For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

27 നക്ഷത്രത്തിന്‍റെ ഉപാസനമൂർത്തിയും സമ്പൂര്‍ണഫലവും

By Aparna
|

ഓരോ നക്ഷത്രക്കാര്‍ക്കും വ്യത്യസ്ത ഫലങ്ങളാണ് നക്ഷത്രപ്രകാരം എന്ന് നമുക്കറിയാം. എന്നാല്‍ ഇവയില്‍ നല്ലതും ചീത്തയുമായ ധാരാളം ഫലങ്ങളും നിങ്ങളെ തേടി വരുന്നു. ഒരാളുടെ ജനിച്ച സമയം ജന്മനില എന്നിവയെല്ലാം വെച്ച് ഉപാസന മൂര്‍ത്തിയേയും ആ നക്ഷത്രത്തിന്റേ മറ്റ് കാര്യങ്ങളെക്കുറിച്ചും മുന്‍കൂട്ടി അറിയാന്‍ സാധിക്കും. ജനനം മുതല്‍ മരണം വരെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കാന്‍ പോവുന്നു എന്ന് മനസ്സിലാക്കുന്നതാണ് നക്ഷത്രഫലത്തിന്റെ പ്രത്യേകതയും എന്നത് നമുക്കറിയാം.

birth star

ജ്യോതിശാസ്ത്രത്തിന് നമുക്കിടയില്‍ ഇത്രയേറെ പ്രാധാന്യം ലഭിക്കുന്നതിന് കാരണവും അതിന്‍മേലുള്ള സത്യസന്ധയും വിശ്വാസവും തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. അതുപോലെ തന്നെ ഓരോ നക്ഷത്രക്കാര്‍ക്കും അവരുടെ ഗ്രഹവും ഗണവും ചിഹ്നവും ദേവതയും എല്ലാം അറിയുന്നതിന് ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. നിങ്ങളില്‍ ഓരോരുത്തരുടേയും നക്ഷത്രഫലവും ദേവതവും ഗ്രഹവും ഗണവും അറിയാം.

 അശ്വതി

അശ്വതി

അശ്വതി നക്ഷത്രത്തെ 'ഗതാഗതത്തിന്റെ നക്ഷത്രം' എന്നാണ് അറിയപ്പെടുന്നത്. അത് മാത്രമല്ല ഈ നക്ഷത്രത്തിന്റെ സ്വാധീനത്തില്‍ ആളുകള്‍ സാഹസികരും ഊര്‍ജ്ജസ്വലരുമായി മാറുന്നു. കൂടാതെ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും ജീവിതത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനും ഇവര്‍ തയ്യാറാവുന്നു. അശ്വതി നക്ഷത്രക്കാര്‍ക്ക്് ഒരിക്കലും അടങ്ങിയിരിക്കാന്‍ കഴിയില്ല, അക്ഷമയും അസ്വസ്ഥതയുമുള്ളവരാണ കൂടുതലാണ്. അതുകൊണ്ട് തന്നെ എപ്പോഴും എന്തെങ്കിലും ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. എന്നാല്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ പലതും നിരുത്തരവാദപരമായി പെരുമാറാനും പക്വതയില്ലാത്ത രീതിയില്‍ ആയി മാറുകയും ചെയ്യുന്നുണ്ട്.

ഫലം

വിദേശത്ത് തൊഴിൽ ചെയ്യുന്നവര്‍ അവിടെ വിട്ട് നാട്ടിൽ വന്ന് നിൽക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴിലിൽ അഭിവൃദ്ധിയുണ്ടാവുന്നു. ആത്മധൈര്യം വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. ചെറിയ ചില നഷ്ടങ്ങൾ ഈ വർഷം ഉണ്ടാവുമെങ്കിലും വലിയ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

ചിഹ്നം - കുതിരമുഖമുള്ളവൾ

ഗ്രഹം - കേതു

ഗണം- ദേവഗണം

മൃഗം -കുതിര

ദേവൻ - അശ്വനി കുമാരൻമാർ

ഭരണി

ഭരണി

ഇതിനെ ‘നിയന്ത്രണത്തിന്റെ നക്ഷത്രം' ആയാണ് കണക്കാക്കുന്നത്. ഭരണിനക്ഷത്രക്കാരുടെ സ്വാധീനത്തിൽ പലപ്പോഴും ആളുകൾ വളരുന്നതിനും അവരോട് ചേർന്ന് നിൽക്കുന്നവർക്ക് വിജയം നേടുന്നതിനും സാധിക്കുന്നുണ്ട്. എങ്കിലും അവർ മറ്റുള്ളവരോട് അസൂയപ്പെടുകയും എപ്പോഴും മറ്റുള്ളവരെ സംശയിക്കുകയും ചെയ്യുന്നു. എങ്കിലം സത്യസന്ധരും അച്ചടക്കമുള്ളവരുമാണ് ഭരണി നക്ഷത്രക്കാർ. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് അൽപം കുറച്ചാൽ മറ്റ് പ്രശ്നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നു.

ഫലം

സ്വന്തം കഴിവ് കൊണ്ട് മുന്നിലേക്ക് പോവുന്നതിന് സാധിക്കുന്നു. മാനസിക സംഘർഷത്തിന് അയവ് വരുന്ന വര്‍ഷം കൂടിയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. വിദ്യാർത്ഥികൾക്ക് നല്ല കാലം. സാമ്പത്തികം മെച്ചപ്പെടും. എങ്കിലും കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കുക.

