Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
നല്ലകാലം തുടങ്ങുന്നു, 50 വര്‍ഷത്തിനു ശേഷം ഇരട്ട രാജയോഗം; 3 രാശിക്കാരുടെ വിധിപോലും മാറുന്ന കാലം
ജ്യോതിഷമനുസരിച്ച്, ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചിഹ്നങ്ങള്‍ മാറ്റിക്കൊണ്ട് ഐശ്വര്യകരമായ പല രാജയോഗങ്ങളും സൃഷ്ടിക്കുന്നു. അതിന്റെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും പ്രതിഫലിക്കും. ജ്യോതിഷത്തില്‍, ഗ്രഹങ്ങളുടെ രാജാവായ സൂര്യന് നവഗ്രഹങ്ങളില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. സൂര്യന് സംക്രമിക്കുമ്പോഴോ അല്ലെങ്കില്‍ അതിന്റെ രാശിയില്‍ മാറ്റം വരുത്തുമ്പോഴോ അത് എല്ലാ രാശിചിഹ്നങ്ങളെയും പലവിധത്തില്‍ ബാധിക്കുന്നു.
അടുത്തിടെ സൂര്യദേവന് തന്റെ സ്വരാശി ചിങ്ങത്തില് പ്രവേശിച്ചുകഴിഞ്ഞു. സംക്രമിച്ച ശേഷം കുണ്ഡലിയില് ഉയര്‍ന്ന സ്ഥാനത്ത് സൂര്യന് എത്തി. അതിനാല്‍ ഈ സമയം ഇരട്ട അഖണ്ഡ സാമ്രാജ്യം രാജയോഗം രൂപപ്പെട്ടുകഴിഞ്ഞു. ഈ രാജയോഗം ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. വൃശ്ചികം, ചിങ്ങം, കുംഭം എന്നീ നിശ്ചല ലഗ്നങ്ങളുള്ള ജാതകത്തില്‍ മാത്രമേ ഈ യോഗമുണ്ടാകൂ.

വ്യാഴം 2, 5, 11 എന്നീ ഭാവങ്ങളുടെ അധിപന് ആയിരിക്കുമ്പോഴും ഈ യോഗമുണ്ടാകുന്നു. ഇതേ ജാതകത്തില്‍ വ്യാഴം വൃശ്ചിക ലഗ്നത്തിന് പതിനൊന്നാം ഭാവത്തിലും ചിങ്ങം ലഗ്നത്തിന് അഞ്ചാം ഭാവത്തിലും, വൃശ്ചിക ലഗ്നത്തിന്, കുംഭ രാശിക്ക് രണ്ട്, അഞ്ച് ഭാവങ്ങളിലും ഇരിക്കുന്നു. ഇതിനായി, രണ്ടാമത്തെയും പതിനൊന്നാമത്തെയും വീടിന്റെ ഘടകവും പരിഗണിക്കപ്പെടുന്നു.
അഖണ്ഡ സാമ്രാജ്യയോഗം
ജ്യോതിഷ പ്രകാരം ഒരു ജാതകത്തില്‍ വ്യാഴം രണ്ട്, ഒമ്പത്, പതിനൊന്ന് ഭാവങ്ങളില്‍ ബലവാനായ ചന്ദ്രനോടുകൂടി സ്ഥിതി ചെയ്താല്‍ അഖണ്ഡ സാമ്രാജ്യയോഗം ഉണ്ടാകുന്നു. രണ്ട്, പത്ത്, പതിനൊന്ന് ഭാവങ്ങളുടെ അധിപന് ആയിരിക്കുമ്പോള്‍ മാത്രമേ ഈ അപൂര്‍വയോഗം ഉണ്ടാകൂ. ആരുടെ ജാതകത്തിലാണോ ഈ യോഗം രൂപപ്പെട്ടിരിക്കുന്നത്, അവര്‍ക്ക് എപ്പോഴും ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുന്നു.
