Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
വ്യാഴം മേടം രാശിയില്‍: ഏപ്രില്‍ 22 ശനിയാഴ്ച മുതല്‍ അതിഗംഭീര രാജയോഗം 3 രാശിക്ക്
ഏപ്രില്‍ 22-നാണ് മേടം രാശിയില്‍ വ്യാഴം സംക്രമിക്കുന്നത്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ഇതില്‍ രൂപപ്പെടുന്ന ഒന്നാണ് അഖണ്ഡസാമ്രാജ്യ രാജയോഗം. ഈ വര്‍ഷം അക്ഷയതൃതീയയും വ്യാഴത്തിന്റെ സംക്രമണവും ഒരു ദിവസമാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നതും. രാശി പ്രകാരം നിങ്ങള്‍ക്കുണ്ടാവുന്ന അല്ലെങ്കില്‍ ഓരോ സമയവും സംഭവിക്കുന്ന ഗ്രഹമാറ്റങ്ങള്‍ അനുകൂല പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്.

എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും ഗുണാനുഭവങ്ങള്‍ക്കും വേണ്ടിയും പലരും ശ്രദ്ധിക്കാറുണ്ട്. ജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും അതിന്റേതായ സമയത്ത് രാശിമാറുന്നു. ഇതിന്റെ ഫലമായി പലപ്പോഴും അനുകൂല പ്രതികൂല മാറ്റങ്ങളും ഓരോ രാശിക്കാരിലും പ്രതിഫലിക്കുന്നു. ശുഭലക്ഷണങ്ങളായും അശുഭലക്ഷണങ്ങളായും ഇത് സ്വാധീനം ചെലുത്തുന്നു എന്നതാണ് സത്യം. എന്നാല്‍ ചിലരില്‍ അഖണ്ഡസാമ്രാജ്യ രാജയോഗം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ യോഗം ശുഭഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.
അഖണ്ഡ സാമ്രാജ്യ രാജയോഗം
അഖണ്ഡ സാമ്രാജ്യ രാജയോഗം എപ്രകാരമാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന് നമുക്ക് നോക്കാം. ഒരു ഗ്രഹം അതിന്റെ പതിനൊന്നാം ഭാവതത്തിലും മറ്റൊരു ഗ്രഹം അതിന്റെ രണ്ടാം ഭാവത്തിലും നിലനില്‍ക്കുമ്പോഴാണ് അഖണ്ഡസാമ്രാജ്യ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഈ സമയം യോഗകാരകനായ ഗ്രഹം നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. ജീവിതത്തില്‍ ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ഈ രാശിക്കാര്ക്കുണ്ടാവുന്നത്. ഈ യോഗം പലപ്പോഴും ആ വ്യക്തിക്ക് സമ്പത്ത് ലഭിക്കുന്നതിനും സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളിലേക്കും നയിക്കുന്നു. ഇവര്‍ക്ക് ഒരു തരത്തിലും പണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നില്ല. ഇവരുടെ സാമ്പത്തിക അടിത്തറ ശക്തമാവുകയും ജീവിതം സന്തോഷത്തിന്റേതാവുകയും ചെയ്യുന്നു. അവര്‍ ആരൊക്കെയെന്നും അവര്‍ക്ക് ഈ രാജയോഗം വഴി ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ രാശി മാറ്റം മൂലം സൃഷ്ടിക്കപ്പെടുന്ന അഖണ്ഡസാമ്രാജ്യ രാജയോഗത്തിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഇത് കൂടാതെ ഓഹരിവിപണിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ ഉള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. ലോട്ടറി എടുക്കുന്നവര്‍ക്ക് ഭാഗ്യം ഇവരെ കടാക്ഷിക്കുന്നു. വിദേശത്ത് ജോലിയും വരുമാനവും നിങ്ങളെ തേടി എത്തുന്നു. ഓഹരിവിപണിയില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നത് കൂടുതല്‍ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. വിദേശത്ത് ജോലി മാത്രമല്ല പഠനാവശ്യങ്ങള്‍ക്ക് കൂടി പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. മിഥുനം രാശിക്കാര്‍ക്ക് രാജയോഗ സമാനമായ ജീവിതമാണ് ഈ സമയം അതായത് ഏപ്രില്‍ 22-ന് ശേഷം ഉണ്ടാവുന്നത് എന്നതാണ് സത്യം.

ചിങ്ങം രാശി
മിഥുനം രാശിക്കാരെ പോലെ തന്നെ ചിങ്ങം രാശിക്കാരിലും അനുകൂലമായ പല മാറ്റങ്ങളും അഖണ്ഡസാമ്രാജ്യ രാജയോഗം നിമിത്തം ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിനേക്കാള്‍ സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നു. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിന് സാധിക്കുന്നു. കുടുംബത്തിന്റെ എല്ലാ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിസംബന്ധമായി യാത്ര ചെയ്യുന്നതിന് നിങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. വിദേശജോലിക്കൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് കാര്യം ചെയ്യുമ്പോഴും അതിലെല്ലാം തന്നെ വിജയം കണ്ടെത്താന്‍ സാധിക്കുന്നു. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.

മകരം രാശി
മകരം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണം സൃഷ്ടിക്കുന്ന അഖണ്ഡ സാമ്രാജ്യ രാജയോഗം വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇത് നിങ്ങളുടെ ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജോലിയില്‍ പ്രമോഷനും ആഗ്രഹിക്കുന്ന പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഓഫീസില്‍ നിങ്ങള്‍ എറ്റെടുക്കുന്ന പുതിയ ചുമതല നല്ല രീതിയില്‍ നിര്‍വ്വഹിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. മേലധികാരി നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടനാവുകയും നിരവധി ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു. ശമ്പള വര്‍ദ്ധനവും മറ്റും ഈ രാശിക്കാര്‍ക്ക് ഏപ്രില്‍ 22-ന് ശേഷം സാധാരണമായി കാണുന്ന ഭാഗ്യങ്ങളില്‍ ഒന്നാണ്. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന സമയം കൂടിയാണ് ഈ സംക്രമണ സമയം. വ്യാഴത്തിന്റെ ശുഭഫലങ്ങള്‍ എല്ലാം തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

