For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രഹണവും ശനിജയന്തിയും ഒരേദിനം: ഈ മൂന്ന് രാശിക്കാരില്‍ ശനി ദുരിതം വിതക്കും

|

ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കുന്നത് ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷ അമാവാസി ദിനത്തിലാണ്, അതായത് ജൂണ്‍ 10 ന്. ഈ ദിവസം ശനി ജയന്തിയും വരുന്നുണ്ട്. അതുകൊണ്ട് തന്ന ഈ പ്രാവശ്യത്തെ സൂര്യഗ്രഹണത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിച്ചു. സൂര്യന്റെയും ശനിയുടെയും അത്ഭുതകരമായ സംയോജനം ഈ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നാണ്. ശനി ജയന്തി ദിവസം, അതായത് ശനി ദേവന്റെ ജന്മദിനത്തിലാണ് ജന്മദിനമാണ് ശനിജയന്തിയായി ആഘോഷിക്കപ്പെടുന്നത്.

Shani Jayanti And Solar Eclips

ജൂണ്‍ 6 മുതല്‍ 12 വരെ ; അറിയാം ഒരാഴ്ചയിലെ സമ്പൂര്‍ണ രാശിഫലംജൂണ്‍ 6 മുതല്‍ 12 വരെ ; അറിയാം ഒരാഴ്ചയിലെ സമ്പൂര്‍ണ രാശിഫലം

ഈ ദിനത്തില്‍ തന്നെയാണ് സൂര്യ ഗ്രഹണവും സംഭവിക്കുന്നത്. ഈ ഗ്രഹണം അതുകൊണ്ട് തന്നെ റിംഗ് ഓഫ് ഫയര്‍ അല്ലെങ്കില്‍ വാര്‍ഷിക സൂര്യഗ്രഹണം എന്ന് അറിയപ്പെടുന്നു. ഇടവം, മകയിരം നക്ഷത്രത്തിലാണ് ഇത്തവണ സൂര്യഗ്രഹണം സംഭവിക്കുന്നത്. അതിനാല്‍ ഈ സൂര്യഗ്രഹണത്തിന്റെ ഫലം എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം. ശനിജയന്തിയും ഗ്രഹണവും ഒരുമിച്ച് ചേരുന്നതിലൂടെ എന്തൊക്കെ ഫലങ്ങളാണ് ഉണ്ടാവുന്നത്, ഏതൊക്കെ രാശിക്കാരാണ് പെടാപാടിലാവുന്നത് എന്ന് നോക്കാം.

സൂര്യഗ്രഹണം ദൃശ്യമാകുന്നത്

സൂര്യഗ്രഹണം ദൃശ്യമാകുന്നത്

ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏഷ്യ, യൂറോപ്പ്, മംഗോളിയ, വടക്കുകിഴക്കന്‍ അമേരിക്ക, ഭാഗികമായി അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ വടക്കന്‍ ഭാഗത്തും വടക്കന്‍ കാനഡ, റഷ്യ, ഗ്രീന്‍ലാന്‍ഡ് എന്നിവിടങ്ങളിലും ദൃശ്യമാകും. ഇടവം, രാശിയില്‍ മകയിരം നക്ഷത്രത്തിലാണ് സൂര്യഗ്രഹണം നടക്കാന്‍ പോകുന്നത്. നിങ്ങളുടെ സംസാരം, ആശയവിനിമയ കഴിവുകള്‍, കുടുംബം, തുടങ്ങിയവയുടെ പ്രതിരൂപമായാണ് ഇടവം ചിഹ്നം കണക്കാക്കപ്പെടുന്നത്. അതിനാല്‍, ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം കാരണം, പല വിധത്തിലുള്ള അനുഭവങ്ങള്‍ ഈ ദിനത്തില്‍ ഉണ്ടായിരിക്കും. ഈ സൂര്യഗ്രഹണത്തിന്റെ ഫലമായി ആളുകള്‍ക്ക് തൊണ്ട, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ നേരിടേണ്ടിവരാം.

ഗ്രഹണം ആരോഗ്യത്തിന് നല്ലതല്ല

ഗ്രഹണം ആരോഗ്യത്തിന് നല്ലതല്ല

ചില ആളുകള്‍ക്ക് സൂര്യഗ്രഹണം മൂലം കണ്ണുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടാകാം. മൊത്തത്തില്‍, ഈ സൂര്യഗ്രഹണത്തെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ലത് എന്ന് വിളിക്കാന്‍ കഴിയില്ല. പലപ്പോഴും സൂര്യഗ്രഹണത്തിന്റെ ഫലം എന്നോണം സൂര്യഗ്രഹണം കാരണം പൊതുജനങ്ങളും സര്‍ക്കാരും തമ്മില്‍ പരസ്പര വിശ്വാസത്തിന്റെ അഭാവം ഉണ്ടാകാം. പിതാവിന്റെ ആരോഗ്യക്കുറവ് കാരണം പലരും അസ്വസ്ഥരാകാം. ഇത് കൂടാതെ ചെയ്യുന്ന പല കാര്യങ്ങളിലും പലര്‍ക്കും മോശം അനുഭവം ഉണ്ടാവുന്നതിനും സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഗ്രഹണ സമയത്ത് ഈ ജോലി ചെയ്യുക

