Latest Updates
-
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം -
മെയ് 25 മുതൽ രോഹിണി കാർത്തി: കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ! -
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: മകം നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം, ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം? -
2026 മെയ് 23-ലെ രവി യോഗം: ഈ 3 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, നിക്ഷേപത്തിന് സ്വർണ്ണ സമയം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ മാറ്റങ്ങൾ; ഭാഗ്യം കൂടെയുണ്ടാകുമോ? -
ശനിയാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് വൻ ധനയോഗം!
9/9 പോര്‍ട്ടല്‍: ലോകം കാത്തിരുന്ന ദിനം, പ്രപഞ്ചം പോലും കൂടെ നില്ക്കും ആഗ്രഹങ്ങള്‍ ലക്ഷ്യം കാണുന്നതിന്
സംഖ്യാശാസ്ത്രപ്രകാരം ഏറെ പ്രധാനപ്പെട്ട സംഖ്യയാണ് 9 എന്ന് പറയുന്നത്. എന്നാല്‍ ഈ 9ന് സെപ്റ്റംബര്‍ 2025-ല്‍ ഒരു പ്രത്യേകതയുണ്ട്. ഇന്ന് 9:9:9 അതായത് 2025 കണക്ക് കൂട്ടുമ്പോള്‍ 9ലേക്ക് മാറുന്നു, 9ാം മാസം അതായത് സെപ്റ്റംബര്‍, തീയ്യതിയും 9. അതിന് പിന്നില്‍ പ്രപഞ്ചം തന്നെ നല്കുന്ന ചില സൂചനകള്‍ കൂടിയുണ്ട് എന്നതാണ് സത്യം. ഇത് പുതിയ ചില സ്പന്ദനങ്ങളെ മനുഷ്യ ജീവിതത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അത് വഴി പുതിയ ഒരു ഊര്ജ്ജകവാടത്തിന് തുടക്കമാവുന്നു. ഇത് മനുഷ്യ ജീവിതത്തില്‍ പൂര്‍ത്തീകരണം, ജ്ഞാനം പുതിയ മാറ്റങ്ങള്‍ എന്നിവയിലേക്കുള്ള പുതിയ വാതിലുകള്‍ തുറക്കുകയാണ് ചെയ്യുന്നത്.
ചന്ദ്രഗ്രഹണത്തിന് ശേഷമാണ് ഈ പ്രത്യേക ദിനം വരുന്നത് എന്നതും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. പഴയതിനെ ഉപേക്ഷിച്ച് പുതിയതിലേക്കുള്ള ഒരു ചുവട് വെപ്പാണ് ഈ ദിനം എന്നതും ഏറെ ശ്രദ്ധേയമാണ്. അത് മാത്രമല്ല പുതിയ തുടക്കങ്ങള്‍ക്കുള്ള ഏറ്റവും ശക്തമായ ഒരു കവാടം കൂടിയാണ് ഇത്. പഴയതിലെ തിന്മയെ ഉപേക്ഷിച്ച് ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ പുതിയ തുടക്കം ആരംഭിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഒരു ദിവസമാണ് ഇന്നത്തേത്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

എന്തുകൊണ്ട് 9:9:9 പോര്‍ട്ടല്‍?
തീയതി: 9
മാസം: സെപ്റ്റംബര്‍ (9)
വര്‍ഷം: 2025 (2+0+2+5 = 9) എന്നിങ്ങനെയാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. അത് മാത്രമല്ല ചൊവ്വയുടെ സംഖ്യയായത് കൊണ്ട് തന്നെ ചൊവ്വയുടെ വര്‍ഷം എന്നാണ് ഈ ദിനത്തെ കണക്കാക്കുന്നതും. ഒന്‍പത് എന്ന സംഖ്യ ന്യൂമറോളജി പ്രകാരം ജ്ഞാനം, ശക്തി, ധൈര്യം, നിര്‍ഭയത്വം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ഇതാകട്ടെ നിങ്ങളില്‍ നിറഞ്ഞിരിക്കുന്ന ഊര്‍ജ്ജത്തെ അതിന്റെ മൂന്നിരട്ടി പ്രഭയില്‍ ജ്വലിപ്പിക്കുന്നു.
9/9 പോര്‍ട്ടല്‍ ഊര്‍ജ്ജത്തിന്റെ പ്രാധാന്യം:
ഈ ദിനം നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജത്തിന് തുടക്കമിടുന്നു. ശക്തമായ ഊര്‍ജ്ജത്തിന്റെ കവാടമാണ് ഇതെന്നതില്‍ സംശയം വേണ്ട. രോഗത്തിന് പരിഹാരം, ജീവിതത്തില്‍ ഉയര്‍ച്ച, പുതിയ പോസിറ്റീവ് തുടക്കങ്ങള്‍ എന്നിവയെയാണ് ഇത് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല പുതിയ ഒരു മാറ്റത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങളില്‍ നിന്ന് പഴയവയെ ഉപേക്ഷിക്കുന്നതിനും ഈ ദിനം സൂചന നല്കുന്നു. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഇപ്രകാരമാണ്.
വൈകാരികമായ ഊര്‍ജ്ജം
നിങ്ങളില്‍ വൈകാരികമായ ഊര്‍ജ്ജത്തിന് കാരണമാകുന്ന ഒരു ദിവസമാണ് ഇന്ന്. അത് മാത്രമല്ല ഈ ദിനത്തില്‍ നിങ്ങളുടെ ആത്മാവിനേയും മനസ്സിനേയും ശുദ്ധീകരിക്കുന്നതിനും സാധിക്കുന്നു. അത് കൂടാതെ ആത്മീയമായ ഊര്‍ജ്ജവും നിങ്ങളെ കാത്തിരിക്കുന്നു. മനസ്സിനെ ശുദ്ധീകരിക്കുക എന്നതാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിനും സാധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആത്മീയമായ കാര്യങ്ങളിലും നിങ്ങള്‍ക്ക് താല്‍പ്പര്യവും ഊര്‍ജ്ജവും ലഭിക്കുന്ന സമയമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ഏറ്റവും മികച്ച സമയമാണ് എന്നതാണ് ഇന്നത്തെ ദിവസം.

