Just In
- 44 min ago വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- 2 hrs ago 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- 3 hrs ago കാത്തിരുന്നൊരു കാമുകിയെ കിട്ടിയോ; കൈവിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട 8 കാര്യം
- 3 hrs ago വായുവേഗത്തില്‍ പ്രസാദിക്കും പവനപുത്രന്, ആഗ്രഹസാഫല്യം നല്‍കും ഹനുമാന് ജയന്തി ആരാധന
Don't Miss
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Movies വീണ്ടും വിളിച്ചാല്‍ വരില്ലേ? അന്ന് ലാല്‍ ചോദിച്ചു, വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയെത്തുന്നു ലാലിനൊപ്പം
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
Numerology Predictions 2022 : സമ്പൂര്‍ണ ന്യൂമറോളജി ഫലം 2022; ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയും വര്‍ഷം
കഴിഞ്ഞ വര്‍ഷം നിങ്ങള്‍ക്ക് എങ്ങനെയായിരുന്നാലും, നിങ്ങളുടെ അടുത്ത വര്‍ഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെ കുറിച്ച് എല്ലാവരും കൂടുതല്‍ ആശങ്കാകുലരാണ്. ചിലര്‍ വരുന്ന വര്‍ഷത്തേക്കുള്ള പദ്ധതികള്‍ മുന്‍കൂട്ടി തയ്യാറാക്കുകയും ആ പദ്ധതികള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വരാനിരിക്കുന്ന കാലത്ത് എന്ത് മാറ്റങ്ങള്‍ സംഭവിക്കാം, അവയില്‍ എങ്ങനെ പ്രവര്‍ത്തിക്കാം എന്നതിനെ കുറിച്ച് എല്ലാവരുടെയും മനസ്സില്‍ നിരവധി ചോദ്യങ്ങളുണ്ട്. ഈ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന്, ഭാവിയെക്കുറിച്ച് നിങ്ങളെ ബോധവാന്മാരാക്കുന്ന ചില പ്രവചനങ്ങളുണ്ട്.
Most read: 2021 ഡിസംബറിലെ വ്രതദിനങ്ങളും ആഘോഷങ്ങളും
വരുന്ന ആഴ്ചയോ മാസമോ വര്‍ഷമോ നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് സംഖ്യാശാസ്ത്രം അനുസരിച്ച് പ്രവചനം നടത്താം. യഥാര്‍ത്ഥത്തില്‍ ഈ പ്രവചനം നിങ്ങളുടെ ജനന നമ്പര്‍ അനുസരിച്ചാണ് തീരുമാനിക്കുന്നത്. 2022 വര്‍ഷത്തില്‍ സംഖ്യാശാസ്ത്രം പ്രകാരം നിങ്ങളുടെ ഭാവി എങ്ങനെയായിരിക്കുമെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.
ഭാഗ്യസംഖ്യ എങ്ങനെ കണക്കാക്കാം
സംഖ്യാശാസ്ത്രം അനുസരിച്ച്, നിങ്ങളുടെ മുഴുവന്‍ ജനനത്തീയതിക്കും ഒരൊറ്റ അക്കമുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ ജനനത്തീയതി 14.4.2001 ആണെങ്കില്‍, തീയതിയിലെ എല്ലാ അക്കങ്ങളും ചേര്‍ത്താല്‍ നിങ്ങള്‍ക്ക് 3 ലഭിക്കും, അതിനാല്‍ 3 നിങ്ങളുടെ ഭാഗ്യ സംഖ്യയാണ്. ഈ കണക്കുകൂട്ടല്‍ അനുസരിച്ച്, നിങ്ങളുടെ ജനനത്തീയതി അനുസരിച്ച് നിങ്ങളുടെ ഭാഗ്യം കണ്ടെത്താനും വരുന്ന വര്‍ഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേടാനും കഴിയും.
