2019ല്‍ നിങ്ങളുടെ നക്ഷത്രസൂചന, ഫലം അറിയൂ

2019 ല്‍ നിങ്ങളുടെ നക്ഷത്രസൂചന, ഫലം അറിയൂ

2019നെ ആശയോടെ പ്രതീക്ഷയോടെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് എല്ലാവരും. എല്ലാ ദുഖങ്ങളും നിരാശകളും മറന്ന്, സന്തോഷവും സമാധാനവും പ്രതീക്ഷിച്ച് പുതുവര്‍ഷം വരണമെന്നാകും, ആഗ്രഹം.

2019 star

നാം ജനിച്ച നക്ഷത്ര പ്രകാരം 2019 എങ്ങനെയാകുമെന്ന് ജ്യോതിഷം പറയുന്നുണ്ട്. നക്ഷത്രപ്രകാരം രാശികള്‍ക്കും ഗ്രഹങ്ങള്‍ക്കും മാറ്റമുണ്ടാകുന്ന സമയം കൂടിയാണിത്.

2019 നിങ്ങളുടെ നക്ഷത്രത്തിന്റെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ അറിയൂ

അശ്വതി

അശ്വതി

27 നാളുകളില്‍ ആദ്യത്തെ നാളായ അശ്വതിയ്ക്ക് 2019 പൊതുവേ നല്ലതാണ്. രാജരാജ യോഗമെന്നു വേണം, പറയാന്‍. എന്നാല്‍ ഗ്രഹനിലയില്‍ നീചരാജ യോഗം പോലുള്ളവയുള്ളയുണ്ടെങ്കില്‍ ദോഷപരിഹാരവും ചെയ്യണം. സഹോദര ഗുണം, ബന്ധുഗുണം, വരുമാനം തുടങ്ങിയ ഭാഗ്യങ്ങള്‍ ഇവര്‍ക്ക് ഉണ്ടാകും.

ഭരണി

ഭരണി

ഇതു പോലെ ഭരണിയ്ക്കും പൊതുവേ നല്ല വര്‍ഷമാണ് ഇത്. ഇവര്‍ക്കും രാജ രോജ യോഗമെന്നാണ് പറയേണ്ടത്. ജോലി സംബന്ധമായി ഉയര്‍ച്ചയും വരുമാനവുമെല്ലാം ഫലമായി പറയുന്നു. നല്ല ജോലി, ജോലിയില്‍ പ്രൊമോഷന്‍ എന്നിവയെല്ലാം ഫലമായി പറയുന്നു.ഭരണി നക്ഷത്രങ്ങള്‍ക്ക് കൊച്ചുകുട്ടികളെങ്കില്‍ 10 വയസു വരെ അവരുടെ മാതാപിതാക്കള്‍ക്ക് 2019 ഏറെ ഐശ്വര്യമാണ്. സംഗീത രംഗത്തുള്ളവര്‍ക്കും ബിസനസുകാര്‍ക്കുമെല്ലാം നല്ലതാണ്.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രത്തിന് ഏറെ നല്ല സമയമാണ് 2019 എന്നു വേണം, പറയാന്‍. ഏറ്റവും മികച്ച സമയം എന്നു തന്നെ പറയാം. സാമ്പത്തികമായും മറ്റു സൗഭാഗ്യങ്ങളുമെല്ലാം വരാന്‍ സാധ്യതയുണ്ട്. മഹാവിഷ്ണുവിനേയും ശിവനേയും പ്രസാദിപ്പിയ്ക്കുന്നത് കൂടുതല്‍ നല്ലതാണ്. ബിസിനസ് രംഗത്തുള്ളവര്‍ക്ക നല്ല ഫലം, വിവാഹം കാത്തിരിയ്ക്കുന്നവര്‍ക്ക് വിവാഹം നടക്കുക തുടങ്ങിയ കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രത്തിനും ഈ വര്‍ഷം രാജ രാജയോഗം അഥവാ നല്ലതു വരാനുളള സാധ്യതയുള്ള സമയമാണെന്നു വേണം, പറയാന്‍. പ്രത്യേകിച്ചും മഹാവിഷ്ണുവിനെ പ്രസാദിപ്പിച്ചാല്‍. ഏഴില്‍ വ്യാഴമായതു കൊണ്ടാണിത്.ഇതു വരെയുണ്ടായിരുന്ന പല വൈഷമ്യങ്ങളില്‍ നിന്നും മോചനം നേടുന്ന സമയം കൂടിയാണ്. കാര്‍ഷിക സംബന്ധമായ ജോലികള്‍ക്ക് സാധ്യത.

മകയിരം

മകയിരം

മകയിരം മിഥുനക്കൂറില്‍ പെട്ട മകയിരം നക്ഷത്രക്കാര്‍ക്ക് 2019 നല്ലതാണ്. ഇവര്‍ക്കു കണ്ടക ശനിയാണെങ്കില്‍ പോലും വീടു വാങ്ങുന്നതുള്‍പ്പെടെ ഭാഗ്യങ്ങള്‍ നടക്കുന്ന വര്‍ഷമാണ് 2019 എന്നു വേണം, പറയാന്‍. ഭൂമി, വാഹന പ്ലാനുകളുണ്ടെങ്കില്‍ ഇതും നടക്കും.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്കു 2019 അത്ര നല്ല സമയല്ലെന്നു വേണം, പറയാന്‍. കണ്ടകശനിയുള്ള സമയമെങ്കിലും നല്ല യോഗങ്ങളുണ്ടാകും. വാഹനയോഗമുണ്ടെങ്കിലും ചെറിയ രീതിയിലെ വാഹന അപകടങ്ങള്‍ക്കും സാധ്യത. പൈസയില്ലെങ്കിലും വീടും വസ്ത്രാദി കാര്യങ്ങളുമെല്ലാം സ്വന്തമാക്കാനും സാധ്യതയുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യത.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രം മിഥുന, കര്‍ക്കിടക കൂറില്‍ പെടുന്നു. മിഥുനക്കുറില്‍ ജനിച്ചവര്‍ക്ക് അഞ്ചില്‍ വ്യാഴം, മറ്റുള്ളവര്‍ക്ക് ആറില്‍ വ്യാഴം. ഗുണദോഷ സമ്മിശ്രമാണ് 2019. എന്നാലും 60 ശതമാനവും നല്ലതാണ്. വിവാഹത്തിന് അനുകൂലമായ സമയം. വൈവാഹിക ബന്ധത്തില്‍ പിരിഞ്ഞു നില്‍ക്കുന്നവര്‍ക്ക് ഒരുമിയ്ക്കാന്‍ സാധ്യത. വാഹന സംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധ വേണം.

പൂയം

പൂയം

പൂയം നക്ഷത്രം വാല്‍ക്കണ്ണാടി പോലെ കാണപ്പെടുന്ന നക്ഷത്രമാണ്. വ്യാഴം ദേവതയാണ്. പശുവിന്റെ അകിടാണ് ഇതിന്റെ ചിഹ്നം. ഇതു കൊണ്ട് ഗോമാതാ പ്രസാദം നല്ലതാണ്. ഈ നക്ഷത്രത്തിന് സന്താന സൗഭാഗ്യം ഇല്ലെങ്കില്‍ ഈ വര്‍ഷം അതിനുള്ള യോഗമാണ്. സല്‍സന്താന യോഗം എന്നു വേണം, പറയാന്‍. മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കുക. വിദ്യാഭ്യാസ സംബന്ധമായ ഉയര്‍ച്ചയുണ്ടാകും. ഇതുപോലെ സാത്വിക കര്‍മം ചെയ്യുന്നവര്‍ക്കും. ഗൃഹം മോടി പിടിപ്പിയ്ക്കാനും താമസത്തിനും പെയിന്റര്‍മാര്‍ക്കും വ്ക്കീല്‍മാര്‍ക്കുമെല്ലാം നല്ലതാണ്. വിദേശയാത്രയ്ക്കു തടസമുണ്ടാകാന്‍ സാധ്യതയെങ്കിലും യോഗമില്ലെന്നു പറയാനാകില്ല. ആറില്‍ ശനി വരുന്നതിനാല്‍ വിവാഹ തടസം, ദുഷ്‌പേര് എന്നിവയ്ക്കും സാധ്യത.വിവാഹാദി മംഗളകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള വര്‍ഷം. ധന സംബന്ധമായി ഐശ്വര്യം കാണും.