ചിഹ്നം - യോനി

ഗ്രഹം - വ്യാഴം

ഗണം - മനുഷ്യ ഗണം

മൃഗം- ആന

ദേവൻ- യമൻ

കാർത്തിക

കാർത്തിക

ഇതിനെ ‘തീയുടെ നക്ഷത്രം' ആയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇവർ പലപ്പോഴും അൽപം അതിമോഹികളായിരിക്കും. അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അഭിനിവേശമുള്ളവരും നിശ്ചയദാർഢ്യമുള്ളവരുമാണ്. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും വിജയിക്കണം എന്നുള്ളത് അവർക്ക് അൽപം വാശിയുള്ള കാര്യമായിരിക്കും. അവർ ജീവിതത്തിൽ വിവിധ മേഖലകളിൽ ഉയർച്ച നേരിടുന്നു. തനിക്ക് ചുറ്റും നിൽക്കുന്നവരെ നല്ലതു പോലെ പരിപാലിക്കുന്നവരാണ് ഇവർ.

ഫലം

ഗുണദോഷ സമ്മിശ്രം. വളരെയധികം ശ്രദ്ധയോടെ ഓരോ കാര്യത്തിലും മുന്നോട്ട് പോവുക. ജീവിത പങ്കാളിക്ക് പുരോഗതി ഉണ്ടാവുന്നുണ്ട്. ജീവിതത്തിൽ തളർന്ന് പോവുന്ന സാഹചര്യം ധാരാളം ഉണ്ടാവും. അശ്രദ്ധ മൂലം ചെറിയ പരിക്കുകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ചിഹ്നം - കത്രിക

ഗ്രഹം - സൂര്യൻ

ഗണം - രാക്ഷസ ഗണം

മൃഗം -ആട്

ദേവന്‍ - അഗ്നി

വിഷുവിന് മുന്‍പ് തന്നെ ഈ നക്ഷത്രക്കാര്‍ക്ക് മഹാഭാഗ്യം പടികയറി വരുംവിഷുവിന് മുന്‍പ് തന്നെ ഈ നക്ഷത്രക്കാര്‍ക്ക് മഹാഭാഗ്യം പടികയറി വരും

രോഹിണി

രോഹിണി

ഇതിനെ ‘കയറ്റത്തിന്റെ നക്ഷത്രം' ആയി കണക്കാക്കുന്നു. ഇവർ വളരെയധികം സുന്ദരികളും സുന്ദരൻമാരും ആയിരിക്കും. ഒരിക്കലും അവനവന്‍റെ സൗന്ദര്യത്തിൽ വിമർശിക്കപ്പെടാന്‍ ആഗ്രഹിക്കാത്തവരായിരിക്കും. ഉയർന്ന ജീവിത നിലവാരമായിരിക്കും ഇവരുടേത്. അവർ മറ്റുള്ളവരെ വിമർശിക്കുകയും ആളുകളെ നിന്ദിക്കുകയും ചെയ്യുന്നു. ഇവർ വളരെയധികം കഴിവുള്ളവരാണ്. എങ്കിലും മറ്റുള്ളവരോടുള്ള സമീപനം അൽപം വിമർശിക്കപ്പെടേണ്ടതാണ്.

ഫലം

ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കും. ചെലവുകൾ അൽപം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങളുടെ നേട്ടങ്ങൾക്ക് പല വിധത്തിലുള്ള അടിസ്ഥാനം കണ്ടെത്താന്‍ ഈ വർഷം സാധിക്കുന്നുണ്ട്.അനാവശ്യ തര്‍ക്കങ്ങളിൽ ഏർപ്പെടാതിരിക്കുക.

Most read:ലക്ഷണമൊത്ത സ്ത്രീശരീരംMost read:ലക്ഷണമൊത്ത സ്ത്രീശരീരം

ചിഹ്നം - തേര്

ഗ്രഹം- ചന്ദ്രന്‍

ഗണം- മനുഷ്യ ഗണം

മൃഗം - മൂർഖൻ

ദേവൻ - പ്രജാപതി

 മകയിരം

മകയിരം

ഇതിനെ ‘തിരയലിന്റെ നക്ഷത്രം' ആയി കണക്കാക്കുന്നു. മകയിരം നക്ഷത്രത്തിന്‍റെ സ്വാധീനത്തിൽ ഇവർ വളരെയധികം സഞ്ചാരപ്രിയരാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അവർ എപ്പോഴും പുതിയ കാര്യങ്ങളും അറിവും തേടുന്നുണ്ട്. വളരെയധികം ബുദ്ധിമാൻമാരാണ് ഇവർ. ഏത് കാര്യത്തിനും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ജീവിതത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിന് വേണ്ടി ഇവർ ധാരാളം യാത്രകൾ നടത്തുന്നുണ്ട്.

ഫലം

സ്വന്തം ഭൂമിയിൽ നിന്ന് നേട്ടങ്ങൾ പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മനസന്തോഷം വര്‍ദ്ധിക്കും. ചില അവസരങ്ങളിൽ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുന്നുണ്ട്. ദാമ്പത്യത്തിൽ ചെറിയ തോതിലുള്ള അസ്വാരസ്യങ്ങൾ ഉള്ളത് ഒഴിവാക്കിയാൽ നല്ല വർഷം.

