Latest Updates
-
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
മിന്നിത്തിളങ്ങും ഭാഗ്യം, ജനുവരിയില്‍ 3 രാജയോഗം ഒന്നിച്ച്; ധനയോഗം നേടുന്ന 3 രാശി
ജ്യോതിഷം അനുസരിച്ച് ജനുവരിയില്‍ നിരവധി ഐശ്വര്യങ്ങളും രാജയോഗങ്ങളും സൃഷ്ടിക്കാന്‍ പോകുന്നു. മനുഷ്യജീവിതത്തിലും ഭൂമിയിലും ഇതിന്റെ സ്വാധീനം കാണും. ജനുവരി ഒന്നിന് സൂര്യന്റെയും ചൊവ്വയുടെയും കൂടിച്ചേരല്‍ മൂലം ആദിത്യ മംഗള രാജ്യയോഗവും ചന്ദ്രന്റെയും വ്യാഴത്തിന്റെയും കൂടിച്ചേരല്‍ മൂലം ഗജകേസരി രാജയോഗവും ആയുഷ്മാന്‍ യോഗവും ഉണ്ടാകുന്നു.
അത്തരമൊരു സാഹചര്യത്തില്‍ ഈ രാജയോഗങ്ങളുടെ ഫലം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും ദൃശ്യമാകും. എന്നാല്‍ ഈ കാലയളവില്‍ ഭാഗ്യം തിളങ്ങാന്‍ പോകുന്ന 3 രാശികളുണ്ട്. ഇവരുടെ നല്ല ദിനങ്ങള്‍ക്ക് തുടക്കമായി എന്ന് പറയാം. 3 രാജയോഗങ്ങളുടെ ശക്തിയാല്‍ ഭാഗ്യനേട്ടം കൈവരുന്ന 3 ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
3 രാജയോഗങ്ങളുടെ രൂപീകരണം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് കരിയറിലും ബിസിനസ്സിലും വളരെയധികം വിജയം നേടാന്‍ കഴിയും. കൂടാതെ, നിങ്ങളുടെ ആഗ്രഹങ്ങളില്‍ ചിലത് ജനുവരി മാസത്തില്‍ പൂര്ത്തീകരിക്കപ്പെട്ടേക്കാം. ജോലിയില്‍ പുരോഗതി ഉണ്ടാകും. പണം ലാഭിക്കാനും കഴിയും. ഈ വര്‍ഷം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ശക്തമാകും. നിങ്ങളുടെ പ്രണയ ജീവിതവും മികച്ചതായിരിക്കും. കൂടാതെ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ ഗുണം ലഭിക്കും.
ഇടവം
മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം ഇടവം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. ഈ സമയത്ത് വാഹനമോ വസ്തുവോ വാങ്ങാനാകും. കൂടാതെ ഈ കാലയളവില്‍ നിങ്ങളുടെ ജോലിയും ബിസിനസ്സും പുതിയ ഉയരങ്ങളിലെത്തും. നിങ്ങളുടെ പ്ലാനിംഗ് അനുസരിച്ച് എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാനാകും. നിങ്ങളുടെ ഉള്ളില്‍ പോസിറ്റീവ് എനര്‍ജി പ്രവഹിക്കും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയ്ക്കോ ബിസിനസ്സിനോ വേണ്ടി വിദേശയാത്ര നടത്താനാകും. ഈ സമയത്ത്, ഭാഗ്യം നിങ്ങളെ അനുകൂലിക്കുകയും നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കുകയും ചെയ്യും.
മകരം
നിങ്ങളെ സംബന്ധിച്ചിടത്തോളം, മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം ഒരു അനുഗ്രഹമായിരിക്കും. കാരണം ഈ രാജയോഗം നിങ്ങള്‍ക്ക് എല്ലാ ജോലിയിലും വിജയം കൊണ്ടുവരും. കൂടാതെ പുതിയ ജോലി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാന്‍ കഴിയും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ആഡംബരവും വര്‍ദ്ധിക്കും. നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമായിരിക്കും. ഏതെങ്കിലും സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം നേടാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
