For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാപമോചനവും പുണ്യഫലങ്ങളും; അജ ഏകാദശി വ്രതം ഈ വിധം എടുക്കൂ

|

ഏകാദശി വ്രതം എല്ലാ വ്രതങ്ങളിലും വച്ച് ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നു. ഭദ്ര മാസത്തില്‍ വരുന്ന ഏകാദശിയെ അജ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. അജ ഏകാദശി നാളില്‍ ആരാധനയും വ്രതാനുഷ്ഠാനവും നടത്തുന്നത് മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുമെന്നും എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read: ഗണപതി ഭഗവാനെ എളുപ്പം പ്രസാദിപ്പിക്കാം; ഈ പൂക്കളും പഴങ്ങളും അര്‍പ്പിക്കൂMost read: ഗണപതി ഭഗവാനെ എളുപ്പം പ്രസാദിപ്പിക്കാം; ഈ പൂക്കളും പഴങ്ങളും അര്‍പ്പിക്കൂ

ഐതിഹ്യമനുസരിച്ച്, അജ ഏകാദശി ദിനത്തില്‍ ശ്രീഹരി നാമം ജപിച്ചാല്‍ ദുഷ്ടശക്തികളെ ജയിക്കാന്‍ സാധിക്കും. ഈ വ്രതാനുഷ്ഠാനത്തിന്റെ ഫലത്തില്‍ കര്‍മ്മഫലങ്ങളില്‍ നിന്നും ജനനമരണങ്ങളുടെ ചക്രത്തില്‍ നിന്നും മോചനം ലഭിക്കുന്നു. അജ ഏകാദശി വ്രതം എപ്പോഴാണെന്നും ആരാധനാ രീതി എങ്ങനെയെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

അജ ഏകാദശി വ്രതം ശുഭ മുഹൂര്‍ത്തം

അജ ഏകാദശി വ്രതം ശുഭ മുഹൂര്‍ത്തം

അജ ഏകാദശി വ്രതം ആഗസ്റ്റ് 23 ന് ആചരിക്കും. ആഗസ്ത് 23ന് അജ ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ക്ക് ഓഗസ്റ്റ് 24ന് വ്രതാനുഷ്ഠാനം നടത്താന്‍ കഴിയും. അജ ഏകാദശി വ്രതം മുറിക്കുന്ന സമയം രാവിലെ 5.55 മുതല്‍ 8.30 വരെയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഈ കാലയളവില്‍ ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമായിരിക്കും. ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 24 ഏകാദശികള്‍ ഉണ്ടാകാം, എന്നാല്‍ അധിക മാസങ്ങളില്‍ ഈ സംഖ്യ 26 ആകാം.

അജ ഏകാദശി മംഗളകരമായ സമയം

അജ ഏകാദശി മംഗളകരമായ സമയം

അജ ഏകാദശി - 2022 ഓഗസ്റ്റ് 23 ചൊവ്വാഴ്ച

ഏകാദശി തീയതി ആരംഭം - ഓഗസ്റ്റ് 22, പുലര്‍ച്ചെ 03:35 ന്

ഏകാദശി തീയതി അവസാനം - ഓഗസ്റ്റ് 23, രാവിലെ 06:06ന്

വ്രതം തുടങ്ങേണ്ട സമയം - ഓഗസ്റ്റ് 24ന് 05:55 AM മുതല്‍ 08:30 AM വരെ

ദ്വാദശി അവസാനിക്കുന്ന സമയം - 08:30 PM

Most read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതംMost read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതം

അജ ഏകാദശി വ്രതത്തിന്റെ നേട്ടം

അജ ഏകാദശി വ്രതത്തിന്റെ നേട്ടം

അജ ഏകാദശി വ്രതം എല്ലാ പാപങ്ങളില്‍ നിന്നും ഭക്തര്‍ക്ക് മോചനം നല്‍കുകയും പുണ്യം നല്‍കുകയും ചെയ്യുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ അശ്വമേധയാഗത്തിന് സമാനമായ ഫലം ലഭിക്കും. മഹാവിഷ്ണുവിനൊപ്പം ലക്ഷ്മീദേവിയുടെ കൃപയും ഈ ദിവസത്തെ ആരാധന നിങ്ങള്‍ക്ക് നേടിത്തരും.