ചിഹ്നം - മാനിന്‍റെ തല

ഗ്രഹം - ചൊവ്വ

ഗണം - ദേവഗണം

മൃഗം - സർപ്പം

ദേവൻ - മഹാലക്ഷ്മി

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രം ചിഹ്നം സങ്കടത്തെ സൂചിപ്പിക്കുന്നു. പലപ്പോഴും നശിപ്പിക്കുന്നതിനുള്ള പ്രവണത ഇവരില്‍ കൂടുതലായിരിക്കും. മറ്റുള്ളവരുടെ നേട്ടങ്ങൾ നിങ്ങളുടേതാക്കി മാറ്റുന്നതിന് വേണ്ടി അവർ പരമാവധി ശ്രമിക്കുന്നുണ്ട്. മറ്റുള്ളവരോട് വളരെയധികം വൈകാരികമായി ഇടപെടുന്നതിനാണ് ഇവര്‍ ശ്രദ്ധിക്കുന്നത്.

ഫലം

ആരോഗ്യപരമായി നല്ല സമയം. വിവാഹം വാക്കുറപ്പിക്കുന്നത് ഈ വർഷമായിരിക്കും. പ്രണയിക്കുന്നവർക്ക് അനൂകൂല സമയം. അൽപം അരിഷ്ടതകൾ ഉണ്ടാവുമെങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവണം. കുടുംബത്തിൽ ചെറിയ കലഹങ്ങൾക്കുള്ള സാധ്യതയുണ്ട്.

ചിഹ്നം - വജ്രം

ഗ്രഹം - രാഹു

ഗണം - മനുഷ്യ ഗണം

മൃഗം - ശ്വാനന്‍

ദേവൻ - രുദ്ര/ ശിവൻ

പുണർതം

പുണർതം

പുണർതം നക്ഷത്രക്കാർക്ക് ‘പുതുക്കലിന്റെ നക്ഷത്രം' എന്നാണ് പറയുന്നത്. ഇവർ എപ്പോഴും മോശം സാഹചര്യങ്ങളെ മറികടക്കാൻ മിടുക്കരാണ്. അവർക്ക് ജീവിതത്തെക്കുറിച്ച് ക്രിയാത്മക ഒരു നോട്ടമുണ്ട്, ഇതോടൊപ്പം തന്നെ മറ്റുള്ളവർക്ക് പ്രചോദനവും ദയയുമുള്ളവരായിരിക്കും പുണർതം നക്ഷത്രക്കാർ. ക്ഷമാശീലം ഈ നക്ഷത്രക്കാരുടേ സ്വഭാവമാണ്. യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് സമയം ഇവർ ചിലവഴിക്കുന്നത്.

ഫലം

വരവിനേക്കാൾ കൂടുതൽ ചിലവ് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് അൽപം നിയന്ത്രിച്ച് ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. പൊതുപ്രവര്‍ത്തനങ്ങളിൽ‍ പ്രശസ്തി വർദ്ധിക്കുന്നുണ്ട്. സഹായിക്കുന്നവർ ആളെ അറിഞ്ഞ് വേണം സഹായിക്കുന്നതിന്.

ചിഹ്നം - അമ്പ്

ഗ്രഹം - വ്യാഴം

ഗണം - ദേവഗണം

മൃഗം - പൂച്ച

ദേവന്‍ -അതിഥി

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാർ വളരെയധികം മതവിശ്വാസികളാണ്. ഇവര്‍ എപ്പോഴും അവരുടെ വിശ്വാസങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ഇവർക്ക് ഇവർ ചെയ്യുന്ന ഏത് കാര്യവും എല്ലായ്പ്പോഴും ശരിയാണെന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്നവരാണ്. വിയോജിക്കുന്നവരെ ഇവർ അഹങ്കാരികളായാണ് കണക്കാക്കുന്നത്.

ഫലം

ആരോഗ്യ കാര്യത്തില്‍ അധിക ശ്രദ്ധ പുലർത്തുക. അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിനുള്ള വഴിയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് ഗുണാനുഭവം ഉണ്ടാവുന്നു.

ചിഹ്നം - ചക്രം

ഗ്രഹം - ശനി

ഗണം- ദേവഗണം

മൃഗം - ആട്

ദേവൻ - ബൃഹസ്പതി

ആയില്യം

ആയില്യം

ഇതിനെ ‘ഒട്ടിപ്പിടിക്കുന്ന നക്ഷത്രം' ആയാണ് കണക്കാക്കുന്നത്. ഈ നക്ഷത്രത്തിന്‍റെ സ്വാധീനത്തിൽ ആളുകൾ ബുദ്ധിമാൻമാരും തന്ത്രശാലികളും ആയിരിക്കും. എന്നാല്‍ അറിവ് പലപ്പോഴും മോശം കാര്യങ്ങൾക്ക് വേണ്ടി ഇവർ ഉപയോഗിക്കുന്നുണ്ട്. പലരും തന്ത്രശാലികളും നുണയന്മാരുമായാണ് കണക്കാക്കുന്നത്. മറ്റുള്ളവരെ വിമർശിക്കുന്നതിന് വേണ്ടി ഇവർ സമയം കണ്ടെത്തുന്നുണ്ട്.

