Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ജീവിത വിജയം നേടും നക്ഷത്രങ്ങളാണ് ഇവ....
ജീവിത വിജയം നേടും നക്ഷത്രങ്ങളാണ് ഇവ....
ജ്യോതിഷം ശാസ്ത്രമാണ്. പഠിച്ചു തെളിഞ്ഞ സയന്‍സ്. ജ്യോതിഷത്തിനു തന്നെ പല ശാഖകളുമുണ്ട്. ഇതില്‍ ഒന്നാണ് വേദിക് ആസ്ട്രോളജി. നക്ഷത്ര ഫലം ശരിയ്ക്കും ഈ വിഭാഗത്തില്‍ വരുന്നതാണ്.
ജനന സമയവും ദിവസവും അടിസ്ഥാനപ്പെടുത്തിയാണ് നക്ഷത്ര ഫലം കണക്കാക്കുന്നത്. നക്ഷത്ര ഫല പ്രകാരം ഒരാളുടെ ജീവിതത്തിന്റെ ഗതി, ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഒരു പരിധി വരെ നിര്ണയിക്കാമെന്നതാണ് പറയുന്നത്.
27 നക്ഷത്രങ്ങളുണ്ട്. ഇവയ്ക്കു പൊതു സ്വഭാവവുമുണ്ട്. ജനിച്ച സമയവും ഗ്രഹ നിലയും അനുസരിച്ച് ഇതില്‍ വ്യത്യാസം വരുമെങ്കിലും.
നക്ഷത്രങ്ങളില്‍ ഭാഗ്യം കൂടെ നില്ക്കുന്ന നക്ഷത്രങ്ങളുണ്ട്, ദുര്ഭാഗ്യം കൂടെ നില്ക്കുന്ന നക്ഷത്രങ്ങളുമുണ്ട്. നമ്മുടെ ജീവിതത്തെ നക്ഷത്രഫലം പല തരത്തിലും സ്വാധീനിയ്ക്കുന്നുവെന്നാണ് വേദിക് ആസ്ട്രോളജി പറയുന്നത്.
നക്ഷത്ര ഫല പ്രകാരം ചില പ്രത്യേക നക്ഷത്രങ്ങള്‍ ജീവിതത്തില്‍ ഏറെ വിജയിക്കുന്നവരാണ്, ഒപ്പം ബുദ്ധിയുള്ളവരും. ഇത്തരം ചില നക്ഷത്രങ്ങളെക്കുറിച്ചറിയൂ,

കാര്‍ത്തിക
കൃതിക അഥവാ കാര്‍ത്തികയാണ് ഇത്തരത്തിലെ ഒരു നക്ഷത്രം. അഗ്നിക്കാണ് ഈ നക്ഷത്ത്രിന്റെ ദേവതാ സ്ഥാനത്തുള്ളത്. അഗ്നി ശുദ്ധീകരിയ്ക്കുന്ന ഒന്നു കൂടിയാണ്. ഇതുപോലെ ഈ നക്ഷത്രക്കാര്‍ക്ക് ബുദ്ധിയും വേഗതയും ജീവിത വിജയവും ഉണ്ടാകും. അഗ്നിയാണ് ഇതിനു സഹായകമായി നില്ക്കുന്നതും.

തിരുവോണം
ജീവിത വിജയം നേടുന്ന മറ്റൊരു നക്ഷത്രമാണ് തിരുവോണം അഥവാ ശ്രാവണം നക്ഷത്രം. വിഷ്ണുവാണ് അധിദേവത. ബുദ്ധിയും വിശാല മനസും ഈ നക്ഷത്രക്കാരുടെ ഫലമാണ്. ഇതെല്ലാം ഇവര്‍ക്കു വിജയവും നല്‍കും.

