Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
സത്യയുഗം പിറന്ന ദിനം, പാപമോചനപുണ്യം നല്‍കുന്ന അക്ഷയ നവമി; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഒമ്പതാം തീയതിയിലാണ് അക്ഷയ നവമി ആഘോഷിക്കുന്നത്. ഈ ദിവസം, ലോകത്തിന്റെ സ്രഷ്ടാവായ മഹാവിഷ്ണുവിനെ ആരാധിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, അക്ഷയ നവമി ദിനത്തില്‍ ചെയ്യുന്ന ജോലികള്‍ ഒരു വ്യക്തിക്ക് ശാശ്വതമായ ഫലങ്ങള്‍ നല്‍കുന്നു.
അക്ഷയ നവമി മുതല്‍ പൂര്‍ണിമ വരെ മഹാവിഷ്ണു ആല്‍മരത്തില്‍ വസിക്കുമെന്നാണ് മതവിശ്വാസം. അതിനാല്‍, ഈ ദിവസം ആല്‍മരത്തെ ആരാധിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതോടൊപ്പം അക്ഷയ നവമി നാളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വളരെ മംഗളകരമായി കണക്കാക്കപ്പെടുന്നു. അക്ഷയ നവമിയുടെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും അറിയാന്‍ ലേഖനം വായിക്കൂ.

അക്ഷയ നവമിയുടെ പ്രാധാന്യം
'അക്ഷയ' എന്നാല്‍ അനശ്വരമായത് അതായത് ഒരിക്കലും നശിക്കാത്തത് എന്നാണ് അര്‍ത്ഥം. അക്ഷയ നവമി നാളിലാണ് സത്യയുഗം ആരംഭിച്ചതെന്നാണ് വിശ്വാസം. അതിനാല്‍ അക്ഷയ നവമി ദിനം സത്യയുഗാദി എന്നും അറിയപ്പെടുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഈ ദിവസം വളരെ ശുഭകരമാണെന്ന് കണക്കാക്കുന്നു. കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഒമ്പതാം ദിവസം മുതല്‍ പൗര്‍ണ്ണമി വരെ വിഷ്ണു ഭഗവാന്‍ നെല്ലി മരത്തില്‍ വസിക്കുന്നുവെന്നാണ് പുരാണ വിശ്വാസം. അക്ഷയ നവമിയില്‍ നെല്ലിമരത്തെ ആരാധിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
അക്ഷയ നവമി ശുഭമുഹൂര്‍ത്തം
കാര്‍ത്തിക നവമിയുടെ ശുക്ല പക്ഷത്തിന്റെ നവമി തിഥി 2023 നവംബര്‍ 21 ന് പുലര്‍ച്ചെ 03:16 ന് ആരംഭിക്കുന്നു. ഇത് നവംബര്‍ 22 ന് ഉച്ചയ്ക്ക് 01:09 ന് അവസാനിക്കും. അത്തരമൊരു സാഹചര്യത്തില്‍ നവംബര്‍ 21 ചൊവ്വാഴ്ച അക്ഷയ നവമി ആഘോഷിക്കും. ഈ കാലയളവില്‍ രാവിലെ 06:48 മുതല്‍ 12:07 വരെയായിരിക്കും പൂജയുടെ ശുഭ സമയം.
