Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
അശ്വമേധ യാഗത്തിന് സമം, കോടി പുണ്യം; പാപമോചന ഫലം നല്കുന്ന അജ ഏകാദശി
ഹിന്ദുമതത്തില്‍ ഏകാദശി വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ മാസവും കൃഷ്ണ ഏകാദശിയിലും ശുക്ല പക്ഷത്തിലും ഒരു വ്രതം ആചരിക്കുന്നു. ഭദ്രപാദയിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി അജ ഏകാദശിയായി ആഘോഷിക്കുന്നു. പഞ്ചാംഗം അനുസരിച്ച്, ഇത്തവണ അജ ഏകാദശി വ്രതം വരുന്നത് സെപ്റ്റംബര്‍ 10 ഞായറാഴ്ചയാണ്. ഈ ദിവസം മഹാവിഷ്ണുവിനെ യഥാവിധി പൂജിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്താല്‍ മംഗളകരമായ ഫലങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം.
ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നും പുണ്യം നേടുമെന്നും വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം സമ്പത്തും ധാന്യങ്ങളും വര്‍ധിക്കുകയും അശ്വമേധ യാഗത്തിന് തുല്യമായ ഐശ്വര്യഫലങ്ങളും ലഭിക്കുന്നു. അജ ഏകാദശിയുടെ ശുഭമായ സമയവും പ്രാധാന്യവും പൂജാരീതിയും എന്താണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

അജ ഏകാദശി 2023 ശുഭമുഹൂര്‍ത്തം
ഏകാദശി തിഥി ആരംഭം - സെപ്റ്റംബര്‍ 9 രാത്രി 7.17 മുതല്‍
ഏകാദശി തീയതി അവസാനിക്കുന്നത് - സെപ്റ്റംബര്‍ 10-ന് രാത്രി 9:28 ന്
അജ ഏകാദശി 2023 തീയതി- 10 സെപ്റ്റംബര്‍
അജ ഏകാദശിയുടെ അനുകൂല സമയം - സെപ്റ്റംബര്‍ 9-ന് രാത്രി 9.17 മുതല്‍ സെപ്റ്റംബര്‍ 10-ന് രാത്രി 9.28 വരെ.
ശുഭ മുഹൂര്‍ത്തം - പകല്‍ 09.11 മുതല്‍ 10.44 വരെ
അമൃതകാലം - രാവിലെ 10:44 മുതല്‍ ഉച്ചയ്ക്ക് 12:18 വരെ
അജ ഏകാദശി 2023 ശുഭകാലം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഭദ്രപാദ കൃഷ്ണ പക്ഷത്തിന്റെ ഏകാദശി തീയതി സെപ്റ്റംബര്‍ 09 ന് വൈകുന്നേരം 07:17 ന് ആരംഭിച്ച് സെപ്റ്റംബര്‍ 10 ന് രാത്രി 09:28 ന് അവസാനിക്കും. പുണര്‍തം നക്ഷത്രവും പൂയം നക്ഷത്രവും ഈ ദിവസം രൂപപ്പെടുന്നു. പുണര്‍തം നക്ഷത്രം വൈകിട്ട് 05.06 വരെ നിലനില്ക്കും, അതിനുശേഷം പൂയം നക്ഷത്രം ആരംഭിക്കും. അതേ സമയം രവിപുഷ്യയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം എന്നിവയും ഈ ദിവസം രൂപപ്പെടുന്നുണ്ട്. ഇത് സെപ്റ്റംബര്‍ 11-ന് വൈകുന്നേരം 05.06 മുതല്‍ പുലര്‍ച്ചെ 05.26 വരെ ആയിരിക്കും.

