For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

27 നക്ഷത്രക്കാര്‍ക്കും ഭാഗ്യം കാത്തു നില്‍ക്കും ദിനങ്ങള്‍ ഇതാണ്‌

|

ഹിന്ദു ജ്യോതിഷവും സംഖ്യാശാസ്ത്രവും അനുസരിച്ച് നക്ഷത്രങ്ങള്‍ക്കും ഭാഗ്യം കൊണ്ട് വരുന്ന ചില ദിനങ്ങളുണ്ട്. ഇത് പലപ്പോഴും പലരും തിരിച്ചറിയുന്നില്ല എന്നുള്ളതാണ്. ഓരോ നക്ഷത്രക്കാരുടേയും ഫലം അനുസരിച്ച് എന്തൊക്കെ കാര്യങ്ങള്‍ ആണ് പറയുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ജ്യോതിഷപ്രകാരം നിങ്ങള്‍ക്ക് എന്തൊക്കെയാണ് ഭാഗ്യ ദിനങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

astro

തൊട്ടതെല്ലാം പൊന്നാക്കും, 25വയസ്സ് വഴിത്തിരിവ്തൊട്ടതെല്ലാം പൊന്നാക്കും, 25വയസ്സ് വഴിത്തിരിവ്

വേദ ജ്യോതിഷമനുസരിച്ച്, ഓരോ ജനനനക്ഷത്രത്തിനും അനുകൂലമായ ഒരു ദിവസമുണ്ട്, ഒരു വ്യക്തിയുടെ ഭാഗ്യദിനത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നത് നല്ല വരുമാനം നല്‍കും. 27 ജന്മ നക്ഷത്രത്തിന്റെയും അവരുടെ അനുകൂല ദിവസങ്ങളുടെയും പട്ടിക ഇതാ. ഇത് നോക്കി പല കാര്യങ്ങളും നമുക്ക് തീരുമാനിക്കാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രത്തിന് അനുകൂല ദിനമായി വരുന്നത് ചൊവ്വാഴ്ചയാണ്. ഏത് കാര്യത്തിനും ഇത് തടസ്സമില്ലാതിരിക്കുന്നതിനും എല്ലാം ചൊവ്വാഴ്ച മികച്ചതാണ്. അശ്വതി നക്ഷത്രക്കാരില്‍ ഭാഗ്യം കൊണ്ട് വരുന്ന ദിനമാണ് ചൊവ്വ.

ഭരണി

ഭരണി

ചൊവ്വാഴ്ച, വെള്ളി ദിനങ്ങളാണ് ഇവരില്‍ ഭാഗ്യം കൊണ്ട് വരുന്നത്. ഈ ദിനങ്ങളില്‍ തുടങ്ങി വെക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ നല്ലതുപോലെ മുന്നോട്ട് പോവുന്ന സമയമാണ്.

12 വര്‍ഷത്തിന് ശേഷം വ്യാഴം മേടത്തില്‍: ഏപ്രില്‍ 22 മുതല്‍ ഈ നാളുകാര്‍ ശ്രദ്ധിക്കണം12 വര്‍ഷത്തിന് ശേഷം വ്യാഴം മേടത്തില്‍: ഏപ്രില്‍ 22 മുതല്‍ ഈ നാളുകാര്‍ ശ്രദ്ധിക്കണം

കാര്‍ത്തിക

കാര്‍ത്തിക

ഞായറാഴ്ചയാണ് കാര്‍ത്തിക നക്ഷത്രക്കാരില്‍ മികച്ച് നില്‍ക്കുന്നത്. ഈ ദിനത്തില്‍ ഇവരെ കാത്ത് ധാരാളം ഭാഗ്യം ഒളിഞ്ഞിരിക്കുന്നുണ്ടാവും. ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ എല്ലാം ഞായറാഴ്ചയെങ്കില്‍ പോസിറ്റീവ് ഫലം നല്‍കുന്നുണ്ട്.

രോഹിണി

രോഹിണി

തിങ്കളാഴ്ചയാണ് രോഹിണി നക്ഷത്രക്കാര്‍ക്ക് മികച്ച നേട്ടം നല്‍കുന്ന ദിവസം. ഇവരില്‍ അവിചാരിതമായി സാമ്പത്തിക ലാഭത്തിനുള്ള സാധ്യതയുണ്ട്. ലാഭം ലഭിക്കുന്ന ദിവസം എന്ന് വേണമെങ്കിലും രോഹിണിക്ക് തിങ്കളാഴ്ച പറയാവുന്നതാണ്.

 മകീരം

മകീരം

മകീരം നക്ഷത്രക്കാര്‍ക്ക് ചൊവ്വാഴ്ചയാണ് മികച്ച ഗുണം നല്‍കുന്ന ദിനം. ഇവര്‍ ചെയ്ത് തീര്‍ക്കുന്ന കാര്യങ്ങള്‍ ചൊവ്വാഴ്ചയെങ്കില്‍ തിരിഞ്ഞ് നോക്കേണ്ടതില്ല.

