Latest Updates
-
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ
ദീപാവലിയില്‍ 5 രാജയോഗങ്ങള്‍ ഒന്നിച്ച്; 700 വര്‍ഷത്തെ അത്ഭുതം; ഭാഗ്യം തിളങ്ങുന്ന 4 രാശി
ജ്യോതിഷമനുസരിച്ച്, ഉത്സവങ്ങളിലും പുണ്യ വേളകളിലും ചില ഐശ്വര്യകരമായ രാജയോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഈ ദീപാവലിയിലും അതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. ഇത്തവണ ദീപാവലിയില്‍ 5 രാജയോഗങ്ങള്‍ ഒരുമിച്ച് ചേരുന്നു. 700 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു ഗ്രഹവിന്യാസം വരുന്നത്. ഗജകേസരി, ഹര്‍ഷ, ഉഭയാചാരി, കഹല്‍, ദുര്ധാര തുടങ്ങിയ രാജയോഗങ്ങള്‍ ഈ ദീപാവലിയില്‍ പ്രകാശിക്കും. ജ്യോതിഷത്തില്‍, ഈ രാജയോഗങ്ങള്‍ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
അത്തരമൊരു സാഹചര്യത്തില്‍, ഈ രാജയോഗങ്ങളുടെ ഫലം എല്ലാ രാശികളിലുമുള്ള ആളുകളിലും ദൃശ്യമാകും. എന്നാല്‍ ഈ രാജയോഗങ്ങളില്‍ കൂടുതല്‍ തിളങ്ങാന്‍ പോകുന്ന 4 രാശിക്കാരുണ്ട്. ദീപാവലി ഇവര്‍ക്ക് ധാരാളം നേട്ടങ്ങള്‍ സമ്മാനിക്കും. ഈ ആളുകള്‍ക്ക് പെട്ടെന്നുള്ള ധനലാഭം കൈവരും. കൂടാതെ, അവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ കഴിയും. ഈ ഭാഗ്യ രാശികള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മകരം
ദീപാവലി ദിനത്തില്‍ രൂപീകരിക്കുന്ന ഈ രാജയോഗങ്ങള്‍ നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ പലതും സഫലമായേക്കാം. എല്ലാ ജോലികളിലും നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. അതിനാല്‍ത്തന്നെ നിങ്ങളുടെ മനസ്സ് ഈ സമയം സന്തോഷിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിസ്ഥലത്ത് എല്ലാവരില്‍ നിന്നും പിന്തുണ ലഭിക്കും.
ധനസമ്പാദനത്തിനായി പല വഴികള്‍ തുറന്നുവരും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ നിങ്ങള്‍ വളരെക്കാലമായി ചിന്തിച്ചിരുന്നെങ്കില്‍, ഈ സമയം അനുകൂലമാണ്. ബിസിനസ്സില്‍ ഉയര്‍ച്ചകള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. കൂടാതെ, ഈ കാലയളവില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം കയ്യില്വന്നേക്കാം.
മേടം
അഞ്ച് രാജയോഗങ്ങളുടെ രൂപീകരണം മേടം രാശിക്കാര്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായേക്കാം. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കാനും കഴിയും. തൊഴില്‍ സംബന്ധമായ നല്ല വാര്‍ത്തകള്‍ ലഭിക്കും. വിവാഹ ബന്ധങ്ങള്‍ക്കും പ്രണയ ബന്ധങ്ങള്‍ക്കും ഈ സമയം നല്ലതായിരിക്കും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് പഴയ നിക്ഷേപങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കും. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സമയം നല്ലതാണ്. ഈ സമയത്ത് നിങ്ങള്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ നിന്ന് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ചില വായ്പകളും തിരിച്ചടയ്ക്കാനാകും.
മിഥുനം
ദീപാവലി ദിനത്തില്‍ രൂപം കൊണ്ടിരിക്കുന്ന രാജയോഗങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് വസ്തു ഇടപാടുകളില്‍ നിന്ന് പ്രയോജനം ലഭിക്കും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് വാഹനങ്ങളും വസ്തുവകകളും വാങ്ങാനുമാകും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബിസിനസ്സില്‍ നല്ല പുരോഗതി കാണുകയും നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കുകയും ചെയ്യും. പദ്ധതികളിലെല്ലാം വിജയം നേടാനും നിങ്ങള്‍ക്ക് സാധിക്കും.
കന്നി
ഈ രാജയോഗങ്ങളുടെ രൂപീകരണം നിങ്ങള്‍ക്ക് സാമ്പത്തികമായി ശുഭകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും ലാഭം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പഴയ നിക്ഷേപങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് കോടതി കേസുകളില്‍ വിജയം ലഭിക്കും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കില്‍, അത് ഈ സമയത്ത് തിരിച്ചുനേടാനാകും. ജോലി ചെയ്യുന്നവര്‍ക്ക് ജോലിസ്ഥലത്ത് പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. കരിയറില്‍ നല്ല നേട്ടങ്ങള്‍ തേടിവരും.
ദീപാവലി 2023
ഈ വര്‍ഷം നവംബര്‍ 12 ഞായറാഴ്ചയാണ് ദീപാവലി വരുന്നത്. മാര്‍ക്കണ്ഡേയ പുരാണം അനുസരിച്ച്, ഭൂമിയില്‍ അന്ധകാരം മാത്രമുണ്ടായിരുന്ന കാലത്ത് താമരയില്‍ ഇരിക്കുന്ന ഒരു ദേവി ശോഭയുള്ള പ്രകാശത്തോടെ പ്രത്യക്ഷപ്പെട്ടു. അത് ലക്ഷ്മി ദേവി ആയിരുന്നു. ദേവിയുടെ പ്രകാശത്താല്‍ ലോകം സൃഷ്ടിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഈ ദിവസം ലക്ഷ്മി പൂജ നടത്തുന്ന ഒരു പാരമ്പര്യമുണ്ട്. ദീപാവലി ദിവസം രാത്രിയില്‍ ലക്ഷ്മിദേവിയെ പൂജിച്ചാല്‍ പണത്തിനും ഐശ്വര്യത്തിനും ഒരു കുറവും ഉണ്ടാകില്ല.
ദീപാവലി വിളക്കുകള്‍ ജീവിതത്തില്‍ പോസിറ്റിവിറ്റി കൊണ്ടുവരുന്നു. ഇരുട്ടിന്റെ രൂപത്തിലുള്ള പ്രശ്നങ്ങളെ പ്രകാശത്താല്‍ നശിപ്പിക്കുന്നു. അതേസമയം, അയോധ്യയിലേക്കുള്ള ശ്രീരാമന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്യുന്നതിനായി കാര്‍ത്തിക മാസത്തിലെ അമാവാസി ദിനത്തില്‍ ദീപാവലി ആഘോഷിക്കുന്ന ഒരു ആചാരമുണ്ട്. ഈ തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