അക്ഷയ നവമി പൂജാവിധി
അക്ഷയ നവമി നാളില്‍ നെല്ലിമരത്തെ ആരാധിക്കുന്നു. ഈ ദിവസം, പച്ചപ്പാല്‍ വെള്ളത്തില്‍ കലര്‍ത്തി നെല്ലിമരത്തിന്റെ വേരില്‍ നിവേദിക്കുക. ഇതോടൊപ്പം മരത്തില്‍ പുഷ്പങ്ങള്‍, മാല, അരി മുതലായവ സമര്‍പ്പിക്കുക. പരുത്തി നൂല്‍ മരത്തില്‍ ചുറ്റി എട്ട് തവണ പൊതിയുക. പൂജയ്ക്ക് ശേഷം വ്രത കഥ കേള്‍ക്കുക. ഈ ദിവസം, നെല്ലി വൃക്ഷത്തിന്റെ ചുവട്ടില്‍ ഇരുന്നുകൊണ്ട് കുടുംബത്തോടൊപ്പം സാത്വിക ഭക്ഷണം കഴിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
അക്ഷയ നവമിയിലെ വ്രതം
അക്ഷയ നവമിയിലെ പൂജയ്ക്കും വ്രതത്തിനുമായി രാവിലെ എഴുന്നേറ്റു കുളിക്കുക. ഇതിനുശേഷം കിഴക്കോട്ട് ദര്‍ശനമായി ഇരുന്ന നെല്ലി മരത്തിന്റെ ചുവട്ടില്‍ വിഷ്ണുവിനെ ആരാധിക്കുക. ഇതോടൊപ്പം മരത്തിന്റെ ചുവട്ടില്‍ പാലും നിവേദിക്കുക. മരത്തിന് ചുറ്റും നൂല്‍ പൊതിഞ്ഞ് കര്‍പ്പൂരമോ നെയ് വിളക്കോ കത്തിച്ച് പൂജ നടത്തുക. ഇതിനുശേഷം, ദൈവത്തിന്റെ ആരതിയോടൊപ്പം 108 തവണ വൃക്ഷത്തെ പ്രദക്ഷിണം ചെയ്യുക. ഇതിനുശേഷം ബ്രാഹ്‌മണനോ ദരിദ്രനോ ഭക്ഷണം നല്‍കുകയും വസ്ത്രവും ദക്ഷിണയും നല്‍കുകയും ചെയ്യുക. ഈ ദിവസം നിങ്ങളുടെ ഭക്ഷണത്തില്‍ നെല്ലിക്കയും ചേര്‍ക്കുക. നെല്ലിക്ക ദാനം ചെയ്യുന്നതിലൂടെ മഹാവിഷ്ണു സന്തുഷ്ടനാകുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു.
ബ്രാഹ്‌മണര്‍ക്കും ദരിദ്രര്‍ക്കും ഭക്ഷണം നല്‍കുക
അക്ഷയ നവമി നാളില്‍ ബ്രാഹ്‌മണര്‍ക്കും ദരിദ്രര്‍ക്കും നെല്ലി മരത്തിന്റെ ചുവട്ടിലിരുത്തി ഭക്ഷണം നല്‍കണം. വിശ്വാസമനുസരിച്ച്, ഇത് ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവി സന്തോഷിക്കുകയും നിങ്ങള്‍ക്ക് സമൃദ്ധി വരാനായി അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
നെല്ലിമരം നടുക
അക്ഷയ നവമിയുടെ ശുഭവേളയില്‍ വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ നിങ്ങള്‍ ഒരു നെല്ലിക്ക മരം നടുക. ഈ ദിവസം നെല്ലിമരം നടുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നത് വീട്ടില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.
നെല്ലിക്ക ഉപയോഗിച്ച് പ്രതിവിധികള്‍
അക്ഷയ നവമി നാളില്‍ നെല്ലിക്ക പച്ച തുണിയില്‍ കെട്ടി ഭദ്രമായി സൂക്ഷിക്കണം. ഇത് ചെയ്യുന്നതിലൂടെ വീട്ടില്‍ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരിക്കലും നേരിടേണ്ടിവരില്ലെന്നാണ് മതവിശ്വാസം.
മഹാവിഷ്ണുവിന് നെല്ലിക്ക അര്‍പ്പിക്കുക
അക്ഷയ നവമി നാളില്‍ പൂജയ്ക്കിടെ വിഷ്ണുവിന് നെല്ലിക്ക സമര്‍പ്പിച്ച് പ്രസാദമായി അത് കഴിക്കുക. ഈ ദിവസം ബ്രാഹ്‌മണര്‍ക്കും ദരിദ്രര്‍ക്കും നെല്ലിക്ക ദാനം ചെയ്യുന്നതും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
നെല്ലിമരത്തിന്റെ ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുക
അക്ഷയനവമി നാളില്‍ കുടുംബാംഗങ്ങളുമൊത്ത് നിങ്ങള്‍ ആല്‍മരത്തിന്റെ ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുക. ഇത് ചെയ്യുന്നതിലൂടെ മഹാവിഷ്ണു പ്രസാദിക്കുകയും അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴും നിലനില്‍ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications











