Just In
Don't Miss
- Movies
ഫിറോസിന് ഒറ്റയ്ക്ക് വന്നാല്‍ പോരായിരുന്നോ? ഭാര്യ സജ്ന ഗെയിം പൊളിച്ച് കൈയില്‍ തരും, ലാലേട്ടാ വരുമ്പോ പ്രതീക്ഷ
- Sports
IND vs ENG: കളിച്ച് മൂന്നു പിങ്ക് ബോള്‍ ടെസ്റ്റ് മത്രം, ഇന്ത്യക്കു മടുത്തു? ബോള്‍ കുഴപ്പക്കാരന്‍!
- Automobiles
പ്രതിദിന ഫാസ്ടാഗ് കളക്ഷനില്‍ വന്‍ വര്‍ധനവ്; 104 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി
- News
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് സ്വര്‍ണപണയ വായ്പകള്‍ എഴുതിത്തള്ളി തമിഴ്നാട് സര്‍ക്കാര്‍
- Finance
പവന് 440 രൂപ കുറഞ്ഞു; സ്വര്‍ണം ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2020ല്‍ ധനഭാഗ്യം കൂടെ 7 നക്ഷത്രങ്ങള്‍ക്ക്
പുതിയ വര്‍ഷത്തിലേയ്ക്കു കടക്കുവാന്‍ അധികം സമയമില്ല. ഓരോ വര്‍ഷവും ഭാഗ്യവും ഐശ്വര്യവും വരണമേയെന്ന പ്രാര്‍ത്ഥനയോടെയാണ് നാം കാത്തിരിയ്ക്കുക.
ഓരോ വര്‍ഷവും തങ്ങളുടെ ഭാഗ്യം എന്തെന്നറിയാന്‍ പല വഴികളും നോക്കുന്നവരുണ്ട്. ഇതില്‍ ജ്യോതിഷവും പ്രധാനമാണ്. ജ്യോതിഷവും ശാസ്ത്രം തന്നെയാണ്. വിശ്വാസിയ്ക്കുന്നവര്ക്കാകാം. അല്ലാത്തവര്‍ക്ക് അവരുടെ വിശ്വാസവും.
നക്ഷത്ര ഫലം പലരും ഏറെ പ്രധാനമായി എടുക്കുന്ന ഒന്നാണ്. ജനിച്ച നാള് പ്രകാരം ഭാഗ്യവും നിര്‍ഭാഗ്യവും ഗുണവും ദോഷങ്ങളുമെല്ലാം വിശദീകരിയ്ക്കുകയും ചെയ്യുന്നു.
പുതുവര്‍ഷഫലം, അതായത് 2020ലെ ഫലം തങ്ങള്‍ക്ക് അനുകൂലമോ പ്രതികൂലമോ എന്നറിയാന്‍ ആഗ്രഹിയ്ക്കുന്നവരുമുണ്ടാകും. ജ്യോതിഷ പ്രകാരം ചില നക്ഷത്രങ്ങള്‍ക്ക് 2020 സാമ്പത്തിക ലാഭം ഫലമായി പറയുന്നുണ്ട്. പ്രധാനമായും 7 നക്ഷത്രങ്ങള്‍ക്ക്. ഏതെല്ലാം നക്ഷത്രങ്ങള്‍ക്കാണ് 2020 സാമ്പത്തിക ലാഭം കൊണ്ടുവരുന്നതെന്നു നോക്കൂ.

ചതയം
ചതയം ഇത്തരത്തില്‍ ഒന്നാണ്. പുതു വര്‍ഷത്തില്‍ ഈ നക്ഷത്രത്തിന് സാമ്പത്തിക അഭിവൃദ്ധിയും സര്‍ക്കാര്‍ ജോലിയും വിദേശ ഭാഗ്യവും ധനവുമെല്ലാം ഫലമായി പറയുന്നു.

മകയിരം
മകയിരം നക്ഷത്രവും വിജയ സാധ്യത കൂടുതലുള്ള നക്ഷത്രമാണ്. 2020ല്‍ ഈ നക്ഷത്രത്തിനും ഏറെ ഭാഗ്യം ഫലമായി പറയുന്നുണ്ട്. ഇവര്‍ വിഷ്ണു ക്ഷേത്ര ദര്‍ശനവും ഒപ്പം ഭാഗ്യസൂക്താര്‍ച്ചനയും നടത്തുന്നതും ഏറെ ഭാഗ്യം നല്കുന്നു.

അവിട്ടം
അവിട്ടം നക്ഷത്രത്തിനും പുതുവര്‍ഷം ഭാഗ്യവര്ഷമാകുമെന്നു വേണം, പറയുവാന്‍. ഈ നക്ഷത്ര ജാതര്‍ക്കും വരും വര്‍ഷം ഏറെ ഭാഗ്യമാണ് ഫലമായി പറയുന്നത്. പൊസറ്റീവ് എനര്‍ജി കൂടുതല്‍ ലഭിയ്ക്കുവാന്‍ വിഷ്ണു അഷ്ടോത്തരം ജപിയ്ക്കുന്നതും വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നതും തുളസിപ്പൂ കൊണ്ട് അര്‍ച്ചന നടത്തുന്നതും ഏറെ ഭാഗ്യം നല്‍കും.

ചോതി
ചോതി നക്ഷത്രവും പുതു വര്‍ഷത്തില്‍ ഭാഗ്യമേറെ ലഭിയ്ക്കുന്ന നക്ഷത്രമാണ്. ഇവര്‍ വിചാരിക്കുന്നതിനേക്കാള്‍ സാമ്പത്തിക ഉയര്‍ച്ച ഇവരെ തേടിയെത്തുന്ന വര്‍ഷമാണ് 2020.

തിരുവോണം
തിരുവോണവും പുതു വര്‍ഷത്തില്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുന്ന വര്‍ഷമാണ്. വിചാരിച്ചതെല്ലാം നേടാന്‍ സാധിയ്ക്കുന്ന വര്‍ഷമാണ് ഇത്. ഈ നക്ഷത്രക്കാര്‍ക്കും 2020 ഭാഗ്യവര്‍ഷം തന്നെയാണെന്നു പറയാം.

ചിത്തിര
ചിത്തിര നക്ഷത്രമാണ് 2020ല്‍ സാമ്പത്തികാഭിവൃദ്ധിയുണ്ടാകുന്ന മറ്റൊരു നക്ഷത്രം. പ്രതീക്ഷിയ്ക്കുന്നതിനേക്കാള് ഇവര്‍ ഉയരത്തിലെത്തുന്ന വര്‍ഷമാണിത്. വിചാരിച്ചതിനേക്കാള്‍ വിജയം നേടും. ഇവര്‍ക്കും ഭാഗ്യ വര്‍ദ്ധനവിന് വിഷ്ണു ക്ഷേത്ര ദര്‍ശനം, ഭാഗ്യസൂക്താര്‍ച്ചന, തുളസിപ്പൂ സമര്‍പ്പണം, വിഷ്ണു അഷ്ടോത്തര നാമാര്‍ച്ചന എന്നിവ ചെയ്യുന്നത് ഏറെ നല്ലതാണ്.

അത്തം
അത്തം നക്ഷത്രമാണ് അടുത്ത നക്ഷത്രം. ഈ നക്ഷത്രത്തിന് ഏറെ ഗുണം നല്കുന്ന വര്‍ഷമാണ് 2020. സാമ്പത്തികമായി ഉന്നതിയിലെത്തുന്ന വര്‍ഷമാണ്. തടസങ്ങള്‍ നീങ്ങി കാര്യ സാധ്യമുണ്ടാകും. ഇവരുടെ കുടുംബ ജീവിതത്തിലും ഏറെ നല്ല ഫലങ്ങളുണ്ടാകും. സര്‍വ്വ ഐശ്വര്യദായകരമായ വര്‍ഷമാണ് ഇവര്‍ക്ക് 2020 എന്നു വേണം, പറയുവാന്‍.

പുതുവര്‍ഷം
പുതുവര്‍ഷം ഈ നാളുകാര്‍ക്കു ഭാഗ്യമെങ്കിലും വിഷ്ണു ക്ഷേത്ര ദര്‍ശനം, തുളസിമാലാസമര്പ്പണം, വിഷ്ണു നാമാര്‍ച്ചന, ഭാഗ്യസൂക്തം എന്നിവ കഴിയ്ക്കുന്നത് ഫലം വേഗത്തിലാക്കാന്‍ സഹായിക്കുന്നു. ഭാഗ്യത്തൊടൊപ്പം ഈശ്വരാനുഗ്രഹവും ഈ വര്‍ഷം ഈ നാളുകാരെ അനുഗ്രഹിയ്ക്കുന്നുവെന്നു വേണം, പറയുവാന്‍.