രിയപ്പെട്ട വിലയേറിയ ലോഹങ്ങളിലൊന്നാണ് സ്വര്‍ണം. ഇത് സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകം മാത്രമല്ല, അത് ഒരു വലിയ സ്വത്ത് കൂടിയാണ്. കാരണം അതിന്റെ മൂല്യം കാലത്തിനനുസരിച്ച് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

Most read:ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലംMost read:ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലം

ഓഫറുകള്‍

ഓഫറുകള്‍

പുരാണം അനുസരിച്ച് കുബേരനാണ് എല്ലാ ദേവന്മാരുടെയും ഖജാന്‍ജി. അക്ഷയ തൃതീയ ദിനത്തില്‍ ശിവനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹത്തിന് ധാരാളം സ്വര്‍ണം ലഭിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. കാലങ്ങളായി ഹിന്ദുക്കളും ജൈനരും സ്വര്‍ണം വാങ്ങുന്നതിന് ഈ പാരമ്പര്യം പിന്തുടരുന്നു. കൂടാതെ, ഈ ദിവസം, ധാരാളം ആളുകള്‍ സ്വര്‍ണം വാങ്ങുന്നതിനാല്‍, ജ്വല്ലറികളില്‍ സ്വര്‍ണ്ണത്തിന് മികച്ച കിഴിവുകളും ഓഫറുകളും നല്‍കുന്നു.

English summary

Akshaya Tritiya 2021: Benefits Of Buying Gold On This Day

The auspicious festival of Akshaya Tritiya is just around the corner. Here are the benefits of buying gold on this day.
X
Desktop Bottom Promotion