ഏകാദശി വ്രതാനുഷ്ഠാനം

ഏകാദശി വ്രതാനുഷ്ഠാനം

ഏകാദശി വ്രതം മൂന്ന് ദിവസത്തെ ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്രതാനുഷ്ഠാനത്തിന് ഒരു ദിവസം മുമ്പ് ഉച്ചഭക്ഷണവും വൈകുന്നേരത്തെ ഭക്ഷണവും കഴിക്കരുത്. അടുത്ത ദിവസം സൂര്യോദയത്തിന് ശേഷം മാത്രമേ വ്രതം അവസാനിപ്പിക്കുകയുള്ളൂ. ഏകാദശി വ്രതത്തില്‍ ധാന്യങ്ങളും കഴിക്കാന്‍ പാടില്ല. ഒരു കാരണവശാലും ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ ഏകാദശി നാളില്‍ ചോറ് കഴിക്കരുത്. കള്ളവും പരദൂഷണവും ഒഴിവാക്കുക. ഏകാദശി ദിനത്തില്‍ വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുന്ന വ്യക്തിക്ക് മഹാവിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും.

Most read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂMost read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂ

ആരാധനാ രീതി എങ്ങനെ

ആരാധനാ രീതി എങ്ങനെ

അജ ഏകാദശി നാളില്‍ രാവിലെ എഴുന്നേറ്റു കുളികഴിഞ്ഞ് മഹാവിഷ്ണുവിന്റെ ചിത്രം വച്ചുകൊണ്ട് വ്രതാനുഷ്ഠാനം ചെയ്യണം. ഇതിനുശേഷം പൂജിക്കുക. ഒരു വിളക്ക് കത്തിക്കണം. ഈ സമയത്ത്, പഴങ്ങളും പുഷ്പങ്ങളും കൊണ്ട് പൂജിച്ച് വ്രതം അവസാനിപ്പിക്കുകയും വിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും കഥ കേള്‍ക്കുകയും വേണം.

ഏകാദശി ദിനത്തില്‍ ഇവ മറക്കരുത്

ഏകാദശി ദിനത്തില്‍ ഇവ മറക്കരുത്

* അജ ഏകാദശി വ്രതാനുഷ്ഠാനത്തിന്റെ ദിവസം ചൂതാട്ടം പാടില്ല.

* അജ ഏകാദശി വ്രതത്തില്‍ രാത്രി ഉറങ്ങരുത്

* ഭക്തന്‍ രാത്രി മുഴുവന്‍ വിഷ്ണുഭക്തിയോടെ ഉണര്‍ന്നിരുന്ന് ജപം ചെയ്യണം.

* ഏകാദശി വ്രതാനുഷ്ഠാനത്തില്‍ കള്ളത്തരങ്ങള്‍ പാടില്ല

* ഈ ദിവസം കോപിക്കാന്‍ പാടില്ല, നുണ പറയരുത്

* ഏകാദശി നാളില്‍ അതിരാവിലെ എഴുന്നേല്‍ക്കണം, വൈകുന്നേരം ഉറങ്ങരുത്.

Most read:ജ്യോതിഷപ്രകാരം രക്തചന്ദനം ഉപയോഗിച്ച് ഈ പ്രതിവിധി ചെയ്താല്‍ ഭാഗ്യവും സമ്പത്തുംMost read:ജ്യോതിഷപ്രകാരം രക്തചന്ദനം ഉപയോഗിച്ച് ഈ പ്രതിവിധി ചെയ്താല്‍ ഭാഗ്യവും സമ്പത്തും

English summary

Aja Ekadashi 2022 Date, Shubha Muhurat And Puja Vidhi in Malayalam

It is believed that worshiping and observing fast on the day of Aja Ekadashi brings blessings of Lord Vishnu. Read on the Aja Ekadashi 2022 date, shubha muhurat and puja vidhi.
Story first published: Monday, August 22, 2022, 12:54 [IST]
X
Desktop Bottom Promotion