ആയില്യം

ആയില്യം

ആയില്യം 2019ല്‍ ഭാഗ്യമുള്ള, നല്ല യോഗമുള്ള മറ്റൊരു നക്ഷത്രമാണ് ആയില്യം എന്നു പറയാം. കലാകാരന്മാര്‍ക്കു പ്രത്യേകിച്ചും. ഇതുപോലെ രാഷ്ട്രീയക്കാര്‍ക്കും ഈ നാളില്‍ പെട്ടവര്‍ക്ക് 2019 ഏറെ ഗുണ ഫലങ്ങള്‍ നല്‍കുമെന്നു വേണം, പറയാന്‍.

മകം

മകം

നുകം പോലെ കാണപ്പെടുന്ന അഞ്ചു നക്ഷത്രങ്ങളുടെ നക്ഷത്രമാണു മകം. ബുദ്ധികൂര്‍മതയുളള ഈ നക്ഷത്രത്തിന്റെ ഭഗവാന്‍ വിഷ്ണുവാണ്. ചിങ്ങക്കൂറിലെ മകം കാര്‍ക്ക് ഈ വര്‍ഷം നല്ലതാണ്. രോഗ ദുരിതങ്ങള്‍ക്കു സാധ്യത. വസ്തുവകകള്‍ കിട്ടാന്‍ സാധ്യതയുള്ള വര്‍ഷമാണിത്. വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകുന്ന സമയമാണ്. പിഎസ് സി ടെസ്റ്റുകള്‍ എഴുതുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയ്ക്കുള്ള സാധ്യതയും ഏറെയാണ്. പുതിയ കാര്യങ്ങള്‍ക്ക് അനുകൂലമായ വര്‍ഷം കൂടിയാണതിത്. യന്ത്ര സാമഗ്രികള്‍ കൊണ്ടു പണിയെടുക്കുന്നവര്‍ക്കും ന്ല്ലതാണ്. ഇവര്‍ക്കെല്ലാം കൂടുതല്‍ ഉയര്‍ച്ചയുണ്ടാകും. ഭൂമി വില്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കും മെച്ചമാണ്.

പൂരം

പൂരം

പൂരം തൊട്ടിലിന്റെ കാലു പോലെയുളള നക്ഷത്രമാണ്. അതായത് പൊതുവേ ആടിക്കൊണ്ടിയിരിയ്ക്കുന്ന നക്ഷത്രം. അമിത ഉത്കണ്ഠ ഉള്ള സമയം. ലോണ്‍ കിട്ടാന്‍ സാധ്യത, പുതിയ വീട്, വീട് മോടി പിടിപ്പിയ്ക്കാനുള്ള സാധ്യത കൂടുതലാണ്. കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കും ഉത്തമമായ സമയമാണിത്. കൃഷിക്കാര്‍ക്കും സര്‍വ്വൈശ്വര്യമാണ് 2019. സന്താനങ്ങള്‍ക്ക് നന്മയുണ്ടാകാനും ഉയര്‍ച്ചയുണ്ടാകാനും സാധ്യത. സന്താനങ്ങളില്‍ നിന്നും ധനലാഭം പ്രതീക്ഷിയ്ക്കാം. എന്നാല്‍ വീണ്ടും വീണ്ടും ചതിക്കപ്പെടാന്‍ സാധ്യതയുള്ള നക്ഷത്രം കൂടിയാണിത്. കേസുകളും മറ്റും ഒഴിവാക്കുക. അല്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകും. ജലസസംബന്ധമായ, ഓയില്‍ സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ ശ്രദ്ധിയ്ക്കുക. പല ആഗ്രഹങ്ങളും സാധിയ്ക്കുന്ന വര്‍ഷമാണ്.

ഉത്രം

ഉത്രം

ഉത്രം രണ്ടു നക്ഷത്രങ്ങള്‍ അടങ്ങിയ ഗണമാണിത്. മഹേശ്വരനാണ് ദേവത. ജപമണിയാണ് ചിഹ്നം. ഉത്രം നക്ഷത്രക്കാര്‍ക്കും കണ്ടക ശനിയെങ്കിലുംപൊതുവേ 2019 ഭാഗ്യമാണ്. മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കുന്നതു നല്ലതാണ്.വാഹന സംബന്ധമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഏറ്റവും ഉത്തമായ സമയമാണ് 2019. അതേ സമയം ഇതില്‍ ശ്രദ്ധവും വേണം. വിദേശ വാസയോഗം ഈ വര്‍ഷം ഫലം. ജോലി ലഭിയ്ക്കാന്‍, ജോലി മാറാന്‍ സാധ്യതയുളള സമയമാണ്. വാഹന യോഗം, വസ്ത്ര യോഗം തുടങ്ങിയ പല യോഗങ്ങളുമുണ്ട്.

അത്തം

അത്തം

അത്തം ശനിയാണെങ്കിലും പൊതുവേ ഭാഗ്യമുള്ള സമയമാണ്. മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കുന്നത് നല്ല ഫലം നല്‍കും. നല്ല ജോലി, വിദേശ വാസ യോഗം, കര്‍മ മേഖലയില്‍ വിജയം എന്നിവയെല്ലാം അത്തത്തിന് ഈ വര്‍ഷം ഫലമായി വരുന്നു. ബിസിനസിന് ഏറ്റവും നല്ല സമയമാണ് 2019.അത്തം നക്ഷത്രക്കാര്‍ക്ക് 2019ല്‍ വിവാഹ യോഗം നല്ല സമയമാണ്. മോഹിയ്ക്കുന്നയാളിനെ വിവാഹം കഴിയ്ക്കുന്ന സമയം. കണ്ടകശനിയാണെങ്കിലും പരിഹാരത്തിലൂടെ മറി കടക്കാം. നല്ല ഭര്‍ത്താവിനേയും ഭാര്യയേയും കിട്ടാന്‍ യോഗമുള്ള വര്‍ഷം. വാഹന യോഗം ഉള്ള നക്ഷത്രം, കൊച്ചുകുട്ടികള്‍ക്ക് രോഗ സാധ്യതയുള്ള വര്‍ഷമാണിത്. ഇതു കൊണ്ടു തന്നെ ശ്രദ്ധ വേണം. ഈശ്വര പരമായി കൂടുതല്‍ ചിന്തിച്ച് ജീവിയ്‌ക്കേണ്ടി വരണം. വിദേശ യാത്രയ്ക്കു ശ്രമിയ്ക്കുന്നവര്‍ക്ക് യോഗമുള്ള വര്‍ഷമാണ്. കലാകാരന്മാര്‍ക്കും ഇത് ഏറെ നല്ല സമയം തന്നെയാണ്. കുടുംബ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെടുന്ന സമയമാണിത്.