ഫലം

കടബാധ്യത കുറക്കുന്നതിന് സാധിക്കുന്നു. ഭാഗ്യ പരീക്ഷണങ്ങൾ അരുത്. ഇത് ധന നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് പണം ചിലവാക്കുമ്പോൾ ശ്രദ്ധ വേണം. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുന്നു.

ചിഹ്നം - സർപ്പം

ഗ്രഹം - ബുധൻ

ഗണം - രാക്ഷസൻ

മൃഗം - കരിമ്പൂച്ച

ദേവൻ - നാഗം

മകം

മകം

മകം നക്ഷത്രക്കാർക്ക് എപ്പോഴും മറ്റുള്ളവരെ കുറ്റം പറയുന്നതിന് വേണ്ടി ശ്രമിക്കുന്നവരാണ്. മാത്രമല്ല ഇവർ മികച്ച നേതാക്കളും ചുമതലയേൽക്കാൻ സാമർത്ഥ്യമുള്ളവരുമാണ്. അവർ അധികാരവും സമ്പത്തും നേടുന്നവരും ഇഷ്ടപ്പെടുന്നവരും ആണ്. മറ്റുള്ളവരോട് ഇവർ എപ്പോഴും വിശ്വസ്തതയോടെയാണ് പെരുമാറുന്നത്. ഇവർക്ക് എപ്പോഴും ആത്മവിശ്വാസം വളരെയധികം കൂടുതലായിരിക്കും.

ഫലം

പങ്കാളിക്കോ മാതാവിനോ അനാരോഗ്യം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അനുഭവിച്ച് കൊണ്ടിരിക്കുന്ന രോഗങ്ങളിൽ നിന്ന് മുക്തി. ഈശ്വരാധീനം നല്ലതു പോലെ ഉണ്ട്. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാവുമെങ്കിലും ധൈര്യപൂർവ്വം മുന്നോട്ട് പോവുക.

ചിഹ്നം - രാജസിംഹാസനം

ഗ്രഹം - കേതു

ഗണം - രാക്ഷസൻ

മൃഗം - എലി

ദേവൻ - ഗണപതി

പൂരം

പൂരം

പൂരം നക്ഷത്രക്കാർ വളരെ അശ്രദ്ധരും അസ്വസ്ഥരുമായിരിക്കും. ഇവർ മറ്റുള്ളവരോട് ആശയവിനിമയം നടത്തുന്നതിനും സൂമൂഹ്യപ്രവർത്തനങ്ങളില്‍ വളരെയധികം താൽപ്പര്യത്തോടെ പെരുമാറുന്നവരും ആയിരിക്കും. അവർ ഇഷ്ടപ്പെടുന്ന ആളുകളോട് വിശ്വസ്തരും ദയയുള്ളവരുമായിരിക്കും. എങ്കിലും ഓരോ കാര്യം ചെയ്യുന്നതിനും വളരെയധികം മടിയുള്ളവരായിരിക്കും.

ഫലം

അപ്രതീക്ഷിത ധനലാഭത്തിനുള്ള സാധ്യതയുണ്ട്. പൂർവ്വികരുടെ സ്വത്ത് ലഭിക്കുന്നു. കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുമെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ പ്രശ്നമില്ല. കുടുംബത്തിൽ സ്ത്രീജനങ്ങൾ മൂലം പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.

ചിഹ്നം - കട്ടിൽകാൽ

ഗ്രഹം - വ്യാഴം

ഗണം - മനുഷ്യ ഗണം

മൃഗം - ചുണ്ടെലി

ദേവൻ - ഭഗൻ

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാർ ‘രക്ഷാധികാരിയുടെ നക്ഷത്രം' എന്ന് വിളിക്കുന്നു.സൗഹൃദങ്ങൾക്ക് വളരെയധികം വില കൊടുക്കുന്നവരായിരിക്കും ഇവർ. പ്രണയത്തിലായിരിക്കുമ്പോൾ അവർ ഏറ്റവും മികച്ച പ്രണയിതാക്കളായിരിക്കും. എന്നാൽ ബന്ധത്തിൽ ഉലച്ചിൽ തട്ടിയാല്‍ അത് പല വിധത്തിൽ നിങ്ങളുടെ സ്വഭാവത്തില്‍ ഉണ്ടാക്കുന്നുണ്ട്. എല്ലാവരോടും ദയയും സ്നേഹവും സഹായവും പ്രകടിപ്പിക്കുന്നുണ്ട്.

ഫലം

നിങ്ങൾക്ക് അനുകൂലമായി നിന്നിരുന്നവർ പുറകിലേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്താനഗുണത്തിനുള്ള സാധ്യതയും നിങ്ങളിൽ ഈ വർഷം കാണുന്നുണ്ട്.

ചിഹ്നം - തൊട്ടിൽ

ഗ്രഹം - സൂര്യൻ

ഗണം - മനുഷ്യ ഗണം

മൃഗം - ഒട്ടകം

ദേവൻ -ശാസ്താവ്

അത്തം

അത്തം

അത്തം നക്ഷത്രക്കാർ വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുന്നവരാണ്. ഇവർ നല്ല കാലാകാരൻമാരായിരിക്കും. ബുദ്ധിയുള്ളവരും വളരെയധികം കഴിവുള്ളവരും ആയിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

ഫലം

ദീർഘയാത്രകൾ ഒഴിവാക്കുക. ജീവിതത്തിൽ അപകടങ്ങൾ കാത്തിരിക്കുന്നത് പലപ്പോഴും ഈ വർഷം ഇവർക്ക് യാത്രയിലായിരിക്കാം. ബന്ധുജന സഹായം നിമിത്തം സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിന് സാധിക്കുന്നുണ്ട്. കുടുംബത്തിൽ സന്തോഷം നിറയുന്നു.