മീനഭരണി 2023: ദേവി ആരാധന ഇപ്രകാരമെങ്കില്‍ ദുരിതമകറ്റി സര്‍വ്വൈശ്വര്യം ഫലംമീനഭരണി 2023: ദേവി ആരാധന ഇപ്രകാരമെങ്കില്‍ ദുരിതമകറ്റി സര്‍വ്വൈശ്വര്യം ഫലം

 തിരുവാതിര

തിരുവാതിര

വെള്ളിയാഴ്ചയാണ് തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഫലം നല്‍കുന്ന ദിവസം. ഇവര്‍ ഒരിക്കലും രണ്ടാമത് ചിന്തിക്കാതെ തീരുമാനം എടുക്കാന്‍ സാധിക്കുന്ന ഒരു ദിനമാണ് വെള്ളിയാഴ്ച.

 പുണര്‍തം

പുണര്‍തം

വ്യാഴാഴ്ച നല്ല ഭാഗ്യ ദിവസമായാണ് പുണര്‍തം നക്ഷത്രക്കാര്‍ക്ക് കണക്ക് കൂട്ടുന്നത്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

പൂയം

പൂയം

ശനിയാഴ്ചയാണ് പൂയ്യം നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്ന സമയം. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും തുടക്കം കുറിക്കുന്നതിന് പൂയ്യം നക്ഷത്രമാണ് ഏറ്റവും മികച്ചത്.

ആയില്യം

ആയില്യം

ബുധനാഴ്ചയാണ് ആയില്യം നക്ഷത്രക്കാരുടെ ദിവസം. ഇവര്‍ ഈ ദിനം തുടങ്ങി വെക്കുന്ന കാര്യങ്ങളെല്ലാം നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു. ഒരിക്കലും ജീവിതത്തില്‍ പിന്തിരിഞ്ഞ് നോക്കേണ്ട ആവശ്യം ഇവരിലുണ്ടാവുന്നില്ല.

മകം

മകം

വെള്ളിയാഴ്ചയാണ് മകം നക്ഷത്രക്കാര്‍ക്ക് ഏറ്റവും മികച്ച് നില്‍ക്കുന്ന ദിനം. ഈ ദിനത്തില്‍ നിങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും സാമ്പത്തിക ലാഭം വളരെയധികം വര്‍ദ്ധിക്കുന്ന ഒരു ദിനമാണ് ഇത്.

പൂരം

പൂരം

വെള്ളിയാഴ്ച, ഞായറാഴ്ച, ഈ രണ്ട് ദിനങ്ങളാണ് പൂരം നക്ഷത്രക്കാരുടെ മികച്ച ദിനം. ഇവര്‍ക്ക് ഈ ദിവസം വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഭാഗ്യം കടാക്ഷിക്കുന്ന ദിനമാണ് ഇത് രണ്ടും.

ഉത്രം

ഉത്രം

ഞായറാഴ്ചയാണ് ഉത്രം നക്ഷത്രക്കാര്‍ക്ക് മികച്ച ദിനം. ഈ ദിനം ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്‍ക്കുന്ന സമയാണ് എന്നുള്ളതാണ് സത്യം.

അത്തം

അത്തം

തിങ്കളാഴ്ചയാണ് അത്തം നക്ഷത്രക്കാര്‍ക്ക് ഏറ്റവും മികച്ച ദിനം. ഇവരില്‍ ഒരു തരത്തിലും മാറ്റങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുമ്പോള്‍ ഭാഗ്യം കടാക്ഷിക്കുന്ന ഒരു ദിനമായാണ് അത്തം കണക്കാക്കുന്നത്.

ചിത്തിര

ചിത്തിര

ചൊവ്വാഴ്ചയാണ് ചിത്തിര നക്ഷത്രത്തിന് മികച്ചത്. അതുകൊണ്ട് തന്നെ ചെയ്യുന്ന എല്ലാ കാര്യവും അത് സമയത്തിന്റെ അടിസ്ഥാനത്തില്‍ വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചോതി

ചോതി

വെള്ളിയാഴ്ചയാണ് ചോതി നക്ഷത്രത്തിന് മികച്ച് നില്‍ക്കുന്ന ദിനം. ആഴ്ചയില്‍ മികച്ച് നില്‍ക്കുന്ന ഈ ദിനത്തില്‍ സാമ്പത്തിക ലാഭം ഇവരില്‍ ഉണ്ടാവുന്നുണ്ട് എന്നുള്ളത് തന്നെയാണ് നേട്ടം.

വിശാഖം

വിശാഖം

വ്യാഴാഴ്ചയാണ് വിശാഖം നക്ഷത്രത്തിന്റെ ഏറ്റവും അനുയോജ്യമായ ദിനം. ഈ ദിനത്തില്‍ ഇവരെ പ്രതീക്ഷിച്ച് നിരവധി ഭാഗ്യങ്ങളാണ് ഉള്ളത്. അതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ലഭിക്കുന്നു.

അനിഴം

അനിഴം

ശനിയാഴ്ചയാണ് അനിഴം നക്ഷത്രക്കാര്‍ക്ക് ഏറ്റവും മികച്ച് നില്‍ക്കുന്നത്. ഈ ദിനത്തില്‍ ആണ് അനിഴം നക്ഷത്രക്കാരുടെ ഭാഗ്യം കാത്തിരിക്കുന്നത്.

