Latest Updates
-
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തേടിവരും ഭാഗ്യനേട്ടം, 10 വര്‍ഷത്തിനു ശേഷം ആദിത്യമംഗള രാജയോഗം; ഭാഗ്യം കുതിച്ചുയരുന്ന 3 രാശി
ജ്യോതിഷ പ്രകാരം ചൊവ്വ ഈ സമയം മകരം രാശിയിലാണുള്ളത്. ഇതുമൂലം പഞ്ചമഹാപുരുഷ യോഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന രുചക രാജയോഗം രൂപപ്പെടുന്നുണ്ട്. ഈ സമയത്ത് സൂര്യദേവനും മകര രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ചൊവ്വ മകരത്തില്‍ പ്രവേശിക്കുന്നതിനാല്‍ ചൊവ്വയും സൂര്യനും ചേര്‍ന്ന് ഇപ്പോള്‍ ആദിത്യ മംഗള രാജ്യയോഗം രൂപപ്പെടുത്തുന്നു.
അത്തരമൊരു സാഹചര്യത്തില്‍, ആദിത്യ മംഗള രാജയോഗത്തിന്റെ ഫലം എല്ലാ രാശികളിലുമുള്ള ആളുകളിലും ദൃശ്യമാകും. എന്നാല്‍ ഈ സമയത്ത് ഭാഗ്യം തിളങ്ങാന്‍ പോകുന്ന 3 രാശികളുണ്ട്. ഇവര്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സര്‍വ്വവിധ ഐശ്വര്യങ്ങളും ലഭിച്ചേക്കാം. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ആദിത്യ മംഗള രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമൂഹിക അന്തസ്സ് വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ കാലഘട്ടം ബിസിനസുകാര്‍ക്ക് വളരെ നല്ലതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ബിസിനസ്സ് മുമ്പത്തേതിനേക്കാള്‍ മികച്ചതായിരിക്കും. ദാമ്പത്യജീവിതം വളരെ മനോഹരമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട ആളുകളെ കണ്ടുമുട്ടാനാകും. ഭാവിയില്‍ അവര്‍ നിങ്ങള്‍ക്ക് ഉപകാരം ചെയ്യും.
ധനു
ആദിത്യ മംഗള രാജയോഗം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമായേക്കാം. കരിയറില്‍ പുരോഗതിക്കും സാധ്യതയുണ്ട്. നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ലഭിച്ചേക്കാം. നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന പ്രോജക്ടുകള്‍ ഈ സമയം യാഥാര്‍ത്ഥ്യമാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയും നിങ്ങള്‍ കാണും.
ചിങ്ങം
ആദിത്യ മംഗളയോഗം ചിങ്ങം രാശിയില്‍ ശുഭകരമായ ഫലങ്ങള്‍ കാണിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. നിങ്ങളുടെ കരിയര്‍ മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ കിട്ടും. പ്രണയ ജീവിതം മഹത്തരമായിരിക്കും. നിങ്ങള്‍ക്ക് പങ്കാളിയുടെ പിന്തുണ ലഭിക്കും.
തുലാം
ആദിത്യ മംഗള രാജയോഗം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലികളില്‍ വിജയം നേടാന്‍ കഴിയും. ഈ സമയത്ത് വാഹനം, വസ്തുവകകള്‍ എന്നിവയും വാങ്ങാനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭൗതിക സുഖങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും. മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. വിവിധ മേഖലകളില്‍ നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ സാമൂഹിക അന്തസ്സും വര്‍ദ്ധിക്കുന്നതായി നിങ്ങള്‍ കാണും.
മകരം
മകരം രാശിയില്‍ ആദിത്യ മംഗളയോഗം രൂപപ്പെടാന്‍ പോകുന്നു. ഈ യോഗത്തിന്റെ ശുഭഫലങ്ങളോടെ നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യം തുറക്കും. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് ഈ സമയം പണം ലഭിക്കും. പല വഴികളിലൂടെ ധനം വന്നുചേരും. കായികരംഗത്ത് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയത്ത് മികച്ച വിജയം നേടാന്‍ കഴിയും. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. പങ്കാളിയുടെ പിന്തുണയും സ്നേഹവും ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