ചിഹ്നം - മുഷ്ടി

ഗ്രഹം - ചന്ദ്രന്‍

ഗണം - ദേവഗണം

മൃഗം - പോത്ത്

ദേവന്‍ - സൂര്യൻ

Most read:രാഹു-വ്യാഴം സംയോജനം: സമ്പത്ത് എട്ടിരട്ടി വര്‍ദ്ധിക്കും അഷ്ടലക്ഷ്മിയോഗം, അതിഗംഭീര രാജയോഗം

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രത്തെ ‘അവസരത്തിന്റെ നക്ഷത്രം' എന്നാണ് വിളിക്കുന്നത്. ഇവര്‍ വളരെയധികം സുന്ദരൻമാരായിരിക്കും. കഴിവുകൾ സ്വയം പ്രകടിപ്പിക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. മറ്റുള്ളവരുമായി നല്ല രീതിയിൽ ആശയവിനിമയം നടത്തുന്നരാണ് ഇവർ. വളരെ ക്രിയേറ്റീവ് ആയി കാര്യങ്ങൾ ചെയ്യുന്നവരായിരിക്കും ഇവർ.

ഫലം

നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കൾ തിരിച്ച് കിട്ടും.വാഹനത്തിനായി പണം ചിലവഴിക്കും. കുടുംബത്തിലെ തലമുതിർന്ന അംഗത്തിന് അനാരോഗ്യം വേട്ടയാടും. പങ്കാളികൾ തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാവുമെങ്കിലും അത് കുടുംബത്തെ ബാധിക്കുകയില്ല.

ചിഹ്നം - മുത്ത്

ഗ്രഹം - ചൊവ്വ

ഗണം - രാക്ഷസൻ

മൃഗം - പെൺകടുവ

ദേവൻ - വിശ്വകർമ്മ

ചോതി

ചോതി

ചോതി നക്ഷത്രക്കാർ മികച്ച കലാകാരൻമാരായിരിക്കും. എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ ഇവർ തയ്യാറാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് അൽപം കൂടുതൽ പ്രാധാന്യം ചോതി നക്ഷത്രക്കാർ നൽകേണ്ടത് അത്യാവശ്യമാണ്. ഓരോ കാര്യത്തിലും വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ഇവര്‍ ശ്രമിക്കണം.

ഫലം

തൊഴിലന്വേഷകർക്ക് മികച്ച ഫലം ലഭിക്കും. പൊതു പ്രവർത്തകർക്ക് ജനസമ്മതിയുണ്ടാവും. സാമ്പത്തിക പ്രതിസന്ധികൾ ചെറിയ രീതിയിൽ അലട്ടുന്നുണ്ട്. ഇരു ചക്ര വാഹനം വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചിഹ്നം - വാൾ

ഗ്രഹം - രാഹു

ഗണം - ദേവഗണം

മൃഗം - മഹിഷം

ദേവൻ - ഹനുമാൻ

വിശാഖം

വിശാഖം

ഇതിനെ ‘ഉദ്ദേശ്യത്തിന്റെ നക്ഷത്രം' എന്നാണ് വിളിക്കുന്നത്. ഈ നക്ഷത്രക്കാർ എല്ലാ ലക്ഷ്യങ്ങളും സ്വന്തമാക്കുന്നുണ്ട്. അവർ കഠിനാധ്വാനം ചെയ്യുകയും നിശ്ചയദാർഢ്യമുള്ളവരും ഓരോ കാര്യത്തിലും വളരെയധികം ശ്രദ്ധ കൊടുക്കുന്നവരും ആയിരിക്കും. ഈ നക്ഷത്രക്കാർ എപ്പോഴും മത്സരങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ളവരോട് പല കാര്യങ്ങളിലും അസൂയ ഇവർക്ക് ഉണ്ടാവുന്നുണ്ട്.

ഫലം

അവിചാരിതമായി യാത്രകൾ വേണ്ടി വരും. സന്താനങ്ങൾക്ക് രോഗാരിഷ്ടതകൾക്കുള്ള സാധ്യതയുണ്ട്. ഓരോ അവസ്ഥയിലും നിങ്ങൾക്ക് ഉയർന്നെണീക്കുന്നതിനുള്ള ഊര്‍ജ്ജം ലഭിക്കും. പ്രതീക്ഷിക്കാത്ത ധനലാഭത്തിനുള്ള സാധ്യതയുണ്ട്. നേട്ടങ്ങൾ പല വിധത്തിൽ ബാധിക്കുന്നത് പങ്കാളിയെയാണ്.

ചിഹ്നം - കമാനം

ഗ്രഹം - വ്യാഴം

ഗണം- രാക്ഷസൻ

മൃഗം - സിംഹം

ദേവൻ - ഇന്ദ്രൻ

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാർക്ക് നല്ല നേതാക്കളാവുന്നതിന് സാധ്യതയുണ്ട്. അവരുടെ ജോലിയും ബന്ധവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. സുഹൃത്തുക്കളുമായി ചേർന്ന് നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. കലാകാരൻമാരായിരിക്കും ഈ നക്ഷത്രക്കാർ.

ഫലം

നടപ്പാകില്ലെന്ന് കരുതിയിരുന്ന പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. സന്താനങ്ങൾക്ക് രോഗാരിഷ്ടതകൾക്കുള്ള സാധ്യതയുണ്ട്. വയറിന്‍റെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. കാലങ്ങളായി അലട്ടിയിരുന്ന പ്രശ്നത്തിന് പരിഹാരം കാണുന്നുണ്ട്.

ചിഹ്നം - താമര

ഗ്രഹം - ശനി

ഗണം - ദേവഗണം

മൃഗം - കേഴമാന്‍

ദേവൻ - സുബ്രഹ്മണ്യൻ

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാർ വളരെയധികം ബുദ്ധിമാൻമാരാണ്. അവർ ഏത് കാര്യത്തിനും പരിചയസമ്പന്നരും ആ കാര്യം വളരെയധികം നേട്ടങ്ങളോടെ കൈകാര്യം ചെയ്യുന്നവരും ആയിരിക്കും. ഈ നക്ഷത്രക്കാർ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. എല്ലാ തരത്തിലുള്ള സുഹൃത്ബന്ധങ്ങളോടും ഇവർ ഒത്തു പോവുകയില്ല.

ഫലം

ജീവിത പങ്കാളിക്ക് നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. കാലാവസ്ഥമാറുന്നതിനനുസരിച്ച് രോഗസാധ്യതകൾ വർദ്ധിക്കുന്നുണ്ട്. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ വേണം. അല്ലെങ്കിൽ നിങ്ങളിൽ അപകടത്തിനുള്ള സാധ്യത ഈ വർഷം കാണുന്നുണ്ട്.

ചിഹ്നം - കുട

ഗ്രഹം - ബുധൻ

ഗണം - രാക്ഷസൻ

മൃഗം - മാൻ

ദേവൻ - ഇന്ദ്രൻ

മൂലം

മൂലം

ഇതിനെ ‘റൂട്ട് സ്റ്റാർ' എന്ന് വിളിക്കുന്നു മൂലം നക്ഷത്രക്കാരെ. ഈ നക്ഷത്രത്തിന്‍റെ ആളുകൾ നല്ല അന്വേഷകരും മറ്റുള്ളവരുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നവരുമാണ്. ജീവിതത്തിൽ വിവിധ ഉയർച്ച താഴ്ചകൾ അവർ അഭിമുഖീകരിക്കുന്നുണ്ട്. പലപ്പോഴും ഇഷ്ടപ്പെടാത്ത കാര്യം തുറന്ന് പറയുന്നവരായിരിക്കും. മാത്രമല്ല പല സാഹചര്യങ്ങളിലും മറ്റുള്ളവരെ എപ്പോഴും കുറ്റപ്പെടുത്തുന്ന സ്വഭാവക്കാരാണ് ഇവർ.

ഫലം

സഹായവാഗ്ദാനങ്ങള്‍ സുഹൃത്തുക്കൾ നടത്തുമെങ്കിലും അതിൽ നിന്ന് അവര്‍ പിൻമാറുന്നതിനുള്ള സാധ്യതയുണ്ട്. ദീർഘയാത്രകൾ ഒഴിവാക്കുക. പണം കൈകാര്യം ചെയ്യുമ്പോൾ അൽപം ശ്രദ്ധിക്കാം. അല്ലെങ്കിൽ നഷ്ടങ്ങൾക്കുള്ള സാധ്യതയുണ്ട്.

ചിഹ്നം - വേര്

ഗ്രഹം - കേതു

ഗണം - രാക്ഷസൻ

മൃഗം - നായ

ദേവൻ - ഗണപതി

പൂരാടം

പൂരാടം

അതിനെ ‘അജയ്യനായ നക്ഷത്രം' എന്ന് വിളിക്കുന്നു. അതിന്റെ സ്വാധീനത്തിൽ ഈ നക്ഷത്രക്കാർ സ്വതന്ത്രരും ശക്തരുമായി നില കൊള്ളും. എപ്പോഴും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കും. ഇവർക്ക് മികച്ച ആശയവിനിമയ വൈദഗ്ധ്യവുമുണ്ട്. ദേഷ്യം പലപ്പോഴും മൂക്കിന്‍റെ തുമ്പത്താണ്.

ഫലം

പൊതുപ്രവർത്തനങ്ങളിൽ സജീവമാകും. വിദേശത്ത് നിന്ന് നാട്ടിലേക്ക് തിരിച്ച് വരുന്നു. മംഗല്യഭാഗ്യം ഈ വർഷം ഉണ്ടാവുന്നു. മാതാപിതാക്കളുടെ ആരോഗ്യത്തിൻ‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കണം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിക്കുള്ള സാധ്യതയുണ്ട്.

ചിഹ്നം - ഫാൻ

ഗ്രഹം - വ്യാഴം

ഗണം - മനുഷ്യ ഗണം

മൃഗം - കുരങ്ങൻ

ദേവൻ - ലക്ഷ്മീ നാരായണന്‍

ഉത്രാടം

ഉത്രാടം

ഇതിനെ ‘സാർവത്രിക നക്ഷത്രം' എന്ന് വിളിക്കുന്നു. ഈ നക്ഷത്രത്തിന്‍റെ സ്വാധീനത്തിൽ ആളുകൾ ക്ഷമയും ദയയുള്ളവരുമാവുന്നുണ്ട്. എന്തും സഹിക്കുന്നതിനുള്ള സഹിഷ്ണുത ശക്തിയുണ്ട് ഈ നക്ഷത്രക്കാർക്ക്. അവർ ഉത്തരവാദിത്തമുള്ള ആളുകളാണ്, വളരെ ദൃഢ നിശ്ചയത്തോടെ അവരവരുടെ ജോലി ചെയ്ത് തീർക്കുന്നു. അവർ ആത്മാർത്ഥതയുള്ളവരും ഒരിക്കലും നുണ പറയാത്തവരും ആയിരിക്കും.

ഫലം

നല്ല കാര്യങ്ങൾക്കായി പണം ചിലവാക്കുന്നുണ്ട്. സുഹൃത്തുക്കൾക്കായി പണച്ചിലവിനുള്ള സാധ്യതയുണ്ട്. മംഗല്യഭാഗ്യം ഉണ്ടാവുന്നു. വിദേശയാത്രാ സ്വപ്നം സഫലമാവുന്നു. എങ്കിലും കഠിനപരിശ്രമം ഏത് കാര്യത്തിന് പുറകിലും അനിവാര്യമാണ്.

ചിഹ്നം - ചെറിയ കട്ടിൽ

ഗ്രഹം - സൂര്യൻ

ഗണം - മനുഷ്യ ഗണം

മൃഗം - കാള

ദേവൻ - വിശ്വകർമ്മാവ്

തിരുവോണം

തിരുവോണം

ഇതിനെ ‘പഠന നക്ഷത്രം' എന്ന് വിളിക്കുന്നു. അതിന്റെ സ്വാധീനത്തിൽ ജനങ്ങൾ ബുദ്ധിപരമായി ബുദ്ധിമാൻമാരായിരിക്കും. എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കുന്നതിനായ് ശ്രമിച്ച് കൊണ്ടേ ഇരിക്കുന്നു. ശ്രദ്ധയേക്കാൾ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനും ഇവർ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിൽ നേട്ടങ്ങൾക്ക് ഇവർ പാത്രമാകുന്നുണ്ട്.

ഫലം

ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. മനസ്സിന്‍റെ സന്തോഷത്തിന് വേണ്ടി കാര്യങ്ങൾ പ്രവർത്തിക്കും. സന്താനദുഖത്തിന് അറുതിയുണ്ടാവുന്നു. വിവാഹാലോചനയിൽ ഉത്തമ ബന്ധം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം അൽപം ശ്രദ്ധിക്കുക.

ചിഹ്നം - ചെവി

ഗ്രഹം - വ്യാഴം

ഗണം - ദേവഗണം

മൃഗം - കുരങ്ങ്

ദേവൻ - വിഷ്ണു

അവിട്ടം

അവിട്ടം

ഇതിനെ ‘സിംഫണിയുടെ നക്ഷത്രം' എന്ന് വിളിക്കുന്നു. ഇവർക്ക് വളരെയധികം നേട്ടങ്ങളും സ്വത്തുക്കളും സമ്പത്തും ഉണ്ടാവുന്നുണ്ട്. സംഗീതത്തിലേക്കും നൃത്തത്തിലേക്കും അവർ ആകൃഷ്ടരാവുന്നത് സാധാരണം. എങ്കിലും പലപ്പോഴും പൊള്ളയായ ജീവിതമായിരിക്കും ഇവരുടേത്.

ഫലം

ബന്ധുജനങ്ങളില്‍ നിന്ന് വിവിധ തരത്തിലുള്ള സഹായം ലഭിക്കുന്നുണ്ട്. ഗൃഹനിർമ്മാണത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ചിലവ് വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പൈതൃക സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ അവസ്ഥയിലും നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കിൽ അത് നഷ്ടത്തിലേക്കെത്തും.

ചിഹ്നം - ഓടക്കുഴൽ

ഗ്രഹം - വ്യാഴം

ഗണം - രാക്ഷസൻ

മൃഗം - സിംഹം

ദേവൻ - സുബ്രഹ്മണ്യൻ

ചതയം

ചതയം

ചതയം നക്ഷത്രക്കാരെ മൂടുപടം നക്ഷത്രം' എന്നാണ് വിളിക്കുന്നത്. ഇവർ വളരെയധികം രഹസ്യങ്ങൾ സൂക്ഷിക്കുന്നവരാണ്. സ്വയം ചിന്തിച്ച് ഏത് പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേണ്ടി ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിച്ചാൽ മുന്നോട്ട് പോവുന്നതിന് പല വിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാവുന്നുണ്ട്.

ഫലം

പുതിയ സുഹൃത് ബന്ധം ജീവിതത്തിൽ ഉണ്ടാവും. ഇത് പോസിറ്റീവ് ആയ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാക്കുന്നുണ്ട്. പുതിയ ബിസിനസ് തുടങ്ങാൻ പോവുന്നവർക്ക് അനുകൂല സമയമാണ്. ബന്ധുജനങ്ങളിൽ നിന്ന് അപ്രതീക്ഷിതമായ സഹായം ലഭിക്കുന്നുണ്ട്. വിവാഹത്തിന്‍റെ കാര്യത്തിൽ തീരുമാനമാവും.

ചിഹ്നം - നക്ഷത്രം

ഗ്രഹം - രാഹു

ഗണം - രാക്ഷസൻ

മൃഗം - കുതിര

ദേവൻ - വരുണൻ

പൂരൂരുട്ടാതി

പൂരൂരുട്ടാതി

ഇതിനെ ‘പരിവർത്തനത്തിന്റെ നക്ഷത്രം' എന്ന് വിളിക്കുന്നു. ഈ നക്ഷത്രക്കാർ ഏത് കാര്യം ചെയ്യുമ്പോഴും വളരെയധികം ആത്മാർത്ഥതയോടെയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിൽ പ്രതിസന്ധികൾക്കുള്ള സാധ്യത ഇവർക്ക് വളരെയധികം കൂടുതലാണ്. രഹസ്യ സ്വഭാവങ്ങൾ ഇവർക്ക് പല അവസ്ഥയിലും ഉണ്ടാവുന്നുണ്ട്. ജീവിതത്തിൽ പല അപകടങ്ങളും ഇവർക്ക് നേരിടേണ്ടതായി വന്നേക്കാം.

ഫലം

സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കും. തൊഴിൽ രഹിതർക്ക് ആശ്വാസമായ ഫലം ലഭിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുന്നത് നിങ്ങൾക്ക് തന്നെ ബാധ്യതയായി മാറും. മനസ്സിനിണങ്ങിയ പങ്കാളിയെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചിഹ്നം - വാൾ

ഗ്രഹം - വ്യാഴം

ഗണം - മനുഷ്യഗണം

മൃഗം - സിംഹം

ദേവൻ - മഹാവിഷ്ണു

Most read:വിഷുഫലം 2023: 12 രാശിക്കാര്‍ക്കും മേടം 1 മുതല്‍ ഒരു വര്‍ഷത്തെ സമ്പൂര്‍ണ ഗുണദോഷ ഫലം

ഉത്രട്ടാതി

ഉത്രട്ടാതി

ഇതിനെ ‘യോദ്ധാവ് നക്ഷത്രം' എന്ന് വിളിക്കുന്നു. അതിന്റെ സ്വാധീനത്തിൽ ആളുകൾ അവരുടെ വികാരങ്ങൾ നിയന്ത്രിക്കുന്നതിൽ നല്ല കഴിവുള്ളവരാണ്. എന്നാൽ ഇത്രട്ടാതി നക്ഷത്രക്കാർ മടിയന്മാരായിരിക്കും. അവർക്ക് ദയയും സന്തോഷവും ഉണ്ട്. എപ്പോഴും കുടുംബത്തോടൊപ്പം നിൽക്കുന്നതിനാണ് ഇവർ ശ്രമിക്കുന്നതും.

ഫലം

മംഗള കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ബന്ധുജനങ്ങൾ വാക്കുകൾ കൊണ്ട് ദ്രോഹിക്കുന്നതിന് ഉള്ള സാധ്യതയുണ്ട്. തുടങ്ങി വെച്ച പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ഉദര സംബന്ധമായ അസുഖങ്ങൾ നിങ്ങളെ അലട്ടിയേക്കാം.

ചിഹ്നം - ഇരട്ടകൾ

ഗ്രഹം - ശനി

ഗണം - മനുഷ്യ ഗണം

മൃഗം - പശു

ദേവൻ - ശ്രീരാമൻ

രേവതി

രേവതി

നക്ഷത്ര സമൂഹങ്ങളില്‍ 27-ാമത്തെ നക്ഷത്രമാണ് രേവതി നക്ഷത്രം. ഇവര്‍ യാത്ര വളരെയധികം ഇഷ്ടപ്പെടുന്നവരാണ് എന്ന് മാത്രമല്ല മറ്റുള്ളവരോട് സ്‌നേഹവും ദയയും ഇവര്‍ക്ക് എപ്പോഴും ഉണ്ടാവുന്നു. എപ്പോഴും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ ആണ് ഇവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. മികച്ച കലാകാരന്‍മാരാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഫലം

വിവാഹം വാക്കാൽ ഉറപ്പിക്കും. കലാരംഗത്ത് മികച്ച നേട്ടം ലഭിക്കുന്ന വർഷമാണ് ഇത്. വാഹനം വിൽക്കുന്നതിന് ശ്രമിക്കുന്നു. അതിലൂടെ നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കൾക്കായി പണം ചിലവാക്കുന്നതിനുള്ള അവസ്ഥയുണ്ടാവുന്നുണ്ട്. സാമ്പത്തികം വലിയ പ്രതിസന്ധിയല്ലാതായി മാറുന്ന ഒരു വർഷമാണ് രേവതി നക്ഷത്രക്കാർക്ക് 2020.

ചിഹ്നം - മത്സ്യം

ഗ്രഹം - ബുധൻ

ഗണം - ദേവഗണം

മൃഗം - ആന

ദേവൻ - മഹാലക്ഷ്മി

English summary

27 Nakshatra Names and Character Traits in malayalam

Here we providing the list of 27 nakshatras list with all information about characteristics, weakness, strength and qualities.
X
Desktop Bottom Promotion