തൃക്കേട്ട

തൃക്കേട്ട

ബുധനാഴ്ചയാണ് തൃക്കേട്ട നക്ഷത്രക്കാരുടെ ഫലം നല്‍കുന്നത്. ഈ ദിനം ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച അഭിപ്രായം നേടുന്നു. മാത്രമല്ല ജിവിതത്തില്‍ പ്രതിസന്ധികളില്ലാതെ മു്‌ന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

മൂലം

മൂലം

വെള്ളിയാഴ്ചയാണ് മൂലം നക്ഷത്രക്കാര്‍ക്ക് ഏറ്റവും മികച്ച് നില്‍ക്കുന്ന ദിനം എന്ന് പറയുന്നത്. ആഴ്ചയില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ദിനമാണ് വെള്ളിയാഴ്ച എന്ന കാര്യത്തില്‍ സംശയം വേണ്ട.

പൂരാടം

പൂരാടം

വെള്ളിയാഴ്ചയാണ് പൂരം നക്ഷത്രത്തിന്റെ മികച്ച ദിനം. ഇത്തരത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ മാര്‍ക്ക് ചെയ്യപ്പെടേണ്ട ഒന്നാണ്.

ഉത്രാടം

ഉത്രാടം

ഞായറാഴ്ചയാണ് ഉത്രം നക്ഷത്രക്കാര്‍ക്ക് മികച്ചതായി മാറുന്നത്. എന്നാല്‍ ഇവര്‍ പലപ്പോഴും ഇത് അറിയുന്നില്ല എന്നുള്ളതാണ് സത്യം. മികച്ച സാമ്പത്തിക നേട്ടം ഇവരിലുണ്ടാവുന്നുണ്ട്.

തിരുവോണം

തിരുവോണം

തിങ്കളാഴ്ചയാണ് തിരുവോണം നക്ഷത്രക്കാര്‍ക്ക് ഏറ്റവും മികച്ച ദിനം. ഈ ദിനത്തില്‍ നേട്ടങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ് എന്നുള്ളത് തന്നെയാണ് ഈ ദിവസത്തിന്റെ പ്രത്യേകത.

അവിട്ടം

അവിട്ടം

ചൊവ്വാഴ്ചയാണ് അവിട്ടം നക്ഷത്രക്കാര്‍ക്ക് മികച്ച ദിനമായി കണക്കാക്കുന്നത്. ഇവര്‍ ഒരിക്കലും രണ്ടാമതൊന്ന് തിരിഞ്ഞ് നോക്കേണ്ടതായി വരുന്നില്ല എന്നുള്ളതാണ് സത്യം.

ചത്തയം

ചത്തയം

വെള്ളിയാഴ്ചയാണ് ചതയം നക്ഷത്രക്കാര്‍ക്ക് ഏറ്റവും മികച്ചത്. ഇവര്‍ ചെയ്യുന്ന പല കാര്യങ്ങളും വളരെയധികം ചിന്തിക്കേണ്ടതാണ്. എങ്കിലും ഭാഗ്യം തുളുമ്പി നില്‍ക്കുന്ന ദിനം ഇവര്‍ക്ക് വെള്ളിയാഴ്ചയാണ്.

പൂരുരുട്ടാതി

പൂരുരുട്ടാതി

വ്യാഴാഴ്ചയാണ് പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് മികച്ച് ദിനമായി കണക്കാക്കേണ്ടത്. ഇവര്‍ക്ക് എല്ലാ ദിവസവും നല്ലതാണെങ്കിലും പോസിറ്റീവ് ഫലം ലഭിക്കുന്ന ദിവസം എന്ന് പറയുന്നത് വ്യാഴാഴ്ചയാണ്.

ഉത്രട്ടാതി

ഉത്രട്ടാതി

ശനിയാഴ്ചയാണ് ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ഏറ്റവും മികച്ച ദിനം. അതുകൊണ്ട് തന്നെ ജീവിതത്തിലെ മികച്ച ദിനമായി നമുക്ക് കണക്കാക്കാവുന്ന ഒന്നാണ് ശനിയാഴ്ച ദിനം.

രേവതി

രേവതി

ബുധനാഴ്ചയാണ് രേവതി നക്ഷത്രക്കാരുടെ മികച്ച ദിനം. ഇത്തരത്തില്‍ നിങ്ങളുടെ നേട്ടങ്ങള്‍ നിലനില്‍ക്കുന്നതിന് സഹായിക്കുന്ന അല്ലെങ്കില്‍ ഭാഗ്യം കടാക്ഷിക്കുന്ന ഒരു ദിനമാണ് രേവതി നക്ഷത്രക്കാര്‍ക്ക് ബുധനാഴ്ച എന്ന് പറയുന്നത്.

English summary

27 Nakshatras and Their Lucky Days According to Hindu Astrology

Here in this article we are discussing about 27 nakhatras and their lucky days according to hindu astrology. Take a look.
X
Desktop Bottom Promotion