Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇനിയങ്ങോട്ട് കുബേരസമാന ജീവിതം, ആദിത്യമംഗള യോഗം ഭാഗ്യം നല്കുന്ന 5 രാശിക്കാര്‍
ജ്യോതിഷപ്രകാരം, ഇത്തവണ ദസറയില്‍ വളരെ ശുഭകരമായ ഒരു യാദൃശ്ചികതയാണ് നടക്കുന്നത്. ചൊവ്വയും സൂര്യനും തുലാം രാശിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ആദിത്യ മംഗളയോഗം രൂപപ്പെട്ടുകഴിഞ്ഞു. ആകസ്മികമായി ഇത്തവണ ദസറ വരുന്നതും ചൊവ്വാഴ്ചയാണ്. ജ്യോതിഷത്തില്‍ ചൊവ്വയെ യുദ്ധത്തിന് കാരണമാകുന്ന ഗ്രഹമായി കണക്കാക്കുന്നു. ചൊവ്വയെ ഗ്രഹങ്ങളുടെ കമാന്‍ഡര്‍ എന്നും വിളിക്കുന്നു. ചൊവ്വയ്ക്കൊപ്പം, ഗ്രഹങ്ങളുടെ രാജാവായ സൂര്യനും തുലാം രാശിയിലാകും.
ഗ്രഹങ്ങളുടെ അധിപനായ ബുധന്റെ പിന്തുണയും ഇവര്‍ക്ക് ലഭിക്കും. ജീവിതത്തില്‍ ശരിയായ പാത പിന്തുടരുന്ന ആളുകള്‍ക്ക് ഇത് മംഗളകരവും പ്രയോജനകരവുമാകുമെന്ന് പറയുന്നു. ദസറയില്‍ രൂപപ്പെടുന്ന ആദിത്യ മംഗള യോഗത്തിന്റെ ഗുണം ചില രാശിക്കാര്‍ക്ക് ഒരു ഭാഗ്യമായിരിക്കും. ഇവര്‍ക്ക് ഈ സമയം ഒട്ടനവധി നേട്ടങ്ങള്‍ ലഭിച്ചേക്കാം. ആദിത്യമംഗള യോഗം ഗുണം ചെയ്യുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
ദസറയില്‍ രൂപപ്പെട്ട ആദിത്യ മംഗള യോഗ നിങ്ങള്‍ക്ക് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അനുഗ്രഹങ്ങള്‍ നല്‍കും. ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് ലാഭത്തിനും പുരോഗതിക്കുമുള്ള അവസരങ്ങള്‍ ലഭിക്കും. കുറച്ചു കാലമായി നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്നങ്ങളില്‍ നിന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. മാസാവസാനം, രാഹു കേതുവിന്റെ രാശി മാറുന്നതിനാല്‍, നിങ്ങളുടെ ഭാഗ്യത്തിന്റെ വാതില്ക്കലുള്ള തടസ്സങ്ങള്‍ നീങ്ങും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിയില്‍ മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അവരുടെ പരിശ്രമത്തില്‍ വിജയം ലഭിക്കും. പങ്കാളിയില്‍ നിന്ന് സ്നേഹവും പ്രതീക്ഷിച്ച പിന്തുണയും ലഭിക്കും. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് സന്തോഷം ഉണ്ടാകും.
ചിങ്ങം
ചിങ്ങം രാശിയുടെ അധിപനായ സൂര്യന് തുലാം രാശിയില്‍ ബുധാദിത്യ യോഗവും ആദിത്യ മംഗള യോഗവും സൃഷ്ടിച്ച് ദസറയില്‍ നിങ്ങള്‍ക്ക് പുരോഗതി നല്‍കും. ഈ മംഗളകരമായ യോഗത്തിന്റെ പ്രഭാവം മൂലം നിങ്ങളുടെ പ്രശസ്തിയും വര്‍ദ്ധിക്കും. നിങ്ങളുടെ സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ ഈ സമയം നിങ്ങളുടെ ബന്ധം മെച്ചപ്പെടും. കോടതി വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ധീരമായ ചില തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നേടാനാകും. നിങ്ങള്‍ ഒരു വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഉദ്യമത്തില്‍ വിജയം കൈവരിക്കും. സുഖസൗകര്യങ്ങള്‍ വര്‍ധിക്കും.
തുലാം
ദസറയില്‍ നിങ്ങളുടെ രാശിയില്‍ ആദിത്യ മംഗള യോഗ രൂപംകൊള്ളുന്നു. ഈ മംഗളകരമായ യോഗത്തിന്റെ പ്രഭാവം മൂലം, പുരോഗതിയുടെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കും. സര്‍ക്കാര്‍ മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാകും. തൊഴില്‍ മേഖലയില്‍ മേലുദ്യോഗസ്ഥരില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണയും ആനുകൂല്യങ്ങളും ലഭിച്ചേക്കാം. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. ബിസിനസ്സില്‍, ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ചില പുതിയ പ്ലാനിന് അന്തിമ രൂപം നല്‍കാനാകും.
ധനു
ആദിത്യ മംഗളയോഗം ധനു രാശിക്കാര്‍ക്ക് ലാഭത്തിന്റെയും പുരോഗതിയുടെയും അവസരം സൃഷ്ടിക്കുന്നു. ധനു രാശിക്കാര്‍ക്ക് ഈ ശുഭ യോഗഫലം മൂലം സാമ്പത്തിക രംഗത്ത് പുരോഗതി കൈവരിക്കാന്‍ അവസരങ്ങള്‍ ലഭിക്കും. വസ്തുവില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭാഗ്യം വിജയം നല്‍കും. നിങ്ങളുടെ പിതാവില്‍ നിന്നും പൂര്‍വ്വിക സ്വത്തില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമമാകും. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷമുണ്ടാകും. വാഹന സുഖം ലഭിക്കാനും സാധ്യതയുണ്ട്.
മീനം
മീന രാശിക്കാര്‍ക്ക് ദസറയില്‍ രൂപം കൊള്ളുന്ന ആദിത്യ മംഗളയോഗം ശുഭകരമാണ്. ശത്രുക്കളുടെമേല്‍ വിജയം ലഭിക്കും. വിവാദപരമായ ഏത് വിഷയത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പൊതുജന പിന്തുണ ലഭിക്കും. കുറച്ചുനാളായി അസുഖബാധിതരായവരുടെ ആരോഗ്യനില മെച്ചപ്പെടും. നിങ്ങളുടെ ജോലിയില്‍ സ്ഥാനമാനങ്ങളുടെയും ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കും. നഷ്ടപ്പെട്ടതും കുടുങ്ങിക്കിടക്കുന്നതുമായ പണം നിങ്ങള്‍ക്ക് തിരികെ ലഭിച്ചേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