നമ്പര്‍ 1
നിങ്ങളുടെ ജനനത്തീയതി പ്രകാരം നിങ്ങളുടെ ഭാഗ്യ സംഖ്യ 1 ആണെങ്കില്‍, നിങ്ങളുടെ സംഖ്യയുടെ അധിപന് ചൊവ്വയാണ്. നിങ്ങളുടെ പ്രണയ ജീവിതത്തിന്റെ കാര്യത്തില്‍ 2022 വര്‍ഷം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള എല്ലാ സന്തോഷകരമായ നിമിഷങ്ങളും നിങ്ങള്‍ ആസ്വദിക്കും, അവിവാഹിതര്‍ക്ക് വിവാഹിതരാകാം. ദമ്പതികള്‍ക്ക് ജീവിതം ഒരു പരിധി വരെ അനുകൂലമായിരിക്കും. പരസ്പര ബന്ധങ്ങള്‍ ശക്തമാകും. ജോലിചെയ്യുന്നവര്‍ക്ക് കഠിനാധ്വാനത്തിന്റെ സമയമാണ്. എന്നാല്‍ ഈ കഠിനാധ്വാനം വരും കാലങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ബിസിനസുകാര്‍ വര്‍ഷാരംഭത്തില്‍ അല്പം ശ്രദ്ധിക്കണം. വര്‍ഷത്തിന്റെ മധ്യം നിങ്ങള്‍ക്ക് നല്ലതായിരിക്കും, നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിങ്ങള്‍ വിജയിക്കും. ന്യൂമറോളജി അനുസരിച്ച്, ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ പെട്ടെന്ന് വിഷമിപ്പിക്കുകയും പെട്ടെന്ന് മാറുകയും ചെയ്യും, അതിനാല്‍ ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തികമായി ഈ വര്‍ഷം വളരെ അനുകൂലമായിരിക്കും.
Most read:2021ലെ അവസാന ഗ്രഹണം; പൂര്‍ണ സൂര്യഗ്രഹണം വരുന്നത് ഈ ദിവസം
നമ്പര്‍ 2
ഭാഗ്യസംഖ്യ 2 ഉള്ള ആളുകള്‍ക്കുള്ള 2022 ലെ സംഖ്യാശാസ്ത്രം സൂചിപ്പിക്കുന്നത് ഈ വര്‍ഷം നിങ്ങളുടെ വൈകാരികത അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുമെന്നും ഇത് നിങ്ങളുടെ വ്യക്തിജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം എന്നുമാണ്. പങ്കാളിയുമായി തര്‍ക്കത്തിന് സാധ്യതയുണ്ട്. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഈ വര്‍ഷം നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും. ജോലിസ്ഥലത്തും നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടാം. നിങ്ങളുടെ ജോലിക്ക് നിങ്ങള്‍ പ്രാധാന്യം നല്‍കുകയും ശ്രദ്ധിക്കുകയും വേണം. ബിസിനസ്സ് ഉള്ളവര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ അനുകൂലമായിരിക്കും, എന്നാല്‍ വര്‍ഷത്തിന്റെ മധ്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
നമ്പര്‍ 3
ഈ വര്‍ഷം നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സംഖ്യാശാസ്ത്ര ജാതകം അനുസരിച്ച്, 2022 വര്‍ഷം വിവാഹ ജീവിതം അനുകൂലമായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ ഈഗോയുമായി നിങ്ങള്‍ക്ക് പോരാടേണ്ടി വന്നേക്കാമെങ്കിലും, നിങ്ങള്‍ക്ക് പരസ്പര ധാരണയോടെ മുന്നോട്ട് പോകാനാകും. പ്രണയകാര്യങ്ങള്‍ക്ക് വര്‍ഷത്തിന്റെ തുടക്കം നല്ലതാണ്. അവിവാഹിതരായ ആളുകള്‍ക്ക് അവരുടെ സ്നേഹം കണ്ടെത്താന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്ന ആളുകള്‍ക്ക് സ്ഥലംമാറ്റം നേരിടേണ്ടി വന്നേക്കാം അല്ലെങ്കില്‍ നിങ്ങളുടെ വകുപ്പും മാറിയേക്കാം. നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഈ വര്‍ഷം അനുകൂലമാണ്. നിങ്ങളുടെ ബിസിനസ്സിനായി നിങ്ങള്‍ക്ക് ധാരാളം യാത്ര ചെയ്യുകയും നിങ്ങളുടെ നെറ്റ്വര്‍ക്ക് വിപുലീകരിക്കുകയും ചെയ്യും. ഈ വര്‍ഷം വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
Most read:2021 ഡിസംബറിലെ വ്രതദിനങ്ങളും ആഘോഷങ്ങളും
നമ്പര്‍ 4
ഭാഗ്യസംഖ്യ 4 ആയവര്‍ക്ക് 2022 വര്‍ഷം പ്രവചനാതീതമാണ്, പെട്ടെന്നുള്ള ഏത് തീരുമാനവും നിങ്ങളെ ആശ്ചര്യപ്പെടുത്തും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ ഐക്യം വര്‍ദ്ധിക്കും. കാലക്രമേണ, നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷകരമായ സമയം അനുഭവപ്പെടും. വര്‍ഷത്തിന്റെ തുടക്കം പ്രണയകാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. പ്രതികൂല സാഹചര്യം ഒഴിവാക്കാന്‍, ഒരു തര്‍ക്കവും വര്‍ദ്ധിക്കാന്‍ അനുവദിക്കരുത്. ജോലി ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം ഒരു വലിയ സ്ഥാനം ലഭിക്കും, കൂടാതെ സ്ഥാനക്കയറ്റത്തിനുള്ള ശക്തമായ സാധ്യതയും ഉണ്ടാകും. ബിസിനസുകാര്‍ക്കും ഈ വര്‍ഷം വളരെ പ്രയോജനകരമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് മിതമായിരിക്കും. ആമാശയ സംബന്ധമായ രോഗങ്ങളും സാംക്രമിക രോഗങ്ങളും സമ്മര്‍ദം ഉണ്ടാക്കും.
നമ്പര്‍ 5
ഭാഗ്യസംഖ്യ 5 ആയവര്‍ 2022 വര്‍ഷം കാര്യക്ഷമമായ നേതൃത്വപരമായ കഴിവ് വിനിയോഗിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു, ഇത് നിങ്ങളുടെ കരിയറില്‍ വിജയം കൈവരിക്കുന്നതിനും നിങ്ങളെ സഹായിക്കും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും, ചില കാര്യങ്ങളില്‍ പ്രിയപ്പെട്ടവരുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. നിങ്ങളുടെ ബന്ധം നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഈ വര്‍ഷം ദാമ്പത്യ ജീവിതത്തിന് അനുകൂലമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം നല്ല നേട്ടങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് അവരുടെ വൈദഗ്ധ്യത്തിന്റെയും ജോലിയോടുള്ള അര്‍പ്പണബോധത്തിന്റെയും പൂര്‍ണ്ണമായ പ്രയോജനം ലഭിക്കും. നിങ്ങളുടെ അലസത ആരോഗ്യത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ജലദോഷം, നെഞ്ചിലെ അണുബാധ തുടങ്ങിയ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും.
Most read:ഡിസംബറില്‍ 3 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം മുന്നില്‍
നമ്പര്‍ 6
ഭാഗ്യസംഖ്യ 6 ഉള്ള ആളുകള്‍ക്ക് പ്രണയ കാര്യങ്ങളില്‍ നിങ്ങളുടെ ബന്ധം മെച്ചപ്പെടും. വിവാഹിതര്‍ക്ക് ഈ വര്‍ഷം നല്ലതായിരിക്കും. ചെറിയ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും, എന്നിരുന്നാലും നിങ്ങള്‍ വളരെ കരുതലുള്ളവരും പരസ്പരം പൂര്‍ണ്ണമായും അര്‍പ്പിക്കുന്നവരുമായിരിക്കും. തൊഴില്‍ പ്രൊഫഷണലുകള്‍ ജോലി മാറാന്‍ സാധ്യതയുണ്ട്, നിങ്ങള്‍ക്ക് ഒരു നല്ല ജോലി ലഭിക്കും. വര്‍ഷത്തിന്റെ മധ്യത്തില്‍ ജോലി മാറുന്നത് ഒഴിവാക്കുക. ബിസിനസ്സുകാര്‍ അല്പം ശ്രദ്ധിക്കണം. ഈ വര്‍ഷം ആരോഗ്യം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. മലബന്ധവും അസിഡിറ്റിയും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തികമായി ഈ വര്‍ഷം നിങ്ങളുടെ സ്ഥിതി സാധാരണമായിരിക്കും.
നമ്പര്‍ 7
ഭാഗ്യസംഖ്യ 7 ഉള്ള ആളുകള്‍ തൊഴില്‍ മേഖലയില്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. പ്രണയത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം വളരെ ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരു വിള്ളല്‍ നേരിടേണ്ടി വന്നേക്കാം, നിങ്ങളുടെ ബന്ധത്തെ വഷളാക്കുന്ന ചില കാര്യങ്ങള്‍ സംഭവിക്കാം, അതിനാല്‍ നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. തൊഴില്‍ രംഗത്ത്, ജോലി അന്വേഷിക്കുന്നവര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ സ്ഥാനക്കയറ്റം ലഭിക്കും. ഈ വര്‍ഷം ജോലിയില്‍ വിജയം കൈവരിക്കും. ബിസിനസ്സുകാര്‍ ഈ വര്‍ഷം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മേഖലയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ആരോഗ്യരംഗത്ത് ഈ വര്‍ഷം ദുര്‍ബലമായിരിക്കും, അതിനാല്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കണം. വര്‍ഷത്തിന്റെ ആരംഭം വളരെ ബുദ്ധിമുട്ടായിരിക്കും. മെയ്-ജൂണ്‍ മാസം മുതല്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും, പ്രശ്നങ്ങള്‍ കുറയും.
Most read:വീടിന്റെ ബാല്‍ക്കണിയിലും വാസ്തുവുണ്ട്; വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ഇത്
നമ്പര്‍ 8
ഭാഗ്യസംഖ്യ 8 ഉള്ള ആളുകള്‍ ഈ വര്‍ഷം നിങ്ങളുടെ ധാര്‍ഷ്ട്യ മനോഭാവം ഉപേക്ഷിക്കേണ്ടിവരും, എങ്കില്‍ മാത്രമേ നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് കരകയറാന്‍ കഴിയൂ. പ്രണയ സംബന്ധമായ കാര്യങ്ങള്‍ക്ക് വര്‍ഷത്തിന്റെ തുടക്കം അനുകൂലമായിരിക്കും. വിവാഹിതര്‍ക്ക് ദാമ്പത്യ ജീവിതം സുഖകരമാക്കാന്‍ അവസരങ്ങള്‍ ലഭിക്കും. നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധം മികച്ചതായിരിക്കും, ഈ വര്‍ഷം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ മുന്നോട്ട് പോകും. ജോലി ചെയ്യുന്നവര്‍ ഈ വര്‍ഷം അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. വര്‍ഷത്തിന്റെ മധ്യത്തില്‍, നിങ്ങള്‍ക്ക് ചില നല്ല ജോലി അവസരങ്ങള്‍ ലഭിക്കും, അത് നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തും. വ്യവസായികള്‍ക്ക് ഈ വര്‍ഷം അനുകൂലമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, നെഞ്ചുവേദന, വിറയല്‍, കടുത്ത പനി അല്ലെങ്കില്‍ ഏതെങ്കിലും പകര്‍ച്ചവ്യാധികള്‍ നിങ്ങളെ അലട്ടും. നിങ്ങള്‍ക്ക് പല്ലുകള്‍ക്കും തൊണ്ടയ്ക്കും പ്രശ്നങ്ങള്‍ ഉണ്ടാകാം, അതിനാല്‍ ശ്രദ്ധിക്കുക.
നമ്പര്‍ 9
ഭാഗ്യസംഖ്യ 9 ഉള്ള ആളുകള്‍ക്ക് ഈ വര്‍ഷം ധാരാളം നേട്ടങ്ങള്‍ ലഭിക്കും. പ്രണയത്തിന്റെ കാര്യത്തില്‍, ഈ വര്‍ഷം നിങ്ങളുടെ ജീവിതത്തിലെ ചില ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ അടുപ്പം വര്‍ദ്ധിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും. പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് അവരുടെ ജോലിയില്‍ സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായും നല്ല ബന്ധം പുലര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുക. വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ നിങ്ങള്‍ക്ക് പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യരംഗത്ത് ഈ വര്‍ഷം മിതമായിരിക്കും. തോളിലും സന്ധികളിലും വേദന, ഉദരരോഗങ്ങള്‍, തലവേദന എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും, അതിനാല്‍ കൃത്യസമയത്ത് വൈദ്യോപദേശം തേടുക.
Most read:പുതിയ വീട് വാങ്ങാന്‍ ഒരുങ്ങുന്നോ? ഈ വാസ്തു നുറുങ്ങുകള്‍ ശ്രദ്ധിക്കൂ