Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ലക്ഷ്മീകൃപയാല്‍ ധനവും ആയുരാരോഗ്യവും; കര്‍ക്കിടകത്തിലെ പൗര്‍ണമി ആരാധന
ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ആരാധനാപുണ്യം നല്കുന്ന ദിനമാണ് പൗര്‍ണമി ദിനം. ഈ ദിവസം ഭക്തര്‍ വ്രതമെടുക്കുകയും ചന്ദ്രനെ ആരാധിക്കുകയും ചെയ്യുന്നു. എല്ലാ മാസവും പൗര്‍ണമി ദിനം വരാറുണ്ട്. ഇത്തവണ കര്‍ക്കിടകത്തിലെ പൗര്‍ണമി വരുന്നത് ഓഗസ്റ്റ് ഒന്നിനാണ്. ശ്രാവണ അധിക മാസത്തില്‍ വരുന്നതിനാല്‍ ഇതിനെ അധികമാസ പൗര്‍ണമി എന്നും വിളിക്കുന്നു. പൗര്‍ണ്ണമി നാളില്‍ മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയെയും ചന്ദ്രനെയും ആരാധിക്കുന്നു.
പുണ്യനദികളില്‍ കുളിക്കുന്നതിനും ഈ ദിവസം പ്രത്യേക പ്രാധാന്യമുണ്ട്. ദാനധര്‍മ്മങ്ങളും ഈ ദിവസം ചെയ്യാറുണ്ട്. ധനസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനും ഐശ്വര്യമുണ്ടാകാനും പൗര്‍ണിമ ദിനത്തില്‍ ലക്ഷ്മി ദേവിക്ക് പായസം അര്‍പ്പിച്ചാല്‍ മതി. കര്‍ക്കിടത്തിലെ പൗര്‍ണമി ദിനത്തിന്റെ ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും അറിയാന്‍ ലേഖനം വായിക്കൂ.

കര്‍ക്കിടകത്തിലെ പൗര്‍ണമി 2023
ഓഗസ്റ്റ് 1നാണ് അധികമാസ പൂര്‍ണിമ വരുന്നത്. ഈ വര്‍ഷം, അധികമാസത്തിലെ പൗര്‍ണ്ണമിയില്‍, നിരവധി ഐശ്വര്യ യോഗങ്ങള്‍ ഒത്തുവരുന്നു. അത്തരമൊരു സാഹചര്യത്തില്‍, ലക്ഷ്മി ദേവിയെയും ചന്ദ്രനെയും ആരാധിക്കുന്നത് സമ്പത്തും ആരോഗ്യവും നല്‍കുന്നതായിരിക്കും. ശ്രാവണ മാസം മഹാവിഷ്ണുവിനുള്ളതാണ്, അതേസമയം പൗര്‍ണ്ണമി തീയതി ലക്ഷ്മി ദേവിയുടേതായി കണക്കാക്കപ്പെടുന്നു.
അധികമാസ പൗര്ണമിയില് പുണ്യനദികളില്‍ കുളിച്ചാല്‍ അമൃത് ലഭിക്കുമെന്നാണ് വിശ്വാസം. പൗര്‍ണ്ണമി നാളില്‍ വ്രതം അനുഷ്ഠിക്കുന്നതും സത്യനാരായണ ഭഗവാന്റെ കഥ പാരായണം ചെയ്യുന്നതും വീട്ടില്‍ സന്തോഷവും സമാധാനവും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു.
ശുഭമുഹൂര്‍ത്തം
അധികമാസ പൂര്‍ണിമ തീയതി ആരംഭം - 1 ഓഗസ്റ്റ് 03.51 am
അധികമാസ പൂര്‍ണ്ണിമ തീയതി അവസാനിക്കുന്നത് - 2 ഓഗസ്റ്റ്, 12.01 am
സ്നാനം-ദാന മുഹൂര്‍ത്തം - 04.18 am - 05.00 am
സത്യനാരായണ പൂജ - 09.05 - 12.27
ചന്ദ്രോദയ സമയം - രാത്രി 07.16
ലക്ഷ്മി പൂജ - 12.07 am - 12.48 am (2 ഓഗസ്റ്റ് 2023)
ശുഭയോഗങ്ങള്‍
ചിങ്ങം രാശിയില്‍ ബുധനും ശുക്രനും ചേര്‍ന്നതിനാല്‍ പ്രീതിയോഗവും ആയുഷ്മാന്‍ യോഗവും ലക്ഷ്മീ നാരായണയോഗവും അധികമാസ പൂര്‍ണ്ണിമയില്‍ രൂപപ്പെടുന്നു.
ആയുഷ്മാന്‍ യോഗം - 01 ഓഗസ്റ്റ് , 06.53 PM - 02 ഓഗസ്റ്റ്, 02.34 PM
പ്രീതി യോഗം - 31 ജൂലൈ, 11.05 PM - 01 ഓഗസ്റ്റ്, 06.53 PM
ലക്ഷ്മീ നാരായണ യോഗം - ജ്യോതിഷത്തില്‍ ബുധനെ നാരായണന്റെയും ശുക്രനെ ലക്ഷ്മിയുടെയും പ്രതീകമായി കണക്കാക്കുന്നു. ഐശ്വര്യം നല്കുന്ന ഒരു ശുഭയോഗമാണിത്.