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രത്തിന് ഏറെ നല്ല സമയമാണ് 2019. കുടുംബ ബന്ധങ്ങളില്‍ ഏറെ ഉയര്‍ച്ചയുണ്ടാകും, വഴക്കുകള്‍ മാറും, ബന്ധുജന വിരോധം മാറാന്‍ അവസരങ്ങളുണ്ടാകും. പുതിയ ബിസിനസുകള്‍ക്ക്, കാര്യങ്ങള്‍ക്ക് സാധ്യതയുള്ള സമയമാണ്. ഇതിനു പററിയ സമയം കൂടിയാണ്. സല്‍സന്താന യോഗമുള്ള വര്‍ഷമാണ് 2019. രോഗമായി കിടക്കുന്നവര്‍ക്ക് മാറി സുഖമാകാന്‍ സാധ്യത. പ്രണയസാധ്യതകള്‍ക്ക്, വിവാഹം പിരിഞ്ഞവര്‍ക്കും വിവാഹം കാക്കുന്നവര്‍ക്കുമെല്ലാം പൊതുവേ നല്ല സമയാണ്. സര്‍ക്കാര്‍ ജോലികള്‍ക്ക് ചെറിയ തടസമുണ്ടാകും. സുഖകരമായ ജീവിതത്തിന് സാധ്യതയുള്ള സമയം കൂടിയാണ് ഇത്. ജലസംബന്ധമായ, നിര്‍മാണ സംബന്ധമായ ജോലികളില്‍ ഉള്ളവര്‍ ശ്രദ്ധിയ്ക്കണം.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് മംഗള കര്‍മങ്ങളില്‍ പങ്കെടുക്കാനുള്ള സാധ്യതയുള്ള വര്‍ഷമാണ്. പുതിയ വീട്, വസ്തു സാധ്യത കൂടുതലാണ്. വിദേശത്തു താമസിയ്ക്കുന്നവര്‍ക്ക് ദോഷങ്ങള്‍ക്കുളള സാധ്യതയുണ്ട്. സന്താന, മംഗല്യ യോഗമുള്ള സമയമാണ്. പൊതുവേ ഏഴര ശനി കഴിഞ്ഞ സമയമാണ്. ദേഷ്യവും മറ്റും വരുന്നവര്‍ പൊതുവേ നിയന്ത്രിയ്ക്കുന്നതു നല്ലതാണ്. കുടുംബ ബന്ധങ്ങള്‍ സന്തോഷകരമാകും. പൊതുവേ അഹങ്കാരവും പിടിവാശിയും കൂടുതലുള്ള നക്ഷത്രമാണ്. ഇതു കൊണ്ട് ഇതും നിയന്ത്രിയ്ക്കുക.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രം വട്ടക്കണ്ണു പോലെ 9 നക്ഷത്രം ഒരുമിച്ചു ചേര്‍ന്ന നക്ഷത്രം. വിശാഖം ഏഴര ശനി മാറി നില്‍ക്കുന്ന അവസ്ഥയാണ്2019ല്‍ നല്ല ബന്ധങ്ങള്‍ സൃഷ്ടിയ്ക്കാന്‍ ഉത്തമമാണ്. വിവാഹ കാര്യങ്ങളില്‍, വിദേശ വാസത്തില്‍ ഒരു പരിധി വരെ ഫലം. അധ്യാപക, പിഎസ്‌സി ടെസ്റ്റ് എഴുതുന്നവര്‍ക്കു നല്ല ഫലം. വിശാഖം വിശാഖം നക്ഷത്രത്തിനും 2019 പൊതുവേ ഗുണം നല്‍കുന്ന ഒന്നാണ്. . സംഗീത വാസനയുളളക്ക് കൂടുതല്‍ നല്ലതാണ്. വീടിന്, വാഹനത്തിന് യോഗമുണ്ട്‌.ഈ നക്ഷത്രത്തിലെ അമ്മമാര്‍ക്കു സമാധാനിയ്ക്കാന്‍ വകയുണ്ട്. അതായത് മക്കള്‍ക്കു നല്ലതു വരും. വ്യാഴാഴ്ച വ്രതം നല്ലതാണ്. മഹാവിഷ്ണുവിനെ പ്രസാദിപ്പിയ്ക്കുക.

അനിഴം

അനിഴം

അനിഴം നക്ഷത്രത്തിനും ശനി സമയമാണെങ്കിലും 2019 ഭാഗ്യങ്ങള്‍ നല്‍കുന്ന വര്‍ഷമാണ്. വസ്ത്ര -വാഹന ഭാഗ്യം, കര്‍മ മേഖലയില്‍ ഉയര്‍ച്ച, വിവാഹം, പ്രണയ വിജയം തുടങ്ങിയവ ഫലമായി പറയുന്നു.അനിഴം നക്ഷത്രക്കാര്‍ക്ക് 12ല്‍ വൃശ്ചികക്കൂറാണ്. ദേവതയാണ് മിത്രം. വൃശ്ചികക്കൂറിലുള്ളവര്‍ക്ക് സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിയ്ക്കും. കലാകാരന്മാര്‍ക്ക് നല്ലതാണ്. ധന ധാന്യ സമൃദ്ധിയ്ക്കു സാധ്യതയാണ്. കൂട്ടുകുടുംബത്തില്‍ പെട്ടവര്‍ക്ക് ചില ചെറിയ പ്രശ്‌നങ്ങളുണ്ടാകും. ദേഷ്യം കാരണം ശത്രുക്കളുണ്ടാകാം. പുതിയ ഗൃഹമോടി, പ്രവേശം സാധ്യതകളുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് ഉന്നതമായ സ്ഥാനങ്ങളുണ്ടാകും.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട കുന്തം പോലെയുള്ള നക്ഷത്രമാണ്. ഇന്ദ്രനാണ് ദേവത. അധ്യാപന വൃത്തി ചെയ്യുന്നവര്‍ക്ക് ഏററവും നല്ലത്. കലാകാരന്മാര്‍ക്കും ഉന്നതിയുണ്ടാകുന്ന സമയമാണിത്. വിവാഹത്തിനും സന്താനങ്ങള്‍ക്കുമെല്ലാം യോഗമുള്ള സമയമാണ്. എന്നാല്‍ രോഗ ദുരിതമായ പ്രശ്‌നങ്ങള്‍ക്കു സാധ്യത. തോള്‍വേദന, ഗര്‍ഭാശയ പ്രശ്‌നം, പല്ലിനു പ്രശ്‌നം തുടങ്ങിയവയ്ക്കു സാധ്യത. ജലസംബന്ധമായ ജോലികള്‍ക്കും കാര്യങ്ങള്‍ക്കും ഉന്നതിയുണ്ടാകുന്ന വര്‍ഷമാണിത്.

