Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
രാവണനെക്കുറിച്ച് അറിയാത്ത ചിലത്
നമ്മുടെ പുരാണേതിഹാസങ്ങളനുസരിച്ച് രാവണനെ ചിത്രീകരിച്ചിരിക്കുന്നത് ശരിക്കുമൊരു ക്രൂര കഥാപാത്രമായാണ്. സീതാദേവിയെ അപഹരിച്ചതും തുടങ്ങി പലവിധ ആരോപണങ്ങളാണ് രാവണനുമേലുള്ളത്.
ഭഗവാനേ, കൃഷ്ണാ, ചതിച്ചോ??
ഒരിക്കലും മാപ്പു കൊടുക്കാന്‍ കഴിയാത്ത രീതിയിലുള്ള കൃത്യങ്ങളാണ് രാവണന് ചെയ്തു കൂട്ടിയിട്ടുള്ളത്. തിന്മയുടെ മേല്‍ നന്മ നേടിയ വിജയമായാണ് നാം ദസറ ആഘോഷിക്കുന്നത്. രാജ്യമെങ്ങും ദസറ ആഘോഷിക്കുന്ന ഈ ദിവസം നാം രാവണനില്‍ നിന്ന് കണ്ടു പഠിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വിശ്വാസത്തിന്റെ ശക്തി
ലോകത്ത് ഒരു പക്ഷേ ഏറ്റവും ദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിയായിരിക്കും രാവണന്. തന്റെ വിശ്വാസത്തിന്റെ ശക്തി കൊണ്ട് രാവണന് തന്റെ പത്ത് തലകള്‍ വരെ അറുത്ത് ഭഗവാന് ശിവന് സമര്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പുരാണം.

അറിവാണ് രാവണന്റെ ശക്തി
അറിവാണ് തന്റെ രാവണന്റെ ഏറ്റവും വലിയ ശക്തി. എല്ലാ വിഷയത്തെക്കുറിച്ചും സംസാരിക്കാനുള്ള വിവരം രാവമനുണ്ടായിരുന്നു. കലയാകട്ടെ സാഹിത്യമാകട്ടെ എല്ലാ വിഷയങ്ങളിലും രാവണന് പ്രഗത്ഭനമായിരുന്നു.

മഹാരാവണന് മഹാ ബ്രാഹ്മണന്
മഹാ രാവണന് അറിയപ്പെട്ടിരുന്നത് മഹാബ്രാഹ്മണന്‍ എന്നായിരുന്നു. കമ്പ രാമായണത്തില്‍ രാവണനെക്കുറിച്ചും ശക്തിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

പ്രജാക്ഷേമ തല്‍പ്പരനായ രാജാവ്
അറിവിലും വിശ്വാസത്തിലുമെല്ലാം രാവണന് മുന്‍പിലാണെങ്കിലും പ്രജാക്ഷേമ തല്‍പ്പരനായ നല്ലൊരു രാജാവായാണ് രാവണന് ലോകമെങ്ങും അറിയപ്പെടുന്നത്. ഹിന്ദു പുരാണം അനുസരിച്ച് ലങ്ക വിശ്വകര്‍മ്മാവ് രൂപീകരിക്കുമ്പോള്‍ രാവണന് എല്ലാ നിലയിലും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഉണ്ടായിരുന്നു.

മനുഷ്യസഹജമായ ദൗര്ബല്യങ്ങളില്ല
രാവണന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്നാണ് ഇത്. അസൂയ കുശുമ്പ് തുടങ്ങിയ മനുഷ്യ സഹജമായ ദൗര്‍ബല്യങ്ങളൊന്നും രാവണനില്‍ ഇല്ലായിരുന്നു എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ രാവണന്റെ കഥാപാത്രത്തിന് കഴിയുമായിരുന്നു.



Click it and Unblock the Notifications