അജ ഏകാദശിയുടെ പ്രാധാന്യം
വേദഗ്രന്ഥങ്ങളില്‍ അജ ഏകാദശിക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം വ്രതമനുഷ്ഠിക്കുകയും വിഷ്ണുവിനെ യഥാവിധി പൂജിക്കുകയും ചെയ്താല്‍ പുണ്യം ലഭിക്കും. ഇതോടൊപ്പം, മരണശേഷം ഒരാള്‍ വൈകുണ്ഠത്തില്‍ എത്തുകയും അശ്വമേധയാഗത്തിന് തുല്യമായ പുണ്യം നേടുകയും ചെയ്യുന്നു.
അജ ഏകാദശിയില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
* ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ ദശമി തിഥി മുതല്‍ മാംസം, വെളുത്തുള്ളി, ഉള്ളി, പയര്‍ മുതലായവ കഴിക്കരുത്. ഇതോടൊപ്പം ഏകാദശി വ്രത ദിനത്തില്‍ നാരങ്ങ, ഞാവല്പഴം, മാമ്പഴം എന്നിവ കഴിക്കരുത്. ഈ ദിവസം മരങ്ങളില്‍ നിന്ന് ഇലകളോ കായ്കളോ പറിക്കുന്നതും നിഷിധമാണ്.
* ഏകാദശി വ്രതാനുഷ്ഠാനം എടുക്കുമ്പോള്‍ മനസ്സ് നിര്‍മ്മലമായിരിക്കണം. വ്രതാനുഷ്ഠാന സമയത്ത്, നിങ്ങളുടെ മനസ്സില്‍ നെഗറ്റീവ് ചിന്തകള്‍ ഉണ്ടാകാന്‍ അനുവദിക്കരുത്. നിങ്ങളുടെ കോപം നിയന്ത്രിക്കുക. കൂടാതെ, ഈ ദിവസം ദൈവസ്തുതികളോ മന്ത്രങ്ങളോ മാത്രം ചൊല്ലുക.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
* ഏകാദശി നാളില്‍ വീട് തൂത്തുവാരാന്‍ പാടില്ലെന്നാണ് വിശ്വാസം. ഇതുമൂലം സൂക്ഷ്മജീവികള്‍ മരിക്കുമെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാലാണിത്. കൂടാതെ, ഈ പ്രത്യേക ദിവസത്തില്‍ നിങ്ങള്‍ മുടി, നഖം, താടി എന്നിവയും മുറിക്കരുത്.
* ഏകാദശി നാളില്‍ വ്രതസമയത്ത് അബദ്ധത്തില്‍ പോലും തുളസിയില പറിക്കരുത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ, തുളസിയില തൊടുകയും ചെയ്യരുത്. ഇങ്ങനെ ചെയ്താല്‍ മഹാവിഷ്ണു കോപിച്ചേക്കാം. ഈ ദിവസം തുളസിക്ക് സമീപം വിളക്ക് കത്തിച്ച് ആരാധിക്കുക. മഹാവിഷ്ണുവിന് അര്‍പ്പിക്കാന്‍ ഏകാദശി വ്രതത്തിന് ഒരു ദിവസം മുമ്പ് തുളസിയില പറിക്കുക.
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
വ്രതാനുഷ്ഠാനത്തിന് ഒരു ദിവസം മുമ്പ് ഉച്ചഭക്ഷണവും വൈകുന്നേരത്തെ ഭക്ഷണവും കഴിക്കരുത്. അടുത്ത ദിവസം സൂര്യോദയത്തിന് ശേഷം മാത്രമേ വ്രതം അവസാനിപ്പിക്കുകയുള്ളൂ. ഏകാദശി വ്രതത്തില്‍ ധാന്യഭക്ഷണം കഴിക്കാന്‍ പാടില്ല. ഒരു കാരണവശാലും ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ ഏകാദശി നാളില്‍ ചോറ് കഴിക്കരുത്. കള്ളവും പരദൂഷണവും ഒഴിവാക്കുക. ഏകാദശി ദിനത്തില്‍ വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുന്ന വ്യക്തിക്ക് മഹാവിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും.



Click it and Unblock the Notifications