മൂലം

മൂലം

11 നക്ഷത്രങ്ങള്‍ കൂടിച്ചേര്‍ന്നതാണ് മൂലം നക്ഷത്രം. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിയ്ക്കാന്‍ കഴിയുന്ന സമയമാണ് 2019. പുരാണങ്ങളിലും മറ്റും കഴിവു തെളിയിക്കാന്‍ സാധിയ്ക്കുന്ന സമയം. എഴുത്തുകാര്‍ക്ക് ഏറ്റവും നല്ല സമയം കൂടിയാണിത്. സ്വര്‍ണം, വെള്ളി, ഇരുമ്പ് തുടങ്ങിയ ലോഹമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കു നല്ലതാണ്. സന്താനഭാഗ്യവും ഫലമായി പറയുന്നു.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രങ്ങള്‍ക്ക് ഇത് ഏഴരശനിയാണ്. എങ്കിലും ഉദ്ദേശിയ്ക്കുന്ന കാര്യങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. പണം മുടക്കി ചെയ്തു കൊണ്ടിരിയ്ക്കുന്ന കാര്യത്തിനു നഷ്ടമെങ്കില്‍ ഈ വര്‍ഷം ലാഭം ഫലമായി പറയുന്നു. കൃഷിക്കാര്‍ക്കും ലാഭമുണ്ടാകുന്ന വര്‍ഷമാണിത്. ജോലി നോക്കുന്നവര്‍ക്ക് ജോലി സാധ്യതയുള്ള സമയം കൂടിയാണിത്. വിദേശത്തുള്ള ജോലി മാറ്റം ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഇതിനുള്ള സാധ്യതയുള്ള സമയം കൂടിയാണ്.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് ആരോഗ്യകാര്യത്തില്‍ ശ്രദ്ധിയ്‌ക്കേണ്ട സമയം. ഞരമ്പു സംബന്ധമായ, നാഡിസംബന്ധമായ രോഗങ്ങള്‍ക്കു സാധ്യത. രോഗദുരിതം സാധ്യതയായി പറയുന്നു. ധന ധാന്യ സമൃദ്ധിയുള്ള വര്‍ഷം. പണമിടപാടുകളില്‍ ശ്രദ്ധ വേണം. വിദേശങ്ങളില്‍ നിന്നും ഫലം കുറയാന്‍ സാധ്യതയാണ്. ധനം സമ്പാദിയ്ക്കാന്‍ കഴിവുള്ള വര്‍ഷം. കലാകാരന്മാര്‍ക്കും ഭാഗ്യം.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് ഏറെ മികച്ചൊരു സമയമാണ് 2019 എന്നു വേണം, പറയാന്‍. ധന ഭാഗ്യം ഏറെയുള്ള സമയം. വെറുതേയിരുന്നാല്‍ പോലും പണം ലഭിയ്ക്കുന്ന വിധത്തില്‍ ഭാഗ്യമുളള സമയമാണ് ഇതെന്നു പറയാം.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രങ്ങള്‍ മകര, കുംഭക്കൂറില്‍ വരുന്നു.അവിട്ടം നക്ഷത്രത്തിനും 2019 നല്ല ഫലമാണ് ശനിയാണെങ്കില്‍ പോലും പലപ്പോഴും ശനി ദശയിലും നല്ലതു നടക്കാറുണ്ട്. ഇത് ഗ്രഹ നിലയെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും. ഈ നാളുകാര്‍ക്ക് ശനിയാണെങ്കിലും നല്ല യോഗമുളള, ഭാഗ്യമുളള വര്‍ഷമാണ് 2019 എന്നു പറയണം. വിദേശ യോഗം, കലാ സംബന്ധമായ കാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാകുന്ന സമയമാണ് ഇതെന്നും പറയണം.വ്യാഴത്തിന്റെ അനുകൂല അവസ്ഥയായതു കൊണ്ട് ഏറെ നല്ല വര്‍ഷം. കലാകാരന്മാര്‍ക്ക് ഏറെ നല്ല സമയം. വാഹനയോഗം, ഭൂമിയോഗം, ഗൃഹ യോഗം എന്നിവയ്‌ക്കെല്ലാം ചേര്‍ന്ന സമയമാണിത്. വിചാരിച്ചിരിയ്ക്കാതെ ഭാഗ്യം ഈ വര്‍ഷം ഇവരെ തേടിയെത്തും. പ്രാപ്തിയും വിജയവുമെല്ലാം ലഭിയ്ക്കുന്ന വര്‍ഷമാണിത്. മാനസികമായ പ്രയാസങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയം കൂടിയാണ്. കലാ കായിക മത്സരങ്ങളില്‍ പെടുന്നവര്‍ക്ക് വിജയ സാധ്യത.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് 2019ല്‍ ധന, ജോലി സംബന്ധമായ ഉയര്‍ച്ചകളുണ്ടാകാം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാന്‍ സ്ഥാപനങ്ങളില്‍ പെടുന്നവര്‍ക്കും ഗുണകരമാണ്. ആദ്യം അല്‍പം ദോഷം വന്നാലും. കലാപരമായ കാര്യങ്ങളിലുള്ളവര്‍ക്ക് ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ കൂടുതല്‍ വരും. കേസ്, വഴക്ക് പോലുളളവയില്‍ നിന്നും ഒഴി്ഞ്ഞു നില്‍ക്കുക. രോഗാവസ്ഥ ഈ നാളുകാര്‍ക്ക് പറയുന്നു. ഇതു കൊണ്ടു തന്നെ ധന്വന്തരീ ദേവനെ പൂജിയ്ക്കുന്നതും നല്ലതാണ്.