എപ്രകാരം ആഗ്രഹപൂര്‍ത്തീകരണം?
എപ്രകാരം നിങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണം എന്ന് നമുക്ക് നോക്കാം. ആദ്യം നിങ്ങളുടെ ലക്ഷ്യങ്ങള്‍ എല്ലാം ഒരു പേപ്പറില്‍ എഴുതി അതിനെക്കുറിച്ച് മാത്രം ചിന്തിക്കാവുന്നതാണ്. കൂടാതെ നിങ്ങള്‍ക്ക് ലഭിച്ച സൗഭാഗ്യങ്ങളെക്കുറിച്ച് ആലോചിക്കുകയും അതിനായി ദൈവത്തോടെ നന്ദി പറയുകയും ചെയ്യുക. നിങ്ങള്‍ ചെയ്ത തെറ്റുകള്‍ക്ക് പരിഹാരം കാണുകയും അതിന് മാപ്പപേക്ഷിക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളോട് ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമിക്കുന്നതിനും നിങ്ങള്‍ ശ്രമിക്കണം. എന്താണ് നേടാന്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് പദ്ധതി രൂപീകരിക്കേണ്ടതാണ്.
അനുഷ്ഠാനങ്ങള്‍ ഇപ്രകാരം
നിങ്ങള്‍ നേട്ടങ്ങളിലേക്കും ആഗ്രഹസഫലീകരണത്തിനും വേണ്ടി ശ്രമിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതും അനുഷ്ഠിക്കേണ്ടതും ഉണ്ട്. ഉപ്പ് വെള്ളത്തില്‍ കുളിച്ച് എല്ലാ നെഗറ്റീവ് എനര്‍ജിയേയും ഇല്ലാതാക്കുക, പിന്നീട് ദീപം കൊളുത്തി, മന്ത്രങ്ങള്‍ ജപിക്കാന്‍ ശ്രദ്ധിക്കുക. പിന്നീട് വീട്ടില്‍ ശാന്തമായ ഒരു ഇടം കണ്ടെത്തി നിങ്ങളുടെ പ്രാര്‍ത്ഥന ആരംഭിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആത്മാവിനേയും ഊര്‍ജ്ജത്തേയും ശുദ്ധീകരിക്കുന്നതിന് സഹായിക്കും.
നേട്ടങ്ങളില്‍ ഇവര്‍
മേടം, തുലാം, ധനു, മകരം തുടങ്ങിയ രാശിക്കാരില്‍ ഈ ദിനം കൂടുതല്‍ നേട്ടങ്ങള്‍ നല്കുന്നു. അവരുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള പ്രപഞ്ചത്തിന്റെ ശക്തിയില്‍ കൂടുതല്‍ ഊര്‍ജ്ജം തേടി എത്തുന്നു. അത് കൂടാതെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ലക്ഷ്യങ്ങളും നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. അതിനായി ജീവിതത്തില്‍ നേട്ടങ്ങള്‍ നല്കുന്ന ഒരു ദിവസമാണ് എന്തുകൊണ്ടും 9:9:9 കവാടം തുറക്കുന്ന ഈ ദിനം.



Click it and Unblock the Notifications