Latest Updates
-
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
18 വര്‍ഷത്തിന് ശേഷം രാഹുവിന്റെ രാശിമാറ്റം; നാല് രാശിക്കാര്‍ക്ക് അപ്രതീക്ഷിത ഭാഗ്യം
ജ്യോതിഷത്തില്‍ രാഹുവിനെ പൊതുവേ പാപഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ രാശിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മോശമാണെങ്കില്‍ അതിനെ രാഹുവിന്റെ മാറ്റത്തില്‍ കൂടി ഉള്‍പ്പെടുത്താറുണ്ട്. രാഹുവിന്റെ നെഗറ്റീവ് സ്വാധീനം പലപ്പോഴും ആ വ്യക്തിയെ പല മോശം കാര്യങ്ങളിലേക്കും എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ രാഹു ഏപ്രില്‍ മാസത്തില്‍ രാശി മാറിയിരുന്നു, അതിന്റെ ഫലമായി പല രാശിക്കാര്‍ക്കും മോശവും നല്ലതുമായ ഫലങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. ശനിക്ക് ശേഷം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് ആളുകളെ തള്ളിവിടുന്ന ഒരു ഗ്രഹമായാണ് രാഹുവിനെ കണക്കാക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ രാഹുവിന് മികച്ച ഫലം നല്കാന് സാധിക്കുന്നുണ്ട്.

ശനി ഗ്രഹത്തെപ്പോലെ രാഹുവും അതിന്റെ രാശിയെ മന്ദഗതിയില്‍ മാറ്റുന്നുണ്ട്. എന്നാല്‍ 2022ല്‍ സംഭവിക്കാന്‍ പോകുന്ന രാഹുവിന്റെ രാശി 2021ല്‍ മാറിയിട്ടില്ല എന്നതാണ് സത്യം. കാരണം ഈ ഗ്രഹത്തിന് ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ ഏകദേശം 1.5 വര്‍ഷം സമയമെടുക്കുന്നുണ്ട്. നിലവില്‍ രാഹു ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ഇത് ഏപ്രില്‍ 12 മുതല്‍ മേടം രാശിയിലേക്ക് എത്തുന്നു. അതായത് വിപരീത ദിശയിലാണ് രാഹു സഞ്ചരിക്കുക എന്നത്. ഏകദേശം 18 വര്‍ഷവും 7 മാസവും കഴിഞ്ഞ് രാഹു മേട രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. എന്നാല്‍ ഈ രാശിയില്‍ സംഭവിക്കുന്ന രാഹുവിന്റെ സംക്രമണം നിങ്ങളെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വായിക്കാവുന്നതാണ്. ഏതൊക്കെ രാശിക്കാര്‍ക്ക് അപ്രതീക്ഷതമായി മികച്ച ഫലങ്ങള്‍ നല്കുന്നു എന്ന് നോക്കാം.

മിഥുനം രാശി
രാഹുവിന്റെ സംക്രമണം ഈ രാശിക്കാര്‍ക്ക് ശുഭകരമാണെന്നാണ് പറയുന്നത്. ഈ സംക്രമണത്തിലൂടെ പലപ്പോഴും നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിക്കാന്‍ സാധ്യതയുണ്ട്. വരുമാനം വര്‍ധിപ്പിക്കാന്‍ ധാരാളം അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. പുതിയ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുകയും കച്ചവടം ചെയ്യുന്നവര്‍ക്കും മറ്റും സമയം അനുകൂലമാവുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് പുതിയ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നേടുന്നതില്‍ നിങ്ങള്‍ വിജയിക്കും. ബിസിനസ്സുകാര്‍ക്ക് ഈ കാലയളവില്‍ നല്ല ലാഭം നേടാന്‍ കഴിയും എന്നിവയൊക്കെയാണ് മിഥുനം രാശിക്ക് രാഹു സംക്രമണത്തിലൂടെ ലഭിക്കുന്ന ഫലങ്ങള്‍.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സംക്രമണം വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ സൗകര്യങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കുമെങ്കിലും സാമ്പത്തികമായി യാതൊരു വിധത്തിലുള്ള പ്രശ്നവും ഉണ്ടാവുന്നില്ല. എന്ന് മാത്രമല്ല ജീവിതത്തില്‍ മികച്ച സാമ്പത്തികാവസ്ഥ നിങ്ങള്‍ക്കുണ്ടാവുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക സ്ഥിതി പഴയതിനേക്കാള്‍ മെച്ചമായിരിക്കും. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. ജോലി ചെയ്യുന്നവര്‍ ജോലിസ്ഥലത്ത് ശത്രുക്കളില്‍ നിന്ന് അകലം പാലിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ജോലിയില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. ജീവിതത്തില്‍ പല കോണുകളില്‍ നിന്നും വിജയം ഉണ്ടാവുന്നു. സാമ്പത്തിക വിജയം നേടാനുള്ള ശക്തമായ സാധ്യതകളുണ്ട്.

തുലാം രാശി
ഈ രാശിക്കാര്‍ക്ക് രാഹുവിന്റെ സംക്രമണത്തില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിക്കുന്നു. പല വഴികളില്‍ നിന്നും പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികളെക്കുറിച്ച് തുലാം രാശിക്കാര്‍ ചിന്തിക്കേണ്ടതായി വരുന്നില്ല. എന്ത് തന്നെയായാലും മുന്നോട്ട് പോയാല്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഇവരെ കാത്തിരിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതം മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ പുതിയ തന്ത്രങ്ങള്‍ സൃഷ്ടിക്കേണ്ടതായി വരുന്നുണ്ട്. ജോലി മാറ്റത്തിനോ സ്ഥലംമാറ്റത്തിനോ ശക്തമായ സാധ്യതയുണ്ട്. എന്നാല്‍ ഇതെല്ലാം പോസിറ്റീവ് മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാക്കുക എന്നതാണ് സത്യം.

വൃശ്ചികം രാശി
ഈ രാശിക്കാര്‍ക്ക് ഈ സംക്രമണം വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നുണ്ട്. പലപ്പോഴും ജോലിയില്‍ ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഉള്ള സാധ്യതയുണ്ട്. എന്ത് തന്നെയായാലും ജീവിതത്തില്‍ നിരവധി പോസിറ്റീവ് കാര്യങ്ങള്‍ ഈ സംക്രമണത്തിലൂടെ നടക്കുന്നുണ്ട്. ജോലിയില്ലാത്തവര്‍ക്ക് അവരെ തേടി ധാരാളം അവസരങ്ങള്‍ വന്നു ചേരുന്നു. ജോലിസ്ഥലത്ത് നിങ്ങളുടെ ബോസ് നിങ്ങളുടെ ജോലിയെ വിലമതിക്കും. സ്ഥാനക്കയറ്റത്തിനുള്ള ശക്തമായ സാധ്യതകളുണ്ട്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ആളുകള്‍ക്ക് ഈ കാലയളവ് അനുകൂലമായിരിക്കും. ഇത് കൂടാതെ ഈ സമയത്ത് നിങ്ങളുടെ മനോവീര്യം എപ്പോഴത്തേതിനേക്കാള് മികച്ചതായിരിക്കും. എല്ലാ അവസ്ഥയിലും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications