Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
മണലില്‍ തീര്‍ത്ത ശിവലിംഗം, പ്രപഞ്ചത്തിന്റെ ആരംഭവുമായി ബന്ധമുള്ള അത്ഭുത ക്ഷേത്രം
Adi Kumbeshwarar Temple: ക്ഷേത്രങ്ങളുടെ നാടാണ് ഭാരതം. അവയില്‍ ചിലത് വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യാ വൈഭവത്താല്‍ ആരെയും ആകര്‍ഷിക്കുന്നതുമാണ്. പ്രപഞ്ചത്തിന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട ഒരു ക്ഷേത്രം തമിഴ്നാട്ടിലുണ്ട്. ഇന്ന് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് ആ ക്ഷേത്രത്തെക്കുറിച്ചാണ്. കുംഭകോണത്തുള്ള ഈ ശിവക്ഷേത്രം ഒമ്പതാം നൂറ്റാണ്ടില്‍ ചോള രാജാക്കന്മാര് നിര്‍മ്മിച്ചതാണ്. ഏകദേശം 2000 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.
പ്രപഞ്ചത്തിന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട ഒരു ക്ഷേത്രമാണ് തമിഴ്നാട്ടിലെ കുഭകോണത്തിലെ ആദി കുംഭേശ്വര ക്ഷേത്രം. പുണ്യ നഗരമായ കാശിയോളം പ്രാധാന്യമുള്ള ക്ഷേത്രമായാണ് ഭക്തര്‍ കുംഭേശ്വര ക്ഷേത്രത്തെ കാണുന്നത്. കാവേരി നദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ഇന്നും കാലത്തെ അതിജീവിച്ച് സ്ഥിതി ചെയ്യുന്ന ഒരു വിസ്മയ നിര്‍മ്മിതിയാണ്. ശിവലിംഗത്തിന്റെ രൂപത്തില്‍ ശിവനെയാണ് ആദികുംഭേശ്വരന്റെ രൂപത്തില്‍ ഇവിടെ ആരാധിക്കുന്നത്. അതോടൊപ്പം പാര്‍വ്വതീദേവിയെ ഇവിടെ മംഗളാദേവിയായും ആരാധിക്കുന്നു.(adi kumbeshwarar temple mystery)

മനുഷ്യരാശിയുടെ ജന്മസ്ഥലം
ആദി കുംഭേശ്വര ക്ഷേത്രം ശിവന്റെ ഭവനമായും മനുഷ്യരാശിയുടെ ജന്മസ്ഥലമായും കണക്കാക്കപ്പെടുന്നു. ആദി കുംഭേശ്വര ക്ഷേത്രത്തിലെ ലിംഗം സാധാരണ പോലെ കല്ലില്‍ നിര്‍മ്മിച്ചതല്ല എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ഇത് മണല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് ഇവിടെ ശിവലിംഗത്തില്‍ ജലത്തെ അടിസ്ഥാനമാക്കിയുള്ള ആചാരങ്ങള്‍ നടത്താറില്ല. ഈ ക്ഷേത്രം മനുഷ്യരാശിയുടെ ഉത്ഭവസ്ഥാനവും ശൈവ വിഭാഗത്തിന്റെ ആരാധനാലയങ്ങളില്‍ ഒന്നുമാണ്.
കുംഭകോണത്തിന്റെ കഥ
കുംഭകോണം എന്ന് ഈ സ്ഥലത്തിന് പേരുവന്നതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. കുഭേശ്വര ക്ഷേത്രത്തില്‍ നിന്നാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിക്കുന്നത്. ഹിന്ദു വിശ്വാസപ്രകാരം പ്രപഞ്ചത്തിന്റെ ആരംഭസമയത്ത് ബ്രഹ്മദേവന് ഈ ലോകത്തുള്ള എല്ലാ ജീവജാലങ്ങളുടെയും വിത്ത് ഒരു കുംഭത്തിലാക്കി സൂക്ഷിച്ചിരുന്നുവത്രേ. ഒരിക്കല്‍ ശിവന്റെ കോപത്താല്‍ ഭൂമിയെ നശിപ്പിക്കുന്ന ഒരു പ്രളയമുണ്ടായി. ആ പ്രളയത്തില്‍ ഈ കുംഭം ഒഴുകി ആദി കുംഭേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തി എന്നാണ് വിശ്വാസം. അങ്ങനെ, കുംഭം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് ക്ഷേത്രത്തിന് ഈ പേര് ലഭിക്കുന്നത്.(kumbeshwarar temple tamilnadu)
മഹാമഹം ഉത്സവം
ബ്രഹ്മാവിന്റെ കുംഭം ഇവിടെ എത്തിയതിന്റെ ഓര്‍മ്മയ്ക്കായി 12 വര്‍ഷത്തിലൊരിക്കല്‍ ഇവിടെ മഹാമഹം ഉത്സവം നടത്തുന്നു. മഹാമഹം ഉത്സവ ചടങ്ങുകള്‍ നടക്കുന്നത് ഇവിടെയുള്ള മഹാമഹം ക്ഷേത്രക്കുളത്തിലാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ ക്ഷേത്രക്കുളമാണിത്. 12 വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന മഹാമഹ ഉത്സവം ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ്. ലോകമെമ്പാടുമുള്ള ധാരാളം ഭക്തര്‍ ഈ ഉത്സവത്തില്‍ പങ്കെടുക്കാനായി ഇവിടെയെത്തുന്നു. ഉത്സവ സമയത്ത് ഭാരതത്തിലെ എല്ലാ പുണ്യനദികളും ഇവിടെ ഒഴുകിയെത്തുന്നു എന്നാണ് വിശ്വാസം. ഈ സമയം ക്ഷേത്രക്കുളത്തില്‍ മുങ്ങിയാല്‍ ഭക്തരുടെ പാപങ്ങള്‍ കഴുകിക്കളയുമെന്നും പരമശിവനുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന ശിവരാത്രി, ചിത്തിരൈ ബ്രഹ്മോത്സവം, വെണ്ണ കലോത്സവം എന്നിവയാണ് ഇവിടെ ആഘോഷിക്കുന്ന പ്രധാന ആഘോഷങ്ങള്‍. ദീപാവലി, പൊങ്കല്‍, ആരുദ്ര ദര്‍ശനം, നവരാത്രി എന്നിവയാണ് മറ്റ് പ്രധാന ആഘോഷങ്ങള്‍.
ആദി കുംഭേശ്വര ക്ഷേത്രത്തില്‍ പൂജിച്ചാലുള്ള ഗുണങ്ങള്‍
ഈ ക്ഷേത്രം ജീവന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, അതില്‍ അപാരമായ കോസ്മിക് ശക്തിയും മനുഷ്യരാശിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശക്തിയും അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ജീവിതത്തിന്റെ വെല്ലുവിളികളെ തരണം ചെയ്യാനുള്ള ആത്മീയ ശക്തി ശിവന് തന്റെ ഭക്തര്‍ക്ക് നല്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരും ഭയം അനുഭവിക്കുന്നവരുമായ ആളുകള്‍ക്ക് അവരുടെ പ്രശ്നങ്ങളെ തരണം ചെയ്യാന്‍ ഈ ക്ഷേത്രത്തിലെ ആരാധന വളരെ ഉത്തമമാണ്.
ആദി കുംഭേശ്വര ക്ഷേത്രത്തിന്റെ വാസ്തുവിദ്യ
കാലത്തെ അതിജീവിച്ച് നില്ക്കുന്ന വാസ്തുവിദ്യാ വിസ്മയമാണ് ആദികുംഭേശ്വര ക്ഷേത്രം. 2000 വര്‍ഷങ്ങള്‍ക്കിപ്പുറവും ക്ഷേത്രം അതി പ്രൗഢിയോടെ തലയെടുപ്പോടെ നിലകൊള്ളുന്നു. ക്ഷേത്രത്തിന്റെ വിസ്തീര്‍ണ്ണം ഏകദേശം 30,181 ചതുരശ്ര അടിയാണ്. എല്ലാ വശങ്ങളിലും ഗോപുരങ്ങളുണ്ട്. ഒമ്പത് നിലകളുള്ളതാണ് രാജഗോപുരം. ശിവന്റെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. തൂണുകളുള്ള നിരവധി ക്ഷേത്ര ഇടനാഴികള്‍ ഇവിടെയുണ്ട്. കൊത്തുപണികള്‍, വിഗ്രഹങ്ങള്‍, ചുവര്‍ചിത്രങ്ങള്‍ എന്നിവാല്‍ അലംകൃതമാണ് ഈ ക്ഷേതത്തിലെ ഓരോ തൂണും. ഗണപതി, മുരുകന്, സരസ്വതി, ലക്ഷ്മി ദേവി എന്നിവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന നിരവധി ചെറു ക്ഷേത്രങ്ങളും ഇതിനുള്ളിലുണ്ട്.



Click it and Unblock the Notifications