Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
ഭഗവാനേ, കൃഷ്ണാ, ചതിച്ചോ??
ഭൂമിയില്‍ നിന്ന് തിന്മയെ ഇല്ലാതാക്കുകയും സമാധാനവും ധര്‍മ്മവും വീണ്ടെടുക്കുകയും ചെയ്യുക എന്നതായിരുന്നു ശ്രീകൃഷ്ണന്റെ അവതാരോദ്ദേശം. സത്യത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നവര്‍ വിജയം നേടും എന്ന സന്ദേശം പ്രചരിപ്പിക്കാനായാണ് അദ്ദേഹം ഭൂമിയില്‍ അവതരിച്ചത്. ഭൂമിയില്‍ നന്മ സംരക്ഷിക്കാനായി ലഭിക്കുന്ന ഒരവസരവും കൃഷ്ണന് ഉപേക്ഷിച്ചിരുന്നില്ല.
ഇക്കാരണത്താലാണ് മഹാഭാരതം വായിക്കുമ്പോള്‍ പല ഭാഗങ്ങളിലും തിന്മയെ ജയിക്കാനായി കൃഷ്ണന് ചില ചതികളും വിദ്യകളും പ്രയോഗിക്കുന്നതായി കാണുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകാരം ധര്മ്മത്തിന് വേണ്ടി ഒരു പാപം ചെയ്യുന്നത് കുറ്റമല്ല.
ദുഷ്ടരായ ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കാനായി കൃഷ്ണന് ചതിയും, സത്യസന്ധഝതയില്ലായ്മയും കാണിച്ച ചില അവസരങ്ങളെക്കുറിച്ച് വായിക്കുക. ഗ്രഹണസമയത്തു ഭക്ഷണം കഴിയ്ക്കുമ്പോള്‍......

ഭീഷ്മരുടെ വധം
ഭീഷ്മര്‍ തുല്യം നില്ക്കാന് ആളില്ലാത്ത വില്ലാളിവീരനായിരുന്നു. അര്ജ്ജുനന് അദ്ദേഹത്തെ പരാജയപ്പെടുത്താനുള്ള അറിവോ കരുത്തോ ഇല്ലായിരുന്നു. ഒരു തന്ത്രത്തിലൂടെയാണ് ഭീഷ്മരെ വീഴ്ത്തുന്നത്. ഭീഷ്മര്‍ സ്ത്രീകളെ ആക്രമിക്കില്ല എന്ന് കൃഷ്ണന് അറിയാമായിരുന്നു. അതിനാല്‍ സ്ത്രീയായി ജനിച്ച ശിഖണ്ഡിയെ ഒരു പടച്ചട്ടയായി കൃഷ്ണന് ഉപയോഗിച്ചു.

ദ്രോണാചാര്യരുടെ വധം
കയ്യില്‍ അമ്പും വില്ലുമുള്ളപ്പോള് ദ്രോണാചാര്യരെ വധിക്കുക അസാധ്യമായിരുന്നു. അതിനാല്‍ കൃഷ്ണന് ഒരു തന്ത്രം പ്രയോഗിച്ചു. ഭീമന് അശ്വത്ഥാമാവ് എന്ന ആനയെ കൊല്ലുകയും യുധിഷ്ഠിരന് അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്ന് വിളിച്ച് പറയുകയും ചെയ്തു. ഇത് ദ്രോണാചാര്യരുടെ മനസില്‍ തന്റെ മകന് അശ്വത്ഥാമാവാണ് കൊല്ലപ്പെട്ടത് എന്ന തോന്നല്‍ ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു. ഇത് കേട്ടതോടെ ദ്രോണാചാര്യന് ആയുധം താഴെ വെയ്ക്കുകയും ഉടന്‍ തന്നെ കൊല്ലപ്പെടുകയും ചെയ്തു.

ജയദ്രതന്റെ വധം
അസ്തമയത്തിന് മുമ്പ് ജയദ്രതനെ വധിക്കുമെന്നും പരാജയപ്പെട്ടാല്‍ സ്വയം തീയില്‍ ചാടി മരിക്കുമെന്നും അര്ജ്ജുനന് ഒരു ശപഥം എടുത്തു. കൗരവന്മാര് ജയദ്രതന് ചുറ്റും വന്‍ സന്നാഹം തീര്‍ത്ത് സായാഹ്നത്തിന് മുമ്പായുള്ള വധം അസാധ്യക്കുന്നതിന് ശ്രമിച്ചു. കൃഷ്ണന് യോഗമായയോട്(മായയുടെ ദേവത) അസ്തമയത്തിന്റെ പ്രതീതി ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അസ്തമയമായെന്ന് കരുതി ജയദ്രതന് അര്ജ്ജുനന് അഗ്നിക്കിരയാകുന്നത് കാണാനായി ഒളിവില്‍ നിന്ന് പുറത്ത് വരുകയും അര്ജ്ജുനന് അദ്ദേഹത്തെ വധിക്കുകയും ചെയ്തു.

ഘടോത്കചനെ ഉപയോഗിച്ച് അര്‍ജ്ജുനനെ രക്ഷിച്ചു
അര്‍ജ്ജുനന്റെ എതിരാളിയായ കര്ണ്ണന് ശക്തമായ ഒരു ആയുധമുണ്ടെന്നും(വാസവ ശക്തി)അത് അര്‍ജ്ജുനനെ എളുപ്പം വധിക്കാന്‍ സഹായിക്കുമെന്നും കൃഷ്ണന് അറിയാമായിരുന്നു. അര്‍ജ്ജുനനെ രക്ഷിക്കാനായി കൃഷ്ണന് ഘടോത്കചനോട് ദുര്യോദനനെ ആക്രമിക്കാനായി ആവശ്യപ്പെട്ടു. ഘടോത്കചന്റെ ശക്തമായ പോരാട്ടത്തില്‍ കര്ണ്ണന് തീവ്രശക്തിയുള്ള ആയുധം ഉപയോഗിക്കാന്‍ നിര്‍ബന്ധിതനായി. അങ്ങനെ അര്‍ജ്ജുനന്റെ ജീവന് രക്ഷപെടുകയും ചെയ്തു.

കര്‍ണ്ണന്റെ വധം
കയ്യില്‍ ആയുധമുണ്ടാവുകയും, രഥത്തില്‍ നില്‍ക്കുകയും ചെയ്യുന്നിടത്തോളം കാലം കര്‍ണ്ണനെ പരാാജയപ്പെടുത്താന് സാധിക്കുമായിരുന്നില്ല. അര്ജ്ജുനന് ഒരു അമ്പെയ്ത് കര്‍ണ്ണന്റെ രഥത്തെ മണ്ണിലേക്ക് താഴ്ത്തി. കര്ണ്ണന് യുദ്ധം ചെയ്യാനാവാതെ രഥം ഉയര്‍ത്താനായി പുറത്തിറങ്ങി. കര്ണ്ണന് ആയുധം താഴെ വെച്ച ഉടന്‍ അര്‍ജ്ജുനനോട് കര്‍ണ്ണനെ വധിക്കാന്‍ ശ്രീകൃഷ്ണന് ആവശ്യപ്പെട്ടു. ശക്തമായ ഒരു അമ്പ് കര്‍ണ്ണന്റെ കഴുത്തിലേക്ക് എയ്ത് അര്ജ്ജുനന് ശിരച്ഛേദം നടത്തി.



Click it and Unblock the Notifications