ജീവിതത്തില്‍ ഇരട്ടി പുരോഗതി കൈവരിക്കുന്നു. അത്തരം വ്യക്തികളുടെ ജീവിതത്തില്‍ എല്ലാ സന്തോഷവും സൗകര്യങ്ങളും ലഭ്യമാകുന്നു. പെട്ടെന്നുള്ള ധനലാഭത്തിനും ഭാഗ്യത്തിനും സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നു. അഖണ്ഡ സാമ്രാജ്യ രാജയോഗത്താല്‍ ഈ സമയം നേട്ടങ്ങള്‍ കൊയ്യുന്ന 3 രാശിക്കാരുണ്ട്. അത് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഇരട്ട അഖണ്ഡ സാമ്രാജ്യമായ രാജയോഗത്തിലൂടെ പ്രയോജനം ലഭിക്കും. ലഗ്ന ഗൃഹത്തിന്റെ അധിപന് ചൊവ്വയായതിനാല്‍ രണ്ടാം ഭാവാധിപന് ശുക്രനും ഒമ്പതാം ഭാവാധിപന് കേന്ദ്രത്തിലും നില്ക്കുന്നു. നിങ്ങളുടെ ജാതകത്തില്‍ വ്യാഴം കേന്ദ്രത്തിലാണ്. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും. ഇതോടൊപ്പം ആകസ്മികമായി പണനേട്ടങ്ങളും വന്നുചേരും. കിട്ടാതെ കിടക്കുന്ന പണം ലഭിക്കും. ഈ സമയം ഭാഗ്യവും നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും.

കര്‍ക്കിടകം
കര്‍ക്കിടക രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇരട്ട അഖണ്ഡമായ സാമ്രാജ്യത്തിന്റെ രൂപീകരണം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. രണ്ടാം ഭാവാധിപന് കര്‍ക്കടകത്തിലാണ് ഇരിക്കുന്നത്. മറുവശത്ത്, ഭാഗ്യ സ്ഥലത്തിന്റെ അധിപന് പത്താം സ്ഥാനത്താണ് വന്നിരിക്കുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് പഴയ നിക്ഷേപത്തില്‍ നിന്ന് ലാഭം നേടാനാകും. കൂടാതെ, ഈ കാലയളവ് ബിസിനസുകാര്‍ക്ക് മികച്ചതാണെന്ന് തെളിയും. നല്ല ഓര്‍ഡറുകള്‍ ലഭിക്കും. അതിലൂടെ ബിസിനസില്‍ ലാഭം നേടാനാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു വാഹനമോ വസ്തുവോ വാങ്ങാന്‍ അവസരമുണ്ടാകും.
തുലാം
ഇരട്ട അഖണ്ഡ സാമ്രാജ്യമായ രാജയോഗത്തിന്റെ രൂപീകരണം തുലാം രാശിക്കാര്‍ക്ക് ഗുണകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ രണ്ടാം ഭാവാധിപനായ ചൊവ്വ ഗുണകരമായ സ്ഥാനത്താണ്. ഇതോടൊപ്പം ഭാഗ്യാധിപനായ ബുധനും ശുഭസ്ഥാനത്ത് നില്ക്കുന്നു. അതേസമയം, ലഗ്നത്തില്‍ നിന്ന് വ്യാഴം കേന്ദ്രത്തിലാണ്.
അതുകൊണ്ട് ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. സന്താനങ്ങളില്ലാത്തവര്‍ക്ക് സന്താനലബ്ദിക്ക് അനുകൂലമായ കാലമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. മറുവശത്ത്. തൊഴിലില്ലാത്ത ആളുകള്‍ക്ക് ഒരു പുതിയ തൊഴില്‍ ലഭിച്ചേക്കാം. ജോലിയില്‍ പ്രമോഷനും ഇന്‍ക്രിമെന്റും ലഭിക്കാന്‍ സാധ്യതയുണ്ട്. ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
