Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
സംഗീതമൊഴുകുന്ന കല്ലുകള്‍, 800 വര്‍ഷം പഴക്കമുള്ള വാസ്തുവിദ്യാ അത്ഭുതം; ഐരാവതേശ്വര ക്ഷേത്രം
Airavatesvara Temple : പുരാതന ക്ഷേത്രങ്ങള്‍ എന്നത് ഭാരതത്തിന്റെ പൈതൃക കലവറയാണ്. അതിശയിപ്പിക്കുന്ന അത്ഭുതങ്ങളും ആകര്‍ഷകമായ ചരിത്രവും വസ്തുതകളും നിറഞ്ഞതാണ് ഭാരതത്തിലെ ക്ഷേത്രങ്ങള്‍. പഴയ കാലത്തെ വാസ്തുവിദ്യാ വൈഭവങ്ങള് നിറഞ്ഞ, ആവേശകരമായ ഐതിഹ്യങ്ങളുള്ള നിരവധി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങള്‍ ഭാരതത്തിലുണ്ട്. അത്തരത്തിലുള്ള ഒരു അത്ഭുതമൊളിപ്പിച്ച ക്ഷേത്രത്തെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. തമിഴ്നാട്ടിലെ ദാരാസുരത്തിലുള്ള ഐരാവതേശ്വര ക്ഷേത്രമാണ് അത്. സമ്പന്നമായ പൈതൃകവും അതിശയിപ്പിക്കുന്ന കലാപരമായ വൈഭവങ്ങളും നിറഞ്ഞ ഒരു ദിവ്യ ക്ഷേത്രമാണ് ഇത്. യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ ഐരാവതേശ്വര ക്ഷേത്രത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍ വായിച്ചറിയാം.

അത്ഭുതം നിറഞ്ഞ ശിവക്ഷേത്രം
മഹാദേവന്റെ ക്ഷേത്രങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലും കാണപ്പെടുന്നുണ്ട്. രാജ്യത്ത് മാത്രമല്ല, വിദേശത്തും ശിവക്ഷേത്രങ്ങളുണ്ട്. എന്നാല്‍ തമിഴ്നാട്ടിലെ ഐരാവതേശ്വര ക്ഷേത്രം അല്പം വ്യത്യസ്തമാണ്. കാരണം ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഈ ക്ഷേത്രത്തിലെ സംഗീതം ഒളിപ്പിച്ച കല്ലുകളാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിത ഈ ക്ഷേത്രത്തിന്റെ പടവുകളില്‍ ചവിട്ടിയാല്‍ നിങ്ങള്‍ക്ക് സംഗീതം കേള്‍ക്കാം! ക്ഷേത്രത്തിന്റെ പടവുകള്‍ നിഗൂഢമായ സംഗീതമൊളിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിനു മുന്നിലെ ഈ ഏഴു പടികള്‍ ചവിട്ടുമ്പോള്‍ സ, രി, ഗ, മ, പ, ധ, നി എന്നീ സര്‍ഗ രാഗങ്ങള്‍ മുഴങ്ങിക്കേള്ക്കാനാകും. ഐരാവതേശ്വര ക്ഷേത്രം കുംഭകോണത്തിനടുത്തുള്ള തമിഴ്നാട്ടിലെ ദാരാസുരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക സ്മാരകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അത്ഭുതങ്ങളും രഹസ്യങ്ങളും നിറഞ്ഞ, 800 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം രാജരാജചോളനാണ് നിര്‍മ്മിച്ചത്.
800 വര്‍ഷം പഴക്കമുള്ള ചോള വിസ്മയം
12-ാം നൂറ്റാണ്ടില്‍ പ്രസിദ്ധനായ ചോള രാജാവായ രാജരാജ ചോളന് രണ്ടാമന് പണികഴിപ്പിച്ചതാണ് ദാരാസുരം ഐരാവതേശ്വര ക്ഷേത്രം. രാജരാജ ചോളന്കേവലം ഒരു ശക്തനായ ഭരണാധികാരിയായിരുന്നില്ല, മറിച്ച് ക്ഷേത്രങ്ങളും സ്മാരകങ്ങളും പോലുള്ള നിരവധി വാസ്തുവിദ്യാ അത്ഭുതങ്ങളാല്‍ തന്റെ സാമ്രാജ്യത്തെ അലങ്കരിച്ച തമിഴ് കലയുടെയും വാസ്തുവിദ്യയുടെയും മികച്ച രക്ഷാധികാരി കൂടിയായിരുന്നു. ദാരാസുരം ഐരാവതേശ്വര ക്ഷേത്രം ഇപ്പോഴുള്ളതിനേക്കാള്‍ വളരെ വലുതായിരുന്നു. ക്ഷേത്രത്തിന്റെ മിക്ക പ്രധാന വാസ്തുവിദ്യകളും മറ്റ് ഘടനകളും ഇപ്പോള്‍ തകര്‍ന്ന നിലയിലാണ്. ഗോപുരങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. എന്നിരുന്നാലും, പ്രധാന ശ്രീകോവിലും അനുബന്ധ ശ്രീകോവിലുകളുമുള്ള കെട്ടിടം ഇപ്പോഴും ശക്തമായി നിലകൊള്ളുന്നു.