പൗര്‍ണ്ണമിയുടെ പ്രാധാന്യം
സനാതന ധര്‍മ്മത്തില്‍ പൂര്‍ണിമ ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ചന്ദ്രന് അതിന്റെ പൂര്‍ണ്ണ വലിപ്പത്തിലാണ്. ഈ ദിവസം ജലത്തിലും അന്തരീക്ഷത്തിലും ഒരു പ്രത്യേക ഊര്‍ജ്ജമുണ്ട്. ഈ ദിവസത്തിന്റെ അധിപന് ചന്ദ്രനാണ്. ഇതോടൊപ്പം കുളിക്കുന്നതിനും ദാനം ചെയ്യുന്നതിനും ഈ ദിവസം പ്രത്യേക പ്രാധാന്യമുണ്ട്.
ഈ ദിവസം ചില പ്രത്യേക നടപടികള്‍ സ്വീകരിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് പല തരത്തിലുള്ള കഷ്ടപ്പാടുകളില്‍ നിന്ന് മോചനം ലഭിക്കും. ഈ ദിവസത്തെ പ്രതിവിധികള്‍ ഒരു വ്യക്തിയെ മാനസിക രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ശക്തിപ്പെടുത്താനും സഹായിക്കുന്നു.
ചന്ദ്രനെ ആരാധിക്കുക
മഹാവിഷ്ണുവിനൊപ്പം ലക്ഷ്മി ദേവിയെയും ചന്ദ്രനെയും ഓഗസ്റ്റ് ഒന്നിന്, അതായത് കര്‍ക്കിടകത്തിലെ പൗര്‍ണ്ണമി നാളില്‍ ആരാധിക്കുക. ഒരു വ്യക്തിക്ക് ഇതില്‍ നിന്ന് പ്രത്യേക ഫലങ്ങള്‍ ലഭിക്കുന്നു. കൂടാതെ ജീവിതത്തില്‍ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നീങ്ങുന്നതായിരിക്കും.
ഈ സാധനങ്ങള്‍ ദാനം ചെയ്യുക
പൗര്‍ണ്ണമി നാളില്‍ ദാനം ചെയ്യുന്നതിനു പ്രത്യേക പ്രാധാന്യമുണ്ട്. ഇതിലൂടെ ഒരു വ്യക്തിക്ക് പുണ്യഫലങ്ങള്‍ ലഭിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അധിക മാസത്തിലെ പൗര്‍ണ്ണമിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. ഈ ദിവസം ഭക്ഷണം, പണം, വസ്ത്രം, അരി തുടങ്ങിയ സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യകരമായ ഫലങ്ങള്‍ നല്‍കുന്നതായിരിക്കും.

ലക്ഷ്മി ദേവിക്ക് ഇത് സമര്‍പ്പിക്കുക
ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താന്‍ പൗര്‍ണ്ണമി നാളില്‍ അഷ്ടലക്ഷ്മി സ്തോത്രം ചൊല്ലണം. നേരെമറിച്ച്, നിങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കില്‍, അധിക മാസത്തിലെ പൗര്‍ണ്ണമി ദിനത്തില്‍ നിങ്ങള്‍ ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിക്കണം. ഈ പ്രതിവിധി ഉപയോഗിച്ച്, നിങ്ങള്‍ക്ക് പണ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാവുന്നതാണ്.
സത്യനാരായണ കഥ
അധിക മാസത്തിലെ പൗര്‍ണ്ണമി നാളില്‍ സത്യനാരായണന്റെ കഥ പാരായണം ചെയ്യുന്നത് പ്രത്യേകിച്ചും ഫലദായകമായി കണക്കാക്കപ്പെടുന്നു. ഇതോടെ, നിങ്ങളുടെ വീട്ടില്‍ എപ്പോഴും ഐശ്വര്യമുണ്ടാകുന്നു. സമ്പത്തിന്റെ പാത തുറക്കുന്നു. ഈ ദിവസം കുടുംബാംഗങ്ങള്‍ക്കൊപ്പം സത്യനാരായണ കഥ പാരായണം ചെയ്യുകയോ കേള്‍ക്കുകയോ ചെയ്യുക.
പുണ്യനദിയില്‍ കുളിക്കുക
അധികമാസത്തിലെ പൗര്‍ണ്ണമി നാളില്‍ നിങ്ങള്‍ ഒരു പുണ്യനദിയില്‍ കുളിക്കുകയും സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുകയും സൂര്യന്റെ മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴും സന്തോഷമുണ്ടാകും. നിങ്ങള്‍ക്ക് നദിയില്‍ കുളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, വീട്ടില്‍ കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് തുള്ളി ഗംഗാജലം കലര്‍ത്തി കുളിക്കുക.
തുളസി പൂജ
ആധികമാസത്തിലെ പൗര്‍ണ്ണമി നാളില്‍ തുളസിയെ പൂജിച്ച് വിളക്ക് കൊളുത്തുക. ഈ ദിവസം തുളസി പൂജയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ സമയത്ത് തുളസിയെ ആരാധിക്കുന്നത് ഐശ്വര്യ ഫലങ്ങള്‍ നല്‍കുമെന്നും ജീവിത പ്രശ്നങ്ങള്‍ അകറ്റുമെന്നും വിശ്വസിക്കപ്പെടുന്നു. തുളസിയെ വിഷ്ണുപ്രിയ എന്ന് വിളിക്കുന്നു. പൗര്‍ണമി നാളില്‍ നിങ്ങള്‍ തുളസിയില്‍ വിളക്ക് കൊളുത്തിയാല്‍ വിഷ്ണു ഭഗവാന്റെ പ്രത്യേക അനുഗ്രഹം ലഭിക്കും.



Click it and Unblock the Notifications