ഗ്രഹണ സമയത്ത് ഈ ജോലി ചെയ്യുക

ഈ ഗ്രഹണം മുഴുവന്‍ മനുഷ്യജീവിതത്തെയും ബാധിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഗ്രഹണസമയത്ത് മന്ത്രങ്ങള്‍ ജപിക്കുകയും ദാനം ചെയ്യുകയും ചെയ്യുന്നത് വളരെ പുണ്യമായി കണക്കാക്കുകയും ചെയ്യുന്നു. ഇവ ഗ്രഹണത്തിന്റെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഗ്രഹണത്തിന് മുമ്പ്, ഭക്ഷ്യവസ്തുക്കളില്‍ തുളസി ഇലകള്‍ വയ്ക്കുക, ഗ്രഹണം അവസാനിച്ച ശേഷം വീട് വൃത്തിയാക്കി ഗംഗാജലം വീട്ടിലുടനീളം തളിക്കുക. ഇതോടെ ഗ്രഹണ ദോഷങ്ങള്‍ ഇല്ലാതായി എന്നാണ് വിശ്വാസം.

ശനി ജയന്തിയിലെ സൂര്യഗ്രഹണം

ശനി ജയന്തിയിലെ സൂര്യഗ്രഹണം

1873 മെയ് 26 ന് ഈ യാദൃശ്ചിക സംഭവത്തിന് മുമ്പ് 148 വര്‍ഷത്തിനുശേഷം ശനി ജയന്തി ദിനത്തില്‍ ഒരു സൂര്യഗ്രഹണം ഉണ്ടാകുമെന്ന് പറയപ്പെട്ടിരുന്നു. ശനി ദേവിന്റെ പിതാവാണ് സൂര്യ്ന്‍ ഇരുവരും തമ്മില്‍ നല്ല ബന്ധമില്ല. അതേസമയം, ധനു, മകരം, കുംഭം എന്നീ രാശിക്കാരില്‍ ശനി അതിന്റെ ഏഴര ശനിയുടെ സ്വാധീനം ചെലുത്തുന്നു. പലപ്പോഴും അത്തരമൊരു സാഹചര്യത്തില്‍, ഏഴ ശനിയുടെ ദാഷകരമായ ഫലങ്ങള്‍ കുറയ്ക്കുന്നതിനുള്ള നല്ല അവസരമാണിത്. ഏഴര ശനിബാധിക്കപ്പെട്ട വ്യക്തി ശനി ചാലിസ പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് ഒരു പരിധി വരെ നിങ്ങളില്‍ ഏഴരശനിയുടെ കഠിന ഫലങ്ങളെ ഇല്ലാതാക്കുന്നു.

 ഗ്രഹണം എത്ര സമയം

ഗ്രഹണം എത്ര സമയം

ഇന്ത്യന്‍ കലണ്ടര്‍ അനുസരിച്ച് ഉച്ചതിരിഞ്ഞ് 01.42 മുതല്‍ ഗ്രഹണം ആരംഭിക്കും. മറുവശത്ത്, കങ്കണ ഗ്രഹണം 03:20 ന് ആരംഭിക്കും. ഗ്രഹണത്തിന്റെ ശരാശരി സമയം 04:12 ന് ആയിരിക്കും, അത് വൈകുന്നേരം 05:03 ന് അവസാനിക്കും. അതേസമയം, ഗ്രഹണം വൈകുന്നേരം 06:41 ന് പൂര്‍ണ്ണമായും അവസാനിക്കും, അതായത് ഗ്രഹണത്തിന്റെ ആകെ ദൈര്‍ഘ്യം 5 മണിക്കൂര്‍ ആയിരിക്കും.

ശനിദോഷത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന്

ശനിദോഷത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന്

സൂര്യഗ്രഹണവും ശനിജയന്തിയും ഒരുമിച്ച് വരുമ്പോള്‍ അതില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഈ രാശിക്കാരില്‍ ശനിദോഷത്തെ മറികടക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഈ സൂര്യഗ്രഹണത്തിന്റെ പരമാവധി പ്രഭാവം ഇടവം, തുലാം, വൃശ്ചികം എന്നീ രാശിക്കാരില്‍ കാണാനാകും. ഈ സമയത്ത് ഈ രാശിചിഹ്നങ്ങളുടെ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ രാശിചിഹ്നങ്ങള്‍ വാഹനങ്ങള്‍ ഓടിക്കുന്നതും അപകടകരമായ ജോലി ചെയ്യുന്നതും ഒഴിവാക്കണം. മറുവശത്ത്, ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം. സൂര്യഗ്രഹണ ദിവസം ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്നതിനോ ജാതകത്തില്‍ സൂര്യനെ ശക്തിപ്പെടുത്തുന്നതിനോ സൂര്യനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദാനം ചെയ്യുന്നത് ശുഭകരമായിരിക്കും. ഇതെല്ലാം നിങ്ങളുടെ ദോഷത്തെ ഇല്ലാതാക്കുന്നു.

English summary

After 148 Years Shani Jayanti And Solar Eclipse Occurring On The Same Day; Effects And Astro Remedies in Malayalam

After 148 years Shani Jayanti and solar eclipse cooccurring on the same day. Know the effects and astro remedies in malayalam. Read on.
X
Desktop Bottom Promotion