ചോള ക്ഷേത്രങ്ങള്‍
ഐരാവതേശ്വര ക്ഷേത്രം, തഞ്ചാവൂരിലെ പ്രസിദ്ധമായ ബൃഹദീശ്വര ക്ഷേത്രം, ഗംഗൈകൊണ്ട ചോളപുരത്തെ ഗംഗൈകൊണ്ടചോളീശ്വരം ക്ഷേത്രം എന്നിവ 'മഹത്തായ ചോള ക്ഷേത്രങ്ങള്‍' എന്ന് വിളിക്കപ്പെടുന്നു. ഇവ മൂന്നും യുനെസ്കോയുടെ ലോക പൈതൃക സൈറ്റിന്റെ ഭാഗവുമാണ്. മറ്റ് രണ്ട് ക്ഷേത്രങ്ങളെ അപേക്ഷിച്ച് ചെറുതാണെങ്കിലും ഐരാവതേശ്വര ക്ഷേത്രം അതിമനോഹരവും അതിലോലവും സങ്കീര്‍ണ്ണവുമായ വാസ്തുവിദ്യകള്‍ നിറഞ്ഞ ക്ഷേത്രമാണ്
ഇന്ദ്രന്റെ വെളുത്ത ആനയായ ഐരാവതം
ദാരാസുരത്തിലെ ഐരാവതേശ്വര ക്ഷേത്രം ഇന്ദ്രന്റെ വെളുത്ത ആനയായ ഐരാവത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഒരിക്കല്‍ ദുര്‍വാസാവിന്റെ ശാപത്താല്‍ ഐരാവതത്തിന് അതിന്റെ വെളുത്ത നിറം നഷ്ടമായി. തന്റെ വെളുത്ത നിറം വീണ്ടെടുക്കാന്‍ ഈ ക്ഷേത്രത്തിലെത്തി ഐരാവതം ശിവനോട് പ്രാര്‍ത്ഥിച്ചു. ഐരാവതത്തിന്റെ പ്രാര്‍ത്ഥന കേട്ട ശിവന് ആനയോട് ക്ഷേത്രത്തിലെ കുളത്തില്‍ മുങ്ങാന്‍ ആവശ്യപ്പെട്ടു. ക്ഷേത്രക്കുളത്തില്‍ മുങ്ങിയതോടെ ഐരാവതത്തിന് തന്റെ വെളുത്ത നിറം തിരിച്ചുകിട്ടി. അങ്ങനെ ശാപത്തില്‍ നിന്ന് മോചിതനായി. ഈ ഐതിഹ്യമാണ് ഈ ക്ഷേത്രത്തിന് ഐരാവതേശ്വര ക്ഷേത്രം എന്ന് പേരുവരാന്‍ കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ അകത്തെ അറകളില്‍ കല്ലില്‍ കൊത്തിവച്ച ഈ കൗതുകകരമായ ഐതിഹ്യം കാണാം. ഐരാവതേശ്വര ക്ഷേത്രത്തില്‍ ഇപ്പോഴും ജലസംഭരണി ഉണ്ട്. ഈ വെള്ളത്തില്‍ പുണ്യസ്നാനം ചെയ്യുന്നത് തങ്ങളുടെ പാപങ്ങളെ ശുദ്ധീകരിക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
യമതീര്‍ത്ഥം
മറ്റൊരു ഐതിഹ്യമനുസരിച്ച്, മരണത്തിന്റെ ദൈവമായ യമദേവനെ ഒരു മുനി ശപിച്ചു. യമന്റെ ശരീരത്തിലുടനീളം ഒരു കത്തുന്ന പ്രതീതി ഉണ്ടായി. യമന്‍ ശിവനോട് പ്രാര്‍ത്ഥിക്കുകയും പവിത്രമായ ക്ഷേത്രക്കുളത്തില്‍ മുങ്ങി ശാപമോക്ഷം നേടുകയും ചെയ്ത സ്ഥലമാണ് ഐരാവതേശ്വര ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പവിത്രമായ ക്ഷേത്രക്കുളം ഇപ്പോള്‍ 'യമതീര്‍ത്ഥം' എന്നാണ് അറിയപ്പെടുന്നത്.
കല്ലില്‍ കൊത്തിവച്ച കവിതകള്‍
അതിശയകരമായ ദ്രാവിഡ വാസ്തുവിദ്യാ ശൈലികളും ശില്പങ്ങളും പ്രതിഫലിപ്പിക്കുന്ന ഐരാവതേശ്വര ക്ഷേത്രം നിങ്ങളെ വിസ്മയിപ്പിക്കും. ഇതിഹാസങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നുമുള്ള കഥകള്‍ ചിത്രീകരിക്കുന്ന കൊത്തുപണികളും ലിഖിതങ്ങളും കൊണ്ട് നിര്‍മ്മിതമായ നിലവധി ശില്പങ്ങള് ക്ഷേത്രത്തില്‍ കാണാം. അതിമനോഹരമായ കൊത്തുപണികളും ശില്പങ്ങളും ക്ഷേത്രത്തിലുടനീളമുണ്ട്. ഒരിഞ്ചില്‍ കൂടുതല്‍ ഉയരം ഇല്ലാത്ത ഈ സൂക്ഷ്മ കൊത്തുപണികള്‍ കലാപരമായ വൈഭവത്തിന്റെയും പൂര്‍ണ്ണതയുടെയും ഏറ്റവും മികച്ച ഉദാഹരണമാണ്.



Click it and Unblock the Notifications