പുണര്‍തം
ജീവിതത്തില്‍ വിജയിയാകുന്ന മറ്റൊരു നക്ഷത്രമാണ് പുണര്‍തം അഥവാ പുനര്‍വസു. അദിതിയാണ് ദേവതാ ഭാവത്തില്‍ നില്‍ക്കുന്നത്. നാശമില്ലാത്ത, സകല നന്മകളുടേയും വിളനിലമായ അമ്മയാണെന്നാണ് അദിതി സങ്കല്പം. ഇതെല്ലാം ഈ നക്ഷത്രക്കാര്‍ക്കും ലഭിയ്ക്കും. ജീവിതത്തില്‍ വിജയിക്കുന്ന ഇക്കൂട്ടര്‍ മറ്റുള്ളവരോട് അനുകമ്പ വച്ചു പുലര്‍ത്തുന്ന സ്വഭാവക്കാരുമാകും.

മകം
ജീവിത വിജയം നേടുന്ന ഒരു നക്ഷത്രമാണ് മകം നക്ഷത്രം. ധാരാളം എനര്‍ജിയുളള നക്ഷത്രക്കാരാകും. ജോലികള്‍ ചെയ്യുന്ന കൂട്ടര്. ഇവരുടെ ജീവിതവും പൊതുവേ നന്നായിരിയ്ക്കും.

പൂയം
പുഷ്പ അഥവാ പൂയം നക്ഷത്രമാണ് ഈ ഗ്രൂപ്പില്‍ വരുന്ന മറ്റൊരു നക്ഷത്രം. ബൃഹസ്പതിയാണ് ദേവത. ബുദ്ധിയും അറിയും നിറഞ്ഞ നക്ഷത്രക്കാരാണ് ഇവര്‍. നെഗറ്റീവ് ചിന്തകളും പെരുമാറ്റവും മാറാന്‍ കഠിനാധ്വാനം ചെയ്യുന്നവര്‍. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും പെര്‍ഫെക്ടാകാന്‍ ശ്രമിയ്ക്കുന്നവരും.

അശ്വതി
ഉത്തര ആഷാഢ നക്ഷത്രം അഥവാ അശ്വതി നക്ഷത്രമാണ് വിജയിക്കുന്ന വിഭാഗത്തില്‍ പെട്ട മറ്റൊരു നക്ഷത്രം. അശ്വിനി ദേവകളാണ് ഈ നക്ഷത്രാധിപര്. സൗന്ദര്യമുള്ള നക്ഷത്രക്കാര്‍. സത്സ്വഭാവികളും ധാര്മികരുമായി ഇവരും ജീവിതത്തില്‍ ഉയര്‍ച്ച നേടുന്നവരാണ്.

ചോതി
സ്വാതി നക്ഷത്രം അഥവാ ചോതിയാണ് ജീവിത വിജയം നേടുന്ന മറ്റൊരു നക്ഷത്ര ഗണത്തില്‍ വരുന്നത്. വായുവാണ് അധിദേവതാ സ്ഥാനത്തു വരുന്നത്. കരുത്തും ശക്തിയുമുള്ള ഈ നാളുകാര്‍ പൊതുവേ ജീവിതത്തില്‍ വിജയിക്കുന്ന വിഭാഗത്തില്‍ പെടുന്നവരുമാണ്.

വിശാഖം
ജീവിത വിജയം നേടുന്ന, ജീവിതത്തില്‍ വിജയിക്കുന്ന ഭാഗ്യ നക്ഷത്രങ്ങളില്‍ ഒന്നാണ് വിശാഖം. ഇന്ദ്രന്, അഗ്നി എന്നിവരാണ് നക്ഷത്ര അധിപന്മാര്. രാഷ്ട്രീയപരമായും സ്പിരിച്വല്‍ രീതിയിലുമെല്ലാം വിജയിക്കുന്ന ഇവര്‍ ടീം വര്‍ക്കില്‍ മിടുക്കരാകും. ആളുകളുമായി ബന്ധം സ്ഥാപിയ്ക്കും.



Click it and Unblock the Notifications