പൂരോരുട്ടാതി

പൂരോരുട്ടാതി

പൂരോരുട്ടാതി രണ്ടു കൂറുകളില്‍ പെടുന്ന ഈ നക്ഷത്രത്തിന് 2019ല്‍ സന്താന, ഭാര്യാ യോഗം, തൊഴില്‍ പരമായ യോഗം, വിദേശവാസ യോഗം എന്നിവയെല്ലാം ഫലമായി പറയുന്നു. ചിങ്ങ മാസത്തോടെ ഏറ്റവും നല്ല സമയമെന്നു വേണം, പറയാന്‍. സര്‍ക്കാര്‍ ജോലിയ്ക്കു സാധ്യത. പൊതുവേ തൊഴില്‍ സംബന്ധമായ ഉയര്‍ച്ചയുണ്ടാകും. .

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് മീനക്കൂറാണ്. 9ല്‍ വ്യാഴവും 10ല്‍ കണ്ടകശനിയും. കര്‍മ സംബന്ധമായ ചെറിയ പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ വ്യാഴം അനുകൂലമായതിനാല്‍ മഹാവിഷ്ണുവിനെ പ്രസാദിപ്പിച്ചാല്‍ ഉയര്‍ച്ചയിലെത്തും. രോഗങ്ങള്‍ക്കു സാധ്യത ഏറെയാണ്. ഷുഗര്‍ പ്രശ്‌നങ്ങളുള്ളവര്‍ ശ്രദ്ധിയ്ക്കു. കണ്ടക ശനിയായതു കൊണ്ട് സ്ഥാനഭ്രംശം ഉണ്ടാകാം. ഇത് ട്രാന്‍സ്ഫര്‍ അടക്കമുള്ള കാര്യങ്ങളാകും. രാഷ്ട്രീയക്കാര്‍ക്കു സ്ഥാന ചലനമുണ്ടാകാം. വക്കീലുമാര്‍ക്ക് നല്ലതാണ്.

രേവതി

രേവതി

രേവതി നക്ഷത്രങ്ങള്‍ക്ക് മീനക്കൂറാണെങ്കിലും പൊതുവേ കണ്ടകശനിയാണ്. വ്യാഴം ഗുണത്തിലും എന്നാല്‍ ശനി ദോഷത്തിലും വരുന്ന സമയമാണ്. എങ്കില്‍ തന്നെയും ഗൃഹഭാഗ്യം, വാഹന ഭാഗ്യം, കുടുംബബന്ധങ്ങളില്‍ നല്ലതാണ് പറയുന്നത്. പ്രത്യേകിച്ചും ദാമ്പത്യത്തില്‍.മാതാപിതാക്കള്‍ക്ക് വരുമാനമോ സഹായമോ ഉണ്ടാകാം. കണ്ടകശനി സമയമായതു കൊണ്ട് ദേഷ്യം, കുനുഷ്ട് പോലെയുള്ള കാര്യങ്ങള്‍ക്കും സാധ്യതയുണ്ട്. കലാപരമായ, എഴുത്തു സംബന്ധമായ, നാടക സംബന്ധമായ നേട്ടങ്ങള്‍ക്കു സാധ്യത

.

X
Desktop Bottom Promotion